നേരം 11…
തൻ്റെ മിനി ബാറിൽ നിന്ന് സ്ഥിരം സേവിക്കുന്ന വിസ്ക്കി ബോട്ടിൽ ഒരു കൈയ്യിലും പിടിച്ച് മറു കൈയ്യിൽ രണ്ട് ഗ്ലാസുമായി മുകളിലെ ബാൽക്കണിയിലേക്ക് നടക്കുകയാണ് ഗോവിന്ദൻ. എന്നും അത്താഴം കഴിഞ്ഞ ശേഷം ബാൽക്കണിയിലിരുന്ന് രണ്ട് പെഗ്ഗ് അകത്താക്കി പഴയ ഏതെങ്കിലും നോവലിൻ്റെ പത്ത് പേജുകൾ വായിക്കുന്നത് അയാളുടെ ദിനചര്യയാണ്. ഇന്നിപ്പൊ ദിനചര്യയിൽ ചെറിയ വ്യത്യാസം സംഭവിച്ചിട്ടുണ്ട്, വായനയില്ല പകരം അജയനുമായുള്ള സൗഹൃദം പുതുക്കലിൻ്റെ ഭാഗമായി വിസ്കിയിൽ നിന്ന് ഓരോ പെഗ്ഗ് കമത്തുക. ഗോവിന്ദനെ കാത്തെന്നോണം അജയൻ ബാൽക്കണിയിൽ തന്നെ നിൽപ്പുണ്ട്. ബാൽക്കണിയുടെ കൈവരികളിൽ പിടിച്ച് താഴേക്ക് നോക്കി നിൽക്കുകയാണ് അയാൾ. ഗോവിന്ദൻ ഗ്ലാസും കുപ്പിയും ബാൽക്കണിയിലെ ചെറിയ മേശമേൽ വച്ചു. കുപ്പി ഗ്ലാസ് പ്രതലത്തിൽ തട്ടിയപ്പോഴുണ്ടായ ശബ്ദത്തിൽ അജയൻ തല ചരിച്ചു. കുപ്പിയുടെ അടപ്പ് തുറന്ന് മദ്യം ഗ്ലാസിലേക്ക് കമത്തുന്ന ഗോവിന്ദൻ. മദ്യം കമഴ്ത്തി കഴിഞ്ഞതും ബൗളിൽ നിന്ന് രണ്ട് ഐസ് ക്യൂബെടുത്ത് ഗ്ലാസുകളിൽ നിക്ഷേപിച്ചു.
“”വാടോ ഓരോന്ന് പിടിപ്പിക്കാം…””,
ഗോവിന്ദൻ പുഞ്ചിരിയോടെ അജയനെ ക്ഷണിച്ചു. ചെറിയൊരു അമാന്തം അയാൾക്കുണ്ടായിരുന്നു എങ്കിലും ക്ഷണം അജയൻ സ്വീകരിച്ചു. എന്നാൽ അതിന് മുന്നേ തന്നെ അജയൻ്റെ മുഖത്ത് നിന്ന് എന്തോ തന്നോട് പറയാൻ ശ്രമിക്കുകയാണ് അവനെന്ന് ഗോവിന്ദൻ വായിച്ചെടുത്തു. അജയനും അങ്ങിനെ ഒരുദ്ദേശത്തോടെ തന്നെയാണ് വന്നത്. മംങ്കലത്ത് നിന്ന് തൻ്റെ ജ്യേഷ്ഠനും അനുജനും പടയൊരുക്കി ഒരു ആക്രമണത്തിന് ഒരുങ്ങുന്ന കാര്യം ഗോവിന്ദനെ ധരിപ്പിക്കണം. മേശമേൽ തനിക്കായി നിറച്ചുവച്ചിരിക്കുന്ന വിസ്കി ഗ്ലാസ് അജയൻ കൈയ്യിലെടുത്തു. ശേഷം തിരികെ നിന്നിടത്തേക്ക് തന്നെ നീങ്ങി. ഗോവിന്ദൻ ഓരോ സിപ്പെടുത്തു കൊണ്ട് മേശക്കരുവിലെ ചാരുകസേരയിലേക്കുമിരുന്നു.
“”എങ്ങനെ പോവുന്നെടോ ജോലിയൊക്കെ…””,””നാട്ടിലെന്തോക്കെയാ വിശേഷം…””,
ആദ്യ പെഗ്ഗ് കുടിച്ച് കാലിയാക്കി അടുത്ത പെഗ്ഗ് ഒഴിക്കുന്നതിനിടയിൽ ഗോവിന്ദൻ ചോദിച്ചു.
“”തരക്കേടില്ലാതെ പോവ്ണു ഗോവിന്ദേട്ടാ…””,
അജയൻ കൈയ്യിൽ വച്ച് താളം പിടിച്ച ഗ്ലാസ്സിൽ നിന്നും ഒരു സിപ്പെടുത്തു. ശേഷം കലുകൾ ഒന്നിന് കുറുകെ ഒന്ന് വച്ച് ബാൽക്കണിയിലെ കൈവരിയിൽ ചാരിനിന്നു. വന്ന കാര്യം പറയണോ പറയണ്ടെയോ എന്ന സംശയത്തിലാണയാൾ. പെരുമാളരുടെയും ശതവാഹകരുടെയും നൂറ്റാണ്ടുകൾ പിന്നിട്ട ബദ്ധവൈര്യത്തിൻ്റെ കഥ ഗോവിന്ദേട്ടന് എന്തായാലും അറിവുള്ളതാവും. താൻ ദേവൻ്റെ സുഹൃത്താണ് കൂടാതെ വൈര്യം തോന്നുന്ന രീതിയിൽ പെരുമാളരോട് പെരുമാറിയിട്ടേ ഇല്ല. അതോണ്ടാണ് ഗോവിന്ദൻ തന്നെ ഇവിടെ ഇങ്ങനെ നിൽക്കാൻ സമ്മതിച്ചതും സൽക്കാരമൊരുക്കിയതെന്നും ഒക്കെ. ഇപ്പൊ പെട്ടന്ന് ശതവാഹകരുടെ ഒരാക്രമണമുണ്ടാവുമെന്നും ശേഖരേട്ടനാണ് അതിന് പിന്നിലെന്നും പറഞ്ഞാൽ. ശേഖരൻ സ്വന്തം ജ്യേഷ്ഠനാണ് അയാളോടൊപ്പം താൻ നിൽക്കുമെന്നായിരിക്കോ… അതോ ഗോവിന്ദേട്ടനോടൊപ്പം താൻ നിക്കുമെന്നായിരിക്കോ ഗോവിന്ദേട്ടൻ കരുതുക. ശേഖരേട്ടനോടൊത്ത് നിൽക്കില്ലാന്ന് ആയിരിക്കും കരുതുക. അജയൻ വിഷയം പറയുന്നതിന് മുൻപ് സ്വന്തം മനസ്സിൽ തന്നെ പലവാചകങ്ങളും ഉരുവിട്ടു കൊണ്ടിരുന്നു. ദേവൻ്റെ മോനെ ഇത്രകാലം വളർത്തിയതല്ലേ അതോണ്ട് തന്നെ ഗോവിന്ദേട്ടൻ വിശ്വസിക്കാതാരിക്കില്ല.
“”നീയും ദേവനും…””,””രണ്ടാളും എനിക്കൊരുപോലെയാ അജയാ…””,””ദേവൻ്റെ മരണശേഷം അവൻ്റെ കുഞ്ഞ് നിൻ്റെടുത്ത് സുരക്ഷിതനായി തന്നെയാണ് കഴിഞ്ഞതെന്ന് എനിക്ക് ഉറപ്പാണ്…””,””ആഹ് ഒരു വിശ്വാസത്തിൽ ഞാൻ ചോദിക്യാണ്…””,””മോന് എന്നോടെന്തോ പറയാനുണ്ട്…””,””മടിക്കാതെ പറഞ്ഞോളൂ…””,
പെഗ്ഗ്ഗ്ലാസും കൈയ്യിൽ പിടിച്ച് നിൽക്കുന്ന അജയൻ്റെ മുഖത്തേ പിരിമുറുക്കം ഗോവിന്ദൻ ശ്രദ്ധിച്ചിരുന്നു. അൽപ്പ നേരമായിട്ടും ഒന്നും സംസാരിക്കാതിരുന്ന അവനോട് ഏട്ടനെന്ന അധികാരത്തിൽ ഗോവിന്ദൻ തന്നെ അങ്ങോട്ട് തിരക്കി. അജയൻ ഒരു സിപ്പ് കൂടി എടുത്ത് ഗോവിന്ദൻ്റെ മുഖത്തേക്ക് നോക്കി. ശേഷം കാലിയായ ഗ്ലാസുമായി അയാൾക്കടുത്തെത്തി അത് മേശമേൽ വച്ച് ഗോവിന്ദന് എതിർവശത്തെ കസേരയിലേക്കിരുന്നു.
“”ഗോവിന്ദേട്ടാ…””,””കാര്യം കൈറച്ച് ഗൗരവമുള്ള വിഷമാ…””,
കസേരയിൽ നിന്നൽപ്പം കുനിഞ്ഞ് ഗോവിന്ദന് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു.
“”കുഞ്ഞൂട്ടനെ കുറിച്ചെന്തേലുമാണോ മോനേ…””,
“”പൂർണ്ണമായും അല്ല എന്ന് പറയാനൊക്കില്ല…””,””അവനെയും ബാധിക്കുന്നതാ…””,
അവനേയും ബാധിക്കുന്നതാണെന്ന് പറഞ്ഞാൽ തങ്ങളെല്ലാവരെയും ബാധിക്കുന്നതു തന്നെ അയാൾക്ക് മനസിലായി. അടുത്തതായി അജയൻ പറയാൻ പോവുന്നതെന്തെന്ന് ഗോവിന്ദൻ ശ്രദ്ധിച്ചു.
“”ഞാൻ ഒരൊത്തുതീർപ്പിന് ശ്രമിച്ചേനെ പക്ഷെ ഇത് കൈവിട്ട് പോയ കളിയാ…””,””എന്നേക്കൊണ്ട് ഇനി കഴിയുമെന്ന് തോന്നണില്ല…””,
അജയൻ്റെ മുഖവുര.
“”നീ തെളിച്ച് പറയ് അജയാ…””,
“”ഏട്ടന് മംങ്കലത്തെ കുടുംബക്കാരെയും അവര് ശതവാഹകരുടെ പരമ്പരയാണെന്നും അറിയണ കാര്യമല്ലേ…””,
“”നീ എന്ത അജയാ ഇങ്ങനൊക്കെ ചോദിക്കണെ…””,””പണ്ടേക്ക് പണ്ടേ നടന്ന കാര്യങ്ങളും എൻ്റെ അച്ഛൻ ബാലകൃഷ്ണൻ ചെയ്ത് കൂട്ടിയതും ഒക്കെ എനിക്കറിയണതല്ലേ…””,””അതോണ്ടല്ലേ ഞാൻ ശതവാഹകരോടൊന്നിനും ഇല്ലാതെ ഒതുങ്ങി നടക്കണെ…””,
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…