പതിനെട്ടാം 👹 തീയാട്ട് {Sajith} 269

“”ഞാൻ നിന്നെ കാത്ത് ഇവടെ തന്നെ ഇരിക്കായിരുന്നു അപ്പൂ…””,””സ്രാവൺ വന്ന് വിളിച്ചപ്പോ ജസ്റ്റൊന്ന് പൊറത്ത് പോയിട്ട് വരാന്ന് കരുതി ഇറങ്ങിയതാ….””,””അതിങ്ങനെ വൈകുംന്ന് കരുതീല..””,

 

കുഞ്ഞൂട്ടൻ സ്വയം ന്യായീകരണങ്ങൾ നിരത്തുന്നത് കണ്ട് അപ്പൂന് ചിരിവന്നു. അവൻ പറഞ്ഞതെല്ലാം സത്യമായിരിക്കുമെന്ന് അവൾക്ക് നന്നായിട്ടറിയാം. പിന്നേം കുഞ്ഞൂട്ടനെ പിരികേറ്റാനായി ഓരോ വട്ടുകളിങ്ങനെ അപ്പു പറയും.

 

“”മ്മം എങ്ങനെ ഇണ്ടായിരുന്നു ഞാനില്ലാത്ത രണ്ട് ദിവസം…””,

 

കഴിഞ്ഞ ദിവസത്തേ കുറിച്ച് ചോദിച്ചത് കുഞ്ഞൂട്ടനെ പല ചിന്തകളിലേക്കും കൊണ്ടുപോയി. ഗോവിന്ദൻ മാമയോടൊപ്പം ഇന്നലെ ക്ഷേത്രത്തിൽ പോയതും അവിടെ വച്ച് പണിക്കര് പറഞ്ഞ കാര്യങ്ങളുമെല്ലാം കുഞ്ഞൂട്ടൻ്റെ തലയിലൂടെ ഓടിക്കൊണ്ടിരുന്നു. താൻ അപ്പൂനെ കൊല്ലുമെന്ന് അയാള് പറഞ്ഞ കാര്യം പെട്ടന്ന് അവൻ്റെ മനസിലേക്ക് ഓടി വന്നു. അവൻ അപ്പൂൻ്റെ മുഖത്തേക്ക് നിർവികാരമായൊന്ന് നോക്കി. 

 

“”രണ്ട് ദിവസം….””,””പ്രത്യേകിച്ചൊന്നുമില്ലപ്പൂ…””,””ഗോവിന്ദൻ മാമേൻ്റെ കൂടെ ക്ഷേത്രത്തിൽ ഒക്കെ ഒന്ന് പോയിരുന്നു….””,””വേറെ ഒന്നുമില്ല….””,

 

ക്ഷേത്രത്തിൽ പോയിരുന്നു എന്ന് പറഞ്ഞ് കുഞ്ഞൂട്ടൻ അപ്പൂൻ്റെ മുഖത്തേക്ക് പാളി നോക്കി. കഴിഞ്ഞ ദിവസം അവിടെ വച്ച് സംസാരിച്ച വിഷയങ്ങൾ അവൾ അറിഞ്ഞ് കാണുമോ എന്നറിയാനാണ് നോക്കിയത്. ചെറുതായൊന്ന് പുരികം ചുളിച്ചതല്ലാതെ അപ്പൂന് മറ്റൊരു ഭാവ വ്യത്യാസവും ഇല്ല. ഇനി അതെങ്ങനും അറിഞ്ഞിട്ടാണോ പുരികം ചുളിച്ചത്. കുഞ്ഞൂട്ടൻ ആലോചിച്ചു.

 

“”നീ പോയിട്ട് എന്തായി…””,””പെരുമാൾപുരം എങ്ങനിണ്ടായിരുന്നു….””,

 

കുഞ്ഞൂട്ടൻ അപ്പൂൻ്റെ വിശേഷങ്ങൾ തിരക്കി.

 

“”അവിടെ എന്താ ഇപ്പൊ….””,””നമ്മടെ ചെമ്പ്രേത്തെ പോലെ തന്നെ….””,””പാടങ്ങളും കോവിലുകളും കുന്നുകളും ഒക്കെയുള്ളൊരു നാട്…””,””അവടെ പെരുമാളരുടെ ഒരു പഴയ തറവാട്….””,””തറവാട്ടില് കനകമ്മേടെ അനിയത്തിയാണ് താമസം…””,””വിജയമ്മ എന്ന വിജയലക്ഷ്മി…””,””അവർക്ക് മൂന്ന് മക്കള്…””,””ഒരാണും രണ്ടും പെണ്ണും…””,””പിന്നെ കനകമ്മയുടെ മൂത്ത ഒരേട്ടനുണ്ട്ന്ന് പറഞ്ഞില്ലേ…””,””പുള്ളിയും അവടെ തന്നെയാ താമസം പക്ഷെ കാണാൻ പറ്റിയില്ല…””,

 

അപ്പു പറയുന്നതെല്ലാം കുഞ്ഞൂട്ടൻ കേട്ടിരുന്നു. കനകമ്മയുടെ ജ്യേഷ്ഠനെ കാണാൻ കഴിഞ്ഞില്ലെന്ന് അപ്പു പറയുമ്പഴാണ് കുഞ്ഞൂട്ടൻ അറിയുന്നത്. ഇന്ദിരാമ്മ പറഞ്ഞത് കണ്ടു എന്നാണല്ലോ… തന്നോടിപ്പൊ എന്തിന് അമ്മ കള്ളം പറഞ്ഞു.. കുഞ്ഞൂട്ടന് എന്തോ പന്തികേട് പോലെ തോന്നി.

 

“”പിന്നെയ്…””,””അവടെ സ്പെഷ്യലായിട്ട് ഒരാളെ കണ്ടു…””,””വൈശാഖേട്ടൻ….””,””വിജയമ്മേടെ മൂത്ത മകൻ…””,””ആളൊരു രസികനാണ് നല്ലോണം പാട്ടും പാടും…””,””എന്നോടും ഗൗരിയോടൊക്കെ ഭയങ്കര കമ്പനിയായിരുന്നു….””,

 

വൈശാഖിനെ കുറിച്ചോർത്തപ്പോൾ പെട്ടന്ന് അപ്പു പറഞ്ഞു. നേരത്തെ പറഞ്ഞ കാര്യത്തിനെ കുറിച്ച് ആലോയിക്കായിരുന്ന കുഞ്ഞൂട്ടൻ തലയുയർത്തി അപ്പൂനെ നോക്കി. അവൾ കട്ടിലിൽ ഒരു ഭാഗം ചരിഞ്ഞ് തലയ്ക്ക് കൈ കൊടുത്ത് കിടക്കാണ്.

 

“”ആൾക്ക് എന്നെയൊരു നോട്ടം ഒക്കെ ഉണ്ടായിരുന്നു…””,

 

കുഞ്ഞൂട്ടനെ ചൊടിപ്പിക്കാനായി അവൾ പറഞ്ഞു.

 

“”ആരെ നിന്നൊയോ…””,””ഒന്ന് പോടീ…””,

 

“”സത്യം…””,””തിരിച്ച് പോരണ വഴി ഗൗരിയാ പറഞ്ഞെ…””,””അവൾക്ക് നേരത്തേ പരിചയമുണ്ടായിരുന്നെത്രേ…””,

 

“”മ്മം…””,””മ്മം…””,””എന്നിട്ട് നീ എന്ത് പറഞ്ഞു…””,

 

“”ഞാനെന്ത് പറയാൻ…””,””പുള്ളിക്കാരൻ സൂപ്പറാ…””,””എപ്പഴും തമാശയൊക്കെ പറഞ്ഞ് ചിരിച്ച് കളിച്ച് നടക്കണ ഒരു സ്വഭാവം…””,””നന്നായിട്ട് പാട്ടൊക്കെ പാടും…””,

 

പുഞ്ചിരിയോടെ കുഞ്ഞൂട്ടൻ്റെ പ്രതികരണം അറിയാൻ അപ്പു പറഞ്ഞു. അവന് ചെറിയൊരു അസൂയ തോന്നാതിരുന്നില്ല താനും. പക്ഷെ അവനത് പുറത്ത് കാട്ടിയില്ല.

 

“”ഉവ്വോ…””,””എന്നാ അടുത്ത പ്രാവശ്യം പുള്ളിയെ കാണുമ്പൊ ഒന്ന് പരിചയപ്പെടണമല്ലോ…””,

 

“”അയിനെന്താ ഞാൻ പരിചയപ്പെടുത്തി തരാലോ…””,

 

“”നീ വന്നിട്ടെന്താ ഉടുപ്പൊന്നും മാറ്റിയില്ലേ…””,

 

കുഞ്ഞൂട്ടൻ അപ്പഴാണ് അപ്പൂൻ്റെ ഡ്രസ്സ് ശ്രദ്ധിച്ചത്. മുഷിഞ്ഞെന്ന് തോന്നിക്കുന്ന കുപ്പായം.

 

“”മാറണം…””,””നിനക്കൊരു സമ്മാനം ഒക്കെ വാങ്ങി കൊണ്ട് മുറിയിലേക്ക് വരുവായിരുന്നു ഞാൻ…””,””അവടെ കാണാഞ്ഞോണ്ട് നേരെ ഇങ്ങട്ട് വന്ന് കെടന്നതാ…””,””നിന്നെ കണ്ടിട്ട് കുപ്പായൊക്കെ മാറ്റാന്ന് കരുതി…””,

 

“”ഉവ്വോ…””,””എന്നാ മാറ്റിക്കോ…””,””ഞാൻ അപ്പറത്ത് കാണും…””,

 

പുറത്തേക്ക് പോകാനായി കുഞ്ഞൂട്ടൻ കസേരയിൽ നിന്ന് എഴുന്നേറ്റു. മൊബൈൽ കട്ടിലിലിട്ട് കൂടെ അപ്പുവും എഴുന്നേറ്റു.

 

“”താ…””,

 

തിരിഞ്ഞ് നടക്കുന്നതിനിടയ്ക്ക് വാതിലിനടുത്തെത്തിയപ്പോൾ കുഞ്ഞൂട്ടൻ തിരിഞ്ഞ് അവൾക്ക് നേരെ കൈ നീട്ടി.

 

“”എന്ത്..””,

 

“”അത്…””,””പറഞ്ഞില്ലേ…””,””സമ്മാനം എന്തോ കൊണ്ടെന്നെന്ന്…””,””അത് താ…””,

 

“”ഓഹ് അതോ…””,””അതിനി രാത്രി തരാം…””,””ഞാനങ്ങട്ട് വരാ….””,

 

“”മ്മം…””,””ശരി ശരി….””,

 

“”എന്നാ മോനിപ്പൊ പോ…””,””എനിക്ക് നല്ല ക്ഷീണമുണ്ട്…””,””ഞാനൊന്ന് കിടക്കട്ടെ…””,

 

അപ്പു കുഞ്ഞൂട്ടനെ മുറിക്ക് പുറത്താക്കി അകത്ത് നിന്ന് കുറ്റിയിട്ടു. ശേഷം ഒരു തോർത്തുമെടുത്ത് ബാത്ത് റൂമിലേക്ക് കയറി പോയി.

 

സമയം രാത്രി 8 ;

 

കനകയും ഇന്ദിരയും നടുമുറിയിലെ സോഫയിലിരുന്ന് പെരുമാൾ പുരം സന്ദർശിച്ച വിശേഷങ്ങളും അവിടുത്തെ ക്ഷേത്രത്തിൽ പോയതും വൈശാഖിൻ്റെ ഭജന കേട്ടതുമെല്ലാം ആവേശത്തോടെ നന്ദിനിയോടും പ്രിയ്യയോടും പറഞ്ഞ് കേൾപ്പിക്കുകയായിരുന്നു. അവരെ എല്ലാം കാണാൻ കഴിഞ്ഞതിൽ തനിക്ക് വല്ല്യ സന്തോഷമായെന്ന് ഇന്ദിരാമ്മ ഇടയ്ക്കിടെ സംസാരത്തിൽ ഉൾക്കൊള്ളിച്ച് പറഞ്ഞ് കൊണ്ടിരുന്നു. അവരുടെ സംസാരം കേട്ട് ഗോവിന്ദൻ്റെ മകൻ പ്രകാശൻ കുഞ്ഞിനെയും തോളിലിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.

 

അതേസമയത്താണ് മുറ്റത്തൊരു കറുത്ത എക്സ്യുവി കാറ് വന്ന് നിന്നത്. നേരം ഇത്രയായത് കൊണ്ട് ഗോവിന്ദൻ ആയിരിക്കുമെന്ന് കനക നിരീച്ചിരുന്നു. ഇന്ദിരയോട് സംസാരം തുടർന്ന് കൊള്ളാൻ പറഞ്ഞ് ഭർത്താവിനെ സ്വീകരിക്കാനായി അവർ സോഫയിൽ നിന്നും എഴുന്നേറ്റ് പോയി. സലീമിനോട് നാളെ കാലത്തേ വരാനായി ആവശ്യപ്പെട്ട് ഗോവിന്ദൻ കനകയോടൊപ്പം വീട്ടിലേക്ക് കയറി പോയി. നടുമുറിയിൽ ചിരിച്ച് കളിച്ച് സംസാരിച്ച് കൊണ്ടിരിക്കുന്ന തൻ്റെ പെങ്ങളെ ഒന്ന് നോക്കി കൊണ്ട് ഗോവിന്ദൻ തൻ്റെ മുറിയിലേക്ക് പോയി. കൂടെ കനകയും ചെന്നു. 

 

“”ഭക്ഷണം എടുത്ത് വെക്കട്ടെ…””,””അതോ കുളിച്ചിട്ട് എടുക്കണോ…””,

 

ഭർത്താവിന് പിന്നാലെ മുറിയിൽ കയറി കൊണ്ട് കനക ചോദിച്ചു.

 

“”വേണ്ട കനകേ…””,””എനിക്കിപ്പൊ വെശപ്പില്ല…””,

 

പതിവിലും മുകമായി നിൽക്കുന്ന ഗോവിന്ദനെ കണ്ടമാത്രയിൽ തൻ്റെ ഭർത്താവിനെ എന്തോ വിഷമം അലട്ടുന്നതായി അവൾക്ക് തോന്നി. വിഷമിപ്പിക്കാത്ത മട്ടിൽ അവരത് ചോദിക്കുകയും ചെയ്തു. തൻ്റെ മനസിലുള്ള ഭാരം ആരുടെയെങ്കിലും അടുത്ത് ഇറക്കി വച്ചാൽ അൽപ്പം സമാധാനം കിട്ടുമെന്ന് ഗോവിന്ദന് തോന്നി. അതിന് ഉചിതമായ ആള് കനക തന്നെ. അങ്ങനെ അയാള് ഭാര്യയോട് ഒരുവിധപ്പെട്ട കാര്യങ്ങളെല്ലാം പറഞ്ഞു. ഇന്ന് കണിയാരെ കണ്ടതും കണിയാര് കുഞ്ഞൂട്ടനെ കുറിച്ച് പറഞ്ഞതും. അപ്പുവിൻ്റെ ജീവൻ അവൻ എടുക്കുമെന്ന് പറഞ്ഞതും എല്ലാം ഗോവിന്ദൻ കനകയോട് പറഞ്ഞു. കാര്യങ്ങളെല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾക്കും ഒരു തീരുമാനം പറയാൻ സാധിക്കാത്തത് പോലെ. 

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *