“”അതൊക്കെ വെറുതേ തോന്നലാ ഏട്ടാ…””,””അങ്ങനെയൊന്നും ഇണ്ടാവില്ല…””,””കുഞ്ഞൂട്ടനെ നമ്മക്കെല്ലാം അറിയണതല്ലേ…””,
കനക പറഞ്ഞത് വെറുതെ ഒരാശ്വാസവാക്കായിട്ട് ഗോവിന്ദന് തോന്നി. കലങ്ങിയ കണ്ണുകളോടെ അയാൾ ഭാര്യയെ തലയുയർത്തി നോക്കി.
“”കുഞ്ഞൂട്ടൻ്റെ സ്വഭാവത്തിൽ വന്ന മാറ്റം അന്ന് ക്ഷേത്രത്തിൽ വച്ച് നീ കണ്ടിരുന്നോ…””,””ഞാൻ കണ്ടിരുന്നു…””,””ആഹ് സമയത്ത് അവൻ്റെ മുന്നിൽ ആരും ഇല്ല…””,””ബന്ധോം സ്വന്തോം ഒന്നും ഇല്ല….””,””മുന്നില് ആര് വര്ണോ അവരെ കൊല്ലണം…””,””ആഹ് കുഞ്ഞൂട്ടനെ കണ്ട എനിക്കെന്തോ ഇത് വിശ്വസിക്കാനോ വിശ്വസിക്കാതെ തള്ളിക്കളയാനോ പറ്റണില്ല….””,
“”ഏയ്…””,””അന്ന് കുഞ്ഞൂട്ടൻ തന്നെയല്ലേ അപ്പൂനെ എടുത്ത് ആശുപത്രിയിൽ കൊണ്ടുപോയത്…””,””അതും ഏട്ടൻ കണ്ടതല്ലേ…””,
“”അപ്പൊ അവന് കൊഴപ്പം ഒന്നും ഇണ്ടായിരുന്നില്ലെന്നല്ലേ ഡോക്ടർ പറഞ്ഞത്…””,””ആഹ് സമയം അവൻ നോർമലായിരുന്നു…””,
ഗോവിന്ദൻ പറഞ്ഞത് കനകയ്ക്ക് തള്ളിക്കളയാൻ കഴിയില്ല. അവൾ യഥാർത്തത്തിൽ യാതൊന്നും തന്നെ അറിഞ്ഞിട്ടില്ലായിരുന്നു. അപ്പൂനെ ആശുപത്രിയിൽ കിടത്തിയപ്പോൾ കുഞ്ഞൂട്ടനേ കൂടി ഡോക്ടറെ കാണിച്ചതും അവര് പറഞ്ഞതും എല്ലാം ഗോവിന്ദൻ മാത്രമേ കേട്ടിരുന്നുള്ളു.
“”കാണിയാര് പറഞ്ഞിരുന്നതല്ലേ…””,””കുഞ്ഞൂട്ടന് മൂന്ന് വയസ്സാവുന്നതിന് മുന്നേ തന്നെ അച്ഛൻ മരിക്കുന്ന്…””,””അത് അതേപോലെ തന്നെ നടന്നില്ലേ…”””,
ശരിയാണെന്ന് കനക തലയാട്ടി.
“”ഇതെല്ലാം ഇന്ദിരയോട് ഞാൻ എങ്ങനെ പറയും എന്ന സങ്കടത്തിലാണ്…””,””പക്ഷെ പറയാതെ പറ്റില്ലല്ലോ….””,
ഇല്ലയെന്ന് കനക തലയാട്ടി.
“”നീ അവളെ ഇങ്ങട്ട് വിളിക്ക്…””,””ഞാൻ പറയാം…””,
മുറിക്കകത്തെ മരക്കസേരയിൽ നിവർന്നിരുന്നു കൊണ്ട് ഗോവിന്ദൻ പറഞ്ഞു. അത് കേട്ട് കൊണ്ട് തലയാട്ടി ഇന്ദിരയെ വിളിക്കാനായി കനക പുറത്തേക്ക് പോയി.
“”എന്താ ഏട്ടാ…””,
അൽപ്പ സമയത്തിൽ തൻ്റെ സഹോദരന് പറയാനുള്ളത് കേൾക്കാനായി ഇന്ദിര മുറിയിലെത്തി കൂടെ കനകയും..
