പതിനെട്ടാം 👹 തീയാട്ട് {Sajith} 269

തറവാട്ടിലേക്കുള്ള നടത്തത്തിനിടയ്ക്ക് അപ്പു തൻ്റെ ഫോണിൽ കുത്തിക്കോണ്ടിരിക്കുന്ന കണ്ട് ഗൗരി കാര്യം തിരക്കി.

 

“”കുഞ്ഞൂട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല…””,””ഫോണ് സ്വിച്ചോഫ് അണെന്ന് പറയുന്നു…””,

 

“”ഏട്ടൻ ഉറങ്ങി കാണും ചേച്ചീ…””,””ഇനി നാളെ രാവിലെ നോക്കാം…””,

 

ചെറിയൊരു വിഷമത്തോടെയാണങ്കിലും അപ്പു തലയാട്ടി സമ്മതിച്ചു. നാളെ കാലത്ത് പ്രഭാത ഭക്ഷണം കഴിഞ്ഞ് വൈജയന്തിയിലേക്ക് തിരിക്കാനിരിക്കുകയാണ് കനക. അത് വൈശാഖിനോട് സംസാരിച്ചും മറ്റും നടക്കുകയായിരുന്നു അവർ. സംസാരത്തിനിടയിലും വൈശാഖ് അപ്പൂനെ ഇടം കണ്ണിട്ട് ശ്രദ്ധിച്ചു. അവളുടെ നീണ്ട മൂക്കും അതികം തടിയൊന്നുമില്ലാത്ത ശരീരപ്രകൃതിയും സൗമ്യമായ പെരുമാറ്റ രീതിയും വൈശാഖിനെ ഒരുപാട് അങ്ങോട്ട് ആകർഷിച്ചു. തറവാട്ടിലേക്കുള്ള നടത്തത്തിനിടയിൽ അപ്പൂനെ ശ്രദ്ധിച്ച് കൊണ്ട് അയാൾ നടന്നു. 

 

വൈജയന്തിപുരം***

 

ഒരു സമാധാനവും ഇല്ലാഞ്ഞിട്ടാണ് കുഞ്ഞൂട്ടൻ അപ്പൂനെ വിളിക്കാമെന്ന് കരുതിയത്. പക്ഷെ അത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. രണ്ട് പ്രാവശ്യം തൻ്റെ കോള് കണ്ടിട്ടും അപ്പു എടുത്തിട്ടില്ലങ്കിൽ എന്തോ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് കുഞ്ഞൂട്ടൻ ഉള്ളിൽ പറഞ്ഞ് കൊണ്ടിരുന്നു. അവൻ്റെ പേടി കണിയാര് പറഞ്ഞ കാര്യം അപ്പു അറിഞ്ഞിരിക്കുമോ എന്നതാണ്. അതറിഞ്ഞാൽ ഉറപ്പായും അപ്പുവും ഇന്ദിരാമ്മയും തന്നോടൊരകലം കാണിച്ചേക്കാം എന്ന് കുഞ്ഞൂട്ടൻ്റെ മനസ്സ് പറഞ്ഞു. പുന്നയ്ക്കൽ നിന്നും ഇറങ്ങി മറ്റെവിടേക്കെങ്കിലും പോയാലോ എന്നുണ്ടവന്. പക്ഷെ പോവാനായി സ്വന്തമെന്ന് പറയാൻ ഒരിടവും ബാക്കിയില്ല. അത് കൊണ്ട് ആഹ് ചിന്ത ഒഴിവാക്കി. ഇനി ഇപ്പൊ അപ്പൂനെ വിളിക്കുന്നതിൽ അർത്ഥമില്ല. കുഞ്ഞൂട്ടൻ തൻ്റെ ഫോണ് സ്വിച്ചോഫാക്കി മേശമേൽ എടുത്തു വച്ചു. തുറന്നിട്ട ജനലിലൂടെ തണുപ്പ് മുറിയിലേക്ക് അരിച്ചെത്തി. കട്ടിലിലെ പുതപ്പെടുത്ത് പുതച്ച് അതിനെ കുഞ്ഞൂട്ടൻ പ്രതിരോധിച്ചു. ക്ഷീണത്തിൽ അവൻ്റെ കണ്ണുകൾ അടഞ്ഞ് തുടങ്ങിയിരുന്നു. കുഞ്ഞൂട്ടൻ പതുക്കെ നിദ്ര പുൽകി. 

 

പെരുമാൾപുരം***

 

തലേന്ന് ക്ഷേത്രത്തിൽ നിന്ന് വരുന്നവഴി കനകമ്മ തിരികെ വൈജയന്തിക്ക് പോവുന്ന കാര്യം എല്ലാവരോടും സൂചിപ്പിച്ചിരുന്നു. കാലത്ത് ഒരു പത്ത് മണിക്കിറങ്ങിയാൽ വൈകിട്ട് മൂന്ന് മണി നാല് മണിയോടെ വൈജയന്തിയിൽ എത്തിച്ചേരാം. രാത്രി തറവാട്ടിലെത്തിയപ്പോഴേ നന്നേ ഇരുട്ടിയിരുന്നു. കഴിക്കാനൊന്നും മനസ് വരാതെ അപ്പു നേരെ കട്ടിലിൽ കയറി കിടന്നു. കുഞ്ഞൂട്ടനെ തിരികെ വിളിക്കാൻ പറ്റാത്തതിൽ അവൾക്ക് നല്ല വിഷമമുണ്ട്. എന്നും ഉറങ്ങുന്നത് മുൻപായി അവൻ്റെ ശബ്ദം കേട്ടേ കണ്ണടയ്ക്കാറുള്ളു. അവനും അത് പോലെ തന്നെയാണെന്ന് അപ്പൂനും അറിയാം. ഇന്നലെ അത് സാധിച്ചില്ല. പിന്നീടവൻ എന്തിന് ഫോൺ ഓഫാക്കി വെച്ചെന്നതും അവൾക്ക് മനസിലായില്ല. സാധാരണ കുഞ്ഞൂട്ടൻ അങ്ങിനെ ചെയ്യാത്തതാണ്. 

 

അഞ്ചുമണിക്ക് തന്നെ അപ്പു ഉറക്കമുണർന്നിരുന്നു. പിന്നെയും കുറച്ച് നേരം കട്ടിലിൽ തന്നെ കിടന്ന് സമയം കഴിച്ചു. അവൾക്കടുത്ത് കിടന്ന ഗൗരി ശബ്ദമെടുക്കുമ്പോഴാണ് അപ്പു ഇന്ന് പോവുന്ന കാര്യം തന്നെ ഓർക്കുന്നത്. കാലത്തേ ക്ഷേത്രത്തിൽ കൊണ്ടുപോയി അപ്പൂനെയും ഗൗരിയേയും തൊഴീക്കാമെന്ന് വൈശാഖ് ഏറ്റിരുന്നു. അത് പ്രകാരം ഗൗരി എഴുന്നേറ്റ ഉടനേ തന്നെ കുളിച്ച് റെഡിയായി മുറിയിലേക്കെത്തി. അപ്പുവിൻ്റെ ചടഞ്ഞുള്ള കിടപ്പ് കണ്ട് അവളെ കുത്തിപ്പൊക്കി ഗൗരി തന്നെ ബാത്ത്റൂമിലാക്കി. കുളിയെല്ലാം കഴിഞ്ഞ് രണ്ടുപേരും ഹാഫ് സാരിയൊക്കെ ചുറ്റി നടുമുറ്റത്ത് എത്തി. വൈശാഖ് അവർക്കായി താഴെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഇന്ദിരാമ്മയും കനകമ്മയും കുളിയെല്ലാം കഴിഞ്ഞ് പ്രാതൽ തയ്യാറാക്കാനുള്ള പുറപ്പാടിലാണ്. അപ്പുവും ഗൗരിയും ക്ഷേത്രത്തിൽ നിന്ന് തിരികെ വന്ന ശേഷം പ്രാതൽ കഴിച്ച് നേരെ വൈജയന്തിയിലേക്ക് പുറപ്പെടാമെന്ന് കരുതുന്നു.

 

ക്ഷേത്രത്തിലേക്കുള്ള വഴിമധ്യേ വൈശാഖും ഗൗരിയും നല്ല സംസാരത്തിലായിരുന്നു. അവർ ചോദിക്കുന്നതിന് മറുപടി പറയുമെന്നല്ലാതെ അപ്പു മറ്റൊന്നും സംസാരിക്കുന്നില്ല. എങ്കിലും പറയുന്നതിലെല്ലാം ശ്രദ്ധിച്ചിരുന്നു. വൈശാഖ് ആളൊരു രസികനാണ്. തമാശകൾ പറഞ്ഞ് എപ്പോഴും കൂടെയുള്ളവരെ ചിരിപ്പിച്ചോണ്ടരിക്കും. എപ്പഴും ഉന്മേഷവാനായിട്ടുള്ള ഒരു കഥാപാത്രം. അയാളുടെ തമാശകൾക്ക് അപ്പുവും ഇടയ്ക്ക് ചിരിച്ച് പോയി. പെരുമാൾ പുരത്ത് വൈശാഖിനെ അറിയാത്ത ആരും തന്നെയില്ല. എല്ലാവരും അവൻ്റെ പരിചയക്കാരാണ്. പോവുന്ന വഴി പല തവണ വൈശാഖിനോട് ആളുകൾ സംസാരിക്കുന്നത് അപ്പു ശ്രദ്ധിച്ചു. 

 

ക്ഷേത്രത്തിൽ തിരക്ക് വളരെ കുറവായിരുന്നു. അൽപ്പം സമാധാനത്തോടെ തന്നെ അപ്പുവും ഗൗരിയും തൊഴുതു മടങ്ങി. ഗൗരിയോടുള്ള സംസാരത്തിനിടയിലും വൈശാഖ് അപ്പുവിൻ്റെ വിശേഷങ്ങൾ ചോദിക്കാൻ മറന്നില്ല. അവളുടെ ഭാവി പരിപാടികളും ജോലിയും ഇഷ്ടാനിഷ്ടങ്ങളും ഒക്കെ അവൻ ചോദിക്കുന്നുണ്ട്. അത് കൊണ്ട് അവൻ്റെ ഉദ്ദേശം എന്താണെന്ന് അപ്പൂന് വ്യക്തമായി മനസിലായില്ലങ്കിലും ഗൗരിക്ക് വൈശാഖിൻ്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലായി. അവൾക്ക് ഒരു വേള തോന്നുകയും ചെയ്തു. അപ്പൂനേക്കാളും പ്രായം കുറഞ്ഞ കുഞ്ഞൂട്ടന് അവളുമായി അത്ര മാച്ചല്ല. വൈശാഖായിരിക്കും അപ്പൂന് നല്ല ജോഡി. പക്വതയുടെ കാര്യത്തിലായാലും കാണാനായാലും വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിലായാലും ഒക്കെ കുഞ്ഞൂട്ടനേക്കാളും ബെറ്റർ വൈശാഖാണ്. കുഞ്ഞൂട്ടൻ്റെ ചില നേരത്തെ സ്വഭാവം ഗൗരിക്ക് തീരെ പിടിക്കില്ല. അവനൊരു മൊരടൻ സ്വഭാവക്കാരനാണ്. വൈശാഖാണങ്കിലോ ആളൊരു രസികനും. കുഞ്ഞൂട്ടനുമായി മുട്ടിച്ച് നോക്കുമ്പോൾ മൊത്തത്തിൽ വൈശാഖിൻ്റെ തട്ടാണ് താണിരിക്കുന്നത്. 

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *