പതിനെട്ടാം 👹 തീയാട്ട് {Sajith} 269

“”ന്നാ… “”,””ഇത് പിടിച്ചാ…””,

 

കതവ് തുറന്ന അവൻ്റെ മുൻപിലേക്ക് ചുരുട്ടി പിടിച്ച കൈ നീട്ടിക്കൊണ്ട് അപ്പു പറഞ്ഞു. അവള് തരുന്നത് വാങ്ങാനായി കുഞ്ഞൂട്ടനും കൈ നീട്ടി.

 

“”എന്താ ഇത്…””,

 

“”പെരുമാൾപുരത്ത് പോയപ്പൊ ഞാൻ നിനക്ക് വേണ്ടി വാങ്ങിയതാണ്…””,””രുദ്രാക്ഷമാല…””,

 

കുഞ്ഞൂട്ടൻ്റെ കൈയ്യിലേക്ക് വച്ച് കൊടുത്ത മാലയിൽ അവനൊന്ന് നോക്കി. ഒറ്റ രുദ്രാക്ഷം പിടിപ്പിച്ച ഒരു മാല.

 

“”വാ…””,

 

അപ്പൂന് കയറാനായി കുഞ്ഞൂട്ടൻ വാതിൽക്കൽ നിന്ന് മാറി നിന്നു. കയറണോ കയറണ്ടയോ എന്നൊരു സങ്കോചമായി അവൾക്ക്. കയറിയാൽ ചിലപ്പൊ കാലത്തേ തിരികെ മടങ്ങു. അമ്മയ്ക്ക് കൊടുത്ത വാക്ക് തെറ്റിക്കാനും വയ്യ. അപ്പു കയറാതെ നിൽക്കുന്നത് കണ്ട് കുഞ്ഞൂട്ടനും അവൻ്റെ സംശയങ്ങൾ ശരിയാണോ എന്ന് തോന്നി. ഒടുവിൽ അപ്പു കയറി.

 

“”വാതിലടക്കണ്ടടാ….””,””ഞാനിപ്പൊ പോവും…””,

 

കുഞ്ഞൂട്ടൻ്റെമുഖത്ത് നോക്കാതെ അപ്പു പറഞ്ഞു.

 

“”പോവേ….””,””അതെന്തേ….””,

 

“”അത്….””,””നമ്മടെ കാര്യം ഒഫീഷ്യലി തീരുമാനം ഒന്നും ആയിട്ടില്ലല്ലോ…””,””അപ്പൊ എല്ലാം ഒറപ്പിച്ചിട്ടൊക്കെ ഇങ്ങനെ നടന്നാ മതിയെന്നാ പറഞ്ഞത്….””,

 

“”ആര് പറഞ്ഞു…””,

 

“”അമ്മ….””,

 

കുഞ്ഞൂട്ടൻ അപ്പൂനെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു. അവൻ്റെ കണ്ണുകൾ ചെറിതായി നിറയുന്നുമാണ്ടായിരുന്നു. അവൾ എത്ര വിശ്വസനിയമായിട്ടാണ് കള്ളം പറയുന്നതെന്ന് കുഞ്ഞൂട്ടൻ ഓർത്തു. തൻ്റെ കൂടെ ഇടപഴകുമ്പോൾ ഉണ്ടാവുന്ന ജീവഭയം ഒഴിവാക്കാനാണെന്ന് അപ്പു പറഞ്ഞേ ഇല്ല. തന്നെ വെഷമിപ്പിക്കണ്ടാന്ന് കരുതി ചെയ്തതാവുമെന്ന് കുഞ്ഞൂട്ടന് തോന്നി. 

 

“”നിനക്ക് വെഷമായോ….””,

 

തന്നെ തന്നെ നോക്കി നിന്ന് കണ്ണു നിറയ്ക്കുന്ന കുഞ്ഞൂട്ടൻ്റെ മുഖത്തേക്ക് ചെറിയൊരു സങ്കടത്തോടെ നോക്കി അപ്പു ചോദിച്ചു. അവൾക്ക് അമ്മ പറഞ്ഞ കാര്യം മാത്രമല്ലേ അറിയൂ. കുഞ്ഞൂട്ടൻ തൻ്റെ ജീവനെടുക്കുമെന്ന് പേടിച്ചിട്ടാണ് ഗോവിന്ദൻ മാമയും ഇന്ദിരാമ്മയും കുഞ്ഞൂട്ടനോടൊപ്പം കിടക്കണ്ട എന്ന് പറഞ്ഞതെന്ന് അപ്പൂനറിയില്ലല്ലോ.

 

“”ഏയ്…””,””എനിക്കെന്ത് വെഷമം…””,””അതാ നല്ലത്…””,””ചുമ്മാ വീട്ട് കാരെക്കൊണ്ട് പറയിപ്പിച്ചത് പോലെയാവും…””,””നമ്മക്കിനി ഇങ്ങനെ തന്നെ മതി…””,

 

കുഞ്ഞൂട്ടൻ അപ്പൂൻ്റെ മുഖത്ത് നോക്കാനാവാതെ തിരിഞ്ഞ് നിന്നു. സംസാരിക്കുമ്പോഴും അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. 

 

“”ഞാനെന്നാ പോട്ടേ കുഞ്ഞൂട്ടാ…””,””കാലത്തേ ഞാൻ വന്ന് ചായ തന്നിട്ട് നിന്നെ വിളിച്ചോളാട്ടോ…””,

 

യാത്ര പറഞ്ഞ് അപ്പു വാതിൽക്കലേക്ക് നടന്നു. കുറച്ച് നടന്ന ശേഷം അവൾ തിരിഞ്ഞു.

 

“”നീ ആഹ് മാല കഴുത്തില് കെട്ടണം ട്ടോ….””,

 

ചെറിയൊരധികാരത്തോടെ അവൾ പറഞ്ഞു. കുഞ്ഞൂട്ടൻ അതിന് തലയാട്ടി. അപ്പു മുറിവിട്ട് തൻ്റെ മുറിയിലേക്ക് തന്നെ പോന്നു. അപ്പു പോയതും കുഞ്ഞൂട്ടൻ അവൻ കിടക്കുന്ന മുറി കൊളുത്തിട്ട് പൂട്ടി. ഒരു യാത്ര അയപ്പ് മാത്രം പറഞ്ഞ് അപ്പു പോയിരിക്കുന്നു. എന്നും കിട്ടുന്നത് പോലെ നെറ്റിയിലോ കവിളിലോ ഒരു മുത്തം പോലും കിട്ടിയില്ല. കുഞ്ഞൂട്ടനെ അത് ആകെ ഉലച്ച് കളഞ്ഞു. പെരുമാൾപുരത്ത് നിന്ന് വന്നതിന് ശേഷം അപ്പൂന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. പഴയ അപ്പു തന്നോട് എത്ര അടുത്താണ് ഇടപഴകിയിരുന്നത്. പക്ഷെ അതിലൊന്നും ഒരു പരാതിയും പറയാൻ തനിക്ക് അവകാശമോ അധികാരമോ ഉള്ളതായി കുഞ്ഞൂട്ടന് തോന്നിയില്ല. ഇപ്പൊ ഇവിടെ പുന്നയ്ക്കൽ നിൽക്കുന്നത് പോലും ഇന്ദിരാമ്മയുടെയും അപ്പൂൻ്റെയും ബലത്തിലാണ്. ചെമ്പ്രയിൽ കയറി ചെന്നപ്പോൾ ചേർത്ത് പിടിച്ചവരാണ്. ഇപ്പൊ അപ്പൂന് ഒരുപാട് കുടുംബക്കാരും വീട്ട് കാരുമെല്ലാമുണ്ട്. തനിക്കാരുണ്ട്. ഇത്രകാലം താമസിച്ച വീട്ടിൽ നിന്ന് ഇറങ്ങേണ്ടിവന്നു. അച്ഛനാരെന്നോ അമ്മയാരെന്നോ അറിയില്ല. സ്വന്തമോ ബന്ധമോ അറിയില്ല. വെറുതേ ഒരു പാഴ് ജന്മം. എല്ലാം ആലോചിക്കും തോറും കുഞ്ഞൂട്ടൻ്റെ തൊണ്ടയിലൊരു വിങ്ങൽ. കണ്ണുകൾ രണ്ടും ഇരുവശത്തേക്ക് ചാലിട്ടോഴുകി. ഒരുപാട് നേരം ആലോചിച്ച് കിടന്ന് അവൻ്റെ കണ്ണുകൾ താനേ അടഞ്ഞ് പോയി. 

 

ഇതേ സമയം അപ്പൂൻ്റെ മുറിയിൽ കട്ടിലിൽ അവൾ ഉറങ്ങാതെ കിടക്കുകയായിരുന്നു. താൻ കുറച്ച് ദിവസത്തിന് കൂടെ കാണില്ലെന്ന് പറഞ്ഞപ്പോൾ കുഞ്ഞൂട്ടൻ്റെ കണ്ണു നിറഞ്ഞതവൾ കണ്ടിരുന്നു. അങ്ങിനെ പറഞ്ഞത് അവന് വിഷമമായോ… ഒന്ന് ചെന്ന് നോക്കിയാലോ… അപ്പു കട്ടിലിൽ നിന്നെഴുന്നേറ്റ് പതുക്കെ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തിറങ്ങി. ശബ്ദം കേൾപ്പിക്കാതെ കുഞ്ഞൂട്ടൻ്റെ മുറിക്ക് മുൻപിലെത്തി. അവൻ്റെ വാതിലിൽ പതുക്കെ തള്ളി നോക്കി. എന്നത്തേയും പോലെയല്ല വാതിൽ കുഞ്ഞൂട്ടൻ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നു. ഇതിപ്പൊ എന്ത് പറ്റി. സാധാരണ വാതിൽ അടക്കാത്തതാണ്. നേരം ഏതായാലും വൈകിയതിനാൽ പിന്നീട് കുഞ്ഞൂട്ടനെ വിളിക്കാൻ മെനക്കെട്ടില്ല. അവൻ ഉറങ്ങി കാണുമെന്ന് കരുതി അപ്പു തിരികെ തൻ്റെ മുറിയിൽ തന്നെ തിരിച്ചെത്തി. അവളും കട്ടിലിൽ കയറി കിടന്നു. 

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *