പതിനെട്ടാം 👹 തീയാട്ട് {Sajith} 269

“”കുഞ്ഞൂട്ടൻ അപായപ്പെടുത്താൻ കൂടുതൽ സാധ്യത അപ്പുമോളെയാണെന്നാ കണിയാര് പറഞ്ഞത്…””,””അപ്പൂൻ്റെ ആയുർ ദശകത്തിൽ ചെറിയ മാറ്റങ്ങള് കാണാൻ കഴിയിണ്ണ്ടെത്രെ…””,””അത് കുഞ്ഞൂട്ടൻ ആകാനാണ് സാധ്യത…”””,

 

ഗോവിന്ദൻ്റെ വാക്കുകൾ ഇന്ദിരയെ ഒന്നാകെ ഉലച്ച് കളഞ്ഞു. അവരുടെ നിറഞ്ഞ് നിന്ന കണ്ണുകൾ കവിളിലൂടെ ചാലിട്ടൊഴുകി. ഇന്ദിര കരഞ്ഞ് കൊണ്ട് തലയിൽ കൈവച്ച് കൈമുട്ട് തുടകളിൽ താങ്ങി. കണ്ണുകൾ നിറഞ്ഞൊഴുകുന്നതിനോടൊപ്പം ഏങ്ങലടിയും ഉയർന്നു കേട്ടു. ഗോവിന്ദൻ തൻ്റെ ഭാര്യ കനകയെ ഒന്ന് നോക്കി. ഉടനെ തന്നെ കനക ഇന്ദിരയുടെ അടുത്തെത്തി തോളിലൂടെ കൈയ്യിട്ട് പുറത്ത് തട്ടി ആശ്വസിപ്പിക്കാൻ നോക്കി. ഏങ്ങലടിയോടെ തന്നെ ഇന്ദിര കനകയുടെ തോളിലേക്ക് ചാഞ്ഞു. 

 

“”ഇന്ദിരേ നീ വിഷമിക്കൊന്നും വേണ്ട…””,””അവൻ്റെ അസുഗം ഭേദമാവുന്നത് വരെ ഒരകലം പാലിക്കാൻ മോളോട് പറയണമെന്നല്ലേ പറഞ്ഞൊള്ളു….””,””എനിക്ക് ഉറപ്പ്ണ്ട് കുഞ്ഞൂട്ടൻ്റെ ഇപ്പോഴത്തെ സ്വഭാവം ഒക്കെ മാറും…””,””അവൻ മിടുക്കനാവും…””,””എൻ്റെ ഭയം എന്താണെന്ന് വച്ചാൽ…””,””ആഹ് കണിയാര് പറഞ്ഞ കാര്യങ്ങളാ…””,””ഇതിന് മുൻപ് ആശുപത്രിയിൽ വച്ച് ഡോക്ടറും ഇക്കാര്യം എൻ്റെടുത്ത് സൂചിപ്പിക്യ ഉണ്ടായി…””,””ഞാനും അത് അത്ര കാര്യമാക്കി എടുത്തില്ല…””,””പക്ഷെ അതേ കാര്യങ്ങൾ കണിയാര് കൂടി പറഞ്ഞതോടെ എൻ്റെ എല്ലാ ആത്മവിശ്വാസങ്ങളും ചോർന്ന് പോവാണ് ഇന്ദിരേ….””,””എൻ്റെ മോള് ഇതിന് സമ്മതിക്കണം…””,””നമ്മക്ക് കുഞ്ഞൂട്ടനെ നല്ലൊരു സ്ഥലത്ത് കൊണ്ടോയി ചികിത്സിച്ച് ഭേദാക്കിക്കാ…””,””നിൻ്റെ ഏട്ടനാ വാക്ക് പറയണെ….””,

 

ഇന്ദിര തൻ്റെ കണ്ണുകൾ തുടച്ച് കൊണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റു. ഇടയ്ക്ക് മുക്കൊന്ന് വലിക്കുന്നുണ്ട്.

 

“”ഏട്ടൻ തീരുമാനിക്കണ പോലെ…””,””കുഞ്ഞൂട്ടൻ്റെ അസുഗം ഭേദാവണം…””,””അതന്നെ എൻ്റെയും ആഗ്രഹം…””,

 

ഗോവിന്ദൻ ഒരുപാട് തന്നോട് ഈ വിഷയത്തേ കുറിച്ച് അപേക്ഷിച്ചിരുന്നു. ഇനിയും അയാളെ നിരാശപ്പെടുത്തുന്നത് ശരിയല്ലെന്ന് ഇന്ദിരക്ക് തോന്നി. എല്ലാം നമ്മുടെ ആളുകൾ തന്നെയല്ലേ. അവരുടെ കൈയ്യിൽ തൻ്റെ കുഞ്ഞ് സുരക്ഷിതമായിരിക്കുമെന്ന് ഇന്ദിരയ്ക്ക് തോന്നി. അവളുടെ സമ്മതം ലഭിച്ചപ്പോൾ ഗോവിന്ദനും സന്തോഷായി. എത്രയും പെട്ടന്ന് കൃഷ്ണ കണിയാര് പറഞ്ഞ സ്ഥലം കണ്ടു പിടിക്കണം. കുഞ്ഞൂട്ടനെ അവിടേക്ക് കൊണ്ടുപോവണം. എത്രയും വേഗം.. 

 

ഗോവിന്ദൻ്റെ സന്ദേഹമൊഴിഞ്ഞ പുഞ്ചിരിച്ച മുഖം കണ്ട് കൊണ്ട് ഇന്ദിര മുറിക്ക് പുറത്തേക്കിറങ്ങി. അവിടേന്ന് ആദ്യം പോയി മുഖമൊന്ന് കഴുകി. മുറിയിൽ നിന്ന് കരഞ്ഞതിൻ്റെ അവശിഷ്ട പാടുകൾ കവിളിൽ തങ്ങിനിന്നിരുന്നു. അപ്പു കണ്ടാൽ അതിനേ കുറിച്ച് ചോദിക്കും. അവസാനം താൻ അവളുടെ മുന്നിൽ സത്യങ്ങളെല്ലാം പറഞ്ഞേക്കാമെന്ന് അവർ ഭയന്നിരുന്നു. ഭക്ഷണം കഴിക്കാൻ നേരമായത് കൊണ്ട് എല്ലാവരും കഴികാനായി തയ്യാറെടുത്തു. കുഞ്ഞൂട്ടനും അപ്പുവും ഒരുമിച്ച് തന്നെയാണ് ഇരുന്നത്. അവരുടെ കളിയും ചിരിയും കണ്ടിട്ട് എങ്ങനെ പരസ്പരം കുറച്ച് നാളത്തേക്കായാൽ കൂടി പിരിക്കുമെന്ന് അമ്മക്കൊരൂഹവും കിട്ടിയില്ല. എല്ലാവരുടെയും കഴിപ്പൊക്കെ കഴിഞ്ഞ് അവനവൻ്റെ മുറിയിലേക്ക് ചേക്കേറി. കുഞ്ഞൂട്ടൻ മുകളിലേക്കും പോയി അപ്പൂനെ ഒന്ന് കാണണമെന്ന് പറഞ്ഞതിനാൽ അവള് അമ്മേനെ കാണാനായി അവരുടെ മുറിയിലേക്കും പോയി. 

 

പെരുമാൾപുരത്തേക്ക് കൊണ്ടുപോയ വസ്ത്രങ്ങൾ ബാഗിൽ നിന്നും എടുത്ത് അലമാരയിലേക്ക് അടുക്കി വയ്ക്കുകയായിരുന്നു ഇന്ദിരാമ്മ. ഇതേ സമയത്താണ് അപ്പു മുറിയിലേക്ക് കയറി വന്നത്. 

 

“”അമ്മ ഇതൊന്നും എടുത്ത് വച്ചില്ലേ….””,

 

പെരുമാൾപുരത്ത് നിന്ന് വന്നിട്ട് നേരം കുറച്ചായി ഇത് വരെ വസ്ത്രങ്ങളൊന്നും അടുക്കി വച്ചില്ലേ എന്ന ചോദ്യത്തോടെ അപ്പു ഇന്ദിരാമ്മക്ക് അടുത്തെത്തി. അവളും ബാഗിൽ നിന്ന് ഓരോ വസ്ത്രങ്ങൾ എടുത്ത് അലമാരയിലേക്ക് വയ്ക്കാനായി സഹായിച്ചു. 

 

“”കുഞ്ഞൂട്ടൻ എവടെ അപ്പൂ…””,

 

വസ്ത്രങ്ങൾ മടക്കി വയ്ക്കുന്ന അപ്പൂന് നേരെ തിരിഞ്ഞ് കൊണ്ട് അമ്മ ചോദിച്ചു.

 

“”അവൻ കെടന്നല്ലോ…””,””ഞാൻ അവിടെ നിന്ന് കുഞ്ഞൂട്ടന് ഒരു മാല വാങ്ങിയിരുന്നില്ലേ അത് കൊടുക്കാൻ പറ്റീലാ…””,””ചെക്കൻ ഒറങ്ങാതിരുന്നാ മതിയേന്നു….””,

 

“”മ്മം…””,””യാത്രയൊക്കെ നിനക്കിഷ്ടായോ…””,

 

“”ഉവ്വെല്ലോ….””,””നല്ല നാടും ആളുകളും ഒക്കെ….””,””പിന്നെ ആകെ ഒരു വെഷമം കുഞ്ഞൂട്ടനെ ഒപ്പം കൊണ്ടോവാൻ പറ്റീലല്ലോന്നാ….””,””പിന്നൊരീസം അവനേം കൂട്ടി അവടെയൊക്കെ ഒന്ന് പോവണം….””,

 

നിഷ്കളങ്കമായ ഒരു ചിരിയോടെ സംസാരിക്കുന്ന അപ്പൂൻ്റെ മുഖം കാണുമ്പോൾ ഇന്ദിരാമ്മയുടെ നെഞ്ചിലൊരു വിങ്ങല്. കുഞ്ഞൂട്ടൻ എപ്പഴും തൻ്റെ കൂടെ കാണണമെന്നൊരാഗ്രഹം അപ്പൂൻ്റെ മനസിൽ അടിവരയിട്ട പോലെയുള്ളത് അമ്മയ്ക്ക് മനസിലായി. എങ്ങനെ താൻ ഇവരെ പിരിക്കും. അമ്മയ്ക്ക് ഒരിക്കലും അതിന് കഴിയില്ല. തൻ്റെ കണ്ണടഞ്ഞ് പോയാലും അപ്പുവും കുഞ്ഞൂട്ടനും എന്നും എപ്പഴും ഒരാൾ മറ്റേ ആൾക്ക് തണലായി ജീവിക്കണമെന്നാണ് അവരുടെ ആഗ്രഹം. 

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *