“”ശരി ഞാൻ വരാം…””,””നീ പൊയ്ക്കോ…””,
അത് കേട്ട് ഒരു പുഞ്ചിരിയോടെ തലയാട്ടി ഗൗരി താഴേക്കോടി. അപ്പു ബാത്ത്റൂമിൽ കയറി ഒന്ന് മുഖം കഴുവി പുറത്തിറങ്ങി. ശേഷം പടികളിറങ്ങി താഴേക്ക് ചെന്നു. മുകളിൽ നിന്ന് താഴേക്കുള്ള ഓരോ പടികൾ ഇറങ്ങുമ്പോൾ അപ്പു ശ്രദ്ധിച്ചു. നടുമുറ്റത്ത് നിന്ന് ആരുടെ ഒക്കെയോ ശബ്ദം ഉയരുന്നു. ഗൗരിയാണ് നല്ല ഉത്സാഹത്തോടെ സംസാരിക്കുന്നത്. പടികളിറങ്ങി അപ്പു നടുമുറ്റത്തിനടുത്തെത്തി. അവിടെ ഇന്ദിരാമ്മയും കനകാമ്മയും വിജയമ്മയുമുണ്ട് പിന്നെ ഒരു പുരുഷനാണ് നിൽക്കുന്നത് തനിക്കെതിർ വശത്തേക്ക് തിരിഞ്ഞാണയാൾ ശിൽക്കുന്നത്. പുള്ളിയുടെ കൈയ്യിൽ തുങ്ങി കൊണ്ട് ഗൗരി എന്തോ കലപില പറയുന്നു. ഇന്ദിരാമ്മയും കനകാമ്മയും അവിടെ നിൽക്കുന്ന ആളോട് എന്തൊക്കെയോ വിശേഷങ്ങൾ ചോദിക്കുന്നു. അപ്പൂൻ്റെ കുലുസ് ശബ്ദം കേട്ട് ഗൗരി തിരിഞ്ഞ് നോക്കി. അവളേ കണ്ടതും ഗൗരി അയാളുടെ കൈവിട്ടെ ഓടി വന്ന് അപ്പൂൻ്റെ തോളിൽ തൂങ്ങി.
“”വൈശാഖേട്ടാ ഇതാണ് എൻ്റെ അപ്പു ചേച്ചി…””,
ഗൗരിയുടെ ശബ്ദം കേട്ടാണ് അയാൾ തല തിരിക്കുന്നത്. നീണ്ടമുടിയും കട്ടി മീശയും വലിഞ്ഞ് മുറുകിയ സുന്ദരമായ മുഖപേശികളും നീണ്ട മൂക്കുമായി അത്യാവശ്യം ഉയരമുള്ള ഒരാൾ. അയാൾ തിരിഞ്ഞ് ഗൗരിയുടെ നേരെ നോക്കി. അപ്പഴാണ് കൂടെ നിന്ന ആളെ അയാൾ ശ്രദ്ധിക്കുന്നത്. അപ്പൂനെ കണ്ടതും അയാളുടെ മുഖത്ത് സദാ ഉണ്ടാവുന്ന പുഞ്ചിരി തെളിഞ്ഞു. കണ്ണുകളും ചെറുതായി വിടർന്നു. ഒരു കൈ ഉയർത്തി അയാൾ അപ്പൂനെ അഭിവാദ്യം ചെയ്തു. തിരിച്ച് അപ്പുവും. ഗൗരി അവളെയും കൂട്ടി നടുമുറ്റത്തെത്തി.
“”ഹെയ്…””,””വൈശാഖ്…””,
അപ്പൂന് നേരെ അയാൾ കൈ നീണ്ടി. തിരികെ അപ്പുവും കൈ നീട്ടിക്കൊണ്ട് അയാൾക്ക് ഹസ്തദാനം നടത്തി. നല്ല ബലിഷ്ടമായ കൈകളിയിരുന്നു അയാൾക്ക്. വൈശാഖിൻ്റെ തവിട്ടു നിറമുള്ള കണ്ണിൽ നോക്കി കൊണ്ട് അപ്പു ഒരു നിമിഷം നിന്നു.
“”അപ്പു എന്ത് ചെയ്യുന്നു…””,
അയാളുടെ ചോദ്യമാണ് അവളുടെ ശ്രദ്ധ തിരിച്ചത്.
“”ഞാൻ…””,””ഞാൻ ഗസ്റ്റ് ലച്ചററായി വർക്ക് ചെയ്യായിരുന്നു ഇപ്പൊ ലീവിലാണ്…””,
ഹസ്തദാനത്തിനായി നീട്ടിയ കൈകൾ അപ്പു തിരികെ വലിച്ച് കൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു. അയുളുടെ മുഖഭാവം കണ്ടിട്ട് അവൾക്കെന്തോ ഒരു അസ്വസ്ഥത പോലെ തോന്നി. എന്നാൽ വൈശാഖ് മോശമായിട്ടല്ല തന്നെ നൊക്കുന്നതെന്ന് അവൾക്ക് അറിയാമായിരുന്നു.
“”ഓക്കേ…””,””ഞാനും ഇവിടെ പെരുമാൾ പുരത്തെ ഹൈസ്കൂളിൽ മാഷായിട്ട് വർക്ക് ചെയ്യാണ്…””,
അയാൾ സ്വയം പരിചയപ്പെടുത്തി തുടങ്ങി.
“”അതൊക്കെ വിജയാമ്മ പറഞ്ഞതാ…””,””പിന്നെ ചേച്ചി ആള് സൂപ്പറായിട്ട് പാട്ട് പാടും പിന്നെ ചിത്രോം വരയ്ക്കും…””,
അയാളുടെ സംസാരത്തിനിടയ്ക്ക് കയറി കൊണ്ട് ഗൗരി പറഞ്ഞു.
“”ഈ വായാടിയെ ഞാൻ…””,””അങ്ങനൊന്നും ഇല്ലപ്പു…””,””വൈകിട്ട് ക്ഷേത്രത്തിൽ ചിലപ്പൊ ബജനയ്ക്കിരിക്കും അത്ര തന്നെ…””,
ആളൊരു ഡൗൺടുഎർത്ത് പാർട്ടി ആണോ എന്ന് അപ്പു സംശയിച്ചു. മറുപടിയായി ഒന്നും അവൾ പറഞ്ഞില്ല വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു.
“”ഇന്ന് വൈകിട്ട് ഇരിക്കുന്നുണ്ടോ വൈശാഖേട്ടാ…””,
ഗൗരി ആകാംക്ഷയോടെ ചോദിച്ചു.
“”ഉവ്വ് ഒന്നവിടം വരെ പോണം….””,
“”എന്നാ ഇന്ന് അത് കേട്ടിട്ടേ ക്ഷേത്രത്തിന്ന് മടങ്ങുന്നുള്ളു…””,””അല്ലേ അമ്മമാരേ…””,
ഗൗരിയുടെ എല്ലാവരോടും ആയി ചോദിച്ചു.
“”ഉവ്വ് വരുന്ന വഴി കനക പറഞ്ഞിരുന്നു മോനെ കുറിച്ച്…””,””എനിക്കും കേക്കണം ഒരു കീർത്തനം…””,
ഇന്ദിരാമ്മയും താൽപര്യം പ്രകടിപ്പിച്ചപ്പോൾ വൈശാഖ് ഒരു പുഞ്ചിരിയോടെ അപ്പൂനെ നോക്കി. അവളും ശരിയെന്ന അർത്ഥത്തിൽ തലയാട്ടി. അവൻ നോക്കിയത് വിജയലക്ഷ്മി കാണാൻ ഇടയാവുകയും ചെയ്തു. അൽപ്പ നേരം കൂടി അവിടെ സംസാരിച്ചിരുന്ന് വൈശാഖിന് കഴിക്കാൻ എടുത്ത് വെക്കാനായി വിജയമ്മ അടുക്കളയിലേക്ക് നീങ്ങി കൂടെ മറ്റമ്മമാരും. അപ്പു വൈശാഖിനോട് വൈകിട്ട് ക്ഷേത്രത്തിൽ വച്ച് കാണാമെന്ന് പറഞ്ഞ് തിരികെ മുറിയിലേക്ക് പോയി കൂടെ ഗൗരിയും കൂടി. താഴേക്ക് പോയപ്പോൾ അപ്പു ഫോണെടുക്കാൻ മറന്നിരുന്നു. തിരികെ വന്നപ്പോൾ അത് കട്ടിലിൽ തന്നെ കിടക്കുന്നുണ്ട്. ഫോണെടുത്തു നോക്കിയ അപ്പു ആശ്ചര്യപ്പെട്ടു. അതിൽ കുഞ്ഞൂട്ടൻ്റെ ഒരു മിസ്ഡ് കോൾ വന്ന് കിടക്കുന്നു. താഴേക്ക് പോയപ്പോൾ വിളിച്ചതാവും സാരില്ല അവൻ വല്ല്യ അധാകരം കാട്ടിയതല്ലേ കൊറച്ചൊന്ന് നമ്മളും കാണിക്കാമെന്ന് അപ്പുവും കരുതി. അവളവനെ തിരികെ വിളിച്ചില്ല. ചുമ്മ കളിപ്പിക്കാമെന്ന് കരുതി ചെയ്തതാണ്.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…