നെയ്യ്വേലിയാർ***
കാലത്തേ സ്കൂളിൽ പോവാനായി ഒരുങ്ങുന്ന തിരക്കിലാണ് കേശവൻ്റെ ഏഴ് വയസുള്ള കൊച്ചു മകൻ. അമ്മ അവന് മുടിയെല്ലാം ചീവി യൂണിഫോമെല്ലാമിട്ട് ടൈയ്യൊക്കെ കെട്ടികൊടുത്ത് സുന്ദര കുട്ടപ്പനാക്കി നിറുത്തി ഉച്ചയ്ക്ക് കഴിക്കാനുള്ള ടിഫിൻ റെഡിയാക്കാൻ അടുക്കളയിലേക്ക് പോയതായിരുന്നു. തൻ്റെ മുറിയിലെ കണ്ണാടിക്ക് മുന്നിൽ നിന്ന് അവൻ മുടി ഒന്നു കൂടി ചീകി മിനുക്കാൻ നോക്കുന്നുണ്ട്. അമ്മ ചീവി കൊടുത്തത് അവനത്രക്കങ്ങ് ഇഷ്ടായില്ല. അങ്ങനെ കണ്ണാടിക്ക് മുൻപിൽ നിന്ന് തിരിഞ്ഞ് കളിക്കുമ്പഴാണ് നടുമുറിയിലെ ലാൻ്റ് ഫോൺ ശബ്ദിച്ചത്. അവനതിന് തൊട്ടടുത്ത മുറിയിൽ തന്നെയായിരുന്നു. ശബ്ദം കേട്ട കുഞ്ഞ് ഓടി ചെന്ന് റിസീവറെടുത്ത് ചെവിയിൽ വെച്ചു. അത് ഗോവിന്ദനായിരുന്നു. കുഞ്ഞിനോട് അയാള് കേശവനെ വിളിക്കാൻ ആവശ്യപ്പെട്ടത് പ്രകാരം അവൻ റിസീവർ മേശമേൽ വച്ച് മുറ്റത്തേക്കോടി.
പറമ്പിൻ്റെ മൂലയിലെ ഒരു തെങ്ങിൽ ചാരി അവശതയോടെ കിടക്കുകയാണ് അനന്തകൃഷ്ണൻ. ഇന്നും കേശവൻ ദിനചര്യ പോലെ അനന്തനെ നല്ല വണ്ണം തല്ലി. അയാൾക്ക് അനന്തനാനയെ കാണുമ്പോഴേ ഒരു തരം മാനസിക വിഭ്രാന്തിയാണ്. പണ്ട് തനിക്ക് അനന്തൻ നെറ്റിമേൽ തന്ന പാടിലൂടെ അയാൾ വിരലോടിച്ചു. അനന്തൻ്റെ തുമ്പിക്കൈ തട്ടി ക്ഷേത്രത്തിൻ്റെ പടിക്കെട്ടിൽ പോയി തലയിടിച്ച് വീണതും ബോധം പോയതും ഒക്കെ അയാൾ എന്നും കാലത്തെ അനന്തനെ കാണുമ്പോൾ ഓർക്കുന്നുണ്ട്. ആഹ് ഓർമ്മ മായുന്നത് വരെ അനന്തനെ തല്ലുന്നത് അയാൾ നിർത്തില്ല. കൂപ്പിലേക്കൊന്നും ഇപ്പൊ അവനെ കൊണ്ടുപോവാറില്ല. അവിടെ പണിയെടുപ്പിച്ചിട്ടെങ്ങാനും ചത്ത് പോയാലോ.. അനന്തൻ ചാവാൻ പാടില്ല. പക എരിഞ്ഞ് കിടക്കണമെങ്കിൽ ആന കുറച്ച് കാലം കൂടി ജീവനോടെ വേണം.
“”അച്ഛച്ഛാ ദാ ഗോവിന്ദൻ വെല്ല്യച്ഛൻ വിളിക്ക്ണൂ…””,
കേശവൻ്റെ കൊച്ചുമകൻ ഉമ്മറത്ത് നിന്ന് ഓടിയിറങ്ങി പറമ്പിൽ അനന്തനെ കെട്ടിയിടത്തേക്ക് വന്ന് വിളിച്ച് പറഞ്ഞു. അവൻ ഓടി ചെന്ന് കേശവൻ്റെ വലതുകാലിൽ കെട്ടിപിടിച്ച് നിന്ന് കൊണ്ട് തങ്ങൾക്ക് മുൻപിലായി നിലത്ത് കിടക്കുന്ന അനന്തനെ നോക്കി. തുമ്പിക്കൈയിലൂടെ അവൻ്റെ ശ്വാസം മണ്ണിൽ തട്ടുമ്പോൾ അവിടമാകെ പൊടി പാറും. അത് മാത്രമാണ് അനന്തൻ ജീവനോടെയുണ്ടെന്ന് അറിയാനുള്ള തെളിവ്. പട്ടിണി കിടന്ന് വയറെല്ലാം ശോഷിച്ച് പോയിരുന്നു. എങ്കിലും അത്യാവശ്യം എഴുന്നേറ്റു നിൽക്കാനൊക്കെ അവനേക്കൊണ്ടാവും. പാപ്പാൻ വേലായുധൻ്റെ കൃത്യസമയത്തുള്ള പരിചരണവും. അയാളാൽ ആവും വിധം അനന്തന് എത്തിച്ച് കൊടുക്കുന്ന ഭക്ഷണവും കഴിപ്പിച്ച് ജീവൻ നിലനിർത്തി കൊണ്ടുപോവുന്നു.
“”എന്തിനാ അച്ഛച്ഛാ അനന്തനെ ഇങ്ങനെ തല്ലണെ….””,
അനന്തൻ്റെ കണ്ണുകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന നീരിൽ നോക്കിയശേഷം കുഞ്ഞ് തലയുയർത്തി കേശവനെ നോക്കി. എന്നിട്ട് ചോദിച്ചു.
“”അനന്തൻ വികൃതി കുട്ടിയാ അച്ചൂ….””,””വികൃതി കുട്ടികള് വികൃതി കാട്ടിയാ തല്ല് കൊടുക്കണ്ടേ….””,
കുഞ്ഞ് ആനയുടെ നേരെ നോക്കി.
“”മ്മം…””,””കൊടുക്കണം….””,””എന്നാലും അച്ഛച്ഛാ ഇനി അടിക്കണ്ടാട്ടോ…””,””അനന്തൻ നല്ല കുട്ടിയായിക്കോളും….””,
നിഷ്കളങ്കതയോടെ ആനയെ നോക്കി പറയുന്ന തൻ്റെ കൊച്ചുമകനെ കേശവൻ ഒന്ന് നോക്കി.
“”ഇല്ലാട്ടോ….””,””ഇന്ന് ഇത് മതി…””,””ഇനി അവൻ വികൃതി കാട്ടുമ്പൊ നമ്മക്ക് രണ്ട് തല്ല് കൊടുക്കാം…””,
“”അത് മതി…””,
അനന്തനെ തല്ലുന്നില്ലെന്ന് കേട്ടപ്പോൾ ആഹ് കുഞ്ഞിന് സന്തോഷമായി.
“”അച്ചു ഇങ്ങട്ട് വന്നാ…””,””ഇനി ഇവടെ നിന്നാലേ സ്കൂളിൽ പോവാൻ വൈകില്ലേ…””,””പിന്നെ ഞാൻ തന്നെ നിന്നെ കൊണ്ടാക്കണ്ടി വരും…””,
കേശവൻ കൊച്ചുമോനെ എടുത്ത് കൈകളിൽ ഒതുക്കി. ശേഷം വീട്ടിലേക്ക് നടന്നു നീങ്ങി.
അത് വരെ ഉള്ളിലൊതുക്കി നിൽക്കുകയായിരുന്നു പാപ്പാൻ വേലായുധൻ കേശവൻ പോയതും അയാൾക്കൊന്ന് പൊട്ടിക്കരയണമെന്ന് തോന്നി. തെങ്ങിലേക്ക് ചാഞ്ഞ് കിടക്കുന്ന അനന്തനെ കെട്ടിപ്പിടിച്ച് കൊണ്ട് അയാള് കരഞ്ഞു. അനന്തൻ്റെ തുമ്പിക്കൈയ്യിൽ അയാൾ കെട്ടിപിടിച്ചു.
“”എന്തിനാ മോനെ ഇങ്ങനെ കഷ്ട്ടപ്പെടുത്തണെ….””,””അങ്ങട്ട് കൊന്ന് കളഞ്ഞൂടേ ദൈവേ….””,
അടി കൊണ്ട കാലിലൂടെ അയാൾ തഴുകി.
“”ഞാനൊന്ന് ഗോവിന്ദൻ മൊതലാളിയെ കാണുന്നുണ്ട് അനന്താ….””,””മൂപ്പരോട് കാര്യങ്ങൾ ബോദ്യപ്പെടുത്തി നിന്നെ പുന്നയ്ക്കലേക്ക് തന്നെ കൊണ്ടോവാൻ പറയണം…””,
കുറച്ചു നേരം അനന്തനെ കെട്ടിപ്പിടിച്ച് കരഞ്ഞ ശേഷം കണ്ണുകൾ തുടച്ച് കൊണ്ട് അനന്തനോട് പറഞ്ഞു. അടി കൊണ്ട് തിണർത്ത പാടുകളിൽ ഒരു ശമനത്തിനായി നനച്ച ചാക്ക് പുതപ്പിക്കാനായി അയാൾ വേഗം അവിടെ നിന്നും പോയി. അനന്തനും പാപ്പാൻ വേലായുധനും എന്നങ്കിലും ഒരു ദിവസം ഈ നരകത്തിൽ നിന്ന് രക്ഷപ്പെടാം എന്ന പ്രതീക്ഷയുണ്ടായിരുന്നു.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…