“”എന്താ അമ്മേ…””,””എന്തേ കണ്ണൊക്കെ നെറഞ്ഞല്ലോ…””,””ഇന്നോടെന്തേലും പറയാന്ണ്ടോ അമ്മക്ക്….””,
അപ്പൂൻ്റെ ശബ്ദം കെട്ട് ഇന്ദിരാമ്മ ചിന്തകളിൽ നിന്നും ഉണർന്നു. അപ്പൂൻ്റെ മുഖത്ത് നോക്കാൻ പറ്റാതെ അമ്മ മുഖം തിരിച്ചു. അൽപ്പം നടന്ന് കട്ടിലിൽ പോയി ഇരുന്ന്. ഗോവിന്ദേട്ടൻ സൂചിപ്പിച്ച കാര്യങ്ങൾ എങ്ങനെ പറയണമെന്നറിയാതെ ഇന്ദിരാമ്മ കുഴങ്ങി.
“”അപ്പൂ… അമ്മ ഒരു കാര്യം പറഞ്ഞാൽ ഇൻ്റെ മോള് അത് അനുസരിക്യോ…””,
“”എന്താപ്പോ ഇന്ദൂസിന് പറ്റിയത്….””,””അമ്മ പറഞ്ഞ എന്താ ഞാൻ അനുസരിക്കാതിരുന്നിട്ട്ള്ളത്….””,
അപ്പുവും ഇന്ദിരാമ്മയോടൊപ്പം കട്ടിലിൽ അവർക്കരുവിലായി കയറി ഇരുന്നു. എന്നിട്ടൊരു കൈ അമ്മയുടെ തോളിലൂടെ ഇട്ട് കൊണ്ട് ചോദിച്ചു.
“”മ്മം…””,””എൻ്റെ മോള് സത്യം ചെയ്ത് താ….””,””മ്മം…””,
ഇന്ദിരാമ്മ തൻ്റെ വലതു കൈ നീട്ടി…
“”ങാഹാ…””,””ഇത് പുതിയ ഏർപ്പാടാണല്ലോ സത്യം വയ്ക്കലൊക്കെ…””,””എന്തായാലും കൊള്ളാം…””,””ഞാൻ സത്യം ചെയ്യുന്നു…””,””പോരേ….””,””ഇനി പറ എന്താ കാര്യം…””,
അപ്പു അമ്മയുടെ വലതു കൈയ്യിൽ തൻ്റെ വലതു കൈ വച്ച് കൊണ്ട് സത്യം ചെയ്ത് കൊടുത്തു.
“”അത് മോള്….””,””മോള് കൊറച്ചീസത്തേക്ക് കുഞ്ഞൂട്ടൻ്റെ അടുത്ത്ന്ന് ഒന്ന് മാറണം…””,
“”മാറേ എന്തിന്….””,
അപ്പു പിരികം ചുളിച്ചു.
“”അത്….””,
ഇന്ദിരാമ്മ പറയാൻ കഴിയാതെ ഉഴറി.
“”നീ രാത്രി അവൻ്റെ കൂടെയാണ് കെടക്ക്ണേന്നൊക്കെ അമ്മയ്ക്കറിയാം…””,””ഏട്ടൻ പറഞ്ഞെ എന്താന്ന് വച്ചാ…””,””നിങ്ങടെ രണ്ടാൾടേം കല്ല്യാണം ഒക്കെ ഒറപ്പിച്ചിട്ട് പോരെ ഇങ്ങനെ ഒക്കെ എടപെടണേന്നാ….””,
ഇന്ദിരാമ്മ ന്യായപരമായ ഒരു കാരണം എങ്ങനെയോ കണ്ടെത്തി. അമ്മ പറഞ്ഞത് കേട്ട് അപ്പു ആകെ ചൂളി പോയി. സംഗതി എല്ലാർക്കും അറിയാമെന്ന് അപ്പൂനും അറിയാം എന്നാലും അമ്മേൻ്റെ സ്വരത്തിലത് കേട്ടപ്പൊ ചെറിയ നാണം തോന്നി. തുടുത്ത കവിളുമായി അപ്പു തല താഴ്ത്തി.
“”നീ നാണിക്കൊന്നും വേണ്ട…””,””അതേ പോലെ കുഞ്ഞൂട്ടൻ്റെ കൂടെ ഒറ്റയ്ക്ക് പൊറത്തേക്കൊന്നും ഇപ്പൊ പോവണ്ട…””,””കാര്യങ്ങളൊക്കെ ഒന്ന് തീരുമാനമാക്കിയിട്ട് അമ്മ തന്നെ രണ്ടിനേം തൊറന്ന് വിടാം…””,””അത് വരെ അമ്മ പറയുന്നത് ഇൻ്റെ മോള് കേൾക്കണം…””,
അപ്പു തല കുനിച്ച് കൊണ്ട് തന്നെ തലയാട്ടി…
“”വെറുതെ തലയാട്ടീട്ട് കാര്യില്ലാ…”‘”,””അമ്മയ്ക്ക് സത്യം ചെയ്തു തന്നതാ….””,
“”അമ്മ പറയണപോലെ…””,””കുഞ്ഞൂട്ടനും ആയിട്ട് ഞാൻ ഒരകലം പാലിച്ചോളാം…””,
“”മ്മം…””,””ശരി ശരി…””,””ഇൻ്റെ അപ്പു വാക്ക് തെറ്റിക്കില്ലാന്ന് അമ്മയ്ക്കറിയാലോ….””,
ഇന്ദിരാമ്മ അപ്പൂൻ്റെ നെറ്റിയിലൊരുമ്മ കൊടുത്തു. അവൾ അമ്മയെ ഒന്നൂടെ വരിഞ്ഞ് മുറുക്കി.
“”പിന്നെയ്…””,””നിൻ്റെ മോളിലേ കെടത്തം നിർത്തണം…””,””ഇവിടെ താഴെ അപ്പറത്തെ മുറിയിലേക്ക് മാറിക്കോ…””,””നീ താഴെ ഇണ്ടാവുമ്പൊ അമ്മക്കും ഒരാശ്വാസാ…””,””എന്തേലും സഹായത്തിന് അടുത്ത് ഇൻ്റെ മോള്ണ്ടാവല്ലോ….””,
അപ്പു ഇന്ദിരാമ്മയുടെ മുഖത്തേക്ക് തലയുയർത്തി നോക്കി. അമ്മയ്ക്ക് തൻ്റെ സാന്നിധ്യം ആവശ്യമുള്ള സമയമാണ്. അത് നൽകുക തന്നെ ചെയ്യണം. അപ്പു അതിന് തല കുലുക്കി സമ്മതം അറിയിച്ചു.
“”ന്നാ ൻ്റെ കുട്ടി പോയി കെടന്നോ…””,
അപ്പൂൻ്റെ കൂന്തലിലൂടെ അമ്മയൊന്ന് തലോടി. അവൾ ഇന്ദിരാമ്മയെ വിട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റു. അമ്മ പറഞ്ഞതെല്ലാം അവൾ സമ്മതിച്ചതായി അറിയിച്ചു. നേരം നന്നേ ഇരുട്ടിയതിനാൽ യാത്ര പറഞ്ഞ് അപ്പു തിരികെ തൻ്റെ മുറിയിലേക്ക് തന്നെ വന്നു കിടന്നു.
നേരം ഒരുപാടായിട്ടും അപ്പൂനെ കാണാതെ കട്ടിലിൽ കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കളിക്കുകയാണ് കുഞ്ഞൂട്ടൻ. എന്നും ഈ നേരത്തിന് മുന്നേ അപ്പു മുറിയിലേക്ക് വരുന്നതാണ് ഇന്ന് ആൾക്ക് എന്ത് പറ്റിയെന്ന് കുഞ്ഞൂട്ടൻ ചിന്തിച്ചു. ഇനി തന്നെ പേടിച്ചിട്ടായിരിക്കോ വരാത്തത്. കൊല്ലുമെന്നുള്ള പേടി. കണിയാര് പറഞ്ഞത് പോലെ അപ്പു തൻ്റെ കൈകൊണ്ട് മരിക്കുംന്നുള്ള പേടി. ഗോവിന്ദൻ മാമ ആഹ് വിഷയം ഇന്ദിരാമ്മയോട് തീർച്ചയായും പറഞ്ഞു കാണും അമ്മയത് അപ്പൂനോടും പറഞ്ഞ് സൂക്ഷിക്കാൻ മുന്നറിയിപ്പോ മറ്റോ കൊടുത്തും കാണണം. അതായിരിക്കോ അപ്പു തന്നെ കാണാൻ വരാത്തത്. അപ്പു കുഞ്ഞൂട്ടൻ്റെ പെണ്ണല്ലേ അവളെ അവൻ കൊല്ലുമെന്ന് അമ്മ വിചാരിക്ക്ന്ന്ണ്ടോ… അത്തരത്തിലൊക്കെയാണ് കുഞ്ഞൂട്ടൻ്റെ ചിന്ത പോവുന്നത്.
നേരം അൽപ്പം കൂടി കഴിഞ്ഞപ്പോൾ വാതിലിൽ ഒരു തട്ട് കേട്ടു. അപ്പു ആയിരിക്കുമെന്ന് കുഞ്ഞൂട്ടന് ഉറപ്പായിരുന്നു. ഇതിപ്പൊ എന്താ പുതിയൊരു ശീലം. സാധാരണ തട്ടലും മുട്ടലും ഒന്നും ഇല്ലാതെ നേരെ കതവ് തുറന്ന് വന്ന് തന്നോടൊപ്പം കട്ടിലിൽ കിടക്കുന്നു പെണ്ണാണ് ഇതിപ്പൊ എന്ത് പറ്റി. കുഞ്ഞൂട്ടൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് പോയി കതവ് തുറന്നു.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…