“”നീ കിടന്നില്ലേ….””,
രണ്ട് പേജ് മറിച്ച് കഴിഞ്ഞപ്പോൾ അവൻ്റെ മുറിയുടെ വാതിൽക്കൽ ഒരനക്കം കേട്ടു. കുഞ്ഞൂട്ടൻ പെട്ടന്ന് തല തിരിച്ച് നോക്കി. പരിചയമുള്ള ശബ്ദം തന്നെ സീമ. കുഞ്ഞൂട്ടൻ വായിച്ച് കൊണ്ടിരുന്ന പുസ്തകം മടക്കി മേശമേൽ വച്ച് കസേരയിൽ നിന്നെഴുന്നേറ്റു.
“”ഇല്ല ഞാൻ കൊറച്ചേരം വായിച്ചിട്ടേ കിടക്കൊള്ളു…””,
“”മ്മം…””,
തല താഴ്ത്തിക്കൊണ്ട് സീമ മൂളി. മുറിയിലേക്ക് കടന്ന് വന്ന് ഒരോരത്ത് നിവർന്നു കിടക്കുന്ന കട്ടിലിൽ കയറി അവളിരുന്നു. മുറിയിലെ അലമാരയിൽ ചാരി കുഞ്ഞൂട്ടൻ മാറി നിന്നു.
“”നിനക്ക് അമ്മയോട് ദേഷ്യാണോ…””,
സീമ ചോദിച്ചതിന് കുഞ്ഞൂട്ടൻ അല്ല എന്ന് തലയാട്ടി. അവളുടെ ശബ്ദം പതിവിലും ചിലമ്പിച്ചിരുന്നു. വിഷമമോ കുറ്റബോധമോ ഒക്കെ വാക്കുകളിലെ ഇടറിയ ശബ്ദത്തിൽ ഉണ്ടായിരുന്നു.
“”ഇൻ്റെ കുട്ടി ഒരുപാട് വിഷമിച്ചിട്ടാ വീട്ട്ന്ന് ഇറങ്ങി പോന്നതെന്ന് അമ്മയ്ക്കറിയാം…””,””നിന്നെ കാണാതെ ആയതോടെയാ അമ്മയ്ക്കത് മനസിലായതെടാ…””,
കട്ടിലിൽ കയറി ഭിത്തിയോട് നീങ്ങി ഇരുന്ന് ജനലഴികളിൽ പിടിച്ച് പുറത്തേക്ക് കണ്ണ് നട്ടിരുന്ന് അവൾ പറഞ്ഞു. നിലാവെളിച്ചത്തിൻ്റെ ശുഭ്ര ശോണിമ സീമയുടെ മുഖത്ത് വന്ന് തട്ടുന്നുണ്ടായിരുന്നു.
“”ക്ഷമിക്കാൻ കഴിയാത്ത തെറ്റ് തന്നെയാ അമ്മ ചെയ്തത്…””,””എൻ്റെ കൈയ്യിൽ ന്യായീകരണമൊന്നും തന്നെയില്ല…””,””അവരെല്ലാം എൻ്റെ മോനെ ഉപദ്രവിക്കണ കണ്ട് നിന്നു…””,””എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല…””,””അന്നത്തെ ആഹ് ദിവസം ഇടയ്ക്കിടക്ക് എൻ്റെ മനസിലേക്കിങ്ങനെ കടന്ന് വരും…””,””പ്രതീക്ഷയ്ക്കായി എന്നെ നോക്കിയ ഇൻ്റെ കുട്ടീൻ്റെ മുഖം ഇന്നും മനസ്സില്ണ്ട്…””,
സീമയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞ് തുടങ്ങി.
“”കുഞ്ഞൂ…””,””അമ്മക്ക് ഒന്ന് കണ്ണടയ്ക്കാൻ പറ്റണില്ലടാ…””,””ഇതിനൊക്കെ പ്രായച്ഛിത്തായിട്ട് ഞാനെന്താ ഇൻ്റെ കുട്ടിക്ക് ചെയ്യണ്ടത്…””,
ജനലഴികളിൽ പിടിച്ച് കൊണ്ട് തന്നെ സീമ കുഞ്ഞൂട്ടന് നേരെ നോക്കി. അവളുടെ കണ്ണുകൾ കലങ്ങി മറിഞ്ഞിട്ടുണ്ട്. ഓർമ്മവെച്ച കാലം മുതൽ പരുക്കനായിട്ടല്ലാതെ അമ്മ തന്നോട് പെരുമാറിയിട്ടില്ലെന്ന് കുഞ്ഞൂട്ടൻ ഓർത്തു. എപ്പൊ സംസാരിക്കുമ്പഴും അമ്മയുടെ ശബ്ദത്തിൽ ഒരു ഗാംഭീര്യം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ അലിഞ്ഞില്ലാതെ ആയിരിക്കണു. തന്നോട് ക്ഷമാപണം നടത്താൻ പോലും അവർ തയ്യാറാവുന്നു. എന്ത്ക്കൊണ്ട് ഇത്രകാലം ഒരകൽച്ച വെച്ച് പുലർത്തിയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു കുഞ്ഞൂട്ടന്. പക്ഷെ ആഹ് ചോദ്യത്തിന് ഉത്തരം കിട്ടിയിട്ട് പ്രത്യേകിച്ച് പ്രയോചനമൊന്നു ഇല്ലല്ലോ അതോണ്ട് അത്തരത്തിലുള്ള ചോദ്യങ്ങളൊന്നും കുഞ്ഞൂട്ടൻ ചോദിച്ചില്ല…
“”എനിക്ക് ഓർമ്മവെച്ച കാലം മുതല് അമ്മാന്നും അച്ഛാന്നും വിളിച്ചത് നിങ്ങളെ രണ്ട് പേരെയാ…””,””അതിനി എനിക്ക് ജീവന്ള്ള കാലത്തോളം അങ്ങനെ തന്നെ ആയിരിക്കും…””,””അമ്മ എന്നോട് ഓരോ തവണ ദേഷ്യപ്പെടുമ്പഴും എനിക്ക് ഒരുപാട് സങ്കടാവാറ്ണ്ട്…””,””പക്ഷെ ഇപ്പൊ എനിക്ക് തോന്ന്ണു…””,
കുഞ്ഞൂട്ടൻ തലയുയർത്തി സീമയെ നോക്കി. അവനെന്താണ് പറയാൻ പോവുന്നതെന്ന് വളരേ ശ്രദ്ധയോടെ കേക്കുകയാണവൾ.
“”ഒന്നും വെറുതെ ആയിരിക്കില്ല…””,””എന്തെങ്കിലും ഒരു കാരണം അതിൻ്റെ പിന്നില് ഉണ്ടാവും…””,””അതൊന്നും ആലോയിച്ച് ഇനി വിഷമിക്കണ്ട…””,””എനിക്കൊരു വിഷമോം ഇപ്പ തോന്നണില്ല…””,””നിങ്ങളെ എല്ലാരേം എനിക്കിഷ്ട്ടാ…””,””അമ്മേനേം അച്ഛനേം ഗോകുലിനേം സാന്ദ്രേം ഒക്കെ…””,””ആരേം വെറുക്കാൻ കഴിയില്ല…””,
സീമ കട്ടിലിൽ നിന്ന് നിലത്ത് കാല് കുത്തി കണ്ണുകൾ തുടച്ച് കൊണ്ട് എഴുന്നേറ്റു. കുഞ്ഞൂട്ടനടുത്തേക്കവൾ നടന്ന് വന്നു. അവൻ്റെ മുടിയിഴകളിലൂടെയൊന്ന് വിരലുകളോടിച്ചു.
“”ഞാൻ നിൻ്റെ അമ്മ തന്നെയാടാ…””,””ഇൻ്റെ മൂത്ത കുട്ടി നീയാ…””,
സീമ അവൻ്റെ നെറുകയിൽ ഒന്ന് മുത്തി.
“”നീ വീട്ടിലേക്ക് വരണം…””,””ഈ നാടും ഇവരെയൊന്നും ഉപേക്ഷിച്ച് വരണം എന്ന് ഞാൻ പറയണില്ല…””,””എന്നാലും വരുമ്പൊ നിൻ്റെ വീട്ടിലേക്ക് വരണ പോലെ തന്നെ വരണം…””,””മനസിലായോ…””,
ഒരു ദീർഘനിശ്വാസത്തോടെ സീമ പറഞ്ഞു. കുഞ്ഞൂട്ടൻ തലയാട്ടി. അവനോട് എന്തിന് ഈ അകൽച്ച കാണിച്ചെന്ന് ചോദിക്കാഞ്ഞത് അനുഗ്രഹമായി സീമയ്ക്ക് തോന്നി. ഒരുപക്ഷേ കുഞ്ഞൂട്ടൻ അങ്ങിനെ ചോദിച്ചിരുന്നെങ്കിൽ ദേവനെക്കുറിച്ചും കുഞ്ഞൂട്ടന് വൈജയന്തിയും പുന്നയ്ക്കലുമായുള്ള ബന്ധമൊക്കെ പറയേണ്ടി വന്നേനെ… സീമ അത് പറയുകയും ചെയ്യും വേറെ നിവർത്തിയുണ്ടായിരിക്കില്ല അവർക്ക്. സീമ കുഞ്ഞൂട്ടനെ വിട്ട് താഴേക്ക് പോവാനായി ഒരുങ്ങി. വാതിൽ പടികളിലെത്തിയപ്പോൾ കട്ടളയിൽ ഇടതുകൈ വച്ച് കുഞ്ഞൂട്ടന് നേരെ അവളൊന്ന് തിരിഞ്ഞു.
“”ഇന്ദിരേച്ചീടെ മോളെ നിനക്കിഷ്ട്ടാന്നൊക്കെ അമ്മ അറിഞ്ഞൂട്ടോ…””,
മുറിയിൽ വന്ന് കയറിയപ്പോഴുള്ള വിഷാദഭാവമൊന്നും ഇപ്പൊ സീമയുടെ മുഖത്തില്ല. അപ്പൂൻ്റെയും കുഞ്ഞൂട്ടൻ്റെയും കാര്യം പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു കുസൃതി ചിരി നിറഞ്ഞു. കുഞ്ഞൂട്ടന് അത് കണ്ട് നാണമാണ് വന്നത്.
“”നീ ഇളിക്കൊന്നും വേണ്ട…””,””നല്ല കുട്ടിയാടാ കുഞ്ഞൂട്ടാ അപ്പു…””,””അമ്മയ്ക്ക് ഒത്തിരി ഇഷ്ട്ടായിട്ടോ…””,
പുഞ്ചിരിയോടെ പറഞ്ഞ് കൊണ്ട് സീമ കുഞ്ഞൂട്ടൻ്റെ മുറിക്ക് മുൻപിൽ നിന്ന് നടന്ന് നീങ്ങി. പടികൾ കയറിവന്നപ്പോഴുള്ള മനസിൻ്റെ പിരിമുറുക്കം തിരികെ ഇറങ്ങ്മ്പോഴില്ല. ഇപ്പൊ സന്തോഷവും സമാധാനവും മാത്രമേയുള്ളു. കുഞ്ഞൂട്ടൻ തന്നെ മനസിലാക്കിയതോർത്ത് സീമയ്ക്ക് അവനോട് ഒരു മതിപ്പ് തോന്നി. ഇത്രയൊക്കെ സംഭവിച്ചിട്ടും കുഞ്ഞൂട്ടൻ തനിക്ക് അമ്മയെന്ന സ്ഥാനം നൽകുന്നുണ്ടെന്ന കാര്യം അവളെ ഒരുപാട് സന്തോഷിപ്പിച്ചു.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…