പതിനെട്ടാം 👹 തീയാട്ട് {Sajith} 269

കുഞ്ഞൂട്ടനെ രണ്ട് ദിവസമായി പുറത്തേക്ക് കാണാത്തതോണ്ട് സ്രാവൺ തറവാട്ടിലേക്ക് അവനെ അന്വേഷിച്ചെത്തി. അവനെ കണ്ട നന്ദിനി കൈയ്യാലെ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം എടുത്ത് കൊടുത്തു. 

 

“”ഞാനേ ഒന്ന് പുറത്ത് പോയിട്ട് വരാ…””,””അമ്മ ഉറങ്ങിക്കോളൂട്ടോ…””,””അനന്തൻ്റെ കാര്യോം ഞാനേറ്റു…””,””നമ്മക്കവനെ എന്തായാലും കൊണ്ടരണം…””,

 

മുത്തശ്ശി കുഞ്ഞൂട്ടനെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് നെറ്റിയിൽ ഒരു മുത്തം കൊടുത്തു.

 

“”പോയിട്ട് വാ…””,

 

കുഞ്ഞൂട്ടൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ശേഷം മുറിയിലെ ഫാൻ ഓണാക്കി കാലിൻ്റെ ഭാഗം പുതപ്പ് കൊണ്ട് മൂടി കൊടുത്ത ശേഷം മുറിവിട്ടിറങ്ങി. മുറിവിട്ട് നേരെ നടുമുറ്റത്തെ ഡൈനിങ് ടേബിളിനരുകിലെത്തി. കുഞ്ഞൂട്ടൻ കാലത്തേ ഭക്ഷണം കഴിച്ചുള്ള ഇരുപ്പാണ്. അതോണ്ട് അവൻ വേറൊന്നും കഴിക്കാൻ നിന്നില്ല. സ്രാവൺ വരാനായി കാത്തിരുന്നു. രണ്ടിടലിയും ഒരു ഗ്ലാസ് ചായയും അകത്താക്കി അവനും എഴുന്നേറ്റു. 

 

“”എന്താടാ കൊറച്ചീസായല്ലോ നിന്നെ കണ്ടിട്ട്…””,

 

“”ഓഹ് പൊറത്തിക്കെറങ്ങാൻ ഒരു മൂടുണ്ടായില്ല…””,””അതാ ചടഞ്ഞ് കൂടി അവിടെ തന്നെ ഇരുന്നത്…””,””ഇടയ്ക്ക് ഒന്ന് ചായ കുടിക്കാനും മറ്റും പൊറത്തേക്ക് ഇറങ്ങിയിരുന്നു….””,

 

“”ങാഹാ…””,””എന്നിട്ട് നമ്മളെ ഒന്നും വിളിച്ചില്ലല്ലോ…””,

 

“”ചുമ്മാ എറങ്ങിയതാടാ…””,””അപ്പൊ തന്നെ തിരിച്ച് പോരേം ചെയ്തു…””,

 

തറവാട്ടിൽ നിന്നിറങ്ങിയ സ്രാവണും കുഞ്ഞൂട്ടനും കൂടി സ്രാവണിൻ്റെ ബൈക്കിൽ ഒന്ന് വൈജയന്തി ടൗൺ വരെ പോവുകയായിരുന്നു.

 

“”ഇതിപ്പൊ എങ്ങട്ടാ…””,

 

പുന്നയ്ക്കൽ നിന്ന് ഇറങ്ങുമ്പോൾ എങ്ങോട്ടാണ് പോവുന്നതെന്നോ എന്തിനാണ് പോവുന്നതെന്നോ സ്രാവൺ പറഞ്ഞിരുന്നില്ല. അതറിയാനായി കുഞ്ഞൂട്ടർ ചോദിച്ചു.

 

“”ചുമ്മാ ഒന്ന് കറങ്ങാൻ…””,

 

ഒരു ചിരിയോടെ സ്രാവൺ പറഞ്ഞു. അവൻ്റെ ആഹ് ഗോഷ്ടികാണിക്കലിൽ നിന്ന് തന്നെ കാര്യം വേറെ എന്തോ ആണെന്ന് കുഞ്ഞൂട്ടന് തോന്നി.

 

“”ചുമ്മതെ ആണ് ഈ പോക്കെന്ന് എനിക്ക് തോന്നുന്നില്ലല്ലോ…””,

 

“”ഹി…ഹി…ഹി…””,””കീർത്തനയെ ഒന്ന് കാണാമെന്ന് കരുതുന്നു…””,

 

“”എടാ മൈത്താണ്ടി മോനേ…””,””നീ എന്നെ തല്ല് കൊള്ളിക്കാൻ വല്ലോം കൂട്ടീട്ട് പോവാണോ…””,

 

“”അതില് മാത്രം എനിക്കൊരൊറപ്പ് പറയാൻ കഴിയില്ല കുഞ്ഞൂട്ടാ…””,””കിട്ടാനും കിട്ടാതിരിക്കാനും സാധ്യതയുണ്ട്…””,

 

സ്രാവൺ തൻ്റെ മുഴുവൻ പല്ലും കാട്ടി ചിരിച്ചു…

 

“”എടാ സാമദ്രോഹി….””,””ഒരു കാര്യം ഞാൻ പറഞ്ഞേക്കാം…””,””വല്ല വള്ളിക്കേസും പിടിച്ചാൽ എന്നെ പിന്നെ വൈജയന്തി ചന്തേപോലും നോക്കണ്ട…””,””സത്യമായിട്ടും ഞാൻ ഓടും…””,

 

“”നീ ഒന്ന് പോയേ കുഞ്ഞൂട്ടാ…””,””ഒന്നും ഇണ്ടാവില്ലെടാ ഞാനല്ലേ കൂടെയുള്ളേ…””,

 

“”അതാ എൻ്റെ പേടി….””,

 

ബൈക്കിന് പുറകിലിരുന്ന് കുഞ്ഞൂട്ടൻ മുറുമുറുത്തു.

 

“”നീ വല്ലോം പറഞ്ഞാര്ന്നോ…””,

 

“”ഏയ്…””,””ഞാനൊന്നും പറഞ്ഞില്ല്യാ…””,””നീ മുന്നിക്ക് നോക്കി വണ്ടി ഓടിക്ക്…””,

 

വൈജയന്തി കടന്ന് രാജഗ്രഹയിലെ കീർത്തന ജോലി ചെയ്യുന്ന ബാങ്കിലേക്കാണ് അവർ പോയത്. ഇന്ന് അവധി ദിവസമാണ്. അമ്മയും അനിയത്തിയും വീട്ടിലും കാണില്ല ഈ സമയം വീട്ടിൽ വെറുതേ ഇരിക്കേണ്ടെന്ന് കരുതി സ്രാവണോടൊപ്പം ഒന്ന് സമയം ചെലവിടാമെന്ന് കീർത്തനയാണ് മനസിൽ കണ്ടത്. അതിനായി വൈജയന്തിയിൽ നിന്ന് മാറി രാജഗ്രഹയിലെത്തി അവളുടെ കൂട്ടുകാരിയുടെ ഒരു സ്കൂട്ടിയും വാങ്ങി സ്രാവണ് വേണ്ടി അവൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ബാങ്കിന് കുറച്ചകലെയായി സ്രാവൺ വണ്ടി നിറുത്തി. അവിടെ നിന്നേ അവനെ കാത്തു നിൽക്കുന്ന കീർത്തനയെ കാണാം. അവൾ ഇടക്ക് വാച്ചിൽ നോക്കുന്നുണ്ട്…

 

“”കുഞ്ഞൂട്ടാ…””,””നീ ഈ ബൈക്ക് എടുത്ത് ഞങ്ങടെ കൂടെ തന്നെ വാ…””,””ഞാന് അവൾടെ കൂടെ സ്കൂട്ടിയിൽ കേറാൻ പോവാ…””,

 

“”ഏഹ്…””,””എന്തിന്…””,

 

സ്രാവണിൻ്റെ ഓരോ പദ്ധതികൾ കേട്ട് കുഞ്ഞൂട്ടൻ കണ്ണ് മിഴിച്ചു…

 

“”ഓഹ് ഒന്നും അറിയാത്ത പോലെ…””,””നിനക്കും അപ്പു ചേച്ചിക്കും മാത്രം മതിയോടേ എൻജോയ് മെൻ്റ്…””,””ഞങ്ങളും ലൈഫ് ഒന്ന് ആഘോഷിക്കട്ടേടാ…””,

 

തുള്ളിച്ചാടി വന്ന് സ്രാവൺ കുഞ്ഞൂട്ടൻ്റെ വയറിന് ഇരു വശത്തും പിടിച്ച് തമാശ രീതിയിൽ ഒന്ന് ഞെരുക്കി വിട്ടു…

 

“”അയ്യേ… യേ…യേ…””,””ഫാ വൃത്തിക്കെട്ടവനെ….””,””നിങ്ങളെ ഒളിസേവക്ക് ഞാൻ കാവല്ല്ലേ…””,””ദേവീ….””,

 

“”ഇത് അത്രക്കൊന്നും ഇല്ലെടാ…””,””ചുമ്മാ ഒന്ന് സംസാരിച്ചിരിക്കാൻ…””,

 

“”നിങ്ങക്ക് സംസാരിക്കണങ്കി എന്തിനാടാ ഞാൻ…””,

 

“”ചുമ്മാ ഒരു കൂട്ടിന്…””,

 

“”തൂണാക്കിയതാണല്ലേ….””,

 

“”ചിൽ മോനേ ചിൽ….””,””നിൻ്റെ കാര്യത്തിലും എൻ്റെ മുഴുവൻ സപ്പോട്ടും ഞാൻ വാഗ്ദാനം ചെയ്യുന്നൂന്ന് പറഞ്ഞതല്ലേ….””,

 

കുഞ്ഞൂട്ടൻ്റെ കവിളിൽ പിടിച്ച് കിള്ളി കൊണ്ട് ആവേശത്തോടെ സ്രാവൺ പറഞ്ഞു. 

 

“”ഉവ്വ് ഉവ്വേ….””,

 

“”അപ്പൊ ഞാൻ അങ്ങോട്ട് പോവാ…””,””ഞങ്ങള് വണ്ടി എടുത്തേന് ശേഷം നീ ബൈക്കും എടുത്ത് പിന്നാലെ പോരെ…””,

 

കുഞ്ഞട്ടൻ്റെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞ് സ്രാവൺ കീർത്തനയ്ക്ക് അടുത്തേക്ക് നടന്നു. കുഞ്ഞൂട്ടൻ അവൻ്റെ ചാടി തുള്ളിയുള്ള പോക്ക് വീക്ഷിച്ച് ബൈക്കിൻ്റെ ഹാൻ്റിലും പിടിച്ച് നിന്നു. സ്രാവണും കീർത്തനയും വണ്ടിയും എടുത്ത് മുൻപോട്ട് നീങ്ങി പിന്നാലെ കുഞ്ഞൂട്ടനും വെച്ച് പിടിച്ചു. 

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *