പതിനെട്ടാം 👹 തീയാട്ട് {Sajith} 269

“”ഏയ് അല്ല ശേഖരാ…””,””ഇവനല്ല…””,””പുരുഷോത്തമൻ എന്നൊരുത്തനാണ് കാര്യനിർവാഹകൻ…””,

 

“”ഹ…””,””ഹ…””,””ഹ….””,””അവൻ വെറും പാവ…””,””നിങ്ങളല്ലേ ചാവി ഇട്ട് തിരിക്കുന്നത്…””,

 

ശേഖരൻ്റെ അട്ടഹാസത്തോടെയുള്ള വാദത്തിനെ അവർ രണ്ടും അംഗീകരിച്ചു.

 

“”ഇപ്പൊ അവനും ഇല്ല…””,

 

തുടയിലൊന്നുഴിഞ്ഞ് കൊണ്ട് ശേഖരൻ പറഞ്ഞു.

 

“”തടയാണെന്ന് കണ്ടപ്പൊ രഹസ്യമായങ്ങ് ഒഴുവാക്കീലേ…””,

 

ഒരു ചിരിയോടെ ശേഖരൻ കേശവനെയും നരേന്ദ്രനെയും നോക്കി. ആഹ് സമയം അയാളുടെ മുഖത്തെ ഭാവത്തിൽ നിന്ന് ചിരിമാത്രമാണോ വേറെ എന്തങ്കിലും ഒളുപ്പിച്ച് വച്ചിട്ടുണ്ടോ എന്ന് മനസിലാക്കാൻ അവർ രണ്ടുപേർക്കുമായില്ല.

 

“”അത് വിട് അതൊക്കെ നിങ്ങടെ പേഴ്സണൽ വിഷയങ്ങൾ ഞാനതിൽ തലയിടുന്നില്ല…””,””ഞാൻ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ അടുത്ത ഗ്രാമണി നരേന്ദ്രൻ ആവാനാവും സാധ്യത…””,””ഒരു ഗ്രാമണിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമോ അതിൻ്റെ ലിമിറ്റിൽ നീ എനിക്ക് സഹായങ്ങൾ ചെയ്ത് തരേണ്ടിവരും…””,

 

തൻ്റെ കൈയ്യിലെ ഇളനീരിൽ നിന്ന് അവസാന സിപ്പും എടുത്ത് കൊണ്ട് കരിക്ക് മേശമേൽ വച്ചു. കേശവനും നരേന്ദ്രനും എന്തു തീരുമാനമെടുക്കണമെന്നറിയാതെ മുഖത്തോട് മുഖം നോക്കിക്കൊണ്ട് നിന്നു. 

 

“”ശരി സമ്മതിച്ചിരിക്കുന്നു…””,””വൈജയന്തിയിലെ എന്തു സഹായത്തിനും ഞങ്ങൾ തന്നോടൊപ്പം ഉണ്ടായിരിക്കും…””,

 

നരേന്ദ്രനിൽ നിന്ന് ശ്രദ്ധ ശേഖരനിലേക്ക് മാറ്റിക്കൊണ്ട് കേശവൻ പറഞ്ഞു.

 

“”അത് താൻ മാത്രം പറഞ്ഞാൽ പോരാ…””,””അടുത്ത ഗ്രാമണി ആവാൻ പോവുന്നത് നരേന്ദ്രൻ അല്ലേ…””,””അപ്പൊ അവനും കൂടി ഉറപ്പ് പറയട്ടേ…””,

 

നരേന്ദ്രൻ കേശവനെ ഒന്ന് നോക്കി. ശേഷം അയാളുടെ തീരുമാനവും പറയാൻ തുടങ്ങി.

 

“”ഇപ്പൊ പുരുഷോത്തമൻ ഇല്ല…””,””ഗ്രാമണി സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു…””,””കുറച്ചു കാലം കൊണ്ട് എനിക്ക് ജനപ്രീതി പിടിച്ച് പറ്റാൻ സാധിച്ചിട്ടുണ്ട്…””,””അടുത്ത തെരഞ്ഞെടുപ്പിൽ ഗ്രാമണിയാവാൻ ഏറ്റവും യോഗ്യൻ ഞാൻ തന്നെ…””,””അങ്ങിനെ സംഭവിച്ചാൽ…””,””വൈജയന്തിയിലെ ഭദ്രയുടെ ക്ഷേത്രത്തിൻ മേൽ പൂർണ്ണ അധികാരവും ഞാൻ നിങ്ങൾക്ക് നൽകും…””,””വൈജയന്തിയിലെ ആഹ് നശിച്ച തറവാട്…””,””പുന്നയ്ക്കൽ…””,””പൊളിക്കുമ്പോൾ ആദ്യത്തെ ചുടുകട്ട അടിച്ചിളക്കാൻ മുന്നിൽ നിൽക്കുക ഞാൻ ആയിരിക്കും…””,

 

പല്ലുകടിച്ചു കൊണ്ട് നരേന്ദ്രൻ പറഞ്ഞു. അയാളുടെ സംസാരത്തിൽ ശേഖരൻ സന്തുഷ്ടനായ പോലെ മുഖം വിടർന്നു.

