പതിനെട്ടാം 👹 തീയാട്ട് {Sajith} 269

പ്രതലിനുള്ള ഭക്ഷണം മേശമേൽ നിരത്തുകയായിരുന്നു പ്രിയ്യ. തൻ്റെ കൈയ്യിലെ ചന്ദനം നിറച്ച ആലില പ്രാർത്ഥനാ മുറിയിലെ പീഠത്തിൽ വച്ച് അപ്പു അടുക്കളയിലേക്ക് കയറി ചെന്നു. ഇന്ദിരാമ്മ അവിടെ തന്നെ ഇരിപ്പുണ്ടായിരുന്നു. 

 

“”ആഹ് നീ എത്തിയോ….””,

 

അവളെ കണ്ട് അമ്മ ചോദിച്ചു.

 

“”കുഞ്ഞൂട്ടൻ എങ്ങട്ടാ അമ്മാ പോയത്…””,

 

അമ്മയ്ക്കടുത്തേക്ക് നിന്ന് കൊണ്ട് അപ്പു ചോദിച്ചു. 

 

“”അവനോ…””,””അവൻ എങ്ങട്ടാന്നൊന്നും പറഞ്ഞില്ല…””,””വൈജയന്തി വരെ ഇറങ്ങിയതാവും…””,

 

“”അവനെന്താ എന്നോടൊന്നും പറയാതെ പോയത്…””,

 

അപ്പു തൻ്റെ താടിയിലൊന്ന് ചൊറിഞ്ഞ് കൊണ്ട് ശബ്ദം താഴ്ത്തി സ്വയം പറഞ്ഞു.

 

“”നിനക്ക് ഞാൻ മുറി ഒരുക്കി വച്ചിട്ടുണ്ട്….””,””സാധനങ്ങളൊക്കെ എടുത്തിട്ട് താഴേക്ക് മാറല്ലേ…””,

 

“”ഉവ്വ് രണ്ടപ്പം കഴിച്ചിട്ട് സാധനങ്ങളൊക്കെ താഴേക്കിറക്കാം…””,

 

അമ്മയ്ക്കുള്ള മറുപടി കൊടുത്ത് അപ്പു തിരികെ നടുമുറിയിലേക്ക് നടന്നു. 

***

ധർമ്മഗിരി***

 

കുഞ്ഞൂട്ടൻ വൈജയന്തിപുരത്തുണ്ടെന്നറിഞ്ഞ അജയനും സീമയും അവനെ കാണാനായി പുറപ്പെട്ടു. കാലിനും കൈയ്ക്കും ചെറിയ പരിക്കുകളുള്ളതിനാൽ ഗോഗുലിനെ കൊണ്ടുപോകുവാൻ കഴിയില്ലല്ലോ. അത് കൊണ്ട് അവനെ സീമയുടെ നാടായ ധർമ്മഗിരിയിലെ വീട്ടിൽ കൊണ്ടു വന്നാക്കാൻ പുറപ്പെട്ടതാണവർ. കൂടെ സാന്ദ്രയും ഉണ്ടായിരുന്നു. 

 

നീലിമ്പപുരത്ത് നിന്ന് കാലത്തേ തിരിച്ചതാണ്. സീമയുടെ തറവാട്ടിൽ അവരുടെ അമ്മയും സഹോദരനും കുടുംബവും താമസിക്കുന്നുണ്ട്. ഗോകുലിനെ നോക്കുന്ന കാര്യം അവര് ഏറ്റെടുക്കാമെന്ന് നേരത്തേ പറഞ്ഞിരുന്നു. ആഹ് ഉറപ്പിലാണ് അജയനോടൊപ്പം സീമയും വൈജയന്തിക്ക് പുറപ്പെടുന്നത്. ഏഴ് ഏഴരയോടെ അവർ ധർമ്മഗിരിയിലെത്തി. ഗോകുലിനെ വീട്ടിലാക്കി കുറച്ച് ദിവസം തങ്ങാൻ വേണ്ട കുപ്പായങ്ങളും മറ്റും എടുത്ത് മുറിയിൽ വച്ച് സന്ദ്രയെ നോക്കാനുമേൽപ്പിച്ച് അജയനും സീമയും വൈജയന്തിയിലേക്ക് പുറപ്പെട്ടു. വൈജയന്തിയിൽ നിന്ന് തിരികെ വന്ന് ധർമ്മഗിരിയിൽ കുറച്ച് ദിവസം തങ്ങിയ ശേഷം നീലിമ്പപുരത്തേക്ക് പോവാമെന്നാണ് അജയനും സീമയും നേരത്തേ കൂട്ടി തീരുമാനിച്ചിരുന്നത്. 

 

ധർമ്മ ഗിരിയിൽ നിന്നെ അത്യാവശ്യം ദൂരത്ത് തന്നെയാണ് വൈജയന്തി. ഏകദേശം മൂന്ന് നാല് മണിക്കൂറ് യാത്രയുണ്ട് അവിടേക്ക്. ധർമ്മ ഗിരിയിൽ നിന്ന് നേരത്തേ ഇറങ്ങിയത് കൊണ്ട് വൈകാതെ തന്നെ വൈജയന്തിയിൽ എത്തിച്ചേരാം. ഏകദേശം ഉച്ചയോട് അടുപ്പിച്ച് തന്നെ അവിടെയെത്തും. യാത്ര ഉടനീളം കിടക്കുന്നത് കുന്നിൻ ചരുവുകളിലൂടെയും വന പ്രദേശങ്ങളിലൂടെയുമാണ്. നനുത്ത അന്തരീക്ഷത്തിൽ വളരെ ശ്രദ്ധയോടെ തന്നെ കുന്നിൻ ചരിവുകളിലൂടെ അജയൻ വണ്ടി പായിച്ചു. തങ്ങൾക്ക് പിന്നിൽ പൂർവ്വ ദിക്കിൽ അകലേ നിന്ന് ആദിത്യൻ ഉയർന്ന് പൊങ്ങുന്നത് കുന്നിൻ ചരുവിലെ പുൽ നാമ്പുകളിൽ നോക്കുമ്പോൾ അറിയാം. അവയ്ക്കൊക്കെ ആദിത്യ കിരണത്തിൻ്റെ പൊന്നിൻ നിറമായിരുന്നു. 

 

വൈജയന്തിപുരം***

 

മേലൂര് കവല കഴിഞ്ഞാൽ പിന്നെ അങ്ങോട്ടേക്ക് ചെറിയ ഇടുങ്ങിയ ടാറ് റോഡാണ്. വളഞ്ഞ് പുളഞ്ഞ് അതങ്ങനെ നീണ്ട് കിടക്കുന്നു. റോഡിന് അരുകിലായി അഹങ്കാരത്തോടെ ഒഴുകുന്ന വൈജയന്തിയാർ…, അതിന് തീരത്തെ കാഴ്ച്ചകൾ കണ്ട് കൊണ്ട് സീമ കാറിലെ കോഡ്രൈവിംഗ് സീറ്റിൽ ചാരി വിൻഡോ താഴ്ത്തി പുറത്തെ കാഴ്ച്ചകൾ കാണുകയായിരുന്നു. വൈജയന്തിയാറിന് അഭിമുഖമായി മേലൂര് ഗ്രാമത്തിലൂടെ പാത നീണ്ടുകിടക്കുന്നു. അതവസാനിക്കുന്നിടത്ത് അത്യാവശ്യം നീളമുള്ളൊരു പാലമാണ്. അത് വൈജയന്തിയാറിന് കുറുകേ കൂടി തലയെടുപ്പോടെ നിൽക്കുന്നു. ആറിന് അഭിമുഖമായി യാത്ര ചെയ്യുമ്പോഴുള്ള കാഴ്ച്ച മനോഹരമാണ്. പലയിടങ്ങളിലും കൽപ്പടവുകൾ കെട്ടി, പുഴയിലേക്ക് ഇറങ്ങാനുള്ള സൗകര്യങ്ങൾ ചെയ്തത് കാണാം. അത്തരം കടവുകളിൽ മറുകര കടക്കാനായി കടത്ത് തോണികൾ മൺതിട്ടയിലെ കുറ്റി മരത്തടികളിൽ കെട്ടിവച്ചിരിക്കുന്നു. മരങ്ങളെല്ലാം ആറിലേക്ക് ചാഞ്ഞ് ആടി ഉലഞ്ഞാണ് നിൽക്കുന്നത്. പുഴയിൽ തോണിയിറക്കി മീൻപിടിക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ…, കക്കകൾ ശേഖരിക്കുന്നവർ…, അങ്ങിനെ പുഴയെ ആശ്രയിച്ച് പല തരം ജോലികൾ ചെയ്യുന്നവരെയും അവിടെ കാണാം. കാഴ്ച്ചകൾക്കിടയിൽ സീമയെ ആകർഷിച്ചത് മറ്റൊന്നാണ്. പുഴക്കരയിലെ കൽപടവുകളോട് ചേർന്ന് കൃഷ്ണകിരീടം പുഷ്പ്പത്തേ പോലെ തട്ടുതട്ടായി ഉയർന്ന ഒരു ക്ഷേത്രം അവൾ കണ്ടു. തീർത്തും കല്ലിൽ പണിത ക്ഷേത്രം ഇപ്പൊ ആരുംവരാതെ കിടക്കുകയാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാവും. ആളും അനക്കവുമില്ലങ്കിൽ കൂടി അതിനൊരു പ്രത്യേക ആകർഷണത അവൾക്ക് തോന്നി. 

 

വൈജയന്തിപാലം കഴിഞ്ഞ് കാറ് വീണ്ടും മുന്നോട്ടേക്ക് നീങ്ങി. വഴിയിലൊന്നും അങ്ങനെ അധികമാരുമില്ല. നേരം ദിനമദ്ധ്യമാറായതിൻ്റെ ചൂട് അൽപ്പമുണ്ട്. കാറിലിരിക്കുന്നതിനാൽ അവർക്കതങ്ങനെ അനുഭവപ്പെടുന്നില്ല. അൽപ്പം കൂടി മുൻപിലേക്ക് പോയപ്പോൾ വൈജയന്തിയിലെ പഴയ ആഹ് സ്കൂള് അജയൻ്റെ കണ്ണിൽ പെട്ടു. അതിനടുത്ത് നിന്ന് ആരോടങ്കിലും വഴിചോദിച്ചിട്ട് മുൻപോട്ട് നീങ്ങാമെന്ന് കരുതി കാറ് റോഡിൻ്റെ ഒരോരത്ത് നിറുത്തി. അത് വരെ വിൻഡോയിൽ ചാരി കിടക്കുകയായിരുന്ന സീമ കാറ് നിന്നപ്പോൾ തലയുയർത്തി ഭർത്താവിനെ നോക്കി. അയാൾ പുറത്തേക്ക് ഇറങ്ങാനായി സീറ്റ്ബൽറ്റ് അഴിക്കുകയായിരുന്നു. 

 

“”ഞാൻ പോയി വഴി ചോദിച്ചിട്ട് വരാം…””,””വൈജയന്തി വരെയെ എനിക്ക് നിശ്ചയൊള്ളു…””,””പുന്നയ്ക്കലെന്നാ അവരുടെ തറവാട് വീട്…””,””അവടെക്കുള്ള വഴി ആരോടേലും ചോദിക്കണ്ടി വരും…””,

 

സംശയത്തോടെ തൻ്റെ മുഖത്ത് നോക്കുന്ന സീമയോടയാൾ പറഞ്ഞു. തൻ്റെ സംശയം സാധൂകരിച്ചപ്പോൾ പഴയപടി സീറ്റിൽ തല ചാരി അവൾ കിടുന്നു. അജയൻ ഡ്രൈവിംങ് സീറ്റിൽ നിന്ന് പുറത്തേക്കിറങ്ങി. സ്കൂളിന് എതിർ വശത്തായി കുറച്ച് പീടികകളുണ്ട്. അവിടെ ആളുകളെയും കാണാം. സ്കൂളിന് മുൻപിൽ കാറ് വന്ന് നിൽക്കുന്ന കണ്ട് കടയിൽ നിന്ന് പുറത്തേക്ക് തലയിട്ട് നോക്കുകയായിരുന്നു അവർ. അജയൻ അവരോട് വഴിചോദിച്ച് മനസിലാക്കുന്നത് സീമ കാറിലിരുന്ന് കൊണ്ട് നോക്കി കണ്ടു. അൽപ്പ സമയത്തിൽ അയാൾ കാറിൽ തിരികെയെത്തി. 

 

“”കൊറച്ച് ദൂരം കൂടി പോവാനുള്ളു…””,

 

സീമയോട് പറഞ്ഞ ശേഷം അജയൻ കാറ് മുൻപോട്ടെടുത്തു. ധർമ്മഗിരിയിൽ നിന്ന് വൈജയന്തിയിലേക്ക് കടക്കുന്നത് വരെ സീമയുടെ മനസ്സിൽ കുഞ്ഞൂട്ടനെ കാണണം സംസാരിക്കണം സുഗായിരിക്കുന്നോന്ന് അറിയണം. അത്രയൊക്കെയേ ഉണ്ടായിരുന്നുള്ളു. അവൻ താമസിക്കുന്ന പെരുമാളരുടെ നാലുക്കെട്ട് എത്താറായി എന്ന് ഓർത്തപ്പോൾ അവൾക്കൊരസ്വസ്ഥത പോലെ.

 

“”അജയേട്ടാ….””,””അവൻ എന്നോട് ദേഷ്യപെടോ ആവോല്ലേ….””,

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *