“”അജയേട്ടാ…””,””സീമേ…””,
പുഞ്ചിരിയോടെ ഇന്ദിര അവരുടെ പേരുകൾ ഉച്ചരിച്ചു. സീമ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ചെന്ന് ഇന്ദിരയെ കെട്ടിപിടിച്ചു. ഒരുപാട് കാലത്തിന് ശേഷമുള്ള കണ്ടുമുട്ടലാണ്. മംങ്കലത്തെ താമസം മതിയാക്കി മടങ്ങുമ്പോൾ ഒരിക്കൽ കൂടി കാണണമെന്ന് രണ്ടുപേരും മനസാൽ ആഗ്രഹിച്ചിരുന്നു. അതിന് ഏകദേശം ഒരു പതിറ്റാണ്ട് കഴിയേണ്ടി വന്നു. കാത്തിരിപ്പിനൊടുവിൽ ഒത്തുച്ചേർന്ന രണ്ടുപേരുടെയും കണ്ണുകൾ ചെറുതായി നിറഞ്ഞു.
“”ഒരുപാട് കാലായില്ലേ…””,””സുഗല്ലേ ചേച്ചിക്ക്….””,
ആലിൽഗനത്തിൽ നിന്ന് വേർപ്പെട്ട് ഇന്ദിരയുടെ കൈകളിൽ പിടിച്ച് കൊണ്ട് സീമ ചോദിച്ചു. പുഞ്ചിരിയോടെ തലയാട്ടുകയാണ് മറുപടിയായി സീമ ചെയ്തത്.
“”എവടെ എൻ്റെ കുട്ടി….””,
സീമ രസികരൂപേണ ചോദിച്ചു. കുഞ്ഞൂട്ടനെ കുറിച്ചാണ് ചോദിച്ചതെന്ന് ഇന്ദിരയ്ക്ക് മനസിലായി.
“”ഓഹ് അപ്പൊ അവനെ കാണാൻ ഉള്ള വരവാണല്ലേ…””,””നമ്മളെ ഒന്നും കാണണംന്ന്ണ്ടായിരുന്നില്ലേ നിനക്ക്….””,
ഇന്ദിര സീമയെ കളിയാക്കി.
“”പോ ചേച്ചി….””,””എല്ലാരേം കാണാൻ ആഗ്രഹ്ണ്ടായി….””,””അപ്പൂനെ ഒക്കെ കാണണം….””,
“”വാ അവളകത്ത്ണ്ട്…””,””ഒരുപാട് കാലത്തിന് ശേഷം കാണലേ….””,””വല്ല്യ പെണ്ണായിപ്പൊ….””,
സീമ ഒന്ന് പുഞ്ചിരിച്ചു.
“”അജയേട്ടാ….””,””എന്താ ഒരു മുന്നറിയിപ്പില്ലാതെ…””,””ഞങ്ങളിവിടെയുണ്ടെന്ന് എങ്ങനെ അറിഞ്ഞു…””,
സ്നേഹപ്രകടനത്തിന് ശേഷം ഇന്ദിര അജയനോട് സംസാരിച് തുടങ്ങി.
“”അറിയാൻ ഒരുപാട് വഴികളില്ലേ ഇന്ദൂ…””,””ഇവള് കുഞ്ഞൂട്ടനെ കാണണം എന്ന് പറഞ്ഞ് ബഹളം വെച്ചപ്പൊ കൂട്ടി കൊണ്ടു വന്നതാ…””,
അജയൻ ആഹ് പറഞ്ഞത് ഒരു മുടന്ത് ന്യായമായിരുന്നു. ഗോവിന്ദനെ കാണുകയാണ് അജയൻ്റെ ലക്ഷ്യം. വലിയൊരപകടം വൈജയന്തിയെ തേടി വരുന്നത് അയാളെ അറിയിക്കണം.
“”കുഞ്ഞൂട്ടൻ…””,””അവൻ കുറച്ച് നേരത്തെ പുറത്തേക്ക് അങ്ങോട്ട് ഇറങ്ങിയതേയുള്ളു…””,””വൈകാതെ വരാമെന്ന് പറഞ്ഞാ പോയത്….””,
ഇന്ദിര സ്വയം ആലോചിച്ച് കൊണ്ട് പറഞ്ഞു.
“”ഏട്ടൻ്റെ കൈയ്യിൽ ഒരു ബൈക്കുണ്ടായിരുന്നില്ലേ…””,””ഗോവിന്ദേട്ടൻ അതിൻ്റെ ചാവി കുഞ്ഞൂട്ടനെ ഏൽപ്പിച്ചിരുന്നു…””,””ഇപ്പൊ അതിലാ കറക്കമൊക്കെ…””,
“”ആഹ് ഇന്ദിരേ…””,””എനിക്ക് ഗോവിന്ദേട്ടനെ ഒന്ന് കാണണല്ലോ…””,””എപ്പഴാ വരാവോല്ലേ…””,
“”ഏട്ടൻ വരാൻ അൽപ്പം താമസം എടുക്കും…””,””നിങ്ങളെ ഇന്നിവിടെ നിന്നിട്ടല്ലേ പോവ്ണൊള്ളൂ…””,””വൈകിട്ട് ഏട്ടൻ വരും…””,
അജയൻ ഒന്നാലോചിച്ചു. നിക്കാമെന്ന് കണക്കാക്കിയൊന്നും ഇറങ്ങിയതല്ല. എന്നിരുന്നാലും ഗൗരവം അൽപ്പം കൂടിയവിഷയമായത് കൊണ്ട് എന്തായാലും ഗോവിന്ദേട്ടനെ കണ്ട് ബോധിപ്പിച്ച ശേഷമേ മടങ്ങാൻ ഒക്കു. അതിന് വേണ്ട ഒരു ദിവസം തങ്ങേണ്ടി വന്നാലും കുഴപ്പമില്ല. ഗോകുലിനെയും സാന്ദ്രയേയും സുരക്ഷിതമായ ഒരിടത്ത് ആക്കിയത് കൊണ്ട് അവരുടെ കാര്യത്തിൽ ഭയപ്പെടാനില്ല.
“”ശരി അങ്ങനെയാവട്ടെ…””,
അത്ര നേരം അജയൻ എന്ത് മറുപടി പറയുമെന്ന് ആലോചിച്ച് നിൽക്കുകയായിരുന്നു സീമ. അയാൾ സമ്മതം മൂളിയതും അവൾക്ക് സന്തോഷമായി. സീമക്ക് കുഞ്ഞൂട്ടനെ കാണാൻ നല്ല ആഗ്രഹമുണ്ട്. അവനെ കണ്ട് അവനോട് തൻ്റെ തെറ്റുകൾ പറഞ്ഞ് ക്ഷമ ചോദിച്ച് മടങ്ങണം എന്നൊക്കെയാണ് അവളുടെ ആഗ്രഹം.
അജയൻ്റെ സമ്മതം ലഭിച്ചതും ഇന്ദിര സീമയെ കൂട്ടി അകത്തേക്ക് പോയി. മുത്തശ്ശിയുടെ അടുത്ത് അപ്പുവും റോജയുമുണ്ടായിരുന്നു. അമ്മയെ കണ്ട് സുഗവിവരങ്ങൾ തിരക്കിയ ശേഷം സീമ അപ്പുവിനോടും റോജയോടും മറ്റും വിശേഷങ്ങളൊക്കെ ചോദിച്ചു. അപ്പു ടീച്ചറാണെന്നും ജോലി ചെയ്യുന്നുവെന്നൊക്കെ പറഞ്ഞപ്പോൾ സീമയ്ക്ക് ആശ്ചര്യമായി. പണ്ട് പട്ടുപാവാട പരിവത്തിൽ മംങ്കലത്ത് തറവാട്ടിൽ കുഞ്ഞൂട്ടനോടൊപ്പം ഓടിക്കളിച്ച പീക്കിരി പെണ്ണ് തന്നോളം വളർന്ന് ജോലിയൊക്കെ ചെയ്യാൻ തുടങ്ങിയെന്ന് കേട്ടപ്പോൾ സീമക്ക് സന്തോഷമായി.
ദിനമദ്യേ ഊണ് കഴിക്കാൻ അവരുമുണ്ടായിരുന്നു. പുന്നയ്ക്കലെ വീടിനെ കുറിച്ചും പരിസരത്തേ കുറിച്ചും വൈജയന്തി ഗ്രാമത്തേ കുറിച്ചുമെല്ലാം അവർ കേട്ടറിഞ്ഞുകഴിഞ്ഞു. അവിടുത്തെ പെരുമാളരെ അജയനും സീമക്കും നന്നേ ബോധിച്ചു. വളരേ അടുപ്പം തോന്നിക്കുന്ന രീതിയിലായിരുന്നു അവരുടെ സംസാരവും ഇടപഴകലും. അത്തഴ ശേഷം അവർ കുഞ്ഞൂട്ടനും ഗോവിന്ദനും വേണ്ടി കാത്ത് പുന്നയ്ക്കൽ തന്നെ കൂടി.
ചന്ദ്രമുഖി***
കുഞ്ഞൂട്ടൻ വൈജയന്തിയിൽ നിന്ന് പുറപ്പെട്ടിട്ട് നേരം ഒരുപാട് കഴിഞ്ഞാണ് ചന്ദ്രമുഖിയിൽ എത്തിച്ചേരുന്നത്. വൈജയന്തിയെ അപേക്ഷിച്ച് വളരേ ചെറിയ ഒരു ഗ്രാമമാണ് ചന്ദ്രമുഖി. വൈജയന്തിയിൽ നിന്ന് പരിചയമില്ലാത്ത ഒരിടത്തേക്ക് ഇത്ര ദൂരം ആദ്യമായാണ് വരുന്നത്. വഴിയൊന്നും അറിയില്ലങ്കിലും യാത്രാമധ്യേ കണ്ടിരുന്ന കടകളിലും അവിടുത്തേ ആളുകളോടുമെല്ലാം തിരക്കി ഒരു വിധത്തിലാണ് മൂന്ന് നാല് ഗ്രാമങ്ങൾ കടന്ന് കുഞ്ഞൂട്ടൻ ചന്ദ്രമുഖിയിൽ എത്തിച്ചേർന്നത്. ഇനി വേണം രുഗ്മിണിയേയും പാറുക്കുട്ടിയേയും കണ്ട് പിടിക്കാൻ. അവരെ തിരയുക എന്നത് ചന്ദ്രമുഖിയിലേക്കുള്ള യാത്രയേക്കാൾ സങ്കീർണമായിരിക്കുമെന്ന് അവനറിയാമായിരുന്നു. ചന്ദ്രമുഖിയുടെ ലിൻ്റ്മാർക്കായ സർവേ കല്ല് കടന്ന് നീണ്ട് കിടക്കുന്ന ഭാഗീകമായി ടാർ ചെയ്ത പാതയിലൂടെ കുഞ്ഞൂട്ടൻ ബൈക്കോടിച്ചു. വൈജയന്തിയിൽ നിന്ന് വല്ല്യ വ്യത്യസ്തമല്ലാത്ത കെട്ടിടങ്ങളും വീടുകളും തന്നെയാണിവിടെയുമുള്ളത്. രണ്ട് ഗ്രാമങ്ങൾ തമ്മിലുള്ള വ്യത്യസമെന്തെന്നാൽ വൈജയന്തിയെ അപേക്ഷിച്ച് ചന്ദ്രമുഖിക്ക് കുറച്ചൂടെ പച്ചപ്പുണ്ട്, നല്ല ജല സേചന സൗകര്യങ്ങളുണ്ട്. വൈജയന്തിയിൽ വലിയൊരു ആറുണ്ടായിട്ട് കൂടി പല നിലങ്ങളും വരണ്ടുണങ്ങി കിടക്കുന്നത് കാണാം. ഗ്രാമത്തിൻ്റെ പല ദിക്കിലും ഒഴിഞ്ഞ കെട്ടിടങ്ങളും കാണാം. എന്നാൽ ചന്ദ്രമുഖിക്ക് അൽപ്പം മാറ്റമുണ്ട്. ഒഴിഞ്ഞ കെട്ടിടങ്ങളില്ല തരിശുഭൂമികളുമില്ല. ജനങ്ങളെപ്പോഴും ഓരോ ജോലികളിൽ വ്യാപ്രുതരായിരിക്കുന്നത് കാണാം. കുഞ്ഞൂട്ടൻ അൽപ്പം കൂടി മുൻപോട്ട് പോയപ്പോൾ ഒരങ്ങാടി കാണാനിടയായി. ദൂരേ നിന്നെ കവലയിലൂടെ സഞ്ചരിക്കുന്ന ആളുകളെ കാണാം. എല്ലാവരും എന്തൊക്കെയോ സാധനങ്ങൾ വാങ്ങി മടങ്ങുകയാണ്. എല്ലാവരുടെയും കൈയ്യിൽ ഓരോ സഞ്ചികൾ കാണാം. നേരം ദിനമധ്യേ ആകയാണ് കുഞ്ഞൂട്ടൻ ചന്ദ്രമുഖി കവലയിലെത്തിയത്. ആദിത്യ കിരണം ലംബമായി പതിക്കുന്ന നേരമാണ്.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…