“”കനകേ ആഹ് വാതിലടയ്ക്ക്….””,
ഇന്ദിരയ്ക്ക് പുറകിൽ നിന്നിരുന്ന കനക വാതിൽ പൊളികൾ ചേർത്ത് അടച്ച് കുറ്റിയിട്ടു. മുറിയിലെ ഫിലമെൻ്റ് ബൾബിൽ നിന്നും ഇളം ചുവപ്പ് പ്രകാശം അവിടമാകെ നിറഞ്ഞ് നിൽക്കുന്നു. പ്രകാശ തീവ്രതയിൽ ഒന്നു രണ്ടു പ്രാണികൾ ബൾബിൽ വന്നടിക്കുന്ന ശബ്ദം അവിടെ കേൾക്കാം. മേശക്കരുവിലെ മരക്കസേരയിൽ തലകുനിച്ചിരിക്കുകയാണ് തൻ്റെ സഹോദരൻ ഗോവിന്ദൻ. ആഹ് ഇരുത്തം കണ്ടപ്പഴേ ഇന്ദിരക്ക് എന്തോ പിശക് തോന്നി.
“”എന്താ ഏട്ടാ…””,””എന്തോ ഒരു വിഷമമുണ്ടല്ലോ…””,
ഗോവിന്ദന് അരുകിലെത്തി തോളിൽ കൈവച്ച് കൊണ്ട് ഇന്ദിര ചോദിച്ചു. അയാൾ തലയുയർത്തി. ഗോവിന്ദൻ്റെ കണ്ണുകൾ ചെറുതായി നനഞ്ഞിട്ടുണ്ടായിരുന്നു.
“”മോളേ ഇന്ദിരേ…””,””ഞാൻ നിന്നോട് കുറച്ച് നാള് മുൻപ് അപേക്ഷയായൊരു കാര്യം പറഞ്ഞില്ലേ…””,””അതിനി വൈകിച്ചൂടാ…””,””സമയം തീരെയില്ല…””,
മുഖവുരയോടുള്ള ഗോവിന്ദൻ്റെ സംസാരം ഇന്ദിരയ്ക്ക് മസ്സിലായില്ല.
“”എന്ത് കാര്യാ ഏട്ടാ….””,””എനിക്ക് വ്യക്തായില്ല…””,
ഗോവിന്ദൻ കസേരയിൽ നിന്നും എഴുന്നേറ്റു. കൈ പിന്നിൽ കെട്ടി മുറിയിലൂടെ പതുക്കെ നടക്കാൻ തുടങ്ങി.
“”കുഞ്ഞൂട്ടൻ്റെ ചികിത്സയുടെ കാര്യം തന്നെയാ…””,””അത് വച്ചോണ്ടിരിക്കുന്നത് അപകടമാ…””,
തലകുനിച്ച് കൊണ്ട് ഗോവിന്ദൻ പറഞ്ഞു. ഇന്ദിര എങ്ങനെ പ്രതികരിക്കുമെന്നൊരു സന്ദേഹം അയാൾക്കുണ്ട്. തൻ്റെ സഹോദരൻ്റെ മാനസിക നില അയാളുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ ഇന്ദിരയ്ക്കും മനസ്സിലായി.
“”അതിനേട്ടാ ഇപ്പൊ അവന് കൊഴപ്പൊന്നും ഇല്ലല്ലോ….””,””ചികിത്സേൻ്റെ ഒക്കെ അത്യാവശ്യം ഇണ്ടോ…””,
“”ഉവ്വ്…””,””നമ്മളത് വൈകിക്കാൻ പാടില്ല…””,””വല്ല ആപത്തും വന്നാൽ പിന്നെ…””,
കണിയാര് പറഞ്ഞത് നേരിട്ട് ഇന്ദിരയോട് പറയാൻ ആവാതെ അയാൾ പരുങ്ങി. അവളത് എങ്ങനെയെടുക്കുമെന്ന് ഗോവിന്ദന് പേടിയുണ്ട്. കുഞ്ഞൂട്ടനെയും ഇന്ദിര സ്വന്തം മകളുടെ അത്ര ഒരുപാട് സ്നേഹിക്കുന്നുണ്ട്..
“”ഇന്ദിരേ ഞാൻ കുറച്ച് വിവരങ്ങൾ അറിഞ്ഞു…””,””നിനക്ക് ചിലപ്പൊ അന്ധവിശ്വാസംന്നോ അറിവില്ലായ്മന്നൊ ഒക്കെ പറഞ്ഞ് തള്ളിക്കളയാം…””,””പക്ഷെ എനിക്ക് അങ്ങിനെ ഒരു പരീക്ഷണത്തിന് വയ്യ…””,””പറയുമ്പൊ രണ്ടും നമ്മടെ കുട്ടികള് തന്നെയല്ലേ…””,
ഗോവിന്ദൻ വീണ്ടും മുഖവുരയിട്ടു. അവരെ രണ്ടുപേരെയും ശ്രവിച്ച് കനക ചുവരിൽ ചാരി മുറിക്കകത്ത് തന്നെയുണ്ട്.
“”എന്താ ഈ ഏട്ടൻ പറയണെ…””,””എനിക്കൊന്നും മനസിലാവണില്ല…””,
“”അത് ഇന്ദു…””,””ഞാനിന്ന് നമ്മടെ കണിയാരെ കണ്ടിരുന്നു…””,””അയാള് കുഞ്ഞൂട്ടൻ്റെ രാശിപലക നെരത്തിയാരുന്നു….””,””എൻ്റെ അഭിപ്രായത്തില് നെരത്തിയതാ…””,””ഇടയ്ക്കൊരു സമാധാനത്തിന് ചെയ്യിക്കണതാ…””,””അപ്പൊ അങ്ങനെ നെരത്തിയപ്പൊ അത്ര ശുഭ കാര്യങ്ങളൊന്നും അല്ല കാണാൻ പറ്റിയത്…””,””അവനിപ്പൊ വളരേ ദോഷ സമയാ…””,
ഗോവിന്ദൻ ഒന്ന് നുറുത്തി ഇന്ദിരയുടെ മുഖത്തേക്ക് നോക്കി. അവര് കണ്ണുമിഴിച്ച് നിന്നാണ് കേൾക്കുന്നത്. ഗോവിന്ദൻ സംസാരം തുടർന്നു.
“”അവന് കൊലപാതക വാസനയുണ്ടെത്രെ…””,””നമ്മക്കത് അറിയണതുമല്ലേ….””,””അന്ന് ക്ഷേത്രത്തിൽ വച്ച് ചെയ്തതൊക്കെ നിനക്കോർമ്മയില്ലേ…””,””വൈജയന്തിക്കുള്ളിൽ വച്ച് നടന്നത് കൊണ്ട് അതിൽ നിന്ന് എനിക്കവനെ രക്ഷിച്ചെടുക്കാൻ പറ്റി…””,””ഇതിന് മുൻപ് ഇങ്ങനെ സംഭവിച്ചിട്ടുണ്ടെത്രെ…””,””എപ്പൊ അവൻ്റെ സ്വഭാവം മാറുംന്ന് പറയാൻ ഒക്കില്ല ഇന്ദൂ…””,””അതോണ്ട് എത്രയും വേഗം ചികിത്സ തുടങ്ങണം…””,
ഇന്ദിരയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. തന്നോടെപ്പഴും സംസാരിച്ച് ചിരിച്ച് കളിച്ചിരുന്ന കുഞ്ഞൂട്ടന് ഇങ്ങനൊരസുഗം ഉള്ളതായി അവർക്കും നല്ലപോലെ അറിയാം. അന്ന് അതെല്ലാം അങ്ങനെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പക്ഷെ ഇപ്പൊ എന്തോ ഏട്ടൻ പറയുന്നതിനോട് ഇന്ദിരയ്ക്കും യോചിപ്പ് ഉണ്ടായി തുടങ്ങി. അവരുടെ കാലുകൾ കുഴയുന്നതായി തോന്നി. ഗോവിന്ദൻ നേരത്തേ ഇരുന്ന കസേരയിൽ ചെന്നിരുന്ന് മേശമേൽ കൈ കുത്തി തലയിൽ താങ്ങി തല താഴ്ത്തി ഇരുന്നു.
“”ഇന്ദിരേ ഇനി പറയാൻ പോവുന്ന കാര്യം വളരേ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം…””,””കുഞ്ഞൂട്ടൻ ഇത്ര ചെയ്ത് കൂട്ടിയതെല്ലാം രക്ഷയ്ക്കാണെന്ന് കരുതാം…””,””പക്ഷെ ഇനി അങ്ങനെ ആയിരിക്കണമെന്നല്ല…””,””എപ്പ വേണമെങ്കിലും സ്വഭാവത്തിൽ മാറ്റം വരാം…””,””കൂടെ നിൽക്കുന്നവരെ വരെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നാ പറയണെ…””,””അതോണ്ട് അപ്പുമോളെ കുഞ്ഞൂട്ടനുമായി ഇനി അധികം ഇടപഴകാൻ വിടണ്ട….””,
ഇന്ദിര നിറഞ്ഞ കണ്ണുകളോടെ പുരികമുയർത്തി സന്ദേഹത്തോടെ ഗോവിന്ദനെ നോക്കി. മുറിയിലെ ഫിലമെൻ്റ് ബൾബിൽ നിന്നും വരുന്ന പ്രകാശം ഇന്ദിരയുടെ മുഖത്ത് ഇളം ചുവപ്പ് പ്രകാശം പരത്തി.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…