പെരുമാൾപുരം***
നേരം ആറുമണിയോട് അടുക്കുന്നു കനകമ്മ എല്ലാവരെയും കൂട്ടി ക്ഷേത്രത്തിലേക്കിറങ്ങി. തിക്കിലും തിരക്കിലും തൻ്റെ വയ്യാത്ത കാല് വച്ച് നിൽക്കാൻ കഴിയാത്തത് കൊണ്ട് വിജയലക്ഷ്മി പോയില്ല. ഗൗരി വലിയ അധികാരത്തോടെ തന്നെ അപ്പൂൻ്റെ കൈയ്യിൽ ചുറ്റിപ്പിടിച്ചാണ് നടക്കുന്നത്. അൽപ്പ സമയത്തെ യാത്രയുണ്ട്. പക്ഷെ അത് അധികം മടുപ്പിക്കുന്ന ദൂരമല്ല. പോവുന്ന വഴികളിലെല്ലാം കടകളും ഹോട്ടലുകളുമാണ്. അതിലൂടെ ദർശനം കഴിഞ്ഞ് പോവുന്നതും ദർശനത്തിനായി വരുന്നതുമായി ഒരുപാട് ആളുകൾ നടക്കുന്നു. അപ്പുവും ഗൗരിയും ഓരോ കടകളിലേക്കും കണ്ണുകളോടിച്ച് കൊണ്ട് ഇന്ദിരാമ്മയോടൊപ്പം മുൻപോട്ട് നടന്നു. ശ്രീകോവിൽ ദർശനത്തിനായി ഒരുപാട് ആളുകൾ വരിവരിയായി നിൽക്കുന്നു. നാളെ രാവിലെ ആയാലും തീരാത്ത അത്ര ആളുകളുണ്ട് ക്യൂവിൽ. അതിൽ കയറിയാൽ തീർച്ചയായും ദർശനം നടക്കില്ലെന്ന് കനകയ്ക് അറിയാം. അവർ കുട്ടിക്കാലം മുതലേ ഇവിടെ വരുള്ളതല്ലേ അതിന്റെ പരിചയം വച്ചാണ് എല്ലാം കണക്ക് കൂട്ടുന്നത്. നടതുറക്കാൻ നേരമായപ്പോൾ കനകമ്മ എല്ലാരേയും കൂട്ടി പുറത്ത് നിന്ന് തൊഴുതു. അൽപം ദൂരത്താണങ്കിലും പ്രതിഷ്ഠ വ്യക്തമായി കാണാം. പിന്നീടൊരിക്കെ വിസ്തരിച്ച് തന്നെ വരാമെന്ന് പറഞ്ഞ് കനക അവരെയും കൂട്ടി അവിടെ നിന്ന് ഭജനയും മറ്റും നടക്കുന്ന സ്റ്റേജിനടുത്തേക്ക് നീങ്ങി. വൈകിട്ട് വൈശാഖിൻ്റെ കീർത്തനമുണ്ടെന്ന് പറഞ്ഞതനുസരിച്ച് അത് കേൾക്കാനുള്ള ആവേശത്തിലായിരുന്നു എല്ലാവരും.
ഭജന നടക്കുന്നിടത്തേക്ക് അവരെത്തുമ്പൊ അൽപ്പം വൈകിയിരുന്നു. ആളുകളെല്ലാം ഇട്ടിരിക്കുന്ന കസേരകളിൽ കയറി സ്ഥാനം പിടിച്ച് തുടങ്ങി. തിരഞ്ഞ് പിടിച് ഒരു മൂലയിൽ നാല് കസേര ഗൗരി കണ്ടെത്തി. വേഗം തന്നെ എല്ലാവരെയും വിളിച്ച് അവൾ കസേരയിൽ സ്ഥാനമുറപ്പിച്ചു. മണ്ഡപത്തിൻ്റെ മൂന്ന് ഭാഗത്തും അരഭിത്തിയുണ്ട് അതിനകത്താണ് കസേരകൾ നിരത്തി ഇട്ടിരിക്കുന്നത്. അതിനപ്പുറത്തേക്ക് ചെറിയൊരു വരാന്ത. നിന്ന് പരിപാടികൾ കാണാൻ ഒക്കുന്നവർക്ക് അവിടെ നിൽക്കാം. ഗൗരി അരഭിത്തിയോട് ചേർന്നാണ് ഇരുന്നത് അതിനപ്പുറത്ത് അപ്പു പിന്നെ ഇന്ദിരാമ്മയും കനകാമ്മയും. ഒരുപാട് കുട്ടികളുടെ അരങ്ങേറ്റം ക്ഷേത്രത്തിൻ്റെ സദസ്സിൽ വച്ച് നടക്കുന്നുണ്ട്. നാല് പേരും അതെല്ലാം കണ്ട് ആസ്വദിച്ചിരിക്കാണ്. അഞ്ചും ആറും വയസുള്ള കുട്ടികൾ സ്റ്റേജിൽ ചുവടുവെക്കുന്നത് കണ്ട് ഇന്ദിരാമ്മയും കനകാമ്മയും ആശ്ചര്യപ്പെട്ടു. അപ്പുവും എല്ലാം ശ്രദ്ധയോടെ കാണുകയാണ്. സ്റ്റേജിലേക്ക് നോക്കുന്നതിനിടയിൽ ഗൗരിയുടെ കണ്ണൊന്ന് പാളി. മണ്ഡപത്തിൻ്റെ വരാന്തയിൽ നിന്ന് കൊണ്ട് തങ്ങളെ തന്നെ വീക്ഷിക്കുന്ന വൈശാഖിനെ ഗൗരി കണ്ടു. ഒന്നൂടി ശ്രദ്ധിച്ചപ്പഴാണ് മനസിലായത്. അയാള് നോക്കുന്നത് അപ്പൂനെയാണ്. ഗൗരിയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.
“”അപ്പു ചേച്ചീ…””,””ഈ കസേരയൊന്ന് പിടിച്ചോണേ ഞാനിപ്പവരാം…””,
“”എങ്ങോട്ടാ…””,
അപ്പൂൻ്റെ ചോദ്യത്തിന് മറുപടി പറയുന്നതിന് മുന്നേ തന്നെ ഗൗരി അരഭിത്തി കടന്ന് വരാന്തയിലേക്ക് ഇറങ്ങി. അവള് നേരെ പോയത് വൈശാഖിനടുത്തേക്കാണ്. സ്റ്റേജിൻ്റെ സൈഡിലായി വരാന്തയിൽ എല്ലാം വീക്ഷിച്ച് കൊണ്ട് നിൽക്കുകയായിരുന്നു അവൻ. ഗൗരി തൻ്റെ അടുത്തേക്ക് വരുന്നത് കണ്ട് അപ്പുവിൻ്റെ മേലെ വച്ചിരുന്ന കണ്ണ് അയാൾ പിൻവലിച്ചു.
“”എന്താ മോനേ എന്താ പരിപാടി…””,
വൈശാഖിനടുത്തെത്തി ഗൗരി ചോദിച്ചു.
“”ഗൗരിക്കുട്ടീ…””,””നമ്മക്കെന്ത് പരിപാടി…””,””ചുമ്മാ ഇങ്ങനെ നിക്കണു…””,
“”ഉവ്വ…””,””ഞാൻ കാണുന്നുണ്ടെല്ലാം…””,””അങ്ങോട്ട് വല്ലാണ്ട് ചാടാൻ നിക്കണ്ട…””,””അതൊക്കെ ബുക്ക്ടാണ് മോനേ…””,
വൈശാഖിനെ ഒന്നാക്കി കൊണ്ട് ഗൗരി പറഞ്ഞു.
“”ബുക്ക്ടോ…””,””നീ എന്തൊക്കെ ഗൗരിക്കുട്ടീ ഈ പറയണെ…””,
“”കൊറച്ചേരായി ഞാൻ ശ്രദ്ധിക്കുന്നു…””,””കണ്ണ് മുഴുവൻ അപ്പുച്ചേച്ചീടെ മേലെ ആണല്ലോ…””,
“”നീ കണ്ടല്ലേ….””,””എന്താ ഇപ്പൊ നോക്കിയാല്…””,””അവള് സുന്ദരിയല്ലേ…””,
“”സുന്ദരിയൊക്കെ തന്നെ പക്ഷെ ആൾക്ക് വേറെ ഒരാളെ ഇഷ്ട്ടാണ്…””,””അവര് തമ്മിലുള്ള വിവാഹക്കാര്യൊക്കെ തറവാട്ടില് സംസാരിച്ചതാ…””,
“”നീ വെറുതേ കള്ളം പറയണ്ട….””,
“”അല്ല വൈശാഖേട്ടാ സത്യാ…””,””ആവര് തമ്മിൽ ഇഷ്ട്ടത്തിലായിരുന്നു…””,””അങ്ങനെ പറഞ്ഞ് വച്ചതാ…””,
ഇഷ്ടമെന്നൊക്കെ പറഞ്ഞപ്പൊ വൈശാഖിൻ്റെ ഉള്ളൊന്ന് പിടഞ്ഞു.
“”നിശ്ചയം ഒന്നും ഉണ്ടായില്ലേ…””,””ഇവടേന്ന് ആരും പോയില്ലല്ലോ…””,
“”നിശ്ചയം ആയിട്ടൊന്നും നടന്നിട്ടില്ല…””,””എല്ലാം പറഞ്ഞ് വച്ചിട്ടേ ഒള്ളു…””,
“”ഹൂ….””,””അപ്പൊ നിശ്ചയം ഒന്നും കഴിഞ്ഞിട്ടില്ലേ…””,””വാക്കൊക്കെ എപ്പ വേണേലും മാറി പോവാം ഗൗരിക്കുട്ടീ…””,””നിശ്ചയം കഴിഞ്ഞെന്ന് കരുതി ഞാനൊന്ന് ഭയന്നു….””,
ഗൗരി തലക്ക് കൈ കൊടുത്തു.
“”ഈ വൈശാഖേട്ടനോടെ പറഞ്ഞിട്ട് കാര്യമില്ല…””,””ഞാൻ പോണ്…””,
ഗൗരി അവനടുത്ത് നിന്നും തൻ്റെ ഇരിപ്പിടത്തിലേക്ക് മടങ്ങി പോന്നു.
“”നീ എങ്ങോട്ട് പോയതാ ഗൗരീ…””,
കസേരയിൽ വച്ചിരുന്ന പേഴ്സ് എടുത്ത് മാറ്റി അപ്പു ചോദിച്ചു. ഗൗരി അരഭിത്തി കടന്ന് കസേരയിലേക്ക് തിരികേ ഇരുന്നു.
“”ദേ വൈശാഖേട്ടൻ അവിടെ നിക്കുന്നു…””,””പുള്ളിയെ കണ്ട് ഒരോൾദ ബെസ്റ്റ് പറയാൻ…””,
ഗൗരി വൈശാഖ് നിന്നിടത്തേക്ക് കൈ ചൂണ്ടിക്കാട്ടി. തങ്ങളെ തന്നെ നോക്കി നിൽക്കുന്ന വൈശാഖിനെ അപ്പഴാണ് അപ്പു കാണുന്നത്. അവൾ നോക്കുന്നത് കണ്ട വൈശാഖ് കൈ ഉയർത്തി കാട്ടി ചിരിച്ചു. അത് പോലെ തന്നെ അപ്പുവും തിരിച്ച് കൈ കാട്ടി ഒരു തംസപ്പ് കൊടുത്തു. വൈശാഖ് ഒരു ചിരിയോടെ തലയാട്ടി. എന്നിട്ട് ശ്രദ്ധ സ്റ്റേജിലേക്ക് തിരിച്ചു. സമയം ഏകദേശം പത്തുമണിയോടെയാണ് വൈശാഖിൻ്റെ ഭജന ആരംഭിച്ചത്.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…