പതിനെട്ടാം 👹 തീയാട്ട് {Sajith} 269

ഉമ്മറത്തേക്ക് കയറിയ കേശവൻ കുഞ്ഞിനെ താഴെ നിറുത്തി. അവൻ ദൃതിപിടിച്ച് വേഗം അമ്മയുടെ അടുത്തേക്ക് ഓടി. നടുമുറിയിലെ ലാൻ്റ് ലൈൻ വച്ച മേശക്കരുവിൽ കേശവനെത്തി. മേശയിൽ മാറ്റി വച്ചിരുന്ന റിസീവർ വേഗമെടുത്ത് ചെവിയിൽ വച്ചു. പക്ഷെ കാൾ അപ്പഴേക്കും കട്ടാക്കിയിരുന്നു. അയാൾക്ക് തിരികെ വിളിക്കാൻ ഒരു സങ്കോചം തോന്നി. ഗോവിന്ദൻ എന്തിനായിരിക്കും വിളിച്ചതെന്നൊരു പേടി. ഇനി ശതവാഹകരുമായി കൈ കൊടുത്തതെങ്ങാനും അറിഞ്ഞ് കാണുമോ. അതായിരുന്നു പ്രധാന പ്രശ്നം. നോക്കി നിന്നിട്ട് എന്തായാലും കാര്യമില്ല. അയാൾ കോൾ ഡയലറിൽ നമ്പറുകൾ ഞെക്കി. അപ്പുറെ റിംഗ് ചെയ്യുന്ന ശബ്ദം കേൾക്കാം….

 

“”ആഹ് എന്താ ഏട്ടാ…””,””എന്നേക്കൊണ്ടെന്തേലും ആവശ്യമുണ്ടോ….””,

 

അപ്പുറത്ത് റിസീവറെടുത്തതും കേശവൻ ചോദിച്ചു. ഗോവിന്ദൻ തൻ്റെ വിളിക്ക് വേണ്ടി കാത്തിരിക്കുകയാവുമെന്ന് കേശവനറിയാം…

 

“”ആവശ്യം കുറച്ച് വലുതാണ് കേശവാ…””,””താൻ തറവാട്ടിലേക്ക് വരണം…””,””താൻ മാത്രമല്ല എല്ലാവരും….””,

 

“”എന്തേലും ഫംങ്ഷനുണ്ടോ ഏട്ടാ….””,

 

എല്ലാവരും വരണമെന്നൊക്കെ പറഞ്ഞപ്പോൾ തറവാട്ടിൽ വച്ച് വല്ല പരിപാടികളും നടക്കുന്നുണ്ടോ എന്നയാൾ ഊഹിച്ചു. കുഞ്ഞൂട്ടൻ്റെയും അപ്പൂൻ്റെയും വിവാഹകാര്യം ഏകദേശം തീരുമാനമായതല്ലേ. അതിൻ്റെ നിശ്ചയമോ മറ്റോ നടക്കാൻ പോവാണെന്ന് കരുതി.

 

“”ഒരു ഫംങ്ഷനുണ്ട്…””,””വീട്ടിലല്ല പുന്നക്കലെ ഭൈരവീടെ അടുത്ത്….””,

 

“”ക്ഷേത്രത്തിൽ വച്ചോ…””,””അതിപ്പൊ എന്താ..””,

 

“”കുഞ്ഞൂട്ടൻ ഒരു യാത്ര പോവാണ്….””,””അതിന് മുന്നേ കുറച്ച് ചടങ്ങുകൾ നടത്തണം…””,””മീനത്തിൽ നടത്താൻ ഇരുന്ന പ്രധാന ചടങ്ങുകളെല്ലാം അടുത്തു തന്നെ ചെയ്യണം…””,

 

“”അവനെങ്ങട്ടാ യാത്ര…””,

 

രാമചന്ദ്രൻ പറഞ്ഞ് കുഞ്ഞൂട്ടനെ മാനസിക ചികിത്സയ്ക്ക് കൊണ്ടു പോവാൻ നിക്കാണെന്ന് കേശവനറിയാം.. എങ്കിലും അറിയാത്ത പോലെ ചോദിച്ചു.

 

“”അതൊക്കെ വന്നിട്ട് പറയാം…””,””ഞാൻ മറ്റൊരു കാര്യം കൂടി പറയാനാ വിളിച്ചത്…””,””ചടങ്ങ് നടക്കുമ്പോൾ ദേവീ തിടമ്പേറ്റണ്ടത് അനന്തനാണ്…””,””അതോണ്ട് അനന്തകൃഷ്ണനെ ഇവിടെ എത്തിക്കണം….””,

 

ഗോവിന്ദൻ ആഹ് പറഞ്ഞതിൽ കേശവനൊന്ന് പതറി. കാരണം അത്ര മോശമായിരുന്നു അനന്തൻ്റെ കാര്യങ്ങൾ. വൈജയന്തിയിലേക്ക് കൊണ്ട് പോവാണങ്കിൽ ശരീരവും ആരോഗ്യവും ഒന്ന് നന്നാക്കേണ്ടതുണ്ട്.

 

“”ഇതിപ്പൊ എന്നാ ഏട്ടാ തീയതി…””,

 

“”തീയതി ഇത് വരെ കണക്കാക്കീട്ടില്ല….””,””അതികം നീട്ടില്ല വളരേ അടുത്ത ദിവസം തന്നെ…””,””നിങ്ങളെല്ലാവരും എന്തായാലും പങ്കെടുക്കണം…””,

 

“”ഞങ്ങളെത്തിക്കോളാം….””,

 

കേശവൻ ഉറപ്പ് പറഞ്ഞു.

 

“”പിന്നെ അനന്തൻ്റെ കാര്യം…””,””അവൻ ഇവിടെ എത്തണം….””,

 

“”ഓഹ് ശരി….””,

 

ഗോവിന്ദൻ മറുതലയ്ക്കൽ റിസീവർ വെച്ചു. തൻ്റെ കൈയ്യിലേത് പിടിച്ച് കൊണ്ട് കേശവൻ ഒന്ന് രൂക്ഷമായി നിന്നു. ഗോവിന്ദൻ അവസാനം പറഞ്ഞത് കൊറച്ച് കടുപ്പിച്ച് ആജ്ഞ പോലെയാണ്. അയാൾക്കതിനുള്ള അവകാശമുണ്ട് താനും. ആനയുടെ ഓൺർഷിപ്പ് ഇപ്പഴും ഗോവിന്ദൻ്റെ പേരിലല്ലേ… ഇനി ഇപ്പൊ തിടമ്പേറ്റാൻ കൊണ്ടുപോവണമെങ്കിൽ അനന്തനെ ഒന്ന് ഉഷാറാക്കി എടുക്കണം… കേശവൻ വേഗം തൻ്റെ കൈയ്യിലെ റിസീവർ താഴെ വച്ച് പുറത്തേക്ക് നടന്നു. കൊച്ചുമോൻ സ്കൂളിൽ പോവാനായി അവൻ്റെ അച്ഛനോടൊത്ത് കാറിലിരിക്കാണ്. കേശവൻ ഉമ്മറത്ത് നിന്ന് ഇറങ്ങി വരുന്ന കണ്ടപ്പോൾ കുഞ്ഞ് കാറിൽ നിന്ന് പുറത്തേക്ക് തലയിട്ട് അച്ഛച്ഛന് കൈ വീശികാണിച്ചു. തിരികെ ചിരിയോടെ അയാളും കാണിച്ചു. കാറ് പതുക്കെ മുറ്റത്ത് നിന്നും നീങ്ങി തുടങ്ങി. കേശവൻ വേഗം ആനക്കാരൻ വേലായുധനടുത്തെത്തി. അനന്തൻ്റെ ദേഹത്ത് നീരുവച്ച ഇടങ്ങളിലെല്ലാം തന്നാലാവും വിധം ശുശ്രൂഷകൾ ചെയ്യുകയായിരുന്നു അയാൾ. 

 

“”വേലാ…””,””ഞാൻ നമ്മടെ ഡോക്ടറോട് ഇവിടം വരെ വരാൻ പറഞ്ഞിട്ടുണ്ട്….””,””അനന്തൻ്റെ ദേഹത്ത് ഒരു പോറൽ വിടാതെ അയാൾക്ക് പറഞ്ഞ് കൊടുക്കണം….””,””വൈകാതെ തന്നെ നമ്മക്ക് ഒരിടം വരെ പോവണ്ടി വരും….””,””അതിന് മുന്നേ ആനയെ ഉഷാറാക്കണം….””,

 

ഗൗരവത്തോടെ പറയുന്ന കേശവന് മുൻപിൽ തൊഴുകൈയ്യോടെ അയാൾ നിന്നു. 

 

“”എങ്ങോട്ടേക്കാ യാത്ര മൊതലാളി….””,

 

“”അതറിഞ്ഞാലേ നീ ഞാൻ പറഞ്ഞത് അനുസരിക്കൊള്ളൂന്നുണ്ടോ….””

 

“”അയ്യോ അതോണ്ടല്ല….””,””എങ്ങോട്ടാ എപ്പഴാ എന്നൊക്കെ അറിഞ്ഞാൽ ശുശ്രൂഷ വേഗം ആക്കോ ആക്കത്തിന് ചെയ്യോ ചെയ്യാരുന്നു….””,””അതോണ്ട് ചോദിച്ചതാ….””,

 

എളിമയോടെ അയാൾ പറഞ്ഞു.

 

“”മ്മം….””,””യാത്ര വൈജയന്തിയിലേക്കാ….””,””എപ്പൊ എന്ന് എനിക്കും അറിയില്ല…””,””എന്തായാലും വൈകില്ല…””,””വേഗം തന്നെ ആനയെ ഉഷാറാക്കണം…””,

 

“”ശരിയാക്കാം മൊതലാളി….””,

 

“”മരുന്നും ഭക്ഷണോം മൊടക്കണ്ട…””,””അതിനുള്ള പണം ഞാൻ ഏൽപ്പിക്കാം….””,

 

വേലായുധൻ തലയാട്ടി. എലാം പറഞ്ഞ് ഏൽപ്പിച്ച കേശവൻ തിരികെ വീട്ടിലേക്ക് തന്നെ മടങ്ങി. ഗോവിന്ദൻ വിളിച്ച വിവരം നരേന്ദ്രനെ എത്രയും പെട്ടന്ന് തന്നെ അറിയിക്കണം…

 

തിരികെ നടുമുറിയിലെത്തിയ അയാൾ ലാൻ്റ് ലൈനിൽ നിന്ന് തന്നെ നരേന്ദ്രനെ വിളിച്ചു. അയാളുടെ മില്ലിലെ ലാൻ്റ് ലൈൻ കണക്ഷനിലേക്കാണ്മവിളിച്ചത്. ഈ സമയം അയാള് വീട്ടിൽ കാണില്ലെന്ന് കേശവനറിയാം.

 

“”ഏട്ടാ…””,””പറഞ്ഞോ….””,

 

പശ്ചാത്തലത്തിൽ മില്ലിലെ മിഷിയനിൽ മരം ഈരുന്ന ശബ്ദം കേൾക്കാം.

 

“”ടാ നിന്നെ ആഹ് ഗോവിന്ദൻ വിളിച്ചോ…..””,

 

“”എന്നെയോ….””,””ഇതുവരെ ഇല്ലല്ലോ…””

 

“”എനിക്കിപ്പൊ അവൻ്റെടുത്ത്ന്ന് ഒരു കോള് വന്നിരുന്നു….””,””വൈകാതെ തന്നെ വൈജയന്തി ക്ഷേത്രത്തിൽ എന്തോ പരിപാടി ഉണ്ടെന്നും എല്ലാവരൂടെ അവിടെ എത്തണംന്നും പറഞ്ഞു….””,

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *