പത്ത് പതിനഞ്ച് മിനുട്ടിൽ അവർ ക്ഷേത്രത്തിൽ നിന്ന് മടങ്ങിയെത്തി. അപ്പോഴേക്കും പ്രാതൽ നടുമുറിയിലേ മേശമേൽ തയ്യാറായിരുന്നു. ഗൗരിയും അപ്പുവും അത് കഴിച്ച് നേരെ മുറിയിൽ പോയി വസ്ത്രങ്ങളെല്ലാം മാറി യാത്രക്കായി തയ്യാറായി. കനകമ്മയും ഇന്ദിരാമ്മയും മുറിവിട്ടിറങ്ങാൻ അൽപ്പം സമയമെടുത്തു. സാരിയും മറ്റും ചുറ്റിക്കെട്ടി വരണമെങ്കിൽ അത്യാവശ്യം സമയം വേണം. അവരും ഒരുങ്ങി പുറത്തിറങ്ങി. ഏട്ടനെ കാണാതെ പോവുന്നതിൽ കനകയ്ക്ക് അൽപ്പം വിഷമമുണ്ടായിരുന്നു. അയാൾ വരുമ്പോൾ തങ്ങൾ വന്ന വിവരവും വൈജയന്തിയിലേക്ക് വരാനുള്ള ക്ഷണവും അറിയിക്കണമെന്ന് കനക വിജയയോട് പറഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞ് അവർ തറവാട്ടിൽ നിന്നും ഇറങ്ങി.
കാറിലേക്ക് കയറുന്ന അപ്പുവിനെ വൈശാഖ് വരാന്തയിൽ നിന്ന് നോക്കി കണ്ടു. തന്നെ നോക്കുന്ന വൈശാഖിന് കൈവീശി കാട്ടി അവൾ കാറിലേക്ക് കയറി. ഗൗരിയും അവരോടെല്ലാം യാത്രപറഞ്ഞ് കാറിൽ കയറി. കൊണ്ടുവന്ന ബാഗെല്ലാം കാറിനകത്തേക്ക് കയറ്റിവച്ച് ഡ്രൈവർ വണ്ടിയെടുത്തു. വന്നകാര്യം സാധിക്കാനാവതെ കനകയും കൂട്ടരും തിരികെ വൈജയന്തിക്ക് മടങ്ങുകയായി.
“”എന്താണ് എൻ്റെ സൽപുത്രന് അപ്പൂട്ടിയെ ബോധിച്ചെന്ന് തോന്ന്ണല്ലോ…””,
തൂണിൽ ചാരി ദൂരേക്ക് മറയുന്ന കാറ് നോക്കി നിൽക്കുന്ന വൈശാഖിൻ്റെ തലയിലൂടെ വിരലോടിച്ച് കൊണ്ട് വിജയലക്ഷ്മി ചോദിച്ചു. തൻ്റെ മനസ്സ് എത്ര പെട്ടന്നാണ് അമ്മ വായിക്കുന്നതെന്ന് ആശ്ചര്യത്തോടെ അവൻ നോക്കി.
“”കണ്ണ് മിഴിക്കൊന്നും വേണ്ട…””,””ഞാൻ കണ് ണുണ്ട് എലാം…””,
“”ഈ അമ്മ വെറുതെ…””,
പിടി കൊടുക്കാതിരിക്കാൻ വൈശാഖ് പറഞ്ഞു.
“”നിനക്ക് ഇഷ്ടായോടാ ആഹ് കുട്ടിയെ…””,
വിജയലക്ഷ്മി ഒരു പുഞ്ചിരിയോടെ വൈശാഖിനോട് ചോദിച്ചു.
“”മ്മം…””,””നല്ല കുട്ടിയാ അമ്മാ…””,””പക്ഷെ അവളുടെ കല്ല്യാണം എന്തോ ഉറപ്പിക്കാൻ പോവാണെന്ന് ഗൗരി എൻ്റെടുക്കെ പറഞ്ഞു…””,””അതാ പിന്നെ ഞാൻ അമ്മയോട് പറയാണ്ടിരുന്നെ….””,
“”ഓഹ് അതോ…””,””അതെന്നോട് കനക പറഞ്ഞു…””,””അതൊന്നും നടക്കാൻ സാധ്യതയില്ലെടാ…””,””അഹ് ചെക്കനെന്തോ തലയ്ക്ക് സുഗമില്ലാത്തതാ…””,””ചെറുപ്പത്തിലെ എന്തോ ബന്ധം വച്ച് വാക്ക് പറഞ്ഞതാത്രെ…””,””അതും നിശ്ചയം ഒന്നും കഴിഞ്ഞിട്ടുമില്ല…””,””അതിൻ്റെ എന്തോ ചികിത്സയോ കാര്യോ ഒക്കെ നോക്കാനാ ഇന്ദിര വന്നത്…””,
“”ഓഹ് അങ്ങനെ ഒരു കാര്യം ഇണ്ടായിരുന്നു…””,””തലയ്ക്ക് സ്ഥിരത ഇല്ലാത്ത ചെക്കനാണെന്നൊന്നും ഗൗരി പറഞ്ഞില്ല…””,””എന്നാ അമ്മയൊന്ന് സംസാരിച്ച് നോക്ക്…””,””ഇനിക്ക് ഇഷ്ടാ ആഹ് കുട്ടിയെ…””,
“”മ്മം…””,””മ്മം…””,””സംസാരിക്കാ സംസാരിക്കാ…””,””അച്ഛനൊന്ന് വരട്ടേ….””,
വിജയലക്ഷ്മിയുടെ കളിയാക്കലിൽ വൈശാഖിൻ്റെ തല കുനിഞ്ഞ് പോയി. അവനും ചിരിച്ചു.
“”നീ വാ അപ്പം എടുത്ത് വക്കാം…””,””അവര്ടെ കൂടെ കഴിക്കാൻ പറഞ്ഞപ്പൊ ചെക്കന് പറ്റീലാ…””,””ഇനി വയറ് ഒഴിച്ചിടണ്ട….””,””വാ ഇങ്ങോട്ട്…””,
വൈശാഖിൻ്റെ കൈ പിടിച്ച് വലിച്ച് കൊണ്ട് വിജയലക്ഷ്മി അകത്തേക്ക് നടന്നു.
“”വെശക്ക്ണ്ടായില്ല അമ്മാ…””,””അതാ അപ്പൊ കഴിക്കാഞ്ഞെ…””,””പിന്നെ അമ്പലത്തീന്ന് ഒരു ചായേം കുടിച്ചു…””,
“”ഒരു ചായ കുടിച്ചിട്ടാണോ വെശപ്പില്ലാന്ന് പറയണെ…””,””നീ ഇവടെ ഇരുന്നാ…””,
വൈശാഖിനെ നടുമുറിയിലെ മേശയ്ക്കരുവിൽ പിടിച്ചിരുത്തി ഭക്ഷണം എടുക്കാനായി വിജയലക്ഷ്മി അകത്തേക്ക് പോയി. അപ്പൂനെയും അവൾടെ അമ്മ ഇന്ദിരയേയും വിജയലക്ഷ്മിക്ക് നന്നേ ബോധിച്ചിരുന്നു. ചെറുപ്പത്തിലേ അച്ഛൻ നഷ്ട്ടപ്പെട്ട് വളർന്ന് വന്നവളാണ് അപ്പു. അച്ഛൻ്റെ വിടവ് നികത്താൻ ജോലിക്കായി ഇന്ദിരയ്ക്ക് നന്നേ കഷ്ട്ടപ്പെടേണ്ടിവന്നിട്ടുണ്ട്. അവരുടെ അതേ മനോധൈര്യം അപ്പൂനും ഉണ്ടെന്ന് വിജയലക്ഷ്മിക്ക് അവളോടുള്ള ഒരു ദിവസത്തെ പെരുമാറ്റത്തിൽ നിന്ന് തന്നെ മനസിലായിരുന്നു. അവൾ തനിക്ക് ചേർന്ന മരുമകൾ തന്നെയെന്ന് അവർ കണക്ക് കൂട്ടി.
***
വൈജയന്തിപുരം***
“”മോനേ ദേവാ…””,””ഞാനൊരാഗ്രഹം പറഞ്ഞിട്ട് മോനെന്താ അതമ്മക്ക് സാധിച്ച് തരാത്തത്…””,
“”അനന്തനെ കാണുന്ന കാര്യം അല്ലേ…””,””അതീ ഞാൻ നടത്തിത്തരില്ലേ…””,””സമയം ഉണ്ടല്ലോ…””,””അമ്മ ഈ കട്ടില് വിട്ട് എഴുന്നേറ്റിട്ട് എൻ്റെ കൂടെ ഈ വീടിൻ്റെ ഉമ്മറത്ത് വന്ന് നിന്ന് അനന്തനെ കാണേം ചെയ്യും…””,””അമ്മേടെ കൈയ്യീന്ന് ഒരുരുള ശർക്കരയും തേങ്ങയും അവൻ കഴിക്കേം ചെയ്യും…””,
“”എന്തോ എനിക്കത് നടക്കാതെ പോവോന്ന് പേടിയുണ്ട് ദേവാ…””,””ഈ കട്ടില് വിട്ട് ഈ മുറിവിട്ട് ഞാൻ എഴുന്നേൽക്കില്ലാന്ന് തോന്ന്ണു…””,””എൻ്റെ സമയം ആയത്…””,
കുഞ്ഞൂട്ടൻ മുത്തശ്ശിയുടെ വായ പൊത്തി….
“”മ്മം…””,””അടി…””,””എൻ്റമ്മക്ക് ഒന്നും വരില്ല….””,””കൂടെ ഞാനില്ലേ…””,””എൻെ കൈയ്യീന്ന് ഈ സുന്ദരി പെണ്ണിനെ ആരും തട്ടിക്കൊണ്ട് പോവില്ല…””,
“”പോടാ അവ്ട്ന്ന് കൊഞ്ചാതെ…””,
“”അയ്യാ…””,””ആഹ് മുഖത്തെ ഒരു നാണം നോക്ക്…””,
കുഞ്ഞൂട്ടൻ മുത്തശ്ശിയുടെ താടിക്ക് പിടിച്ച് കളിയായി ആട്ടി. ഇന്ന് അപ്പു തിരികേയെത്തും. തന്നെ കണ്ടില്ലങ്കിൽ അവൾക്ക് വിഷമമാവുമെന്ന് കരുതി കുഞ്ഞൂട്ടൻ പുറത്തേക്കൊന്നും പോയില്ല, മുത്തശ്ശിയോടൊപ്പം സമയം ചിലവഴിച്ച് താഴേത്തെ മുറിയിൽ തന്നെ കൂടി. അനന്തകൃഷ്ണൻ എന്ന ആനയെ കാണാനുള്ള മുത്തശ്ശിയുടെ ആഗ്രഹം ഇന്നും അവനോടവർ പറഞ്ഞ് കരഞ്ഞു. പലകുറിയായപ്പോൾ കുഞ്ഞൂട്ടൻ വിഷയം മാറ്റി വേറെ എന്തൊക്കെയോ പറഞ്ഞ് അവരെ രസിപ്പിച്ചു. മുത്തശ്ശിക്ക് ഭക്ഷണം കഴിക്കാനും മരുന്നുകുടിക്കാനുമൊക്കെ നേരമാവുമ്പോൾ റോജ മുറിയിലേക്ക് വരും വേണ്ടതെല്ലാം ചെയ്ത് അപ്പൊ തന്നെ മുറിവിട്ട് മടങ്ങേം ചെയ്യും. കുഞ്ഞൂട്ടനുമായി മുറിയിൽ കണ്ടാലും വല്ല്യ സംസാരത്തിനൊന്നും അവൾ നിൽക്കാറില്ല. കാര്യമെന്തേലും പറയും അപ്പൊ തന്നെ മടങ്ങും.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…