 

“”എന്നാൽ…””,

 

നരേന്ദ്രൻ തുടർന്നു. ആഹ് എന്നാൽ എന്ന പദം കേട്ടപ്പോൾ ശേഖരൻ്റെ പുരികമൊന്ന് കുറുകി.

 

“”ഞങ്ങൾക്കും ചില നിബന്ധനകളുണ്ട്…””,

 

ശേഖരൻ കേശവൻ്റെ മുഖത്തേക്ക് നോക്കി. കേശവനും കാര്യം മനസിലായില്ല.

 

“”ഒന്നാമത്തേത്…””,””വൈജയന്തി എനിക്ക് എന്നും ദുഷിച്ച നാടാണ്…””,””പുന്നയ്ക്കൽ തകർന്നു കഴിഞ്ഞാൽ വൈജയന്തിയിൽ അവശേഷിക്കുന്ന ഓരോന്നും ഞാൻ നശിപ്പിക്കും…””,””അതിന്റെ മേൽ നിങ്ങൾ മറ്റവകാശങ്ങൾ പറയാൻ പാടില്ല…””,

 

ശരി എന്ന മട്ടിൽ ശേഖരൻ തലയാട്ടി.

 

“”രണ്ടാമത് ദേവൻ്റെ ചെക്കൻ എൻ്റെ കൈകൊണ്ട് വേണം മരണം അറിയാൻ…””,

 

ഒരു പുഞ്ചിരിയോടെ ശേഖരൻ അതും സമ്മതിച്ചു.

 

“”മൂന്നാമത്…””,

 

നരേന്ദ്രൻ ഒന്ന് നിറുത്തി. ശേഷം കേശവനെ നോക്കി. അനിയൻ എന്താണ് പറയാൻ പോവുന്നതെന്ന് ശ്രദ്ധിക്കുകയാണയാൾ.

 

“”നമ്മൾ രണ്ടു കൂട്ടരും ചേർന്ന് ഒരു ബന്ധം ഉണ്ടാക്കിയെടുക്കണം…””,

 

“”എന്ത് ബന്ധമാണ് നരേന്ദ്രൻ ഉദ്ദേശിക്കുന്നത്…””,

 

എന്താണ് പറഞ്ഞു വരുന്നതെന്ന് ശേഖരന് വ്യക്തമായില്ല.

 

“”തൻ്റെ മകൾ ശാന്തിയും എൻ്റെ മൂത്തമകൻ അരവിന്ദുമായി ഒരു വിവാഹ ബന്ധം…””,

 

അയാൾ പറഞ്ഞത് കേട്ട് ശേഖരൻ്റെ മുഖത്തെ ചിരിമാഞ്ഞു. കേശവൻ്റെ മുഖത്തൊരു പുഞ്ചിരി വന്നു. നരേന്ദ്രൻ പറഞ്ഞ ന്യായം ശേഖരനും മംഗ്ഗലത്തുക്കാർക്കുമുള്ള ഒരു തകരപ്പൂട്ടായിരുന്നു. പുന്നയ്ക്കലുകാരോട് വൈര്യം വച്ചു നടക്കുന്ന ശേഖരൻ തങ്ങൾക്ക് നേരെയും തിരിഞ്ഞേക്കാം എന്ന ഭയം നരേന്ദ്രനുണ്ടായിരുന്നു. അതിനൊരാപ്പ് വച്ചിരിക്കുകയാണിപ്പോൾ. കേശവനും അത് മനസിലായി. 

 

“”സമ്മതിച്ചിരിക്കുന്നു…””,

 

അവർ രണ്ടുപേരെയും ഞെട്ടിച്ച് കൊണ്ട് ശേഖരൻ്റെ ശബ്ദമുയർന്നു. 

 

“”നിങ്ങളെ വിശ്വസിപ്പിക്കാൻ വേണമെങ്കിൽ ഞാൻ അതിനും തയ്യാറാണ്…””,””പക്ഷെ പറഞ്ഞതിൽ നിന്ന്, ഞങ്ങൾക്ക് തന്ന ഉറപ്പിൽ നിന്ന് മാറാൻ പാടില്ല…””,

 

മുഖത്തെ ഗൗരവം മാറ്റി പുഞ്ചിരിയോടെ ശേഖരൻ പറഞ്ഞു. അത് കേട്ട് നരേന്ദ്രനും ആശ്വാസമായി.

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *