പതിനെട്ടാം 👹 തീയാട്ട് {Sajith} 269

ജയശങ്കറിനോട് യാത്രപറഞ്ഞ് മൂവരും കളരിയിൽ നിന്ന് പുറത്തേക്കിറങ്ങി. തിരിഞ്ഞ് നടക്കുമ്പോഴും നരേന്ദ്രൻ്റെ കണ്ണുകൾ കളരിയിലെ ചുവടു പഠിക്കുന്ന വിദ്യാർത്ഥികളിലേക്കൂന്നി. എല്ലാവരുടെയും ഉറച്ച ചുവടുകളാണ്. പ്രത്യേകിച്ച് അവിടെ നിൽക്കുന്ന യുവാക്കളുടേത്. യുവത്വത്തിലേക്ക് കടന്നിട്ടേ ഉണ്ടാവൂ. അവരുടെ മുഖത്ത് പൊടിമീശ മാഞ്ഞ് അത്യാവശ്യം കട്ടിയിൽ വരുന്നേ ഉണ്ടായിരുന്നുള്ളു. ഓരോ അടവും പയറ്റുമ്പോൾ നാരിഴപോലും പിഴവ് സംഭവിക്കാതെയാണ് കൃത്യം ലഷ്യസ്ഥാനത്ത് തന്നെ ഉന്നം പതിക്കുന്ന രീതിയിലുള്ള ആയുധം വീശൽ. ഉറുമിയൊക്കെ അവർ അനായാസം കൈകാര്യം ചെയ്യുന്നതും അയാൾ കാണാനിടയായി. ശരവേഗത്തിലുള്ള ചലനവും ആകെ മൊത്തത്തിൽ നോക്കിയാൽ ആയുധബലം കൊണ്ട് മംഗ്ഗലത്തുക്കാരോട് മുട്ടാനൊന്നും പെരുമാളർക്ക് കെൽപ്പില്ല. അതാലോചിച്ച് നരേന്ദ്രൻ്റെ ചുണ്ടിലൊരു ചിരി വിടർന്നു. പുന്നയ്ക്കലെ എല്ലാവരും തീർന്നശേഷം തറവാട് ഇടിച്ച് പൊളിച്ച് കളയാൻ അയാൾക്കൊരാഗ്രഹം ഉണ്ടായിരുന്നു. മംഗ്ഗലത്തെ ആളുകളുടെ പിൻബലം ലഭിച്ചാൽ ആഹ് ആഗ്രഹം സാധിക്കാം. പറ്റുമെങ്കിൽ വൈജയന്തി മൊത്തം ഒന്ന് ശുദ്ധിയാക്കണം. തനിക്കുവേണ്ടി സംസാരിക്കുന്നവർ മാത്രം വൈജയന്തിയിൽ കഴിഞ്ഞാൽ മതിയെന്നൊരു ഇച്ഛയും അയാൾക്കുണ്ടായിരുന്നു. 

 

ശേഖരൻ അവരെ രണ്ടുപേരെയും വിളിച്ച് കളപ്പുരയിലെത്തി. ജയശങ്കർ ഇന്നത്തെ ശിക്ഷണം കഴിഞ്ഞ ശേഷം വന്നേക്കാമെന്നും ഏറ്റു. 

 

ശേഖരനും കേശവനും നരേന്ദ്രനും ഒരു വട്ട മേശക്ക് ചുറ്റുമായി ഇരുന്നു അടുത്തായി മംഗ്ഗലത്ത് തറവാട്ടിലെ കാര്യസ്ഥൻ ശൂലപത്മനും അണിചേർന്നു. ശൂലപത്മനോട് ഓരോ ഇളനീര് കളപ്പുരയിലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരം അവൻ പുറത്തേക്ക് പോയി.

 

“”നിങ്ങക്ക് രണ്ടാൾക്കും അറിയാലോ അന്ന് സംഭവിച്ചത്…””,

 

ശേഖരൻ സംസാരത്തിന് തുടക്കം കുറിച്ചു. കേശവനോടും നരേന്ദ്രനോടുമായി അയാൾ ചോദിച്ചു. 

 

“”വ്യക്തമായി ഒന്നും അറിയില്ല ശേഖരാ…””,””ഒരു മുത്തശ്ശിക്കഥപോലെ പണ്ട് കേട്ടിട്ടുണ്ട്…””,””എവിടെയൊക്കെയോ ശകലം ഓർമ്മയുമുണ്ട്…””,

 

കേശവൻ മറുപടി നിസ്സംഗമായ മുഖഭാവത്തോടെ പറഞ്ഞു.

 

“”അറിയാൻ കൂടുതലൊന്നുമില്ല കേശവാ…””,””ആഹ് ക്ഷേത്രം അത് ഞങ്ങൾക്ക് അവകാശപ്പെട്ടതാണ്…””,””ഇത്ര തലമുറ കടന്നിട്ടും അത് തിരിച്ച് പിടിക്കണം എന്ന് തന്നെയാണ് ഞങ്ങളെല്ലാവരുടെയും ആഗ്രഹം…””,

 

ഇയാളെന്താണ് പറയുന്നതെന്ന് അറിയാതെ നരേന്ദ്രൻ കേശവനെ നോക്കി. കേശവൻ ഒന്നും മിണ്ടാതെ തലകുനിച്ച് ഇരിക്കുകയായിരുന്നു.

 

“”നിങ്ങള് ഏത് ക്ഷേത്രത്തിൻ്റെ കാര്യാണ് പറയണത്…””,

 

നരേന്ദ്രൻ്റെ ചോദ്യം കേട്ട് ശേഖരൻ അയാളെയൊന്ന് നോക്കി.

 

“”വേറേതാ…””,””പുന്നയ്ക്കലെ ഭഗവതിക്ഷേത്രം തന്നെ….””,

 

“”അതായിരുന്നോ…””,””നിങ്ങളെടുത്തോ നൂറുവട്ടം സമ്മതം…””,

 

പുന്നയ്ക്കലെ ക്ഷേത്രവുമായി നരേന്ദ്രന് വല്ല്യ പ്രതിബദ്ധതയൊന്നുമില്ല അത് കൊണ്ട് തന്നെ നരേന്ദ്രൻ ഒരൊഴുക്കൻ മട്ടിലാണ് പറഞ്ഞത്. അത് കേട്ട് ശേഖരൻ തലയിൽ കൈവച്ചു.

 

“”അത് ഞങ്ങൾക്ക് ഒറ്റയ്ക്ക് സാധിക്കുമെങ്കിൽ ഇപ്പൊ നിങ്ങളുടെ സഹായം ഞാൻ ചോദിക്യോ…””,

 

“”ശേഖരേട്ടാ ഇളനീര്….””,

 

അഞ്ചാറു വെട്ടിയ ഇളനീരിൽ പേപ്പർ സ്രോ തിരുകി അവ ഒരു തളികയിൽ വച്ച് കൊണ്ട് പത്മൻ കടന്നുവന്നു. അവ മേശമേൽ വച്ചപ്പോൾ അവർ ഓരോന്നായി എടുത്തു. 

 

“”ഞങ്ങൾക്ക് നേരിട്ട് വൈജയന്തിയിൽ പോയി ഒന്നും ചെയ്യാൻ സാധിക്കില്ല….””,””പിന്നല്ല ഞങ്ങള് കാരണം ഭദ്രയുടെ മണ്ണിൽ രക്തം വീഴാൻ ഞാൻ ആഗ്രഹിക്കുന്നില്ല…””,

 

“”ശരിയാണ് ശേഖരാ അതിന് ഞങ്ങളുടെ പക്കൽ നിന്ന് എന്ത് സഹായമാണ് വേണ്ടത്…””,

 

കേശവൻ താടിക്ക് ഉഴിഞ്ഞ് കൊണ്ട് ചോദിച്ചു.

 

“”വൈജയന്തിയിൽ ഞാൻ ഒരിക്കലേ വന്നിട്ടുള്ളു…””,””ബാലകൃഷ്ണയുടെ കാലത്ത്…””,””അന്ന് നിങ്ങളുടെ കുടുംബ്ബത്തിൻ്റെ മുഴുവൻ ബ്ലൂപ്രിന്റും എനിക്ക് കിട്ടിയതാ…””,””എൻ്റെ ഊഹം ശരിയാണങ്കിൽ ബാലകൃഷ്ണയുടെ മരണ ശേഷം വൈജയന്തിയിലെ പുതിയ ഗ്രാമണി ആവേണ്ടിയിരുന്നത് ഗോവിന്ദനാണ്…””,””പക്ഷെ അയാളതിൽ താൽപര്യം പ്രകടിപ്പിച്ചില്ല…””,””അനിയൻ ദേവനെ എല്ലാരും കൂടി കൊന്നും കളഞ്ഞതോടെ…””,

 

ശേഖരൻ തനിക്ക് മുൻപിൽ ഇരിക്കുന്നവരുടെ മുഖത്തേക്ക് നോക്കി. അയാൾ എന്താണ് പറയാൻ വരുന്നതെന്ന് ശ്രദ്ധയോടെ ശ്രവിക്കുകയായിരുന്നു രണ്ടുപേരും.

 

“”ഇപ്പൊ വൈജയന്തിയിലെ ഗ്രാമണി നരേന്ദ്രൻ ആയിരിക്കും…””,

 

നരേന്ദ്രന് നേരെ ചൂണ്ടി ശേഖരൻ ചോദിച്ചു. 

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *