“”എന്താ വരവിൻ്റെ ഉദ്ദേശം…””,
കുഞ്ഞൂട്ടൻ പതുക്കെ ചോദിച്ചു.
“”ഉദ്ദേശോ…””,””നിന്നെ കാണാൻ തന്നെ…””,
അപ്പു ആഹ് പറഞ്ഞത് കുഞ്ഞൂട്ടന് അത്ര വിശ്വസനീയമായി തോന്നിയില്ല. എങ്കിലും തലകുലുക്കിയശേഷം അപ്പൂൻ്റെ കൈയ്യിലേക്ക് ഒരു ചെറിയ പെട്ടി വച്ച് കൊടുത്തു. വരുന്ന വഴി അവൾക്ക് വാങ്ങിയ മധുരപലഹാരമായിരുന്നു അതിൽ. കുഞ്ഞൂട്ടൻ്റെ സ്ഥിരം സമ്മാനം കിട്ടിയപ്പോൾ അപ്പൂൻ്റെ മുഖത്തെ കെറുവൊക്കെ പോയി. കവിളൊക്കെ ഒന്ന് ചുവന്ന് തുടുത്തു. കുഞ്ഞൂട്ടൻ അപ്പൂനെ വിട്ട് ഉമ്മറത്ത് നിന്ന് പ്രധാനമുറിയിലേക്ക് കടന്നു ചെന്നു. അവിടെ തീൻ മേശയിൽ ഗോവിന്ദനോടൊപ്പം അത്താഴം കഴിക്കായിരുന്നു അജയൻ.
“”നീ എവടെ പോയതായിരുന്നു മോനേ…””,
നടുമുറിയിലേക്ക് കയറി വന്ന കുഞ്ഞൂട്ടനെ കണ്ട് ഗോവിന്ദൻ ചൊദിച്ചു. അയാളോട് എന്തോ വിഷയത്തിൽ ആധികാരികമായി സംസാരിച്ചിരിക്കുകയായിരുന്നു അജയൻ. ഗോവിന്ദൻ്റെ സംസാരം കേട്ട് അയാൾ തലയുയർത്തി നോക്കി. തങ്ങളെ തന്നെ നോക്കി കുഞ്ഞൂട്ടൻ വാതിൽക്കൽ നിൽക്കുകയാണ്. അവനെ നോക്കി അജയനൊന്ന് ചിരിച്ചു മറുപടിയായി കുഞ്ഞൂട്ടനും.
“”നിന്നെ കാണാനായിട്ടാ ഇവര് ഇത്ര ദൂരം യാത്ര ചെയ്ത് വൈജയന്തിയില് വന്നത്…””,””അപ്പൊ ഇതാ നീ എവടെക്കോ പോവേം ചെയ്തു…””,
“”അത് ഗോവിന്ദൻ മാമേ ഞാൻ ചുമ്മാ പൊറത്തിക്ക്…””,
“”ഉവ്വ് ഉവ്വ്….””,””മാധവൻ്റെ ചെക്കൻ്റെ കൂടെ ഇങ്ങനെ കറങ്ങി നടന്നോ…””,
സ്രാവണെ കുറിച്ചാണയാള് പറഞ്ഞത്.
“”ഇവടെ അട്ത്ത് തന്നെയാ എൻ്റെ അനിയന്മാരിലൊരാള് താമസം…””,””അവൻ്റെ മകനും കുഞ്ഞൂട്ടനും കൂടിയാ ഇപ്പൊ കറക്കൊക്കെ…””,
അജയനോടായി ഗോവിന്ദൻ പറഞ്ഞു. അതിനയാളൊന്ന് ചിരിച്ചു. ശേഷം അജയൻ കുഞ്ഞൂട്ടന് നേരെ തിരിഞ്ഞു.
“”ഇതെൻ്റെ പഴയ സുഹൃത്തിൻ്റെ വീടാടാ…””,””അങ്ങനെ വന്നതാ…””,””കാലം കുറച്ചായോണ്ട് വഴി കണ്ട് പിടിക്കാനൊന്ന് ബുദ്ധിമുട്ടി…””,””പിന്നെ സീമയ്ക്ക് നിന്നെ കാണണമെന്ന് പറഞ്ഞപ്പൊ നേരെ ഇങ്ങട്ടെ പോരായിരുന്നു…””,
അജയൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“”മേലൊക്കെ ആകെ അഴുക്കാ…””,””ഒന്ന് കുളിക്കണം…””,
കുഞ്ഞൂട്ടൻ അത്രമാത്രം മറുപടിയായി പറഞ്ഞു.
“”ചെല്ല്…””,””ഞങ്ങള് നാളെ രാവിലെ തന്നെ പോവും ട്ടോ…””,
“”മ്മം…””,””ഗോകുലും സാന്ദ്രയും…””,
“”അവര് ധർമ്മഗിരിയിലാ…””,””തിരിച്ച് പോവുമ്പൊ കൂട്ടണം…””,
കുഞ്ഞൂട്ടനൊന്ന് മൂളി ശേഷം പടികൾ കയറി മുകളിലേക്ക് പോയി. കുഞ്ഞൂട്ടൻ കൊണ്ടുവന്ന പലഹാരവുമായി അപ്പു അടുക്കളക്കടുത്ത് ഡൈനിങ് ഹാളിലെത്തി. പൊതിയിൽ നിന്ന് ഓരോന്ന് പ്രിയ്യക്കും ഗൗരിക്കും പകുത്ത് കൊടുത്തു. ഇന്ദിരാമ്മയും കനകമ്മയും നന്ദിനിയും സീമയും കൂടി സംസാരിച്ച് കൊണ്ട് അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. പലഹാരം എല്ലാവർക്കും വീതം വച്ച് കൊടുത്ത് കൊണ്ട് അപ്പു കുഞ്ഞൂട്ടൻ വന്ന വിവരം അറിയിച്ചു. അവൻ വന്ന വിവരമറിഞ്ഞതും സീമയുടെ നെഞ്ചൊന്ന് പടപടാ ഇടിച്ചു. മംങ്കലത്ത് നിന്ന് ഇറക്കി വിട്ട ശേഷം ഒരുപാട് ദിവസമായി കണ്ടിട്ട്. താൻ സംസാരിക്കുന്നതിന് മറുപടിയായി അവൻ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ സീമയ്ക്ക് ആശങ്കയുണ്ടായിരുന്നു. എങ്ങനെ പ്രതികരിച്ചാലും സംസാരിക്കാതെ മടക്കമില്ലെന്ന് അവള് മുന്നേക്കൂട്ടി തീരുമാനിച്ചതിനാൽ അതിന് വേണ്ടി മനം തിട്ടപ്പെടുത്തലിലായി അവർ.
കുഞ്ഞൂട്ടനും അവരെ അഭിമുഖീകരിക്കാൻ ഒരു മനപ്രയാസം തോന്നുന്നു. മംങ്കലത്ത് നിന്നിറങ്ങിയിട്ട് പിന്നെ അവിടേക്ക് പോവുകയേ ചെയ്തിട്ടില്ലല്ലോ. പത്തിരുപത് വർഷം ആവുന്നത് വരെ ഒരു മൂത്ത മകനേ പോലെ വളർത്തിയവരല്ലേ, ഇത്ര നാള് എങ്ങനെ ജീവിച്ചു എന്ന് പോലും അന്വേഷിച്ചിട്ടില്ല. മംങ്കലത്തെ കാർണവർ അടിച്ചിറക്കിയപ്പോൾ അമ്മയും അച്ഛനും ഒന്നും മിണ്ടിയില്ല, അതിന് ശേഷം അമ്മ ഒരു എഴുത്തെഴുതുകയും അച്ഛൻ ആളെ അയച്ച് തിരികെ ചെല്ലുവാനും ഒക്കെ പറഞ്ഞിരുന്നു. അതൊക്കെ കൊണ്ട് ബന്ധം പൂർണ്ണമായും ഒഴിവാക്കാനും കഴിയില്ല. മുറിയിലെത്തിയപാടെ അവനൊന്ന് കുളിച്ചിറങ്ങി. അന്ന് വീട് വിട്ടിറങ്ങിയ ശേഷം അജയനെയും സീമയേയും അച്ഛായെന്നും അമ്മായെന്നും വിളിക്കാനൊക്കെ കുഞ്ഞൂട്ടന് പ്രയാസമായിരുന്നു. സ്വന്തം അല്ലല്ലോ എടുത്ത് വളർത്തിയവരല്ലേ. ഇന്നിപ്പൊ അൽപ്പം യുക്തിയോടെ ചിന്തിക്കാൻ കഴിയുന്നുണ്ട്. അവരെ തുടർന്നും അങ്ങിനെ തന്നെ വിളിക്കാമെന്ന് കണക്ക് കൂട്ടി. കുളികഴിഞ്ഞ് വസ്ത്രം മാറി അവൻ അത്താഴം കഴിക്കാനായി എത്തി. ബാക്കി എല്ലാവരും കഴിച്ചെഴുന്നേറ്റ് പോയിരുന്നു എന്നാൽ അപ്പു മാത്രം കുഞ്ഞൂട്ടനെ കാത്ത് അവിടെ മേശയ്ക്കരുവിൽ ഇരിക്കുന്നുണ്ട്. നേരം പത്തുമണിയായതിൻ്റെ ലക്ഷണം അവൾടെ മുഖത്ത് കാണാം. താടിക്കും കൈ കുത്തി കണ്ണുമടച്ച് ചെറുമയക്കത്തിലാണവൾ. തൻ്റെ ഫുൾ സ്ലീവിൻ്റെ കൈകൾ മടക്കി കൊണ്ട് കുഞ്ഞൂട്ടൻ പടികളിറങ്ങി അപ്പുവുനടുത്തെത്തി. അവൾക്കടുത്തെ ഒരു കസേര ശബ്ദമില്ലാതെ വലിച്ചിട്ട് അതിലിരുന്നു. അപ്പുവിന് അഭിമുഖമായി കുഞ്ഞൂട്ടനും താടിയിൽ കൈ വച്ച് അവളെ തന്നെ നോക്കി കൊണ്ട് ഒരു പുഞ്ചിരിയോടെ ഇരുന്നു. അവൾടെ മൂക്കിൽ കുത്തിവച്ച ചെറിയ പവിഴ കല്ല് മിന്നിക്കോണ്ടിരിക്കുന്നു. കുഞ്ഞൂട്ടൻ തൻ്റെ നനഞ്ഞ ഇടതുകൈ എടുത്ത് അപ്പൂൻ്റെ വലതു കവിളിൽ വച്ചു. നേർത്ത കവിളിൽ തണുപ്പ് തട്ടിയപ്പോൾ അവൾ കണ്ണുകൾ പതുക്കെ തുറന്നു. തനിക്കഭിമുഖമായി പുഞ്ചിയോടെ ഇരിക്കുന്ന കുഞ്ഞൂട്ടനെ നോക്കി അപ്പു ചിരിച്ചു.
“”എത്ര നേരായടാ നോക്കി ഇരിക്ക്ണു…””,
മയക്കം ബാധിച്ചതിൻ്റെ ലക്ഷണം പോലെ വായ തുറന്നടച്ചു കൊണ്ട് അപ്പു മൂരി നിവർന്ന് ചോദിച്ചു. ശേഷം മേശമേലിരുന്ന് രണ്ട് പാത്രങ്ങളെടുത്തു. ഒന്നിൽ കുഞ്ഞൂട്ടനും മറ്റേതിൽ അപ്പുവിനും അവൾ ഭക്ഷണം വിളമ്പി. രണ്ടുപേരും കഴിക്കുന്ന നേരത്താണ് അകത്ത് നിന്ന് ഇന്ദിരയും സീമയും ഇറങ്ങി വന്നത്. കുഞ്ഞൂട്ടൻ്റേയും അപ്പുവിൻ്റെയും ഇഷ്ടത്തേക്കുറിച്ചെല്ലാം ഇന്ദിരാമ്മ നേരത്തേ തന്നെ സീമയോട് പറഞ്ഞിരുന്നു. പ്രായത്തിൽ അവനേക്കാൾ മൂത്തതാണെന്ന ഒരു പ്രശ്നം പോലും സീമയ്ക്ക് തോന്നിയില്ല. അപ്പൂനെ അവർക്ക് ഒരുപാട് ഇഷ്ട്ടായി. ഒരുമിച്ചിരുന്ന് കഴിക്കുന്നത് കണ്ടപ്പോൾ സീമയ്ക്കും തോന്നി അപ്പുവും കുഞ്ഞൂട്ടനുമാണ് ഏറ്റവും നല്ല ജോഡികളെന്ന്. സീമ അടുത്തേക്ക് വരാഞ്ഞതിനാൽ കുഞ്ഞൂട്ടൻ അമ്മയെ കണ്ടില്ല. ഭക്ഷണം കഴിച്ച് രണ്ടുപേരും എഴുന്നേറ്റു. കൈ കഴുവി വെള്ളവും കുടിച്ച് രാത്രിക്കത്തേക്ക് ഒരു ബോട്ടിൽ വെള്ളവും അവൻ കൈയ്യിലെടുത്തു. തന്നെ പേടിച്ചോ അല്ലങ്കിൽ മറ്റേതെങ്കിലും കാരണം കൊണ്ടോ അപ്പു മുറിയിലേക്ക് വരില്ലെന്ന് കുഞ്ഞൂട്ടന് ഉറപ്പായിരുന്നു. അവള് വരുന്ന ദിവസങ്ങളിലൊക്കെ തങ്ങൾക്ക് കുടിക്കാൻ ഒരു ബോട്ടിൽ വെള്ളമുണ്ടാവും. ഇനി അതിന് സാധ്യതയില്ലാത്തത് കൊണ്ട് സ്വയം എടുക്കുക തന്നെ. അപ്പുവാണങ്കിൽ മുറി താഴേക്ക് മാറ്റുകയും ചെയ്തു. കുഞ്ഞൂട്ടൻ വെള്ളവുമായി പടികൾ കയറി മുറിയിലെത്തി. ഭക്ഷണം കഴിച്ച ഉടനേ അവൻ കിടക്കില്ല അൽപ്പ നേരം ഏതെങ്കിലും ഒരു പുസ്തകം വായിച്ച് കഴിഞ്ഞാണ് ഉറങ്ങുക. പതിവ് പോലെ കൊണ്ടുവന്ന ബാട്ടിൽ മേശമേൽ വച്ച് അലമാരയിൽ നിന്ന് തലേന്ന് വായിച്ചു ബാക്കിയാക്കിയ പുസ്തകം കൈയ്യിലെടുത്തു. നൂറിൽ താഴെ മാത്രം പേജുകളുള്ള ചെറുകഥയുടെ ബാക്കി ഭാഗം കുഞ്ഞൂട്ടൻ വായിക്കാൻ തുടങ്ങി.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…