ശേഖരൻ പറഞ്ഞത് കേശവൻ ശരിക്കും ശ്രദ്ധിച്ചു. തങ്ങളുമായി ഒരു ബന്ധമുണ്ടാക്കാൻ ശേഖരൻ തയ്യാറായത് ഇവരെയൊക്കെ നശിപ്പിക്കാമെന്ന ഉദ്ദേശത്തോടെയാണെന്ന് അയാൾക്ക് മനസിലായി. അജയനേയും അയാളുടെ സ്വന്തം ചോരയായ ഗോകുലിനെയും പിന്നെ എടുത്തുവളർത്തിയതാണങ്കിൽ കൂടി കുഞ്ഞൂട്ടനെയും. അതിൽ തന്നെ കുഞ്ഞൂട്ടനെ തീർക്കണമെങ്കിൽ വൈജയന്തിക്കകത്ത് കടക്കണം. അവിടെ കടന്ന് എന്തങ്കിലും ചെയ്യണമെങ്കിൽ തങ്ങളുടെ സഹായം വേണം. ഇപ്പോ കാര്യങ്ങളുടെ പോക്ക് ഏകദേശം കേശവന് മനസിലായി തുടങ്ങി.
ശേഖരൻ അവരെ രണ്ടുപേരെയും കൂട്ടി മംഗ്ഗലത്ത് കളരിക്കരുകിലേക്ക് നടന്നടുത്തു. വാളുകളുരയുന്ന ശബ്ദം കളരിക്ക് പുറത്തേക്ക് പ്രതിധ്വനിയായി കേൾക്കാൻ തുടങ്ങി.
വാതിൽ പടിയിൽ കൈ തൊട്ട് വണങ്ങിക്കൊണ്ട് ശേഖരൻ മംഗ്ഗലത്തെ കളരിയുടെ കവാടം കടന്ന് അകത്തേക്ക് കയറി. പിന്നാലെ വന്ന കേശവനും അതാവർത്തിച്ച് വലതുകാല് വച്ച് അകത്ത് കയറി. അതിന് പുറകിലായി വന്ന നരേന്ദ്രൻ പടിയിൽ തൊട്ട് വണങ്ങാനൊന്നും മെനക്കെട്ടില്ല. അയാൾക്കതൊക്കെ മംഗ്ഗലത്തുക്കാരുടെ പ്രഹസനമായാണ് തോന്നിയത്.
“”ജയാ…””,
കളരിയുടെ നടുമുറ്റത്തേക്കിറങ്ങാതെ വരാന്തയിൽ നിന്ന് കൊണ്ട് ശേഖരൻ നീട്ടി വിളിച്ചു. അടുത്ത നിമിഷം അവിടെ വാളുകളുടെ ശബ്ദം നിലച്ചു. കളരിക്കകത്ത് നടുമുറ്റത്ത് അഞ്ചുവരികളിൽ അഞ്ചഞ്ചു പേരായി നിരന്നു നിന്ന് ചുവടുകൾ പഠിക്കുന്നുണ്ട്. അവരുടെ വെളുത്ത കച്ചയ്ക്ക് ഇപ്പൊ മണ്ണിനോട് സാമ്യമുള്ള നിറമാണ്. എല്ലാവരും യുവാക്കൾ തന്നെ. തൊട്ടപ്പുറത്ത് ചുവന്ന കച്ചയും മേലാടയും അണിഞ്ഞ് കുട്ടികൾ വാളുവീശി പരിശീലിക്കുകയായിരുന്നു. ശേഖരൻ്റെ ശബ്ദം കേട്ട് അവരെല്ലാം ഒരു നിമിഷം നിശബ്ദരായി. ചെയ്തുകൊണ്ടിരുന്ന ചുവടുകൾ അവിടെ നിറുത്തി വച്ചു.
നിരനിരയായി നിൽക്കുന്ന വിദ്യാർത്ഥികൾ രണ്ടുഭാഗത്തേക്ക് ഒതുങ്ങി മാറി കൊണ്ടിരുന്നു. അൽപ്പം നരകയറിയ താടി നീട്ടി വളർത്തി കൊണ്ട് മുടി കുറുക്കി വെട്ടി തീഷ്ണമായ കണ്ണുകളോടും നീണ്ടമൂക്കോടും കൂടിയ ഒരാൾ അവർക്കെല്ലാം മുൻപിൽ ഇട്ടിരുന്ന മരത്തിന്റെ പീഠത്തിൽ ഇരിക്കുന്നു.
അയാളുടെ മേലാടയും മുണ്ടും ശുബ്ര നിറത്തോടുകൂടിയതാണ്. ഇടതു കാലിന് മുകളിൽ വലതുകാല് കയറ്റിവച്ച് വെറ്റില ചവച്ച് കൊണ്ടിരിക്കുകയാണ് അയാൾ. ശേഖരൻ്റെ ശബ്ദം കേട്ടപ്പോൾ വിദ്യാർത്ഥികളിൽ നിന്ന് ശ്രദ്ധ ശേഖരനിലേക്ക് പതിപ്പിച്ചു. പരിചയമില്ലാത്ത രണ്ടുപേരെ അയാളോടൊപ്പം കണ്ടപ്പോൾ സംശയത്തോടെ കണ്ണൊന്ന് കുറുകി. അയാളിരിക്കുന്ന മരക്കസേരയുടെ കാൽച്ചുവട്ടിലായി വച്ചിരുന്ന വെറ്റില കോളാമ്പി ഇടതു കൈയ്യിൽ ഉയർത്തിയ ശേഷം വായിലെ ചവച്ചരച്ച വെറ്റിലയുടെ അവശിഷ്ട്ടം അതിലേക്ക് തുപ്പി.
“”മ്മം…””,””നിറുത്തണ്ട…””,””തുടർന്നോളൂ…””,””ദിനേശാ നീ ഇവിടെ വന്നു നിൽക്ക്…””,
ഇരുന്നിരുന്ന കസേരവിട്ടയാൾ എഴുന്നേറ്റു. കൂടി നിന്നിരുന്ന വിദ്യാർത്ഥികളിൽ ഒരാളെ പിടിച്ച് മുൻപിലേക്ക് നിറുത്തി ബാക്കിയുള്ളവരുടെ അടവ് പിഴയ്ക്കാതിരിക്കാൻ ഒരു ശ്രദ്ധക്കൊടുത്താൻ ഏൽപ്പിച്ചു. അത് അയാളുടെ മകൻ തന്നെയാണ്. കുട്ടികളോട് ചുവടുകൾ തുടരാൻ നിർദ്ദേശം കൊടുത്തു കൊണ്ട് അയാൾ ശേഖരനടുത്തേക്ക് നടന്നു.
“”ഇവരാണോ ഏട്ടൻ പറഞ്ഞ വൈജയന്തിദേശത്തുള്ള പെരുമാളർ…””,
നരേന്ദ്രനെയും കേശവനെയും ചൂഴ്ന്ന് നോക്കിക്കൊണ്ട് അവർക്കടുത്തേക്കു വന്നയാൾ ചോദിച്ചു.
“”മ്മം…””,””ഇത് എൻ്റെ ഇളയ അനിയനാ ജയശങ്കർ….””,
അയാളെ ശേഖരൻ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. കേശവനും നരേന്ദ്രനും നമസ്കാരം പറഞ്ഞ്കൊണ്ട് കൈകൾകൂപ്പി. വന്നിരിക്കുന്ന വ്യക്തി തിരിച്ചവർക്കും ആഹ് മര്യാദ നൽകി കൈകൂപ്പി.
“”നീ ഇവിടുന്ന് ഇറങ്ങിയാൽ നേരെ കളപ്പുരയിലേക്ക് വരണം…””,””കുറച്ച് സംസാരിക്കാനുണ്ട്…””,
“”ശരിയേട്ടാ…””,
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…