രുഗ്മിണിയും പാറുക്കുട്ടിയും രവിയുടെ മൂത്ത മകളോടൊപ്പം വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുവാൻ ചന്ദ്രമുഖി കവലയിലേക്ക് ഈ നേരത്താണ് ഇറങ്ങിയത്. ഉച്ചയ്ക്കത്തെ ശാപ്പാടിനുള്ള വിഭവങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ കുറവുള്ളത് കൊണ്ട് മൂവരും അത് ഒപ്പിക്കാനായി നടയായി കവലയിലെത്തി. രവിയുടെ മകളുടെ കൈയ്യിൽ ചുറ്റിപ്പിടിച്ച് പാറുക്കുട്ടി നടക്കുന്നുണ്ട്. കവലയിലെ കച്ചവട കേന്ദ്രങ്ങളോരോന്നിലേയും വിഭവങ്ങൾ അവൾ സൂക്ഷിച്ച് നോക്കി കൊണ്ട് നടക്കായിരുന്നു. ചില്ലിട്ട ഭരണികളിൽ അടുക്കി അടുക്കി വച്ചിരിക്കുന്ന പലഹാരങ്ങളും മിഠായികളും. അവയെല്ലാം കാണെ പാറുവിൻ്റെ തൊണ്ടയിലൂടെ ഉമിനീരിറങ്ങി കൊണ്ടിരുന്നു. ഇതേ നേരത്താണ് തൻ്റെ ബൈക്കുമായി കുഞ്ഞൂട്ടൻ കവലയ്ക്കകത്തേക്ക് ഓടിച്ചുവന്നത്. വളരേ അപൂർവ്വമായി മാത്രം കാണുന്ന മോട്ടോർ വച്ച സൈക്കിൾ വലിയ ശബ്ദത്തോടെ തങ്ങളുടെ നാട്ടിലേക്ക് കടന്നു വരുന്നത് കണ്ട് നാട്ടുപ്രമാണിമാർ കടത്തിണ്ണകളിലിരുന്ന് എത്തി നോക്കി.
“”ദക്ക്…””ദക്ക്….””,
തീരെ സാവധാനം അല്ലാതെ വലിയ മുഴക്കമില്ലാതെ ഉച്ച സ്ഥായിയിൽ ചെന്നെത്തുന്ന കുഞ്ഞൂട്ടൻ്റെ യമഹയുടെ സൈലൻസറിൽ നിന്ന് ശബ്ദം അവിടെ മുഴങ്ങി കേട്ടു. അതാദ്യം ശ്രദ്ധിച്ചത് രവിയുടെ മകളോടൊപ്പം നടക്കുന്ന പാറുക്കുട്ടിയാണ്. കുഞ്ഞൂട്ടൻ്റെ ബൈക്കിൻ്റെ ശബ്ദം നടുരാത്രി സുഗനിദ്രയിലാണങ്കിൽ കൂടി അവക്ക് മനസിലാവും… രുഗ്മിണിയുടെ അരയോളം ഉയരമുള്ള പാറു കവലയിൽ നിറഞ്ഞു നിൽക്കുന്ന ആളുകളുടെ ഇടയിലൂടെ ബൈക്കിൽ ഇരുന്ന് കൊണ്ട് ഇടംവലം തിരിഞ്ഞ് നോക്കുന്ന കുഞ്ഞൂട്ടൻ്റെ തലകണ്ടു. തൻ്റെ കൈക്ക് പിടിച്ചിരുന്ന പിടി കുടഞ്ഞ് കൊണ്ട് ആഹ് പട്ടുപാവാടക്കാരി ആളുകളെ വകഞ്ഞുമാറ്റി കുഞ്ഞൂട്ടനു നേരെ കുതിച്ച് പാഞ്ഞു. ഉറക്കെ തന്നെ അവൻ്റെ പേരും വിളിക്കുന്നുണ്ടായിരുന്നു. പാറുക്കുട്ടിയുടെ പെട്ടന്നുള്ള പ്രവർത്തിയിൽ രുഗ്മിണിയും രവിയുടെ മകളും ഒന്ന് പേടിച്ചു. തൻ്റെ കൈ വിടുവിച്ച് ആളുകൾക്കിടയിലൂടെ ഓടുന്ന പാറുക്കുട്ടിയെ പിടിക്കാൻ രവിയുടെ മകളൊരു ശ്രമം നടത്തി. പക്ഷെ വൈകി പോയിരുന്നു. പാറു അപ്പഴേക്കും ഓടി. കടകളിൽ തങ്ങൾക്ക് വാങ്ങാനുള്ള സാധനങ്ങൾ നോക്കി നിൽക്കായിരുന്ന രുഗ്മിണി പെട്ടന്ന് തല ഉയർത്തി നോക്കിയപ്പോൾ കാണുന്നത് ബൈക്കിലിരുന്ന് തലയിലെ ഹെൽമറ്റ് ഊരുന്ന കുഞ്ഞൂട്ടനെയാണ്. അവളാകെ സ്തംഭിച്ചു പോയി. വൈജയന്തിയിൽ നിന്ന് വന്നിട്ട് രണ്ട് മൂന്ന് ദിവസായി. ആദ്യ ദിവസങ്ങളിൽ അവൻ വരുമെന്ന് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു കാണാതായപ്പോൾ അത് അസ്തമിച്ച് പോവുകയും ചെയ്തു. ഇപ്പൊ ഇതാ തങ്ങളെ തിരഞ്ഞ് കുഞ്ഞൂട്ടൻ വന്നിരിക്കുന്നു. രുഗ്മിണിക്ക് അവളുടെ ജീവിതത്തിൽ ആകെയുള്ള ഒരു പ്രതീക്ഷ. അപ്പൊ കുഞ്ഞൂട്ടന് തന്നോടും തൻ്റെ കുഞ്ഞിനോടും സ്നേഹമൊക്കെ ഉണ്ടല്ലേ… രുഗ്മിണിയുടെ ഹൃദയമിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. തൊണ്ടയിലൊരു വിങ്ങൽ പോലെ.
കുഞ്ഞൂട്ടനെ ഉറക്കെ വിളിച്ച് കൊണ്ട് ഓടിവരുന്ന പാറുക്കുട്ടിയെ അവൻ കണ്ടിരുന്നു. ബൈക്ക് വേഗം സ്റ്റാൻഡിൽ വച്ച് തലയിലെ ഹയൽമെറ്റ് ഊരി സൈഡ് മിററിൽ തൂക്കി ബൈക്കിൻ്റെ പുറത്ത് നിന്ന് താഴെയിറങ്ങി. തൻ്റെ നേരെ ഓടിവരുന്ന പാറുക്കുട്ടിക്ക് നേരെ മുട്ട് കുത്തി കുഞ്ഞൂട്ടനിരിന്നു. തന്നെ കണ്ടതിലുള്ള കുഞ്ഞിൻ്റെ സന്തോഷം അവളുടെ മുഖത്തു നിന്ന് കുഞ്ഞൂട്ടന് കാണാമായിരുന്നു. പാറുക്കുട്ടി ഓടി വന്ന് കൈകൾ രണ്ടും വിടർത്തി കുഞ്ഞൂട്ടൻ്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് അവനോട് ചേർന്ന് നിന്ന് പുണർന്നു. അവളുടെ കുഞ്ഞിക്കൈകൾ കുഞ്ഞൂട്ടനെ ഇനി വിടില്ലെന്ന മട്ടിൽ വലിഞ്ഞ് മുറുകിയിരുന്നു. കെട്ടിപ്പിടിച്ച് കൊണ്ട് തന്നെ പാറു കുഞ്ഞൂട്ടൻ്റെ കവിളിലൊരു മുത്തം വച്ചു. കുഞ്ഞൂട്ടന് അത്ഭുതമായി. വൈജയന്തിയിൽ വന്നിട്ട് ഇപ്പൊ ദിവസങ്ങളെ ആവുന്നുള്ളു. ആഹ് സമയം കൊണ്ട് തന്നെ പാറുക്കുട്ടിക്ക് താൻ എത്രത്തോളം പ്രിയ്യപ്പെട്ടവനായി കഴിഞ്ഞൂ എന്ന് കുഞ്ഞൂട്ടൻ ഓർത്തു. കുഞ്ഞിനെ കണ്ടപ്പോൾ അവനും ഒരുപാട് സന്തോഷായി. കുഞ്ഞൂട്ടൻ തിരികെ അവളെയും ഇറുക്കി പുണർന്നു. അവൻ്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു.
“”ഞാൻ പെണക്കാ…””,””ഇത്ര ദിവസായി ഏട്ടൻ എവടേന്നു…””,””ഞാൻ ഒരുപാട് പേടിച്ച് പോയിട്ടോ…””,
കുഞ്ഞൂട്ടൻ്റെ തോളിൽ കിടന്ന് കൊണ്ട് തന്നെ പാറുക്കുട്ടി പരിഭവം പറഞ്ഞു. അത് കേട്ട് കുഞ്ഞൂട്ടൻ പുഞ്ചിരിച്ചു.
“”ഇനി പേടിക്കണ്ടാട്ടോ….””,””ഏട്ടൻ ഇപ്പു ഇൻ്റെ പാറുക്കുട്ടീനെ കാണാൻ ഓടി വന്നില്ലേ…””,
കുഞ്ഞൂട്ടൻ അവളുടെ പുറത്ത് ആശ്വസിപ്പിക്കുന്നത് പോലെ ഒന്ന് തട്ടി.
“”എന്തിനാ ഏട്ടനോട് പറയാത് പാറുക്കുട്ടി വൈജയന്തീന്ന് ഇങ്ങട്ട് പോന്നെ…””,””അതല്ലേ ഏട്ടന് കണ്ട് പിടിക്കാൻ പറ്റാഞ്ഞെ…””,
തോളിൽ ചാരിയിരുന്ന തല അവൾ പിന്നിലേക്ക് വലിച്ചു. എന്നിട്ട് കുസൃതിയോടെ ചുണ്ട് കൂർപ്പിച്ച് പിടിച്ച് വലം കൈകൊണ്ട് അവൻ്റെ തലയിലൊന്ന് കിഴുക്കി.
“”ഞാൻ ഒറ്റക്കാണോ വന്നെ പൊട്ടങ്കുണാപ്പാ….””,””ഇന്നെ അമ്മ ഇട്ത്ത് കൊണ്ടന്നതല്ലേ….””,
കെറുവോടെ പാറു പറഞ്ഞു. കുഞ്ഞൂട്ടൻ അവളുടെ ദേഷ്യം കണ്ട് ഒന്ന് ചിരിച്ചു.
“”ങാഹാ….””,””അത് ഞാൻ അറിഞ്ഞില്ലല്ലോ പാറൂട്ടിയേ…””,””എന്നിട്ട് നിന്നെക്കൊണ്ടന്ന അമ്മ എവടേ….””,
പാറുക്കുട്ടിയോട് ചുദിച്ചപ്പോൾ മറുപടിയായി അവർ നിന്ന നിൽപ്പിൽ തിരിഞ്ഞ് ആൾക്കൂട്ടത്തിലേക്ക് കൈ ചൂണ്ടി. നാട്ടിൽ വന്നിറങ്ങിയ വരത്തനെ നോക്കിക്കാണുകയായിരുന്നു കവലയിലുള്ളവർ. കുഞ്ഞൂട്ടൻ പാറുക്കുട്ടിയെ കെട്ടിപിടിക്കുന്നതും അവളോട് സംസാരിക്കുന്നതും അവിടെയുള്ളവർ എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരുന്നു. അതേ സമയമാണ് പാറു കൈനീട്ടി ആൾക്കുട്ടത്തിലേക്ക് ചൂണ്ടിയത്. അവൾ ചൂണ്ടിയ ഭാഗത്തെ ആളുകൾ രണ്ട് വശങ്ങളിലേക്ക് മാറി നിന്ന് കൊണ്ട് അവൾ ചൂണ്ടിക്കാട്ടിയിടത്തേക്ക് കണ്ണ് പായിച്ചു. ആളുകൾ മാറിയതും കുഞ്ഞൂട്ടനും കണ്ടു ഒരു കടയ്ക്ക് മുൻപിൽ തങ്ങളെ തന്നെ നോക്കി നിൽക്കുന്ന രുഗ്മിണിയെ. കുഞ്ഞൂട്ടൻ പാറുക്കുട്ടിയെ ഇടത്തേ കൈയ്യിൽ എടുത്തുകൊണ്ട് എഴുന്നേറ്റു നിന്നു. എന്നിട്ടെ രുഗ്മിണിയെ നോക്കി. മനോഹരമായി പുഞ്ചിരിച്ചു. അവൾക്ക് അത് മാത്രം മതിയായിരുന്നു. അത് വരെ കെട്ടിനിർത്തിയ നൊമ്പരം മഴവെള്ളം പോലെ ഒഴുകി പോയി. രുഗ്മിണിയുടെ മുഖത്ത് സന്തോഷവും കൂടെ സങ്കടവും നിറഞ്ഞു അവളുടെ കണ്ണുകൾ നിറഞ്ഞു. അടുത്തൊന്നും ആളുണ്ടെന്നോ അവർ നോക്കുന്നുണ്ടെന്നോ ഒന്നും രുഗ്മിണി ഓർത്തില്ല. കട വരാന്തയിൽ നിന്ന് ഇറങ്ങി രുഗ്മിണി അടിവച്ച് അടിവച്ച് കുഞ്ഞൂട്ടന് നേരെ അടുത്തു കൊണ്ടിരുന്നു. തനിക്ക് നേരെ അവൾ ഓടിവരുന്ന കണ്ട് പാറുക്കുട്ടിയെ കുഞ്ഞൂട്ടൻ നിലത്ത് വച്ച് നിവർന്ന് നിന്നു. അവനെ അത്ഭുതപ്പെടുത്തി കൊണ്ട്. പ്രതീക്ഷിക്കാത്ത രീതിയിൽ രുഗ്മിണി ഓടിവന്ന് അവനെ പുണർന്നു. നല്ലപോലെ തേങ്ങുന്നുമുണ്ട്. തേങ്ങലിനനുസരിച്ച് അവളുടെ മാറിടം കുഞ്ഞൂട്ടൻ്റെ ഇടനെഞ്ചിൽ വന്നടിക്കുന്നു. എന്നാൽ അവനതൊന്നും അറിഞ്ഞില്ല. തൻ്റെ തോളിൽ തലവച്ച് വിതുമ്പിക്കരയുന്ന രുഗ്മിണിയെ എങ്ങനെ ആശ്വസിപ്പിക്കും എന്ന ആശങ്കയിലായിരുന്നു അവൻ. വലതുകൈ ഉയർത്തി ചുമലിൽ പതുക്കെ തട്ടിക്കൊടുക്കാനെ അവനായൊള്ളു.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…