നരേന്ദ്രൻ്റെ ഓഫീസ്***
തൻ്റെ മൂത്ത മകൻ അരവിന്ദിനോടൊപ്പം മഹീന്ദ്രയുടെ ഫ്രാൻഞ്ചൈസിയിൽ ഒരു വാഹനത്തിൻ്റെ ഡെലിവറിയുമായി ബന്ധപ്പെട്ട ഇടപാടിലായിരുന്നു നരേന്ദ്രൻ. പാർട്ടി വന്ന് നോക്കി വാങ്ങുവാൻ ഉറപ്പിച്ച് പോയ വാഹനത്തിൻ്റെ ലീഗൽ ഫോർമാലിറ്റിസ് മുന്നേക്കൂട്ടി ചെയ്ത് കൊടുക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു അയാൾ. തങ്ങളുടെ ഷോറൂം ഓഫീസിൽ ഇരുന്നു കൊണ്ടുതന്നെയാണ് കാര്യങ്ങളുടെ നീക്ക് പോക്കുകൾ ചെയ്യുന്നത്. അതേ സമയത്താണ് ഓഫീസിലെ മേശമേൽ മലത്തി വച്ചിരുന്ന നരേന്ദ്രൻ്റെ മൊബൈൽ ശബ്ദിച്ചത്. വെഹിക്കിൾ ഫോർമാലിറ്റി ഷീറ്റിൽ എഴുതിക്കോണ്ടിരുന്ന പേന താഴെ വച്ച് മൊബൈൽ കൈയ്യിലെടുത്ത് സ്ക്രീനിലേക്ക് കണ്ണ് പായിച്ചു. സൽപുത്രൻ ആശിഷാണ് കോള് ചെയ്യുന്നത്.
“”എന്താടാ…””,
കോള് അറ്റൻ്റ് ചെയ്ത് ചെവിയിൽ വച്ച ശേഷം വീണ്ടും അയാൾ പേന കൈയ്യിലെടുത്ത് ഷീറ്റിലേക്ക് ശ്രദ്ധ തിരിച്ചു.
“”അച്ഛാ ഞാനവരെ കണ്ടെത്തി….””,
മറുതലയ്ക്കൽ ആശിഷ് സംസാരിച്ചു.
“”ആരെയാടാ…””,
“”ആഹ് രുഗ്മിണി ഇല്ലേ…””,””അവളെയും അവൾടെ കൊച്ചിനെയും…””,
നരേന്ദ്രൻ എഴുതിക്കോണ്ടിരുന്ന പേന വീണ്ടും മേശമേൽ തന്നെ വച്ചു.
“”അവരാണെന്ന് നിനക്കൊറപ്പാണോ…””,
“”പിന്നേ…””,””ഞാനെൻ്റെ കണ്ണ് കൊണ്ട് കണ്ടതല്ലേ…””,””അച്ഛൻ ആഹ് ദേവൻ്റെ ചെക്കനെ ഫോളോ ചെയ്യാൻ പറഞ്ഞില്ലേ…””,””അതിന് പിന്നാലെ രണ്ട് മൂന്ന് ദിവസം ഞാൻ അവൻ്റെ ഒപ്പം തന്നെ അവൻ കാണാതെ ഇണ്ടായിരുന്നു…””,””ഇന്ന് ഇപ്പൊ അവൻ അവരെ കണ്ട് മടങ്ങിയതേയുള്ളു…””,
“”കണ്ടോ…””,””എവടെവെച്ചാ കണ്ടത്…””,
“”ചന്ദ്രമുഖിയിലെ ഒരു വീട്ടിൽ…””,
പറയുമ്പോൾ ആശിഷിൻ്റെ ശബ്ദത്തിലെ സന്തോഷം മനസിലാക്കാൻ സാധിക്കും. അച്ഛൻ ചെയ്യാൻ പറഞ്ഞ ഒരു കാര്യം കൃത്യമായി ചെയ്ത് തീർത്ത സന്തോഷവും. നാട്ടുകാരുടെ മുൻപിൽ തൻ്റെ അച്ഛനെ നാണംകെടുത്തിയ രുഗ്മിണി എന്ന യുവതിയോടുള്ള വൈരാഗ്യവും. അവളും തൻ്റെ അച്ഛൻ്റെ ചോരയെന്ന് പറയുന്ന സന്തതിയും ചത്തൊടുങ്ങിയില്ലങ്കിൽ സ്വത്തിലോ മറ്റോ അവകാശം ചോദിച്ച് വരുമോ എന്ന പേടിയും ഒക്കെയുണ്ടായിരുന്നു അവൻ്റെ ആവേശത്തിൽ.
“”തൽക്കാലം നീ അവരെ ഒന്ന് വട്ടമിട്ട് പിടിച്ചോ…””,””ഞാൻ പറയുന്നത് വരെ ഒരു സാഹസത്തിനും തൽക്കാലം മുതിരണ്ട…””,””ചില കാര്യങ്ങൾ എനിക്ക് തീരുമാനിക്കാനുണ്ട്…””,””അതിലൊക്കെ ഒരു വ്യക്തത വന്നാൽ ഇനിയെന്ത് വേണമെന്ന് ഞാൻ പറയാം…””,
നരേന്ദ്രന് ഒറ്റക്കൊരു തീരുമാനം എടുക്കാൻ കഴിയുമായിരുന്നില്ല. കേശവനോടും രാമചന്ദ്രനോടും കൂടി ആലോചിക്കണം. അയാൾ കോള് കട്ട് ചെയ്തു. ഓഫീസിലെ ചാരുകസേരയിൽ തല പിന്നിലേക്കിട്ട് അയാൾ കണ്ണടച്ചു. മുഖത്തൊരു ഖൂഢചിരിയും ഉണ്ടായിരുന്നു.
പുന്നയ്ക്കൽ***
ചന്ദ്രമുഖിയിൽ നിന്ന് വൈജയന്തിയിലെത്താൻ കുഞ്ഞൂട്ടന് ഒരുപാട് സമയം വേണ്ടിവന്നു. ഏകദേശം ഒൻപത് മണിയോടെയാണ് അവൻ പുന്നയ്ക്കലെ വീട്ടിലെത്തിയത്. ഇടക്ക് അപ്പു ഫോണിൽ വിളിച്ച് ചോദിച്ചതിന് യാത്രയിലാണെന്ന് അവൻ മറുപടിയും കൊടുത്തിരുന്നു. മുറ്റത്തേക്ക് ബൈക്ക് ഓടിച്ച് വരുമ്പോഴാണ് കുറച്ചപ്പുറത്ത് മാറി ഒരു കാറ് കിടക്കുന്നത് അവൻ കണ്ടത്. ഒറ്റനോട്ടത്തിലേ അത് അജയൻ്റെ വണ്ടിയാണെന്നവന് മനസിലായി. അത് കണ്ടതും ബൈക്കോന്ന് സഡൻ ബ്രേക്കിട്ടു. അവരിപ്പൊ ഇവിടെ വരണ്ട ആവശ്യമെന്താണെന്നാണ് കുഞ്ഞൂട്ടൻ ആലോചിച്ചത്. അവൻ ബൈക്ക് മുൻപോട്ട് തന്നെയെടുത്തു. ഗ്യാരേജ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ പുന്നയ്ക്കലെ ഒഴിഞ്ഞ വരാന്തയിൽ ആളനക്കം കേട്ടു. ബൈക്കിൻ്റെ ശബ്ദം കേട്ട് അപ്പു ഓടിയിറങ്ങി വന്നതാണ് അവളുടെ കുലുസിൻ്റെ ശബ്ദം അവനും ശ്രദ്ധിച്ചിരുന്നു. ബൈക്ക് തള്ളി ഗ്യാരേജിലേക്ക് കയറ്റി വച്ച് ഷീറ്റിട്ട് മൂടി പുറത്തിറങ്ങി. ശേഷം അത് പൂട്ടി കുഞ്ഞൂട്ടൻ ഉമ്മറക്കൊലായി ലക്ഷ്യമാക്കി നടന്നു. കെറുവോടെ മുഖം വീർപ്പിച്ച് അപ്പു ഉമറത്തെ തൂണും ചാരി നിൽക്കുന്നുണ്ട് കുഞ്ഞൂട്ടൻ ഒരു പുഞ്ചിരിയോടെ അവൾക്ക് നേരെ നടന്നടുത്തു. പടികൾ കയറി ഉമ്മറത്തെത്തിയ കുഞ്ഞൂട്ടനെ ഉള്ളിലേക്ക് കടക്കാൻ സമ്മതിക്കാതെ കൈ വെലങ്ങ് വച്ച് അപ്പു തടഞ്ഞു.
“”മ്മം…””,””ഒന്നും പറയേം മിണ്ടേം ചെയ്യാതെ അകത്തിക്ക് കയറി പോവാൻ ഇത് സത്രൊന്നും അല്ല…””,
പുരികമുയർത്തി അവൾ പറഞ്ഞു.
“”ഞാൻ പറഞ്ഞാര്ന്നല്ലോ വൈകുംന്ന്…””,
കുഞ്ഞൂട്ടൻ കൈമലർത്തി.
“”അതിൻ്റെ കാരണം പറഞ്ഞില്ലായിരുന്നു…””,
അവൾടെ ചൊദ്യത്തിന് എന്ത് പറയുമെന്ന് അറിയാതെ അവനൊന്ന് പരുങ്ങി. പിന്നെ അപ്പൂനോടായോണ്ട് സത്യം പറയുന്നോണ്ട് പ്രശ്നമില്ലെന്ന് മനസിലാക്കി അവൻ കാര്യം പറഞ്ഞു.
“”ഞാൻ പാറുക്കുട്ടിയെ കാണാൻ പോയതാ…””,””അവർക്ക് വല്ല കുഴപ്പോം ഉണ്ടോന്നറിയാൻ…””,
അവൻ്റെ സംസാരം കേട്ട് അപ്പുവൊന്നയഞ്ഞു. പാറൂട്ടിയെകണാൻ പോയതായത് കൊണ്ട് അവൾക്ക് കൊഴപ്പമൊന്നുമില്ല. കുഞ്ഞിൻ്റെ അവസ്ഥ അപ്പൂനും അറിയുന്നതല്ലേ.
“”ആണോ…””,””എന്നിട്ട് കണ്ടോ…””,””കൊഴപ്പൊന്നുമില്ലല്ലോ…””,
അപ്പൂൻ്റെ മുഖത്ത് പാറൂട്ടിയെ കുറിച്ചറിയാനുള്ള താത്പര്യാതിശയമുണ്ടായിരുന്നു.
“”കൊഴപ്പൊന്നുമില്ല സുഖായിട്ടിരിക്കുന്നു…””,””ചേച്ചിക്കും കൊഴപ്പൊന്നുമില്ല…””,””ഇപ്പൊ സെയ്ഫായൊരിടത്താണ്…””,
“”ങേഹ്…””,””എവടെയാ…””,
അപ്പൂൻ്റെ മുഖത്തൊരു ജിജ്ഞാസ മിന്നിമാഞ്ഞു. കുഞ്ഞൂട്ടനെന്തോ അത് കണ്ട പറയാനൊരു മടി തോന്നി. അപ്പുവും പുന്നയ്ക്കലെയല്ലേ, നാളെ എന്തങ്കിലും പ്രശ്നമുണ്ടായാൽ അവള് തറവാട്ട്കാരുടെ കൂടെ നിൽക്കോ. ഗോവിന്ദൻ മാമയെങ്ങാനും ചോദിച്ചാൽ പാറൂട്ടിയുള്ള ഇടം അവള് പറഞ്ഞ് കൊടുക്കോ എന്നൊരു സംശയം അവന് തോന്നി. പക്ഷെ അപ്പൂൻ്റെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് തോന്നി.
“”ചന്ദ്രമുഖിയിലാ…””,””ചേച്ചിയുടെ അച്ഛൻ്റെ ഒരു സുഹൃത്തിൻ്റെ വീട്ടിൽ…””,
“”ചന്ദ്രമുഖി എവിടെയാ…””,
“”അത് ഇവിടുന്ന് രണ്ട് മൂന്ന് ഗ്രാമം കഴിഞ്ഞ് പോണം…””,””വിഷ്ണുഗിരിക്ക് അക്കരെ…””,
“”ഓഹ്…””,
അവൻ പറഞ്ഞത് ഏകദേശം മനസിലായപോലെ അപ്പു മൂളി.
“”മംങ്കലത്ത്ന്ന് ആള് വന്ന്ട്ട്ണ്ടോ അപ്പൂ…””,
തല കുനിച്ച് എന്തോ ആലോയിക്കായിരുന്ന അപ്പൂനോട് കുഞ്ഞൂട്ടൻ ചോദിച്ചു.
“”ഉവ്വ്…””,””അവര് ഉച്ചയായപ്പൊ എത്തിയതാ…””,””നീ രാവിലെ ഇവടെന്ന് സ്ഥലം വിട്ടതല്ലേ..””,””നിന്നെ കാണാതെ പോവാൻ കഴിയില്ലെന്ന് സീമേച്ചി പറഞ്ഞപ്പൊ ഇന്ന് തങ്ങി നാളെ പോവാമെന്ന് തീരുമാനിക്കേന്നു…””,
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…