പതിനെട്ടാം 👹 തീയാട്ട് {Sajith} 269

റിപ്പോർട്ട് മടക്കി തിരികെ ഇന്ദിരാമ്മയുടെ ബാഗിൽ തന്നെ വച്ചു. ആദ്യം ഇരുന്നിടത്ത് ബാഗ് വച്ച് അവൻ മുറിവിട്ടിറങ്ങി. സ്ഥിരമായി കാണുന്ന സീരിയലിൻ്റെ ഇന്നത്തെ എപ്പിസോഡ് തീർന്നപ്പോൾ അവടുത്തെ പെൺപടകൾ ടെലിവിഷൻ വിട്ടെഴുന്നേറ്റു. ഇതേ സമയമാണ് കുഞ്ഞൂട്ടൻ ഇന്ദിരാമ്മയുടെ മുറിവിട്ട് മുകളിലേക്ക് പോവാനായി നടുമുറി വഴി വന്നത്. ഭക്ഷണം എടുത്തു വയ്ക്കാനായി നടുമുറിയിൽ നിന്ന് പോവാനൊരുങ്ങിയ നന്ദിനി കുഞ്ഞൂട്ടനെ കണ്ടപ്പോൾ പിടിച്ച് നിറുത്തി. അവനെ നിർബന്ധിച്ച് പിടിച്ച് കൊണ്ടുപോയി അത്താഴം എടുത്തു കൊടുത്തു. ഇന്ന് നടന്ന സംഭവങ്ങൾ ഓർത്ത് കുഞ്ഞൂട്ടൻ്റെ വിശപ്പ് കെട്ട് പോയിരുന്നു. ഒന്നും കഴിക്കാനുള്ള മനസ്സില്ല. ശകലം മാത്രം കഴിച്ചെന്ന് വരുത്തി അവൻ അവിടെ നിന്നും എഴുന്നേറ്റു. കൈകഴുവി മുറിയിലെത്തിയ കുഞ്ഞൂട്ടൻ നേരെ കട്ടിലിൽ കയറി കിടന്നു. 

 

സ്വർണ്ണ സർപ്പത്തെ പോലെ കഴുത്തിൽ കിടന്നു തിളങ്ങുന്ന സൂര്യമുദ്രയുള്ള മാലയിൽ കൈ ചുറ്റിക്കെട്ടി കുഞ്ഞൂട്ടൻ ആലോചനയിൽ മുഴുകി. ഒരോ ദിവസം പോവും തോറും അവൻ്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് കുഞ്ഞൂട്ടൻ ഓർത്തു. ഒറ്റ ദിവസം കൊണ്ട് മങ്കഗ്ഗലത്ത് നിന്ന് ഇറങ്ങേണ്ടി വന്നു. ഇറക്കി വിട്ടെന്ന് പറയുന്നതാണ് കുഞ്ഞൂട്ടന് കൂടുതൽ ഇഷ്ടം. ഓരിക്കലും കാണില്ലെന്ന് കരുതിയ അപ്പൂനെയും ഇന്ദിരാമ്മയേയും കണ്ടുകിട്ടി. ജീവൻ തീരുന്നത് വരെ അവരെ പിരിയേണ്ടി വരില്ലെന്ന് വിചാരിച്ച നാളുകൾ. അതിനിടക്ക് പെട്ടന്ന് വൈജയന്തിയിലേക്കുള്ള വരവ്. പാറുകുട്ടിയെ കണ്ടുമുട്ടിയത്. ആഹ് കുഞ്ഞിൻ്റെ ജീവിതത്തിലെ പ്രശ്നങ്ങൾ. വൈജയന്തിക്കാരനായി മാറിയത്. ഒടുവിലിതാ ഏതോ ഒരു അസുഗത്തിൻ്റെ പേരിൽ കുഞ്ഞൂട്ടൻ്റെ അപ്പു… അവൻ്റെ കൈ കൊണ്ട് തന്നെ… കൂടുതലൊന്നും ആലോയിക്കാൻ കുഞ്ഞൂട്ടന് മനസ്സ് വന്നില്ല. അവൻ്റെ കണ്ണുകൾ രണ്ടു വശത്തേക്കും ചാലിട്ടോഴുകി. തനിക്ക് മാത്രം എന്തിനീ വിധി എന്ന് കുഞ്ഞൂട്ടൻ ചിന്തിച്ച് പോയി. ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോഴേല്ലാം ഒരു തണല് പോലെ അപ്പു  കൂടെയുണ്ടായിട്ടുണ്ട്. ഇന്നിപ്പൊ അവള് അടുത്തില്ലാത്തത് കുഞ്ഞൂട്ടന് വല്ലാത്ത ഒരു മിസ്സിംങ് തോന്നി. അവൾടെ ശബ്ദം കേൾക്കാൻ വല്ലാത്തൊരു കൊതി. കുഞ്ഞൂട്ടൻ മേശമേൽ നിന്ന് തൻ്റെ ഫോൺ കൈയ്യെത്തിച്ചെടുത്തു. വാൾപ്പേപ്പറിൽ ഇന്ദിരാമ്മയും അപ്പുവും കുഞ്ഞൂട്ടനും. എന്തു സന്തോഷത്തോടെയാണ് മൂന്ന് പേരും നിൽക്കുന്നതെന്ന് അവൻ ആലോചിച്ചു. അപ്പൂൻ്റെ മുഖത്തെ ചിരി കാണുമ്പോൾ എന്നും അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോയി. കുഞ്ഞൂട്ടൻ അവളെ ഒന്ന് വിളിക്കാൻ തന്നെ തീരുമാനിച്ചു. നേരം പത്തുമണിയാവുന്നു. അവൾ കിടക്കാൻ ആവുന്നേയുള്ളു. ദൂരെയാവുമ്പോൾ ഈ നേരത്ത് എപ്പഴും അപ്പൂൻ്റെ ഒരു കോള് വരുന്നതാണ്. ഇന്നത് കാണാത്തതെന്താണ്ന്ന് അവന് തോന്നിയിരുന്നു. താൻ വിളിക്കാത്തോണ്ട് പിണങ്ങിയതാവുമെന്ന് കരുതി കുഞ്ഞൂട്ടൻ അങ്ങോട്ട് വിളിക്കാൻ തന്നെ തീരുമാനിച്ചു. ഡയൽ പാടിൽ അപ്പൂൻ്റെ കോൺടാക്റ്റ് എടുത്ത് കോൾ ചെയ്തു. അപ്പുറെ റിംഗ് ചെയ്യുന്നുണ്ട്.

 

പെരുമാൾപുരം***

 

കുഞ്ഞിക്കുട്ടികളുടെ അരങ്ങേറ്റം ഏറെ കുറേ കഴിഞ്ഞിരുന്നു. ശേഷം സ്റ്റേജിലേക്ക് കയറിയത് വൈശാഖും കൂട്ടരുമാണ്. അയാൾ പാടാൻ തുടങ്ങിയതും കാണികൾ എല്ലാവരും തീർത്തും നിശബ്ദരായി. അപ്പു അത് ശ്രദ്ധിക്കുകയും ചെയ്തു. ആരംഭം ദേവീ സ്തുതിയിലായിരുന്നു. ഗൗരി പറഞ്ഞത് പോലെ തന്നെ ആള് നന്നായി പാടുന്നുണ്ടെന്ന് അപ്പൂന് തോന്നി. എല്ലാവരോടൊപ്പം അവളും തൻ്റെ കൈയ്യാൽ താളം പിടിച്ചു. ഇന്ദിരാമ്മയും കനകാമ്മയും എല്ലാം കീർത്തനത്തിൽ ലയിച്ചിരിക്കുന്നു. പെട്ടന്ന് അപ്പൂൻ്റെ ഫോൺ റിംഗ് ചെയ്തു. പാട്ടിൽ ലയിച്ചിരുന്ന അവള് ഫോൺ റിംഗ് ചെയ്തപ്പോൾ ഒന്ന് ഞെട്ടി. ചിലരൊക്കെ ഫോണടിക്കുന്ന കേട്ട് അപ്പൂനെ തുറിച്ച് നോക്കി കൊണ്ടിരുന്നു. കീർത്തനത്തിനിടയ്ക്ക് അങ്ങനൊരു അപ ശബ്ദം ആരും ഇഷ്ടപ്പെടുന്നില്ല. അപ്പു വേഗം ഫോണിൻ്റെ വോയിസ് ബട്ടൺ പിടിച്ച് ഞെക്കി അത് സൈലൻ്റാക്കി. ഫൗണിൻ്റെ ഡിസ്പ്ലേയിൽ നോക്കുമ്പോൾ കുഞ്ഞൂട്ടൻ. അപ്പൂൻ്റെ ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായി. അങ്ങോട്ട് വിളിച്ചില്ലേൽ, തന്നെ തിരിച്ച് വിളിച്ച് സംസാരിക്കാനൊക്കെ അവനറാം എന്ന് അപ്പു സന്തോഷത്തോടെ ഓർത്തു. പക്ഷെ സാഹചര്യം നല്ലതല്ല. ഇവിടെ ഇരുന്ന് കോളെടുക്കാൻ ഒരു മാർഗ്ഗവുമില്ല. എവിടേക്കെങ്കിലും മാറാമെന്നു വെച്ചാൽ ആകെ ആളുകളെ കൊണ്ട് തിരക്കാണ്. എങ്ങോട്ടും തിരിയാൻ ഒരു മാർഗ്ഗമില്ല. 

 

“”എന്താ എന്ത്പറ്റി ചേച്ചി…””,

 

അപ്പൂൻ്റെ വെപ്രാളം കണ്ട് ഗൗരി തിരക്കി.

 

“”കുഞ്ഞൂട്ടൻ വിളിക്കുന്നുണ്ടെടീ…””,””എന്നെ കണ്ടില്ലങ്കിൽ എന്നും ഈ നേരത്താ വിളിക്കാറ്…””,

 

“”അയ്യോ ഇവിടേന്ന് ഫോണെടുക്കാൻ ഒരു നിവർത്തിയുമില്ലല്ലോ ചേച്ചീ…””,””ഇനി ഇപ്പൊ എന്ത് ചെയ്യും…””,

 

ഗൗരിയും സഹായിക്കാനാവാതെ കൈ മലർത്തി. 

 

“”സാരില്ല ഇത് കുറച്ച് നേരം കൂടിയെ കാണുള്ളു…””,””തിരിച്ച് ചെന്നിട്ട് നമ്മക്ക് ഏട്ടനെ വിളിക്കാം…””,

 

ശരി എന്ന് അപ്പു തലയാട്ടി. ഒരു റിംഗ് അപ്പോഴേക്കും നിന്നു. അടുത്ത നിമിഷം വീണ്ടും കുഞ്ഞൂട്ടൻ്റെ ഫോണിൽ നിന്ന് ഒരു കോള് വന്നു. അപ്പു വോയിസ് ബട്ടൺ അമർത്തി അതും സൈലൻ്റാക്കി. ഇവിടെ ഇരുന്ന് കൊണ്ട് ഫോണെടുക്കുക നടക്കില്ല. പുറത്തേക്ക് പോവാനും വഴിയില്ല. അപ്പു നിസ്സഹായ ആയി. അൽപ്പ നേരം അടിച്ച് അതും നിന്നു. ഇനി അവൻ വിളിക്കുമ്പോൾ റിംഗ് ഉറക്കെ കേൾക്കാതിരിക്കാൻ അവള് ഫോണ് സൈലൻ്റാക്കി വച്ചു. പരിപാടി കഴിഞ്ഞ് ഇവിടെ നിന്ന് ഇറങ്ങിയാലുടനേ തിരിച്ച് വിളിക്കാമെന്ന് അപ്പു കരുതി.  

 

ഗൗരി പറഞ്ഞത് പോലെ അടുത്ത നേരത്തൊന്നും അത് കഴിഞ്ഞില്ല. ഏകദേശം പതിനൊന്നരയോട് അടുത്താണ് ഭജന തീരുന്നത്. ആദ്യത്തെ രണ്ട് റിംഗിന് ശേഷം കുഞ്ഞൂട്ടൻ അപ്പൂനെ വിളിച്ചുമില്ല. വൈകും നേരം ചായ കുടിച്ച് തറവാട്ടിൽ നിന്ന് ഇറങ്ങിയതാണ് എല്ലാവരും. ഭജന കഴിയാൻ ഇത്ര നേരമാവുമെന്ന് കരുതിയുമില്ല. എല്ലാവർക്കും വിശന്ന് തുടങ്ങി. ഭജന കഴിഞ്ഞതും വൈശാഖ് സ്ലേജിൽ നിന്ന് ഇറങ്ങി വന്ന് കനകമ്മയോട് തിരികെ പോവുന്ന കാര്യം പറഞ്ഞു. അപ്പോഴാണ് എല്ലാവരും ഇരുപ്പിടത്തിൽ നിന്ന് എഴുനേൽക്കുന്നത്. പാട്ട് നന്നായെന്ന് പറഞ്ഞ് ഗൗരി ആദ്യം വൈശാഖിന് അഭിനന്ദനം നൽകി. കൂടെ ബാക്കിയുള്ളവരും, താനായിട്ട് മാറി നിൽക്കേണ്ടെന്ന് കരുതി അപ്പുവും പാട്ട് നന്നായെന്ന് പറഞ്ഞു. വൈശാഖിന് അത് ഒരുപാട് സന്തോഷായി. തിരികെ തറവാട്ടിലേക്ക് മടങ്ങുമ്പോൾ വൈശഖ് അവരുടെ കൂട്ടിനായി കൂടെ തന്നെയുണ്ടായിരുന്നു. 

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *