പതിനെട്ടാം 👹 തീയാട്ട് {Sajith} 269

വൈജയന്തിപുരം***

 

അപ്പു വിളിച്ചിട്ട് കോളെടുക്കാത്ത നിരാശയിൽ കുഞ്ഞൂട്ടൻ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇനി ഗോവിന്ദൻ മാമയും കണിയാരും പറഞ്ഞ വിവരം ഇന്ദിരാമ്മയും അപ്പുവും ഒക്കെ അറിഞ്ഞ് കാണുവോ അതായിരിക്കുമോ വിളിച്ച്ട്ട് കോളെടുക്കാത്തത് എന്നൊക്കെ അവൻ ചിന്തിച്ച് പോയി. മുൻപ് മംഗ്ഗലത്ത് നിന്ന് ഇറങ്ങണ്ടി വന്നപ്പോഴുള്ള അതേ അവസ്ഥയിലേക്ക് തന്നെ ഇപ്പൊ കുഞ്ഞൂട്ടൻ വന്നെത്തി. ആരും തൻ്റെ കൂടെ നിൽക്കുന്നില്ലെന്ന തോന്നൽ അവനെ വേട്ടയാടി. ഇത്രകാലം അച്ഛനെന്നും അമ്മയെന്നും വിളിച്ചവർ ഒറ്റ ദിവസം കൊണ്ട് അതല്ലാതായപ്പോൾ ഒരുപാട് കരഞ്ഞിരുന്നു. അന്ന് ആകെ ഒരു മരവിപ്പാണ് ഉണ്ടായത്. അതിൽ നിന്ന് കരകയറിയത് ഇന്ദിരാമ്മയേയും അപ്പുവിനെയും കിട്ടിയ ശേഷമാണ്. തനിക്ക് അഭയം തന്നവരാണവർ. കുഞ്ഞൂട്ടനെ സ്നേഹിക്കാനും തിരിച്ച് സ്നേഹിക്കാനും ആകെയുള്ള രണ്ട് ജീവൻ. അവരെ താനെങ്ങനെ കൊല്ലുമെന്ന ചിന്ത അവൻ്റെ മനസിനെ വല്ലാതെ അലട്ടി. കുഞ്ഞൂട്ടന് സത്യത്തിൽ അവനെ തന്നെ വിശ്വാസമില്ലാത്ത പോലെയായി. മിക്കപ്പോഴും തൻ്റെ ബോധമറയുന്നതിനിടയ്ക്ക് എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്ന് അവന് തോന്നിതുടങ്ങി. അത് വല്ലാത്തൊരസ്വസ്ഥതയായി മാറി. ഒരു നിമിഷം വൈജയന്തിയിലേക്ക് വരേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി. ചെമ്പ്രയിൽ എത്ര സന്തോഷത്തോടെയാണ് കഴിഞ്ഞത്. അവിടെ തന്നെ നിന്നാൽ മതിയായിരുന്നു. കട്ടിലിൽ കിടക്കുമ്പോഴും കുഞ്ഞൂട്ടൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇടയ്ക്കിടയ്ക്ക് അവൻ ഫോണ് കൈയ്യിലെടുത്ത് നോക്കുന്നുണ്ട്. അപ്പൂ തന്നെ തിരിച്ച് വിളിക്കാത്തത് അവനിൽ നിസ്സഹായത പടർത്തി. കുഞ്ഞൂട്ടൻ ഓരു ഷർട്ടുമിട്ട് മുറിവിട്ട് താഴെയിറങ്ങി അൽപ്പ നേരം മൂത്തശ്ശിയോട് സംസാരിക്കാനായി അവരുടെ മുറിയിലേക്കവൻ എത്തി. തന്നെ ഇവിടെ മനസിലാക്കുന്നത് മുത്തശ്ശി മാത്രമാണ്. ആര് എന്തൊക്കെ പറഞ്ഞാലും അവർക്ക് താൻ മകനാണ്. അവരുടെ ദേവൻ. മുത്തശ്ശിയോട് സംസാരിച്ചിരിക്കുന്നത് അവന് വല്ല്യ ആശ്വാസമായി. 

 

വൈകിട്ട് മുത്തശ്ശിക്ക് കഴിക്കാനുള്ള മരുന്നുമായി റോജയെത്തി. ശരീരത്തിൻ്റെ രോഗം മാറ്റാനല്ലേ അതിനെക്കൊണ്ടാവൂ മനസ്സിൻ്റെ കഴിയില്ലല്ലോ. മരുന്ന് കഴിച്ചതിൻ്റെ ക്ഷീണത്തിൽ മുത്തശ്ശി ചെറുതായി മയങ്ങി തുടങ്ങി. മുറിയിലിരുന്ന് അവരെ ഇനി ശല്ല്യപ്പെടുത്തേണ്ടെന്ന് കരുതി കുഞ്ഞൂട്ടൻ മുറിവിട്ട് പുറത്തിറങ്ങി. വീട്ടിൽ നിൽക്കുമ്പോൾ അവനെന്തോ അസ്വസ്ഥത പോലെ. നന്ദിനിയോട് പറഞ്ഞ് കുഞ്ഞൂട്ടൻ വീട് വിട്ടിറങ്ങി. മുറ്റത്തിറങ്ങിയ അവൻ ലക്ഷ്യമില്ലാതെ അങ്ങനെ നടന്നകന്നു. കുറച്ച് ദൂരം പോയി പാറുക്കുട്ടിയുടെ വീട്ടിലേക്ക് തിരിയുന്ന മൂന്നും കൂടിയ വഴിയിലെത്തി. എന്തോ ഒരു സങ്കോചത്തിൽ നിന്ന ശേഷം അവൻ്റെ കാലുകൾ രുഗ്മിണിയുടെ കത്തിക്കരിഞ്ഞ വീട്ടിലേക്ക് ചലിച്ചു.

 

വൈജയന്തിക്കാർ അന്ന് കത്തിച്ചിട്ടത് പോലെ തന്നെ കിടക്കുകയാണ് അവളുടെ കുടിൽ. അൽപ്പ നേരം അതിൻ്റെ മുറ്റത്തെ പുളിമരച്ചോട്ടിൽ കുഞ്ഞൂട്ടൻ നിന്നു. പുഷ്പ്പേച്ചി ജോലികഴിഞ്ഞ് വന്നിട്ടുണ്ടായിരുന്നില്ല. കുഞ്ഞൂട്ടൻ അവിടെ നിന്നും നടന്നു നീങ്ങി.

 

അന്നൊരിക്കെ സ്രാവണോടൊത്ത് ചായ കുടിക്കാനായി വന്ന വയലിനരികെയുള്ള ചെറിയ ചായപീടിക അവൻ കണ്ടു. അവിടെ നിന്ന് ഒരു ചായയും വാങ്ങി തൊട്ടടുത്ത കലിങ്കിൽ പോയി ഇരുന്നു. വേലിയായി നട്ടിരുന്ന ചീനകൊന്ന കലിങ്കിൻ മേലേ കൂടി കുട പോലെ മൂടി നിൽക്കുന്നു അതിന് ചുവട്ടിലാണ് കുഞ്ഞൂട്ടൻ ഇരുന്നത്. കൈയ്യിലെ ചായ അവൻ ഓരോ സിപ്പായി കുടിച്ച് കൊണ്ടിരുന്നു. ദൂരെ കുന്നിനപ്പുറമുള്ള താഴ്വരയിലേക്ക് സൂര്യൻ അസ്തമിക്കാൻ പോയ് കൊണ്ടിരിക്കുന്നു. പ്രഭയെല്ലാം നഷ്ടപ്പെട്ട സൂര്യനെ ഈ സമയം നഗ്ന നേത്രങ്ങൾ കൊണ്ട് നന്നായിട്ട് കാണാം. കലിങ്കിനടിയിലൂടെയുള്ള തോട്ടിൽ എവിടെ നിന്നോ വന്ന താറാവ് കൂട്ടം ഒച്ചയുണ്ടാക്കി കടന്ന് പോയി. ചായ കുടിച്ച ഗ്ലാസുമായി കുഞ്ഞൂട്ടൻ ചായക്കടയിലെത്തി. പൈസയും കൊടുത്ത് അവൻ അവിടെ നിന്നു മടങ്ങി. ഇറങ്ങുന്ന നേരത്ത് ഫോണ് കൈയ്യിലെടുത്തിട്ടുണ്ടായിരുന്നില്ല. അപ്പു അതിലേക്ക് വിളിച്ച് കാണുമോ എന്നൊരു ആശങ്ക അവൻ്റെ ഉള്ളിൽ ഉടലെടുത്തെങ്കിലും പിന്നെ അത് കാര്യമാക്കിയില്ല. 

 

അവിടെ നിന്ന് അവൻ നേരേ പോയത് ക്ഷേത്രത്തിലേക്കാണ്. നേരത്തേ വന്നപ്പോൾ ആളനക്കമില്ലാതിരുന്ന ക്ഷേത്രത്തിലിപ്പോൾ ആരുടെയൊക്കെയോ ആരവങ്ങൾ ഉയർന്ന് കേൾക്കാൻ തുടങ്ങി. അവൻ്റെ ശ്രദ്ധ തിരിച്ച് കൊണ്ട് നീട്ടിയുള്ള ഒരു ശങ്കൊലി നാദം അവിടെ മുഴങ്ങി കേട്ടു. ക്ഷേത്രമുറ്റത്തെ ആൽമരത്തിൻ്റെ പടിക്കെട്ടിൽ കയറി കുഞ്ഞൂട്ടനിരുന്നു. നേരം ഇരുട്ടാൻ പോവുന്നു. 

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *