വൈജയന്തിപുരം***
പുറത്ത് പോയി തിരികേ വന്ന കുഞ്ഞൂട്ടൻ മുറിക്കകത്ത് കയറി വാതിലടച്ച് നേരെ കട്ടിലിൽ കയറി കിടന്നു.
“”ആഹ് ചെക്കൻ്റെ കൈ കൊണ്ടായിരിക്കും ഇന്ദിരേടെ മോള് മൃതിവരിക്കാൻ സാധ്യത…””,
ക്ഷേത്രത്തിൽ വച്ച് കണിയാര് പറഞ്ഞ വാക്കുകൾ കുഞ്ഞൂട്ടൻ്റെ തലയിലൂടെ ഓടിക്കൊണ്ടേ ഇരുന്നു. അവനൊരു മനസമാധാനവും കിട്ടുന്നില്ല. വീട്ടിൽ തിരികെ വന്ന കുഞ്ഞൂട്ടൻ നന്ദിനിയോടും മുത്തശ്ശിയോടും മറ്റും ഗോപാലകൃഷ്ണ കണിയാരെ കുറിച്ച് ചോദിച്ചു. തറവാട്ടിലുള്ളവർക്കെല്ലാം കണിയാരുടെ കാര്യത്തിൽ ഒറ്റവാക്കേ ഉണ്ടായിരുന്നുള്ളു. ഇന്നേ വരെ അയാള് പറഞ്ഞതൊന്നും പാഴ് വാക്കായി പോയിട്ടില്ല. എലാം അത് പോലെ തന്നെ നടന്നിട്ടുണ്ട്. ഇതെല്ലാം കൂടി കേട്ടതോടെ കുഞ്ഞൂട്ടനെ കണിയാരുടെ വാക്കുകൾ വേട്ടയാടാൻ തുടങ്ങി.
മേശമേൽ വച്ച തൻ്റെ ഫോൺ കൈയ്യിലെടുത്തു. സമയം എട്ടുമണിയാവുന്നേ ഉള്ളു. സ്ത്രീകളെല്ലാം ടെലിവിഷന് മുന്നിലിരിക്കുകയാണ്. കണിയാരും ഗോവിന്ദൻ മാമയും പറഞ്ഞ ചില കാര്യങ്ങളിൽ അവന് വ്യക്തത വരുത്തിയാൽ കുറച്ച് സമാധാനം കിട്ടുമെന്ന് തോന്നി. അന്ന് അപ്പൂനെ ആശുപത്രിയിൽ നിന്ന് കൊണ്ടുവന്ന നേരത്ത് രണ്ട് റിപ്പോർട്ടുകൾ ഇന്ദിരാമ്മയുടെ കൈയ്യിലിരിക്കുന്നത് കുഞ്ഞൂട്ടൻ കണ്ടിരുന്നു. അതിൽ ഒന്ന് അപ്പൂൻ്റെ തന്നെ മറ്റേതിൽ റിപ്പോർട്ട് ചെയ്ത് വച്ച പേര് തൻ്റേതാണോ എന്ന് കുഞ്ഞൂട്ടനൊരു സംശയം പോലെ. അത് തൻ്റെ പേര് തന്നെയാണോ എന്നറിയണം. ആണങ്കിൽ തന്നെ എന്താണ് രോഗമെന്നും അറിയാൻ കുഞ്ഞൂട്ടന് തോന്നി. ഇനി ഇപ്പൊ തൻ്റെ തോന്നലൊക്കെ തെറ്റാണങ്കിൽ ഒരാശ്വാസം കിട്ടില്ലേ. അപ്പഴും ഗോവിന്ദൻ മാമയും കണിയാരും പറഞ്ഞ വാക്കുകൾ മാറ്റാൻ ഒക്കില്ലല്ലോ എന്ന ബോധ്യവും അവനുണ്ടായി.
കുഞ്ഞൂട്ടൻ മൊബൈലും കൈയ്യിലെടുത്ത് കട്ടിലിൽ നിന്ന് എഴുന്നേറ്റ് മുറിവിട്ട് പുറത്തേക്കിറങ്ങി. എല്ലാവരും ടെലിവിഷനിൽ ശ്രദ്ധിച്ചിരുന്നത് കൊണ്ട് പടികളിറങ്ങി വന്ന കുഞ്ഞൂട്ടനെ അവരാരും കണ്ടില്ല. അവൻ നടുമുറി കടന്ന് ഇന്ദിരാമ്മ കിടക്കുന്ന താഴെയുള്ള മുറിക്ക് മുന്നിലെത്തി. അത് പുറത്ത് നിന്ന് താഴിട്ടിരിക്കുകയാണ് പൂട്ടിയിട്ടില്ല. ശബ്ദം കേൾപ്പിക്കാതെ താഴെടുത്ത് കുഞ്ഞൂട്ടൻ മുറിക്കകത്ത് കയറി. എന്നിട്ട് വാതില് ചാരി വച്ച ശേഷം മുറിക്കകത്തെ ലൈറ്റിട്ടു.
അയയിലായി അമ്മയുടെ രണ്ട് മൂന്ന് ഉടുപ്പുകൾ കിടക്കുന്നു. മുറിയിലെ അലമാരയിൽ ദേഹത്ത് തേക്കുന്ന രണ്ട് മൂന്ന് കുഴമ്പിൻ്റെ കുപ്പികളും കാണാം. പിന്നെ കുറച്ച് പെട്ടികളും മറ്റും മുറിയുടെ ഒരു മൂലയിൽ ഇരിക്കുന്നു. കുഞ്ഞൂട്ടൻ അതിനടുത്തെത്തി. അതിൽ ഏറ്റവും മുകളിലിരിക്കുന്ന ട്രങ്ക്പ്പെട്ടി കുഞ്ഞൂട്ടൻ പെട്ടന്ന് തിരിച്ചറിഞ്ഞു. പണ്ട് മുതലേ ഇന്ദിരാമ്മയുടെ കൈവശം ഒള്ള പെട്ടിയാണത്. ചെമ്പ്രയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്നത്. ആദ്യം അത് തന്നെ എടുത്തു. വല്ല്യ ശബ്ദമൊന്നും കേൾപ്പിക്കാതെ പെട്ടി എടുത്ത് മുറിക്കകത്തെ മേശമേൽ എടുത്ത് വച്ചു. ഇരുമ്പ് ഉരയുന്ന ശബ്ദത്തെ അവഗണിച്ച് കൊണ്ട് അവനാ പെട്ടി തുറന്നു. അതിൽ പഴയ രണ്ട് ആൽബങ്ങളും ഫോട്ടോകളും ഒക്കെ ഇരിക്കുന്നു. ചെമ്പ്രയിൽ നിന്നെടുത്ത ഒരു ചിത്രം അതിൽ ഫ്രയിം ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. ഇന്ദിരാമ്മയെ കെട്ടിപിടിച്ച് നിൽക്കുന്ന അപ്പുവും കുഞ്ഞൂട്ടനും. ആരൊക്കെ തങ്ങളുടെ ജീവിതത്തിൽ വന്ന് പോയാലും കുഞ്ഞൂട്ടനേക്കാൾ വലുതായി ഇന്ദിരാമ്മയ്ക്കും അപ്പൂനും മറ്റാരുമില്ലെന്ന് കാണിക്കുന്നത് പോലെ ഒരു ചിത്രം. അതിലേക്ക് നോക്കി നിൽക്കുന്നതിനോടൊപ്പം അവൻ്റെ കണ്ണുകൾ ചെറുതായി കലങ്ങി. ചിത്രത്തിലൂടെ കുഞ്ഞൂട്ടൻ തൻ്റെ വിരലുകൾ ഓടിച്ചു. അധികനേരം അത് കൈയ്യിലെടുത്തില്ല. ചിത്രം അത് പോലെ തന്നെ പെട്ടിക്കകത്ത് വച്ചു. മറ്റൊന്നും അതിൽ ഉണ്ടായിരുന്നില്ല. ട്രങ്ക് പെട്ടി അടച്ച് മാറ്റിവച്ചു. അതിനടിയിലിരുന്ന മറ്റു രണ്ട് പെട്ടികൾ തുറന്ന് നോക്കിയെങ്കിലും ഒന്നും തന്നെ അതിൽ നിന്നും കിട്ടിയില്ല. കുഞ്ഞൂട്ടൻ മുറിയിലാകെ അന്വേഷിക്കാൻ തുടങ്ങി. അപ്രതീക്ഷിതമായി ഒരാ ബാഗ് അവൻ്റെ കണ്ണിൽ പെട്ടു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വന്നപ്പോൾ ഇന്ദിരാമ്മയുടെ കൈയ്യിൽ കണ്ട അതേ ബാഗ്. അവനത് കൈയ്യിലെടുത്ത് ഉയർത്തി മേശമേൽ വച്ചു. ബാഗിൻ്റെ മുകളിലെ സിബ് അൽപ്പം ബലം പ്രയോഗിച്ച് കുഞ്ഞൂട്ടൻ തുറന്നു. ശസ്ത്രക്രിയ കഴിഞ്ഞ് കിടന്നപ്പോൾ അപ്പു ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും അതിലുണ്ടായിരുന്നു. അതിൽ ഒരെണ്ണം അവൻ കൈയ്യിലെടുത്തു. അവളുടെ രക്തം പറ്റിപ്പിടിച്ച ഒരു വെളുത്ത തുണി. അഞ്ഞൂട്ടൻ അത് കൂട്ടിപിടിച്ച് തൻ്റെ മുഖത്തേക്കടുപ്പിച്ചു. ശേഷം ചുണ്ടുകൾ ചേർത്തതിലൊന്ന് മുത്തി. ചൂണ്ടുകൾ ചേരുന്നതിനോടൊപ്പം അവ വിറയ്ക്കുന്നു മുണ്ടായിരുന്നു. കണ്ണുകൾ ചെറുതായി തുളുമ്പി വന്നു. കുഞ്ഞൂട്ടൻ്റെ കണ്ണിൽ നിന്നും ഇറ്റി വീണ രണ്ടു തുള്ളികൾ വെള്ള തുണിയിലെ രക്ത കറപിടിച്ച ഭാഗത്തേക്ക് വീണു. അവനത് മേശമേൽ തന്നെ വച്ച് ബാഗിനകത്തെ ബാക്കി സാധനങ്ങളൂടെ നോക്കി. അതിൻ്റെ അടിത്തട്ടിലായി ഒരു ഫയൽ കിടക്കുന്നത് കണ്ടു. “”സ്വാതി സി ശങ്കർ…””, ആദ്യത്തേത് അപ്പുവിൻ്റേത് തന്നെ. അതൊരിക്കെ കുഞ്ഞൂട്ടൻ കണ്ടിട്ടുണ്ട്. അപ്പൂൻ്റെ റിപ്പോർട്ട് തറക്കാലം മാറ്റിവച്ച് അതിന് താഴെ കണ്ട ഫയൽ അവൻ കൈയ്യിലെടുത്തു. പക്ഷെ അതിൽ ചെറിയൊരു പ്രശ്നം അവൻ കണ്ടു. ഫയലിൽ ഉള്ളത് കുഞ്ഞൂട്ടൻ്റെ പേരല്ല. അവന് പരിചയമില്ലാത്ത മറ്റൊരു പേര്. “”പി അനന്ത ദേവ്..””, എന്ന ആളുടെ റിപ്പോർട്ടാണത്. അതാരാണെന്ന് കുഞ്ഞൂട്ടന് അറിയില്ല. അവൻ വിചാരിച്ചത് പോലെ അത് തൻ്റെ അല്ലാ എന്ന സന്തോഷം അവനുണ്ടായി. എന്നാൽ ഈ അനന്ത ദേവ് ആരാ… കുഞ്ഞൂട്ടൻ ആഹ് റിപ്പോർട്ട് തുറന്ന് നോക്കി.
അവൻ്റെ തലയിലൂടെ ഒരു കൊള്ളിയാൻ മിന്നി. അതിനകത്ത് സീലടിച്ച മുഖ ചിത്രം കുഞ്ഞൂട്ടൻ്റെ തന്നെയാണ്. ഇതെങ്ങനെ സംഭവിച്ചു എന്നതിൽ കുഞ്ഞൂട്ടന് ആകെ ആശയക്കുഴപ്പമായി. അവൻ വീണ്ടും ആഹ് മുഖചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി. അത് അവൻ തന്നെയായിരുന്നു. ചിത്രത്തിന് താഴെക്കൊടുത്ത വിസ്തൃത വിവരണത്തിൽ കുഞ്ഞൂട്ടൻ കണ്ണോടിച്ചു. അവിടെ അച്ഛൻ്റെയും അമ്മയുടെയും പേര് കൊടുക്കണ്ട ഭാഗം ഒഴിഞ്ഞ് കിടക്കുന്നു. അതിനർത്തം അവര് മരിച്ച് പോയെന്നോ അറിയില്ലെന്നോ ആണ്. പിന്നെയുള്ള അഡ്രസ്സും കാര്യങ്ങളൊക്കെ പുന്നയ്ക്കലെ തന്നെയാണ്. വർഷവും ഇതേ വർഷം. കുഞ്ഞൂട്ടൻ റിപ്പോർട്ടിലെ പേജ് മറിച്ചു. അടുത്ത പേജിൽ വ്യക്തിയുടെ മാനസിക നില കുറിക്കുന്ന ചില വിവരണങ്ങൾ കൊടുത്തിരിക്കുന്നു. അത് വായിക്കെ അവന് മനസിലായി ഇതൊരു രോഗമല്ല രോഗാവസ്ഥയാണ്. റിപ്പോർട്ടിലെഴുതിയിരിക്കുന്ന ഓരോ വിവരണങ്ങളും കുഞ്ഞൂട്ടൻ തൻ്റെ ഫോണെടുത്ത് ഗൂഗിൾ ചെയ്ത് നോക്കി. ന്യൂറോൺ സെൽസ് ഡാമേജും ഹോർമോൺ പ്രൊഡക്ഷൻ ഡിസോർഡർ ആവുകയും ചെയ്യുന്നതാണ് പ്രധാന പ്രശ്നം. ബ്രയിൻ ഡാമേജ് സംഭവിച്ചത് കാരണം ന്യൂറോണിൻ്റെ എലക്ട്രോ ട്രാൻസാക്ഷൻ കൃത്യമായി നടക്കുന്നില്ല എന്നത് അടുത്തൊരു കാരണം. പിന്നീട് എഴുതിയിരുന്നത് കുഞ്ഞൂട്ടനെ ആകെ തളർത്തി കളഞ്ഞു. മെൻ്റൽ ഡിസോർഡർ. ഹൈലി ഡെയ്ഞ്ചറസാണ്. ചികിത്സ കിട്ടിയില്ലങ്കിൽ ആരുടെയെങ്കിലും ജീവഹാനിക്ക് വരെ കാരണമാകാം. അത്രത്തോളം ഡെയ്ഞ്ചറസായിട്ടുള്ള മെൻ്റൽ ഡിസോർഡർ. കുഞ്ഞൂട്ടന് ആകെ തലകറങ്ങുന്നത് പോലെ തോന്നി. തനിക്ക് കൊഴപ്പമൊന്നും ഉണ്ടാവാതിരിക്കാനായിരിക്കാം സച്ചിനെന്ന തൻ്റെ പേര് നാറ്റി ഇന്ദിരാമ്മ അവിടെ അനന്തനെന്ന് കൊടുത്തത്. കുഞ്ഞൂട്ടൻ അങ്ങിനെയാണ് റിപ്പോർട്ടിലെ പേര് വ്യത്യാസത്തിൻ്റെ കാരണം മനസിലാക്കിയത്. അച്ഛൻ്റെയും അമ്മയുടെയും പേര് കൊടുത്തിട്ടില്ല താനും.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…