വിഷാദം നിറഞ്ഞ ഒരു പുഞ്ചിരിയോടെ അജയൻ്റെ മുഖത്ത് നോക്കി അവൾ ചോദിച്ചു. സീമ അനുഭവിക്കുന്ന മാനസികാവസ്ഥ എന്തെന്ന് മനസിലാക്കാൻ അജയനും അവളുടെ മുഖഭാവത്തിൽ നിന്ന് കഴിഞ്ഞു. മംങ്കലത്തെ പ്രശ്നത്തിൽ സീമക്ക് അവനോടൊപ്പം നിൽക്കാൻ സാധിച്ചില്ലെന്നതാണ് അവളുടെ കുറ്റബോധം.
“”ഏയ്…””,””അവനതിനൊന്നും കഴിയില്ല…””,””നിന്നോടവൻ മുഖം കറുത്ത് പറയില്ല…””,””എനിക്കറിയാലോ കുഞ്ഞൂട്ടനെ…””,
സീമ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
“”അവനവിടെ സുഗായിരിക്കും ല്ലേ….””,
“”നിനക്കറിയില്ലേ സീമേ…””,””അവനിപ്പൊ ഉള്ളത് അവൻ്റെ അച്ഛൻ്റെ തറവാട്ടിലാ…””,””അവരെന്തായാലും കുഞ്ഞൂട്ടനെ കൂടെ കൂട്ടാണ്ടിരിക്കില്ല….””,””എൻ്റെ ഒരു വിചാരം ശരിയാണങ്കിൽ കുഞ്ഞൂട്ടൻ ആരുടെ മകനാണെന്നുള്ള കാര്യമൊക്കെ അവരറിഞ്ഞ് കാണും…””,
“”നമ്മടെ പഴയ ഇന്ദിരേച്ചീടെ തറവാടല്ലേ….””,
“”ഉവ്വ്….””,””ശങ്കരേട്ടൻ്റെ കൂടെ നീലിമ്പപുരത്ത് വന്നശേഷം അവര് വൈജയന്തിയിലേക്ക് വന്നിട്ടേ ഇണ്ടായിരുന്നില്ല….””,””ഇപ്പൊ ഒരുപാട് കാലത്തിന് ശേഷായിരിക്കും….””,
സീമ അജയൻ പറയുന്നത് ശ്രദ്ധിച്ചിരുന്നു.
“”അന്ന് ഞാൻ പറഞ്ഞില്ലേ…””,””ശങ്കരേട്ടൻ്റെ മോള് എന്നെ വിളിച്ചിരുന്ന കാര്യം…””,””അവൻ ആശുപത്രിയിൽ ആയ സമയത്ത്….””,””അന്ന് ഇന്ദിരേടെ മോള് കുഞ്ഞൂട്ടനെ അവൾടെ കൂടെ കൊണ്ടോവാണെന്ന് പറഞ്ഞാ കൊണ്ടോയത്…””,””അവര് കുഞ്ഞൂട്ടനെ കുറച്ച് എല്ലാം മനസിലാക്കിയ ശേഷമാണ് അവനെ കൊണ്ടോയിരിക്കണത്…””,
അവരുടെ സംസാരം തുടരവേ പുന്നയ്ക്കൽ ക്ഷേത്രം കടന്ന് അൽപ്പം കൂടി മുൻപോട്ട് പോയതും സ്കൂളിനടുത്ത് നിന്ന് പറഞ്ഞ പുന്നയ്ക്കലെ തറവാടിൻ്റെ ലാൻ്റ് മാർക്കെത്തി. കടക്കാരൻ പറഞ്ഞതനുസരിച്ച് മെയിൻ റോഡിൽ നിന്ന് കോൺക്രീറ്റ് ചെയ്ത് മറ്റൊരു ഡീവിയേഷൻ റോഡിലേക്ക് അജയൻ കാറ് തിരിച്ചു. തരിശായി കിടക്കുന്ന മുന്നാല് കണ്ടവും കടന്ന് തെങ്ങിൻ തോപ്പിലൂടെ നീളുന്ന ആഹ് റോഡ് ചെന്നവസാനിക്കുന്നിടത്ത് തലയെടുപ്പോടെ പുന്നയ്ക്കലെ തറവാട് നിൽക്കുന്നു. അജയൻ കാറ് നേരെ ഓടിച്ച് തറവാടിൻ്റെ മുറ്റത്തെ നെല്ലിമരച്ചുവട്ടിൽ കൊണ്ടുവന്ന് നിറുത്തി.
ഉമ്മറത്ത് ആരുമുണ്ടായിരുന്നില്ല. എന്നാൽ ഒരു കാറ് വരുന്ന ശബ്ദം കേട്ട് ഗൗരി നടുമുറിയിൽ നിന്നും ഉമ്മറ കൊലായിലേക്ക് ഇറങ്ങി വന്നു. കാറിൽ നിന്ന് വെളിയിലിറങ്ങിയ അജയനെ അവൾ ആരെന്ന് മനസിലാവാതെ നോക്കി പുരികം ഉയർത്തി. അജയന് ശേഷം സീമയും പുറത്തിറങ്ങി. കാറ് ലോക്ക് ചെയ്ത ശേഷം രണ്ടുപേരും ഉമ്മറത്തേക്ക് നടന്നടുക്കുന്നത് ഗൗരി വാതിൽ പടികളിൽ നിന്ന് നോക്കി കണ്ടു. ചെരുപ്പുകളഴിച്ച് ഉമ്മറത്തേക്ക് അജയൻ കയറിയതും ഗൗരി അകത്ത് നിന്ന് കനകമ്മയെ ഉറക്കെ വിളിച്ചു. ഉച്ചക്കലേക്കുള്ള ഭക്ഷണം കാലാക്കി അതെടുത്തുവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കനക. ഗൗരിയുടെ ശബ്ദം കേട്ട് അവര് ഉമ്മറത്തേക്ക് ചെന്നു. പരിചയമില്ലാത്ത രണ്ട് മുഖങ്ങൾ വീട്ടിലേക്ക് കടന്നു വരുന്നത് കണ്ട് കനക കട്ടളപ്പടികടന്ന് ഉമ്മറത്തേക്ക് ഇറങ്ങി ചെന്നു. അകത്ത് നിന്ന് തങ്ങളെ സ്വീകരാക്കാനായി കടന്നു വരുന്ന കനകയെ നോക്കി അജയൻ കൈകൾ കൂപ്പി അഭിവന്ദനം ചെയ്തു, അതിന് പിന്നാലെ സീമയും. തീരെ പരിചയമില്ലാത്ത രണ്ട് പുഞ്ചിരിക്കുന്ന മുഖങ്ങളെ സംശയത്തോടെ മാറിമാറി നോക്കിയ ശേഷം കനകയും കൈകൾകൂപ്പി.
“”ഇന്ദിര ഇവിടെയല്ലേ താമസം….””,
അജയൻ തങ്ങൾക്ക് മുൻപിൽ നിൽക്കുന്ന സ്ത്രിയോട് ചോദിച്ചു.
“”അതേ…””,””നാത്തൂൻ അകത്തുണ്ട്…””,””നിങ്ങളാരൊക്കെയാണ് മനസിലായില്ല…””,
ഇന്ദിരയെ നാത്തുൻ എന്ന് അഭിസംബോധന ചെയ്തപ്പഴേ മുന്നിൽ നിൽക്കുന്ന സ്ത്രീ ഇന്ദിരയുടെ സഹോദര ഭാര്യയായിരിക്കുമെന്ന് അജയന് മനസിലായി. ദേവനെയും ജാനകിയേയും അജയന് നേരത്തേ പരിചയമുള്ളത് കൊണ്ട് ഈ സ്ത്രീ ഇന്ദിരയുടെ മൂത്ത സഹോദരൻ്റെ ഭാര്യ തന്നെ.
“”ഗോവിന്ദേട്ടൻ്റെ ഭാര്യയാണോ….””,
അജയൻ്റെ ചോദ്യം കേട്ട് കനക സംശയത്തോടെ അയാളെ നോക്കി. തനിക്ക് തീരെ പരിചയമില്ലാത്ത രണ്ട് മുഖങ്ങൾ. എന്നാൽ അവർക്ക് തന്നെയെങ്ങനെ അറിയാമെന്ന് ആശ്ചര്യപ്പെട്ടു.
“”അതേ…””,””നിങ്ങളാരാണ്….””,
“”ഞാൻ അജയൻ ഇതിൻ്റെ ഭാര്യയാണ് സീമ…””,
സീമ കനകയെ നോക്കി പുഞ്ചിരിച്ചു അവർ തിരിച്ചും.
“”ഞങ്ങള് കൊറച്ച് ദൂരെ നിന്നാണ് വരുന്നത്….””,””നീലിമ്പപുരത്ത് നിന്ന്…””,””ഞങ്ങളെ ഇന്ദിരയ്ക്കറിയാം…””,””അവരുടെ സഹോദരൻ ദേവൻ എൻ്റെ സുഹൃത്തായിരുന്നു….””,
വർഷങ്ങൾക്ക് ശേഷമാണ് ദേവനെ അന്വേഷിച്ച് ഒരാൾ തറവാട്ടിൽ വരുന്നത്. അവർ അൽപ്പം അടുത്ത ബന്ധമുള്ളവരായിരിക്കാമെന്ന് കനകക്ക് തോന്നി.
“”ആണോ…””,””നിങ്ങളകത്തേക്ക് വരൂ…””,””നാത്തൂൻ അകത്തുണ്ട്…””,
കനക അവരെ നടുമുറിയിലേക്ക് ക്ഷണിച്ചു. കനകക്ക് പിന്നിൽ ഗൗരിയും ഉണ്ടായിരുന്നു.
“”ഇന്ദിരേ….””,””ഒന്നിങ്ങു വന്നേ…””,””നിങ്ങളിരിക്കൂ…””,””ഞാൻ കുടിക്കാൻ എന്തങ്കിലും എടുക്കട്ടെ…””,
കനക അകത്തേക്ക് നടന്ന് നീങ്ങിയതും നടുമുറിയിലെ ഭിത്തിയിൽ ചാരി നിൽക്കുന്ന ഗൗരിയോട് വിഷേങ്ങൾ ചോദിക്കാൻ തുടങ്ങി. അവളുടെ വായാടിത്തരം അദിതികളുടെ മുൻപിലും തുറന്ന് കാട്ടപ്പെട്ടു. ഗൗരിയോട് സംസാരിച്ച് കൊണ്ടിരിക്കുന്ന നേരത്താണ് കനക അറിയച്ചത് പ്രകാരം ഇന്ദിര അകത്ത് നിന്ന് നടുമുറിയിലേക്ക് വന്നത്. സോഫയിൽ നല്ല മുഖപരിചയമുള്ള രണ്ടാളുകൾ. അവരെ കണ്ട് മറക്കാനും മാത്രം കാലമൊന്നും ആയിട്ടുണ്ടായിരുന്നില്ല ഇന്ദിരക്ക്. മംങ്കലത്ത് താമസിച്ചിരുന്ന കാലത്ത് ഇന്ദിരയുടെ സോദരസ്ഥാനത്ത് നിന്നവർ. ഏറ്റവും വിശ്വസിച്ച് കുഞ്ഞൂട്ടനെ ഏൽപ്പിച്ചവർ. ഇന്ദിരക്ക് ഒറ്റ നോട്ടത്തിലെ ആളുകളെ മനസിലായി. അവരൊരു ആശ്ചര്യത്തോടെ അവർക്ക് മുൻപിലേക്ക് വന്ന് നിന്നു.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…