പതിനെട്ടാം 👹 തീയാട്ട് {Sajith} 269

“”ഇതൂടെ കഴിക്ക്….””,

 

രവിയുടെ വീട്ടിലെത്തിയ കുഞ്ഞൂട്ടന് ഉച്ചയൂണ് വിളമ്പി കൊടുക്കുകയായിരുന്നു രുഗ്മിണി. ചന്ദ്രമുഖി കവലയിൽ നിന്ന് ശാപ്പാടിനുള്ള സാധനങ്ങളുമായി എല്ലാവരും അപ്പോൾ തന്നെ തിരിച്ചിരുന്നു. കുഞ്ഞൂട്ടൻ തൻ്റെ ബന്ധുവാണെന്നും അവളെയും പാറുക്കുട്ടിയെയും തിരികെ കൊണ്ടുപോവാൻ വരുമെന്നും രുഗ്മിണി രവിയുടെ വീട്ടിൽ പറഞ്ഞു. രണ്ട് ദിവസമെങ്കിൽ അത്രയും നാൾ രുഗ്മിണിയോടും പാറുക്കുട്ടിയോടും ഇടപഴകിയ അവർക്ക് രണ്ടുപേരും തിരികെ പോവുമെന്ന് കേട്ടപ്പോൾ വിഷമമായി. എന്നാൽ ഉടനെയുണ്ടാവില്ല കുറച്ച് ദിവസം കഴിഞ്ഞ് കുഞ്ഞൂട്ടൻ വീണ്ടും വരും അപ്പോൾ തന്നോടൊപ്പം പോവാമെന്നാണ് അവൻ വാക്ക് പറഞ്ഞത്. അത് വരെ രവിയുടെ വീട്ടിൽ നിൽക്കുന്നത് അവർക്കും സന്തോഷമായിരുന്നു. 

 

“”മതി മതി…””,””ഇപ്പൊ തന്നെ ഒരുപാടായി…””,””ചേച്ചി ഇരിക്ക്…””,””എനിക്കിങ്ങനെ വെളമ്പി തന്ന്ട്ട് എപ്പ കഴിക്കാനാ…””,

 

കുഞ്ഞൂട്ടൻ രുഗ്മിണിയുടെ കാര്യത്തിലൂടെ ശ്രദ്ധ കൊടുത്തു കൊണ്ട് സംസാരിച്ചു. അതവൾക്ക് ഒരുപാട് ഇഷ്ടമായി, ആരാലും തുണയില്ലാത്ത തൻ്റെ കാര്യം അന്വേഷിക്കാൻ ഒരാൾ. എന്നാൽ ആഹ് ചേച്ചി വിളി രുഗ്മിണിക്ക് അത്ര സുഗിച്ചില്ല. ചുറ്റിലും എല്ലാവരും ഉള്ളത് കൊണ്ടായിരിക്കും അവൻ ഒരു ബഹുമാനമൊക്കെ കൊടുത്ത് അങ്ങനെ വിളിച്ചതെന്ന് അവൾ കരുതി. കുഞ്ഞൂട്ടനെ കണ്ടതോടെ പാറുക്കുട്ടി ഉഷാറായി. അവൻ്റെ കൈയ്യിൽ ചുറ്റിപ്പിടിച്ചായി അവളുടെ നടപ്പ്. 

 

“”ചേച്ചി ഞാനൊരു കാര്യം സൂചിപ്പിക്കാനാ ഇപ്പൊ വന്നത്…””,””അല്ലങ്കിൽ നേരിട്ട് നിങ്ങളെ കൂട്ടാനായി വന്നേനെ…””,

 

ഭക്ഷണം കഴിച്ച് വീടിന് പുറത്തൂടെ നടക്കുകയാണ് കുഞ്ഞൂട്ടനും രുഗ്മിണിയും. പാറുക്കുട്ടി അവൻ കൊണ്ടുവന്ന മിഠായികൾ കവറിൽ നിന്നെടുത്ത് വീട്ടിലെ തൻ്റെ ചേച്ചിമാർക്ക് പകുത്തു കൊടുക്കുന്ന തിരക്കിലും. കുഞ്ഞൂട്ടൻ പറയാൻ വരുന്നത് രുഗ്മിണി ശ്രദ്ധയോടെ കേട്ടു. 

 

“”വൈജയന്തിയിലേക്ക് പോവുന്നതല്ലേ നമ്മക്ക് നല്ലത്…””,

 

പെട്ടന്ന് എന്തോ അപരാതം കേട്ടത് പോലെ രുഗ്മിണി കുഞ്ഞൂട്ടനെ നോക്കി.

 

“”ഏയ് അത് ശരിയാവില്ല കുഞ്ഞൂട്ടാ…””,””വൈജയന്തിയിൽ ഞങ്ങളെ ജീവിക്കാൻ സമ്മതിക്കില്ല…””,””എല്ലാരൂടെ ഞങ്ങളെ കൊല്ലും നരകമാ അത്…””,””നിൻ്റെ കൂടെ എന്നേം കുഞ്ഞിനേം കൊണ്ട് പൊയ്ക്കൂടെ…””,

 

അവളുടെ അവസാന വാക്കുകൾ അപേക്ഷ പോലെയായിരുന്നു. കുഞ്ഞൂട്ടൻ രുഗ്മിണിയെ ഒന്ന് നോക്കി.

 

“”ഞാൻ കൊണ്ടുപൊവാം…””,””പക്ഷെ അതല്ല…””,””വൈജയന്തിയിൽ സ്വന്തമായി വസ്തു ഉള്ളത് കൊണ്ട് അവിടെ നിൽക്കുന്നതല്ലേ നല്ലത്…””,

 

കുഞ്ഞൂട്ടൻ വീണ്ടുമത് ആവർത്തിച്ചത് രുഗ്മിണിക്ക് ഈർഷ തോന്നി എങ്കിലും അവളത് കാണിച്ചില്ല.

 

“”ഇല്ല കുഞ്ഞൂട്ടാ ആഹ് നശിച്ച നാട്ടിലേക്ക് ഇനി ഒരു മടക്കമില്ല…””,””അവരെല്ലാരൂടെ എൻ്റെ മോളെ കൊല്ലും….””,””അന്ന് മോളോടവര് ചെയ്ത ക്രൂരത നീ കണ്ടില്ലല്ലോ…””,

 

രുഗ്മിണി നിർത്തി കുഞ്ഞൂട്ടനെ നോക്കി. അവളുടെ കണ്ണുകളിൽ ഒരഗ്നി എരിയുന്നത് അവൻ കണ്ടു. രുഗ്മിണി പറയാൻ പോവുന്നത് എന്താണെന്ന് അവൻ ശ്രദ്ധിച്ചു.

 

“”ഇതറിഞ്ഞാൽ ഒരു പ്രശ്നത്തിനും പോവില്ലെന്ന് എനിക്ക് സത്യം ചെയത് താ…””,””നിന്നേക്കൂടി നഷ്ടപ്പെടാൻ എനിക്ക് വയ്യ…””,

 

പാറുക്കുട്ടിയെ അത്രത്തോളം സ്നേഹിച്ചിരുന്ന കുഞ്ഞൂട്ടന്, നരേന്ദ്രൻ മോളോട് ചെയ്ത പാതകം അറിഞ്ഞാൽ സഹിക്കാൻ പറ്റില്ലെന്ന് രുഗ്മിണിക്ക് അറിയാമായിരുന്നു. അവൻ പ്രതികാരമായി എന്തങ്കിലും ചെയ്താൽ നരേന്ദ്രൻ കുഞ്ഞൂട്ടനെ കൊന്നുകളയുമോ എന്നവൾ ഭയപ്പെട്ടു. രുഗ്മിണി നീട്ടിയ കൈയ്യിൽ തൻ്റെ കൈ തൊട്ട് കുഞ്ഞൂട്ടൻ വാക്ക് കൊടുത്തു. അവൻ സമ്മതിച്ചപ്പോൾ അവൾക്ക് ഒരാശ്വാസം തോന്നി.

 

“”ആഹ് പിശാശ് എൻ്റെ കുഞ്ഞൂട്ടൻ്റെ തൊടേല്…””,””പഴുത്ത ഇരുമ്പ് കമ്പി വച്ച് പൊള്ളിച്ചിരിക്ക്ണു…””,””കഴുവേറി നരേന്ദ്രൻ…””,

 

പല്ല് ഞെരിച്ച് കൊണ്ട് രുഗ്മിണി പറഞ്ഞു. അത് കേട്ട് കുഞ്ഞൂട്ടൻ്റെ ഉള്ളൊന്ന് കിടുങ്ങി. തൻ്റെ വലത്തേ കൊയ്യോളം തന്നെ തടിയില്ലാത്ത കുഞ്ഞിക്കാലുകളാണ് പാറൂട്ടിക്ക്. അതിൽ എങ്ങനെ ഇതൊക്കെ ചെയ്യാൻ അയാൾക്ക് തോന്നി. പാറുക്കുട്ടിയോട് ചെയ്ത സംഭവം അവനെ പുന്നയ്ക്കലിനെ തന്നെ വെറുക്കാൻ പോന്ന ഒന്നായിരുന്നു. ഗോവിന്ദൻ മാമ ഇതറിഞ്ഞിരിക്കില്ല എന്ന് കുഞ്ഞൂട്ടന് തോന്നി. അറിഞ്ഞാലും മാമയൊന്നും പറയില്ല. പാവകണക്കെ നിൽക്കും അത്രതന്നെ…. നരേന്ദ്രനോട് ഇത് ഒരു ദിവസം ചോദിക്ക തന്നെ ചെയ്യണം. അയാളെക്കൊണ്ട് മറുപടി പറയിക്കണം.

 

“”ഇനിയും അവടെക്ക് ഞങ്ങളില്ല കുഞ്ഞൂട്ടാ…””,””നീ വേറെ എവിടേക്കെങ്കിലും…””,””ദൂരെ എവിടേക്കെങ്കിലും…””,””ആരെയും പേടിക്കാതെ എനിക്കും മോൾക്കും ഒരു നാളെങ്കിൽ ഒരുനാൾ ഒന്ന് ഒറങ്ങാൻ പറ്റിയ ഇടം…””,””അങ്ങിനെ ഒരിടത്തേക്ക് പോവാം നമ്മക്ക്…””,””പാറൂട്ടിയെ ഒരുപാട് പഠിപ്പിക്കാൻ എനിക്കാഗ്രഹമൊക്കെയുണ്ട്…””,””ഇവിടെ നിന്നാൽ അതൊന്നും നടക്കില്ല….””,

 

കൈക്കെട്ടി തലകുനിച്ചാണ് രുഗ്മിണി പറഞ്ഞത്. അവൾ പറഞ്ഞ സ്ഥിതിക്ക് വൈജയന്തി പോവുന്നത് ഉചിതമല്ല. സ്വർഗ്ഗത്തിലെ രുഗ്മിണിയുടെ വീട് നാട്ടുകാരെല്ലാം തീയിട്ട് ചുട്ടത് കുഞ്ഞൂട്ടനും കണ്ടിരുന്നല്ലോ. അങ്ങനെ ഇനിയും നടക്കില്ലെന്ന് ഉറപ്പൊന്നും പറയാൻ ഒക്കില്ല. അതോണ്ട് വൈജയന്തിയെന്ന ആശയം അവൻ ഉപേക്ഷിക്കാം എന്ന് തന്നെ കൂട്ടി. ഇനി ഒരു മാർഗ്ഗം നീലിമ്പപുരത്ത് ചുങ്കത്തറയിലെ ഇന്ദിരാമ്മയുടെ അവിടെ തങ്ങലാണ്. അമ്മയും അപ്പുവും വൈജയന്തിയിൽ ആയതോണ്ട് ചെമ്പ്ര ഒഴിഞ്ഞ് കിടക്കാണ്. അവിടെ രുഗ്മിണിയേം കുഞ്ഞിനെയും താമസിപ്പിക്കാൻ അമ്മയ്ക്ക് എതിർപ്പൊന്നും ഇണ്ടാവില്ല. കുഞ്ഞൂട്ടൻ തൻ്റെ പദ്ധതി പാർവ്വതിക്ക് വ്യക്തമാക്കി കൊടുത്തു. 

 

ഒരാഴ്ച്ചയ്ക്ക് ശേഷം അവൻ ചന്ദ്രമുഖിയിൽ ഒന്നൂടെ എത്തും. ഇവിടെ നിന്ന് മൂന്ന് പേരൂടെ ചുങ്കത്തറയിലേക്ക്. തൽക്കാലം അവിടെ താമസിക്കുക പിന്നീട് ഇന്ദിരാമ്മയും അപ്പുവും ചെമ്പ്രക്ക് തിരിച്ച ശേഷം രുഗ്മിണിക്ക് ഒരു ജോലിയും മറ്റും തരപ്പെടുത്തി വാടകക്കോ മറ്റോ വീടുമെടുത്ത് മാറുക. അവളുടെ വിദ്യാഭ്യാസത്തിന് അനുസരിച്ച ശമ്പളത്തിൽ ഒരു ജോലി നാട്ടിൽ കിട്ടാണ്ടിരിക്കില്ലെന്ന് അവനറിയാം. കുഞ്ഞൂട്ടൻ്റെ പദ്ധതി രുഗ്മിണിക്ക് സ്വീകാര്യമായിരുന്നു. അവനെ പൂർണ്ണമായും അവൾ വിശ്വസിച്ചു എന്ന് തന്നെ പറയാം. 

 

വൈകിട്ട് ഒരു നാലോടെ കുഞ്ഞൂട്ടൻ വൈജയന്തിക്ക് തിരിച്ചു. രവി ജോലികഴിഞ്ഞെത്താൻ വൈകുന്നതിനാൽ അയാളെ കാണാൻ ഒത്തില്ല. എങ്കിലും വിവരങ്ങൾ എല്ലാം രുഗ്മിണി തന്നെ അവളുടെ അച്ഛൻ്റെ പഴയ സുഹൃത്തായ രവിയെ പറഞ്ഞ് മനസിലാക്കിക്കൊള്ളാമെന്ന് ഏറ്റു. കുഞ്ഞൂട്ടൻ ചന്ദ്രമുഖിയിൽ നിന്ന് തിരിക്കാൻ നേരം രവിയുടെ ഭാര്യക്ക് ഉറപ്പ് കൊടുത്തു. കുറച്ച് ദിവസത്തിനകം താൻ വരുമെന്നും രുഗ്മിണിയേയും പാറൂട്ടിയേയും കൂടെ കൂട്ടുമെന്നും പറഞ്ഞു. സന്തോഷത്തോടെ നിറകണ്ണുകളോടെ അവർ തല കുലുക്കി. രുഗ്മിണിയെ സുരക്ഷിതമാക്കി എന്ന സന്തോഷവും വിട്ടുപിരിയുന്നതിലുള്ള സങ്കടവും അതിൽ കലർന്നിരുന്നു. രുഗ്മിണിയുടെ കാര്യവും ഇത് പോലെയൊക്കെ തന്നെ. കുഞ്ഞൂട്ടൻ വൈജയന്തിക്ക് തിരിച്ചു. 

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *