“”ആണോ…””,””ഇതിപ്പൊ എന്നത്തേക്കാ….””,
“”അത് തീരുമാനിച്ചിട്ടില്ലെന്നാ. അറിഞ്ഞത്….””,””പക്ഷെ വൈകാതെ തന്നെ ഉണ്ടാവും….””,
“”ഉവ്വോ….””,””എന്നെ വിളിക്കാണങ്കി ഞാനും നോക്കാം….””,
“”വിളിക്കാണങ്കിലല്ല….””,””അല്ലേലും നീ ചെറുക്കന്മാരെ കൂട്ടി അവടെ എത്തണം….””,””അന്നത്തോടെ എല്ലാക്കാര്യത്തിലും ഒരു തീരുമാനം ആക്കണം….””,
“”തീരുമാനോ….””,””മനസിലായില്ല….””,
“”ഇങ്ങനൊരു പരിപാടി നടത്ത്ണുണ്ടെങ്കിൽ ഗോവിന്ദൻ ആദ്യം ആരെയാ അറിയിക്കാ….””,
“”കൃഷ്ണക്കണിയാരെ ആയിരിക്കും…””,
“”പക്ക….””,””അയാളെ തന്നെ ആയിരിക്കും അറിയിക്യ….””,””അയാള് അറിഞ്ഞാൽ രാമനും അറിഞ്ഞോളും….””,””നടക്കാൻ പോണ പരിപാടി രഹസ്യാണ്….””,””അതായത് വൈജയന്തിക്കാരൊന്നും ഇണ്ടാവില്ല….””,””പുന്നയ്ക്കലെ കൂട്ടര് മാത്രമേ കാണു…””,””ഇത് അവസരമാണ്…””,””രാമചന്ദ്രനോട് പറഞ്ഞ് നമ്മക്ക് ശതവാഹകരെ വൈജയന്തിയിൽ എത്തിക്കണം…””,””ബാക്കി അവര് നോക്കിക്കോളും…””,
“”സംഗതി കൊള്ളാം…””,””പക്ഷെ അവരൂടെ സമ്മതിക്കണ്ടെ….””,
“”അതൊക്കെ നീ എനിക്ക് വിട്ടളാ…””,””ഞാനത് സമ്മതിപ്പിക്കും….””,
“”എന്നാ ഞാൻ കൂടെ തന്നെ കാണും….””,
“”പക്ഷെ എനിക്കൊരു പ്രശ്നം വന്ന് പെട്ടിട്ട്ണ്ട്…””,””ആഹ് നാശം പിടിച്ച ആനയെ കൊണ്ട് ചെല്ലണമെന്നാ ഗോവിന്ദൻ ആജ്ഞാപിച്ചിരിക്കണെ…””,””അവൻ്റെ തന്തയോട് പറയണ പോലെയാ എന്നോട് സംസാരിച്ചെ….””,
“”അവൻ്റെ അഹങ്കാരം നമ്മക്ക് നിർത്താം ഏട്ടാ….””,
“”അതില് ചെറിയൊരു പ്രശ്നമുണ്ട്…””,””ആനേൻ്റെ കാര്യം കൊറച്ച് മോശമാണ്….””,””അതിനേക്കൊണ്ട് പോയാൽ ചെലപ്പൊ….””,
“”എന്ത് പ്രശ്നം ഏട്ടാ….””,””അതിനെ അങ്ങട്ട് കൊന്ന് കളയാൻ ഞാൻ എത്ര തവണ പറഞ്ഞതാ….””,””വെറുതേ ഓരോ മാറാപ്പ് എടുത്ത് തലേ വെക്കാൻ…””,
“”എടാ അങ്ങനെ കൊല്ലാൻ കഴിയില്ലാന്ന്….””,””കൊല്ലാന്ന് വച്ചാ തന്നെ ഗോവിന്ദൻ അറിയില്ലേ….””,””ഇപ്പത്തെ ഒരവസ്ഥയിൽ കൊല്ലുന്നത് പോസിബിളല്ല….””,””ഗോവിന്ദനുമായി തെറ്റും…””,””അയാള് നമ്മക്കെതിരെ ഡയറക്ട് തന്നെ തിരിയും….””,
“”അതിനി എന്തായാലും തിരിയോലോ…””,””ശതവാഹകരെയല്ലേ നമ്മള് വൈജയന്തിയിൽ എത്തിക്കാൻ പോണെ…””,
“”അവരെ എത്തിക്കുന്നത് ശരിയെന്ന് വെക്കാം…””,””എന്നാലും ഗോവിന്ദൻ്റെ മേലെ ഒരു ശ്രദ്ധവേണം…””,””അവമ്മാരെ അടിച്ച് പത്തി താഴ്ത്താതെ ഒന്നും ചെയ്യാൻ കഴിയില്ല….””,””ശതവാഹകര് കേറി ഇടപെടാതെ അനന്തനെ തീർത്താൽ ഗോവിന്ദന് സംശയമുണ്ടാവില്ലേ….””,””അതോണ്ട് പുന്നയ്ക്കലെ ആദ്യം മുടിച്ച് കൊളം തോണ്ടണം…””,””ഗോവിന്ദൻ്റെ പത്തി താഴണം…””,
“”മ്മം….””,””ഞാനിപ്പൊ എന്താ വേണ്ടെ…””,
“”നീ ആഹ് ഡോക്ടറില്ലേ സിലോണിലുള്ളത്…””,””അയാളെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാൻ ഏർപ്പാടുണ്ടാക്കണം…””,””രണ്ടാഴ്ച്ച കൊണ്ടൊക്കെ ആനയോന്ന് ഉഷാറാവണം എന്നുണ്ടങ്കിൽ അയാളിവിടെ വരണം…””,””പിന്നെ നമ്മടെ കൊറച്ച് പാണ്ടികളെ കൂടി എത്തിക്കണം…””,””അന്ന് വന്നവൻ വേണ്ട…””,””ഗോവിന്ദനും ആഹ് ദേവൻ്റെ ചെക്കനും അയാളെ കണ്ടിട്ടുണ്ടാവും…””,””തിരിച്ചറിഞ്ഞാൽ പ്രശ്നമാ….””,
“”മ്മം…””,””ഞാൻ വിളിച്ചോളാം…””,””ഇതിപ്പൊ ആനേനെ ശുശ്രൂഷിച്ച് ഉഷാറാക്കിയെടുത്തിട്ട് പിന്നേം ആഹ് പറമ്പിൽ കൊണ്ടോയി കെട്ടിയിടാനല്ലേ…””,
“”ഇല്ല…””,””ഈ ചടങ്ങ് കഴിഞ്ഞ് തിരികെ കൊണ്ടന്നാലൊടനേ…””,””അതിൻ്റെ മസ്തകത്തിൽ കുടം കൊണ്ടടിച്ച് ഞാൻ തന്നെ അതിനെ കൊന്നോളാം…””,””പോരേ….””,
“”ആഹ് എന്താച്ചാ ചെയ്യ്….””,
നരേന്ദ്രൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. കേശവൻ ഏൽപ്പിച്ചത് പോലെ സിലോണിലേക്ക് വേണ്ട ആവശ്യങ്ങൾക്കായി ഒരു കോള് പോയി.
കേശവന് മറ്റുചില പദ്ധതികളൂടെ തോന്നിയിരുന്നു. അത് നടപ്പാക്കാൻ രാമചന്ദ്രൻ്റെ സഹായം വേണം. തിരുനെല്ലിയിലെത്തി അയാളെ കണ്ട് തൻ്റെ പദ്ധതി ബോധിപ്പിക്കാൻ കേശവൻ തീരുമാനിച്ചു. വൈകിട്ട് നരേന്ദ്രനേയും കൂടെ കൂട്ടി ഉടനേ തിരുനെല്ലിക്ക് യാത്ര തിരിക്കണം….
വൈജയന്തിപുരം***
കലുഷിതമായ ഒരു മനസോടെയാണ് കുഞ്ഞൂട്ടൻ ഉറക്കമുണർന്നത്. തലേന്ന് അപ്പു കാണിച്ചത് ഒരു ദുസൂചനയായിട്ട് കുഞ്ഞൂട്ടന് തോന്നി. അവളെ തനിക്ക് പതുക്കെ നഷ്ട്ടപെടുകയാണോ. എന്താണ് തനിക്ക് മാനസികമായിട്ടുള്ള കുഴപ്പം എന്നൊക്കെ കുഞ്ഞൂട്ടൻ തലേന്നേ ആലോചിച്ചു. കാലത്തേ ഒരു യാത്രക്കുള്ള തയ്യാറെടുപ്പുമായിട്ടാണ് കുഞ്ഞൂട്ടൻ മുറിവിട്ട് പ്രഭാത ഭക്ഷണം കഴിക്കാനിറങ്ങിയത്. അപ്പുവും ഇന്ദിരാമ്മയും പെരുമാൾപുരത്ത് നിന്ന് തിരികെ വന്നാലുടൻ പാറുക്കുട്ടിയെ കാണാണമെന്ന് അവൻ മുന്നേകൂട്ടി തീരുമാനിച്ചിരുന്നു.. അതിനി വൈകിക്കെണ്ടെന്നും അതിന് ഉചിതമായ ദിവസം ഇന്ന് തന്നെയാണെന്നും കണക്കാക്കി.
നടുമുറിയിൽ ഇന്ന് പ്രാതൽ കഴികാൻ കുഞ്ഞൂട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നും കഴിക്കുന്നതിന് മുൻപേ അപ്പൂനേകൂടി കൂടെ കൂട്ടിയിട്ടേ വരാറുള്ളു. ഇന്ന് കുഞ്ഞൂട്ടൻ അതിന് നിന്നില്ല. പരസ്പരം അൽപം അകലമാവാമെന്ന് പറഞ്ഞസ്ഥിതിക്ക് ഒപ്പമിരുന്ന് കഴിക്കുന്നതും ശരിയല്ലാലോ. ഇതാണ് എല്ലാവർക്കും സന്തോഷമെങ്കിൽ അങ്ങിനെയാവട്ടെ.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…