നന്ദിനിയാണ് കുഞ്ഞൂട്ടന് ഭക്ഷണം എടുത്ത് കൊടുത്തത്. പ്രാതൽ കഴിച്ച് കഴിഞ്ഞ് അവൻ പുറത്തേക്കിറങ്ങി. അപ്പൂനോട് പറയാതെ ആദ്യമായി ഒരു ദൂരയാത്ര നടത്താൻ പോവുന്നു. ചെറിയൊരു കുറ്റ ബോധമുണ്ടെങ്കിലും അവളോട് പറയാതെ കുഞ്ഞൂട്ടൻ മുറ്റത്തിറങ്ങി ഗ്യാരേജിലേക്ക് നടന്നു.
“”കുഞ്ഞൂട്ടാ….””,
ബൈക്കിൻ്റെ മുകളിൽ മൂടിയിട്ട പായ എടുത്ത് മാറ്റുന്നതിനിടയ്ക്കാണ് പിന്നിൽ നിന്നും ഇന്ദിരാമ്മയുടെ ശബ്ദം ഉയർന്നത്. കുഞ്ഞൂട്ടൻ തല തിരിച്ച് അവിടേക്ക് നോക്കി. പറമ്പിൽ നട്ടുവളർത്തിയ പാവലിൻ്റെ പന്തലിനിടയിൽ നിന്ന് പുഴു കയറിയ ഇലകൾ പറിച്ച് കളയുകയാണ് അവർ. ഇന്ദിരാമ്മയ്ക്ക് എവിടെയാണങ്കിലും എന്തേലുമൊക്കെ നട്ട് വളർത്തിക്കോണ്ടിരിക്കണം. അമ്മയെ കണ്ട് ബൈക്കിൽ നിന്നെടുത്ത പായ തിരികെയിട്ട് കുഞ്ഞൂട്ടൻ ഒരു പൂഞ്ചിരിയോടെ അവർക്കടുത്തേക്ക് നീങ്ങി.
“”മോനെങ്ങാട്ടാ കാലത്തേ തന്നെ….””,
യാത്ര പോവുന്ന കാര്യം ആരോടും പറയണ്ടാ എന്ന് അവൻ തീരുമാനിച്ചിരുന്നു. അത്കൊണ്ട് അമ്മയോടും പറഞ്ഞില്ല.
“”ഞാൻ ചുമ്മാ പൊറത്തേക്കൊക്കെയൊന്ന് ഇറങ്ങായിരുന്നു….””,
അവൻ മറുപടി കൊടുത്തു.
“”ഇപ്പൊ തന്നെ തിരികേ വരോ നീ….””,
“”അറിയില്ലമ്മാ…””,””എന്താ കാര്യം….””,
“”അത്….””,””അമ്മക്ക് ഒരു കൂട്ടം നിന്നോട് പറയാന്ണ്ട്….””,””അതിപ്പൊ പറയണോന്നാ…””,
ഇന്ദിരാമ്മ ഒരു സങ്കോചത്തോടെ കുഞ്ഞൂട്ടനോട് സംസാരിച്ചു.
“”ഇപ്പൊ പറഞ്ഞോളൂ…””,””അതിനെന്താ…””,
“”മ്മം…””,
അവരൊന്ന് നിറുത്തി ഗൗരവത്തോടെ വീണ്ടും തുടർന്നു.
“”അമ്മക്ക് നീയും അപ്പുവും തമ്മിലുള്ള ഇഷ്ടൊക്കെ അറിയാം…””,””അതിൻ്റെ കാര്യത്തില് നമ്മള് തീരുമാനമൊന്നും എടുത്തിട്ടില്ലല്ലോ…””,””അതോണ്ട് ഗോവിന്ദൻ മാമ പറയണത് കുട്ടികളെ വല്ലാണ്ട് അടുത്ത് എടപഴകാൻ വിടണ്ടാന്നാ….””
നിലത്ത് നോക്കിയാണ് ഇന്ദിരാമ്മ സംസാരിക്കുന്നത്. കുഞ്ഞൂട്ടൻ്റെ മുഖത്ത് നോക്കാൻ അവർക്കൊരുമടി. കുഞ്ഞൂട്ടൻ്റെ അവസ്ഥ അതിലും കഷ്ടമായിരുന്നു. അമ്മയിൽ നിന്ന് ഇങ്ങനൊരു വാക്ക് അവൻ പ്രതീക്ഷിച്ചതേ ഇല്ല. ചെറിയൊരു അമ്പരപ്പോടെ കുഞ്ഞൂട്ടൻ അമ്മയെ തന്നെ നോക്കി നിന്നു.
“”അമ്മ പറയണത് മോൻ കേക്കണം…””,””കൊറച്ചൂടി കഴിഞ്ഞ്…, നിൻ്റെ പഠിത്തം ഒക്കെ കഴിഞ്ഞ്…””,””അമ്മതന്നെ രണ്ടാളുടേം കാര്യം നടത്തി തരും….””,””അത് വരെ അപ്പുവും ആയിട്ട് മോൻ കുറച്ച് അകലം വിട്ട് നിക്കണം…””,
കുഞ്ഞൂട്ടൻ ഇന്ദിരാമ്മയ്ക്ക് മുൻപിൽ തല കുനിച്ച് നിൽക്കുകയാണ്.
“”ഞാൻ പറയുന്നത് മോന് മനസിലാവണുണ്ടോ…””,
തലതാഴ്ത്തി നിൽക്കുന്ന അവനെ നോക്കി കൊണ്ട് അമ്മ പറഞ്ഞു. കുഞ്ഞൂട്ടന് വിഷമമായിട്ടുണ്ടെന്ന് അവൻ്റെ മുഖത്തെ ഭാവത്തിൽ നിന്ന് അമ്മക്ക് മനസിലായി. അവരവൻ്റെ അടുത്തേക്ക് നിന്ന് കുഞ്ഞൂട്ടൻ്റെ മുഖം പിടിച്ചുയർത്തി.
“”ഇൻ്റെ കുട്ടി സങ്കടപ്പെടര്ത്…””,””രണ്ടാൾടേം നല്ലതിന് വേണ്ടി തന്നെയല്ലേ ഞാൻ പറയണത്…””,””നിങ്ങൾക്ക് രണ്ടാക്കും നല്ലത് വരണമെന്നല്ലേ അമ്മ കരുതൊള്ളൂ…””,””അമ്മ അതിന് വേണ്ടിയല്ലേ എന്ത് തീരുമാനവും എടുക്കൊള്ളു….””,
ചെറുതായി നിറഞ്ഞ അവൻ്റെ കണ്ണിലെ വിഷമം മാറ്റാനായി അമ്മ പറഞ്ഞു. കുഞ്ഞൂട്ടന് പ്രത്യേകിച്ച് മറുപടി ഒന്നും പറയാനുണ്ടായിരുന്നില്ല. കണ്ണിലെ വിഷമം മറയ്ക്കാനായി അവൻ സന്തോഷത്തോടെ തന്നെ അമ്മയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു… അത് കണ്ടപ്പൊ അമ്മയ്ക്കും സന്തോഷായി.
“”നീ ഒരു യാത്ര ഇറങ്ങിയതല്ലേ…””,””വേഗം പോയിട്ട് ഇരുട്ടുന്നതിന് മുൻപേ തിരിച്ചെത്തണം…””,””കേട്ടോ…””,
അമ്മ കുഞ്ഞൂട്ടൻ്റെ കൂന്തലിനിടയിലൂടെ വിരലോടിച്ച് കൊണ്ട് പറഞ്ഞു. അവനത് സമ്മതിച്ചത് പോലെ തലയാട്ടി. ശേഷം പറമ്പിൽ നിന്നും മുറ്റത്തെ ഗ്യാരേജിലേക്ക് നടന്നു നീങ്ങി. അപ്പൂനെ അവിടെയെങ്ങും കാണാനില്ല. മടങ്ങി വരുമ്പൊ അവളെങ്ങാനും പറയാതെ പോയതിൻ്റെ കാരണം ചോദിച്ചാൽ കാണാഞ്ഞ് യാത്ര പറഞ്ഞതാണെന്ന് പറയാം. കുഞ്ഞൂട്ടൻ ബൈക്ക് ഗ്യാരേജിൽ നിന്നും പുറത്തിറക്കി. ഈ യാത്ര അവൻ ഒറ്റയ്ക്കായിരിക്കുമെന്ന് നേരത്തേ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. അത് പ്രകാരം യാത്രയിൽ നിന്ന് സ്രാവണിനെ ഒഴിവാക്കി. കുഞ്ഞൂട്ടൻ വൈജയന്തിയിലേക്ക് ബൈക്ക് ഓടിച്ച് കൊണ്ട് പോയി.
ഗൗരിയും പ്രിയ്യയും കൂടി ഭൈരവീ വന്ദനത്തിനായി ഇന്ന് ക്ഷേത്രത്തിൽ പോവണമെന്ന് തലേന്ന് തീരുമാനിച്ചിരുന്നു. കാലത്തേ ദർശനത്തിന് പോവാൻ ഒരുങ്ങി ഇറങ്ങിയ നേരത്താണ് അവിടെ അപ്പു നിൽക്കുന്നത് കണ്ടത്. കണ്ട പിടിയാലെ അപ്പൂനോടും ഒരുങ്ങി കൂടെ ചെല്ലാൻ ഗൗരി ആവശ്യപ്പെട്ടു. അവൾക്ക് താൽപര്യമുണ്ടായിരുന്നില്ല എങ്കിലും ഗൗരിയുടെ നിർബന്ധം കാരണം അപ്പുന് കൂടെ ചെല്ലേണ്ടി വന്നു. അങ്ങനെ മൂന്ന് പേരൂടേ ആറ് മണിക്ക് തന്നെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.
എട്ട് മണിയോടെ ദർശനമൊക്കെ കഴിഞ്ഞ് ക്ഷേത്രമുറ്റത്തെ ആലിലയിൽ ചന്ദനവും തെച്ചിപ്പൂവും തുളസിക്കതിരും വച്ച് കൈയ്യിൽ ചുരുട്ടി പിടിച്ച് കൊണ്ട് ഗൗരിയുടെയും പ്രിയ്യയുടെയും കൂടെ അപ്പുവും വീട്ടിൽ തിരികെയെത്തി. പുന്നയ്ക്കലെ വീട്ട് മുറ്റത്ത് എത്തിയപ്പോൾ സ്വാഭാവികമെന്നോണം ഗ്യാരേജിലേക്ക് അവളുടെ കണ്ണുകൾ പാഞ്ഞു. അവിടെ കുഞ്ഞൂട്ടൻ്റെ ബൈക്കില്ല. ഇത്ര കാലത്തേ തന്നെ വണ്ടിയുമെടുത്ത് കുഞ്ഞൂട്ടൻ എവിടേ പോയി. അപ്പു ഒരു നിമിഷം ഗ്യാരേജിലേക്ക് നോക്കി കൊണ്ട് ആലോചിച്ചു. അമ്മയോട് ചോദിക്കാമെന്ന് കരുതി ഗൗരിയോടൊപ്പം അപ്പുവും ഉമ്മറത്തേക്ക് കയറി.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…