“”അത് പാടില്ലായിരുന്നു എന്ന് എനിക്ക് തോന്ന്ണു ഗോവിന്ദേട്ടാ…””,””പണ്ട് ഇവടെത്തെ പെരിയപ്പ ഉണ്ടായിരുന്ന കാലത്ത് വൈജയന്തിക്കകത്ത് പൊറത്ത്ന്ന് ഒരാൾക്ക് വന്ന് കയറാൻ എന്ത് ബാദ്ധിമുട്ടായിരുന്നെന്ന് എനിക്ക് നല്ല പോലെയറിയാം…””,””ചന്തയിലും പുഴക്കരയിലും പുന്നയ്ക്കലെ കമ്പനികളിലും എല്ലാം പെരിയപ്പ ഏർപ്പാടാക്കിയ മല്ലന്മാര് കാവലുണ്ടായിരുന്നില്ലേ…””,””പെരിയപ്പയുടെ മരണത്തോടെ ഗോവിന്ദേട്ടൻ അതെല്ലാം പിരിച്ച് വിട്ടത് ഒരപത്തമായി പോയോ എന്നാ…””,
വീണ്ടും പറയാൻ പോവുന്ന കാര്യത്തിൻ്റെ മുഖവുര.
“”അതോ….””,””അതിൻ്റെ ഒന്നും ആവശ്യമുണ്ടായിരുന്നില്ല അജയ…””,””വെറുതെ ജീവിതം പാഴാക്കാൻ കൊറേ ജന്മങ്ങൾ…””,””എല്ലാം അച്ഛൻ്റെ അടിമ വർഗ്ഗമായിരുന്നു…””,””അവരൊക്കെ സ്വതന്ത്രരാവണമെന്നെനിക്ക് തോന്നി അതാ ഞാൻ പിരിച്ച് വിട്ടത്…””,””പോലീസിൻ്റെ സർവ്വീസ് പോലും വൈജയന്തിയിൽ ഇത്ര കാലം ഉണ്ടായിരുന്നില്ല…””,””ഇത്ര കാലം…””,
അത് പറഞ്ഞ് ഗോവിന്ദൻ ഒന്ന് തല കുനിച്ചു. അന്ന് ക്ഷേത്രത്തിൽ വച്ച് അപ്പൂനുണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ചോർത്തു. ഒരുപാട് വർഷത്തിന് ശേഷം നടന്ന ഒരാക്രമണമായിരുന്നു അത്. പൊതുവേ പ്രശ്നങ്ങളൊന്നുമുണ്ടാവാതെ നാട്ട്കൂട്ടം വിളിച്ച് ചേർത്ത് പരിഹാരങ്ങൾ കണ്ടിരുന്നതിനാൽ പോലീസോ ഒന്നും ഇടപടേണ്ടിയേ വന്നിട്ടില്ല. എന്നാൽ അന്ന് ക്ഷേത്രത്തിൽ വച്ച് ഒരാക്രമണമുണ്ടായപ്പോൾ പോലീസിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നു എങ്കിലെന്ന് ഗോവിന്ദന് തോന്നിയിരുന്നു.
“”ഗോവിന്ദേട്ടാ…””,””ശതവാഹകര് നിങ്ങൾക്കെതിരെ ഒരു പടയൊരുക്കത്തിന് തയ്യാറാവുന്നുണ്ട്….””,
തലകുനിച്ചിരിക്കുന്ന ഗോവിന്ദനോടയാൾ പറഞ്ഞു. അജയൻ പറഞ്ഞത് കേട്ട് ഗോവിന്ദൻ തലയുയർത്തി പുരികം ചുളിച്ചു.
“”മനസ്സിലായില്ല…””,
“”എന്തോ ഒരു പ്രത്യേക ആവിശ്യത്തിന് വേണ്ടി ശതവാഹകര് വൈജയന്തിയിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്….””,””എന്തിനും ഒരുങ്ങിയുള്ള വരവായിരിക്കും…””,
നേരത്തെ അകത്താക്കിയ രണ്ട് പെഗ്ഗിൻ്റെ ബലം ശരീരത്തിൽ നിന്ന് വിട്ട് പോവുന്നതായി ഗോവിന്ദന് തോന്നി. അജയൻ പെട്ടന്ന് ഇങ്ങനൊരു കാര്യം പറഞ്ഞപ്പോൾ അയാൾക്കെന്തോ ഉൾക്കൊള്ളാൻ കഴിയാത്തത് പോലെ.
“”നീ പറയണത് സത്യം തന്നെയല്ലേ…””,
“”ദേവൻ്റെ മരണത്തിന് ശേഷം…””,””ഇരുപത് വർഷങ്ങൾക്കു ശേഷം ഞാൻ വൈജയന്തിയിൽ വന്നിരിക്കാണ്…””,””ഈ ഒരു കാര്യം സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ് ഞാനിങ്ങോട്ട് വന്നത്…””,””ഇതിൽ നിന്ന് മനസിലാക്കികൂടെ കാര്യത്തിൻ്റെ ഗൗരവം എത്രത്തോളമുണ്ടെന്ന്…””,
ഗോവിന്ദന് അജയൻ്റെ വാക്കുകളിൽ പൂർണ്ണ വിശ്വാസ്യതയായി. അവൻ ഒരിക്കലും തങ്ങളെ പറ്റിക്കില്ലെന്ന് ഉറപ്പുണ്ട് ഗോവിന്ദന്. അയാൾ തലയിൽ കൈ താങ്ങി നിലത്ത് നോക്കിയിരുന്നു. എന്നും എല്ലാവരും സമാധാനമായി ജീവിക്കണമെന്നേ താൻ കരുതിയിട്ടുള്ളു അതിനിപ്പൊ ഒരു ഭംങം വരാൻ പോവുന്നു. എവിടെയിണ് പിഴച്ചത്.
“”ഗോവിന്ദേട്ടാ…””,””പുന്നയ്ക്കലെ കാവിലെ അനന്തൻ്റെ തങ്ക വിഗ്രഹം കാണാതെ പോയതിൽ ശതവാഹകർക്ക് നല്ല പങ്കുണ്ട്…””,””അതെവിടെയാണെന്ന് അവർക്ക് വ്യക്തമായി അറിയാം…””,””അവർടെ പക്കൽ തന്നെ കാണും…””,””അതെടുത്തതിൽ അവരെന്തങ്കിലും ഒരനിഷ്ടം ഉന്നംവച്ച് തന്നെ ചെയ്തതായിരിക്കും…””,
“”ഇതൊക്കെ നിനക്കെങ്ങനെ…””,
“”ഞാനതിനേക്കുറിച്ച് അന്വേഷിച്ചിരുന്നു…””,””ഒരു കാര്യത്തിൽ കൂടി എനിക്ക് സംശയം തോന്നി…””,””ദേവൻ്റെ മരണത്തിൽ…””,””അതിലും ശതവാഹകർക്ക് എന്തൊക്കെയോ പങ്ക്ണ്ട്…””,
ഗോവിന്ദൻ കണ്ണ്മിഴിച്ച് അജയനെ നോക്കി. അവർക്കിടയിൽ നിശബ്ദത തളം കെട്ടി. ഗോവിന്ദന് ഒറ്റത്തുള്ളി മദ്യം ഇറങ്ങുന്നില്ല. കുടിച്ച കെട്ടൊക്കെ ഇറങ്ങി.
“”ദേവൻ്റെ മരണത്തിനെ കുറിച്ച് അന്വേഷിച്ച ടീം വളരേ നിസ്സാരായിട്ടല്ലേ രാഷ്ട്രീയ കൊലപാതകമായിട്ട് അത് ഒതുക്കിയത്…””,””ഇതിലെല്ലാം ഒരാൾ നല്ല രീതിക്ക് കൈകടത്തിയിട്ടുണ്ട്….””,
ആരെന്ന മട്ടിൽ ഗോവിന്ദൻ തലയുയർത്തി.
“”മംങ്കലത്തെ ശേഖരൻ…””,””പഴയ ടെർമിനേറ്റഡ് സി ഐ…””,
മംങ്കലത്തെ ആയിട്ട്കൂടി തൻ്റെ ജ്യേഷ്ഠനാണ് പ്രശ്നക്കാരനെന്ന് പറയാൻ അജയന് യാതൊരു മടിയും തോന്നിയില്ല.
“”ഇതെന്തേ എന്നോട് നേരത്തേ പറഞ്ഞില്ലാ…””,””ഒരു റീ എൻക്വയറിക്കായിട്ട് ഞാൻ അപ്പീല് ചെയ്തേനേല്ലോ….””,
“”അങ്ങിനെ ചെയ്യുമെന്നെനിക്ക് ഉറപ്പായിരുന്നു…””,””അത് സംഭവിച്ചാൽ മറുവശത്ത് കുഞ്ഞൂട്ടൻ്റെ ജീവൻ പൊലിയുമായിരുന്നു…””,””ആഹ് റിസ്‌ക് എടുക്കാൻ കഴിയുമായിരുന്നില്ല…””,
അത് ശരിയാണെന്ന് ഗോവിന്ദനും തോന്നി.
“”ഗോവിന്ദേട്ടാ അവര് ഇവിടുത്തെ പെരുമാൾ കുടുംബത്തിലെ ഒരു തരിയെ പോലും ബാക്കി വക്കില്ല…””,””അതിനുള്ള സകല പുറപ്പാടുകളും അവര് നടത്തി കഴിഞ്ഞു…””,
ഗോവിന്ദന് ചെറിയൊരു ഭയം തോന്നി.
“”തറവാട്ടിൽ ഒരു വിവാഹം നടക്കാനിരിക്കുകയായിരുന്നു കുറച്ച് ദിവസം മുൻപ്…””,””കുഞ്ഞൂട്ടൻ അതിന് വീട്ടിൽ എത്തുകയും ചെയ്തിരുന്നു…””,””ഗോവിന്ദേട്ടൻ അറിഞ്ഞിരുന്നോ…””,
“”ഉവ്വ്…””,””രണ്ട് ദിവസത്തിനുള്ളിൽ അവൻ തിരിച്ച് വരേം ചെയ്തു…””,
“”അവിടെ വച്ച് ചെറിയ ഒരു കശപിശ…””,””ശേഖരേട്ടൻ്റെ മക്കളും ആയിട്ട്…””,””അന്ന് കുട്ടികൾ തമ്മിലുള്ള പ്രശ്നത്തിൻ്റെ ബാക്കിയെന്നോണം എൻ്റെ രണ്ടാമത്തെ മകൻ ഗോകുലിനെ ശേഖരേട്ടൻ്റെ മൂത്ത മകൻ ആളെ ഏർപ്പാടാക്കിയാ തല്ലാൻ വന്നത്…””,””ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ച് കിട്ടിയത്…””,””അതിന് ശേഷം ശേഖരേട്ടൻ എന്നെ കാണാൻ വന്നിരുന്നു…””,””അയാൾടെ സംസാരത്തിൽ നിന്ന് കുഞ്ഞൂട്ടൻ പെരുമാളൻ ആണെന്ന കാര്യം അവരെല്ലാം അറിഞ്ഞിട്ടുണ്ട്…””,””സ്വന്തം ചോരയെ വരെ കൊല്ലാൻ മുതിർന്നവരാ അവർ അപ്പൊ കുഞ്ഞൂട്ടനെ എത്രയൊക്കെ ദ്രോഹിക്കുമെന്ന് ഗോവിന്ദേട്ടാന് ഊഹിക്കാവുന്നതേ ഒള്ളല്ലോ…””,
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…