“”ഇന്ദിരയുടെ മോൾടെ കാര്യം കൂടി ഞാൻ കൂട്ടത്തിലൊന്ന് നോക്കി….””,””ആഹ് കുട്ടിയെ മരണഹേതു പിന്തുടരുന്നുണ്ട്…””,””എപ്പഴും ഒരു ജീവഹാനി സംഭവിച്ചേക്കാം…””,
ഗോവിന്ദൻ ഒന്നും മനസ്സിലാവാതെ നെറ്റി ചുളിച്ചു.
“”ആര് എങ്ങനെ എപ്പൊ എന്നൊന്നും എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല…””,””പക്ഷെ ഒരു കാര്യം വ്യക്തമായിട്ട് പറയാം…””,””ആഹ് ചെക്കൻ്റെ കൈ കൊണ്ടായിരിക്കാം ഇന്ദിരേടെ മോള് മൃതിവരിക്കാൻ സാധ്യത…””,
“”കണിയാരെ….””,
ഗോവിന്ദൻ ഉറക്കെ അലറി. അയാളുടെ അലർച്ച മുറിയാകെ മുഴങ്ങി കേട്ടു. പക്ഷെ വാതിൽക്കെ നിന്ന കുഞ്ഞൂട്ടൻ്റെ തലയിൽ മുഴങ്ങി കൊണ്ടിരുന്നത് കണിയാര് പറഞ്ഞ വാക്കുകളാണ്. അപ്പൂൻ്റെ മരണം തൻ്റെ കൈ കൊണ്ടാവുമെന്ന്. എന്ത് കൊണ്ട് കണിയാര് അങ്ങിനെ പറഞ്ഞെന്ന് കുഞ്ഞൂട്ടന് ഒരൂഹവുമില്ല. അവൻ്റെ നെഞ്ച് പൊട്ടുന്ന ഒരു അനുഭൂതിയാണ് അപ്പൊ ഉണ്ടായത്. അപ്പൂനെ കുഞ്ഞൂട്ടൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് രണ്ടുപേർക്കുമറിയാൽ. ആഹ് താൻ തന്നെ അപ്പൂനെ കൊല്ലുകയോ. അവൻ്റെ കണ്ണുകൾ നിറഞ്ഞു. കൂടുതൽ അവിടെ നിന്ന് അവരുടെ സംസാരം കേൾക്കാൻ കുഞ്ഞൂട്ടനേ കൊണ്ടായില്ല. അവൻ ഓഫീസിൽ നിന്നിറങ്ങി പുറത്തേക്ക് നടന്നു.
“”അവൻ ഞങ്ങടെ കുട്ടിയാ…””,””അപ്പൂനെ കുഞ്ഞൂട്ടന് എന്ത് ഇഷ്ടമാണെന്നറിയോ…””,””അങ്ങനെയൊന്നും അവൻ ചെയ്യില്ല…””,
ഓഫിസിൽ ഗോവിന്ദൻ കടുപ്പിച്ച് തന്നെ കണിയാരോട് പറഞ്ഞു.
“”ഗോവിന്ദാ ഞാൻ നിങ്ങടെ നല്ലതിന് വേണ്ടീട്ടേ അന്നും ഇന്നും എന്നും ശബ്ദമുയർത്തീട്ടുള്ളു…””,””ഇപ്പൊ ഞാൻ പറഞ്ഞത് തനിക്ക് കളിയായി തോന്നിയിട്ടുണ്ടങ്കിൽ അങ്ങനെയാവാം…””,””പക്ഷെ വരും വരാഴികാ…””,””അത് താങ്ങാൻ തന്നെ കൊണ്ടാവോ…””,””ആഹ് കുട്ടിക്ക് ഒന്നും വരില്ലെന്ന് നെഞ്ചത്ത് കൈവച്ച് പറയാൻ ഒക്കോ തനിക്ക്…””,
തല കുനിച്ച് നിലത്തേക്ക് നോക്കി കണ്ണുകൾ നിറക്കായിരുന്ന ഗോവിന്ദനോട് ഗോപാലകൃഷ്ണൻ ചോദിച്ചു. ഒരു താങ്ങിനുള്ള ശക്തിയില്ലാതെ ഗോവിന്ദൻ്റെ കാലിടറി. അയാൾ ഓഫീസിൽ കണ്ട ടേബിളിൽ ദുർബലനേ പോലെ ഇരുന്നു.
“”ഈ നാക്ക് എപ്പഴേലും പിഴച്ച സന്ദർഭം താൻ്റെ ഓർമ്മയിലുണ്ടോ…””,
ഗോവിന്ദന് നേരെ കണിയാര് അലറി. ഇല്ലെന്ന് ഗോവിന്ദൻ തലയാട്ടി.
“”ഞാൻ ഇപ്പഴും നിങ്ങടെ നന്മക്കാ പറയണെ…””,””ആഹ് ചെക്കനെ പുന്നയ്ക്കൽ നിന്നും വേഗം എവിടേക്കേലും മാറ്റിക്കോളൂ…””,””അത്രയും അപകടം ഒഴിവാക്കാം…””,””പിന്നെ ഇന്ദിരേടെ മോളെ ഇനി അവനുമായി ഇടപഴകാൻ അധികം അനുവദിച്ച് കൂടാ…””,””ഒരു നിയന്ത്രണം എപ്പഴും ഉണ്ടായിരിക്കണം…””,
“”എങ്ങോട്ട് മാറ്റാനാ കണിയാരെ…””,””എല്ലാം ശരിയാവുമെന്ന് പറഞ്ഞിട്ടല്ലേ വീട്ടില് നിർത്തി ചികിത്സിക്കാന്ന് വച്ചത്….””,””മാറ്റാനൊന്നും ഇന്ദിര സമ്മതിക്കില്ല…””,
ഗോപാലകൃഷ്ണൻ്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു. അപ്പൊ മാറ്റുന്നതിൽ ഗോവിന്ദന് പ്രശ്നമൊന്നുമില്ല. തൻ്റെ പകുതി പണി കുറഞ്ഞതായി കണിയാർക്ക് തോന്നി.
“”അത് താൻ തന്നെ സമ്മതിപ്പിക്കണം…””,””ഇന്ദിരേടെ മോൾടെ കാര്യമല്ല…””,””എന്തങ്കിലും സംഭവിച്ച് കഴിഞ്ഞിട്ട് പിന്നെ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ…””,
ടേബിളിലിരുന്ന് കരഞ്ഞ് കൊണ്ട് തന്നെ ഗോവിന്ദൻ ഇല്ലയെന്ന് തലയാട്ടി.
“”എനിക്ക് പരിചയമുള്ളൊരാശുപത്രിയുണ്ട് അവിടേക്ക് തൽക്കാലം അവനെ നമ്മക്ക് മാറ്റാം…””,””അതിന് മുൻപേ കുറച്ച് പൂജയും വഴിപാടുകളുമൊക്കെയുണ്ട് അതിന് താൻ അവനെ തയ്യാറാക്കി കൊണ്ടുവരണം…””,””കേട്ടോ…””,
ഗോവിന്ദൻ തലയാട്ടി കൊണ്ട് മേശമേൽ നിന്ന് എഴുന്നേറ്റു.
“”തൽക്കാലം ഇത് ഇന്ദിരയും താനുമല്ലാതെ മറ്റാരും അറിയരുത്…””,””പിന്നെ പൂജയ്ക്കുള്ള സമയവും കാലവും എല്ലാം ഞാൻ വിളിച്ചറിയിക്കാം…””,
“”മ്മം…””,
ആഹ് മൂളലിന് തീരെ ജീവനുണ്ടായിരുന്നില്ല. ഗോവിന്ദൻ പതുക്കെ കമ്മിറ്റി ഓഫീസ് വിട്ട് പുറത്തിറങ്ങി. കാറ് ലക്ഷ്യമാക്കി അയാൾ നടന്നു.
കാറിൻ്റെ സ്ലിയറിങ്ങിൽ തല താങ്ങി കിടക്കുകയായിരുന്നു കുഞ്ഞൂട്ടൻ. അവൻ്റെ കണ്ണുകളും ചെറുതായി നിറഞ്ഞിരുന്നു. പുറത്ത് ഡോറിൽ ഒര് തട്ട് കേട്ട് അവൻ എഴുന്നേറ്റു. ഒരു പുഞ്ചിരിയോടെ തന്നെ നോക്കി പുറത്ത് നിൽക്കുകയാണ് ഗോവിന്ദൻ. കുഞ്ഞൂട്ടൻ വേഗം കണ്ണ് തുടച്ച് ഡോറിൻ്റെ ലോക്കെടുത്തു. ഡോറെ തുറന്ന് ഗോവിന്ദൻ അകത്തേക്ക് കയറിയതും അയാൾ കുഞ്ഞൂട്ടനെ സൂക്ഷിച്ച് നോക്കി. മുഖത്തൊരു പഞ്ചിരിയും ഉണ്ടായിരുന്നു. നിസ്സഹായൻ്റെ പുഞ്ചിരി.
“”എന്താ ഗോവിന്ദൻ മാമേ…””,
കുഞ്ഞൂട്ടനെ അങ്ങനെ നോക്കുന്ന കണ്ടവൻ പുഞ്ചിരിയോടെ ചോദിച്ചു. ഗോവിന്ദൻ തൻ്റെ വലത് കൈ കൊണ്ട് കുഞ്ഞൂട്ടൻ്റെ തലയിലൊന്ന് തഴുവി…
“”നമ്മക്ക് വീട്ടിലേക്ക് പോവാം…””,
അവരവിടെ സംസാരിച്ച വിവരം ഗോവിന്ദൻ മാമ അറിയാതിരിക്കാൻ മുഖത്ത് വലിയ ഭാവവ്യത്യാസം വാരാതെ അവൻ നോക്കി. ശേഷം തലയാട്ടി കൊണ്ട് കാറ് തിരിച്ച് പുന്നയ്ക്കലേക്ക് വിട്ടു. എന്തൊക്കെയോ ആലൊചിച്ച് ഹെഡ്റസ്റ്റിൽ താങ്ങി ഗോവിന്ദൻ കോ ഡ്രൈവിങ് സീറ്റിൽ ഇരുന്നു.
പെരുമാൾപുരം***
പെരുമാൾപുരത്തു നിന്ന് ഗുരുവായൂരേക്ക് അധികം ദൂരമൊന്നുമില്ല ഏറിയാൽ പതിനഞ്ച് മിനിറ്റ്യാത്ര. ഏട്ടനെ കാണുക എന്ന ആവശ്യം തൽക്കാലം മുടങ്ങിയത് കൊണ്ട് കുട്ടികളെ ക്ഷേത്രത്തിൽ കൊണ്ടുപോയി തോഴിക്കാം എന്ന് കനക കണക്ക് കൂട്ടിയിരുന്നു.
നേരം അഞ്ച് മണി ആയിരിക്കുന്നു. തൻ്റെ മൊബൈലിൽ തോണ്ടി മുറിയിൽ ഇരിക്കുകയായിരുന്നു അപ്പു. കുഞ്ഞൂട്ടൻ ഇപ്പൊ വൈജയന്തിയിൽ എന്ത് ചെയ്തോണ്ടിരിക്കയാവും. താനില്ലാത്തോണ്ട് വല്ല കുരുത്തക്കേടും ഒപ്പിക്കുന്നുണ്ടോ എന്ന് ആലോയിക്കുകയാണവൾ. ഇവിടേക്ക് വന്നിട്ട് അവനെ ഒരു പ്രാവശ്യം മാത്രമേ വിളിച്ചോള്ളു. അതും അങ്ങോട്ട് വിളിച്ചത്. അവന് തന്നെ കാണാനോ ശബ്ദം കേൾക്കാനോ ഒന്നും ഒരാഗ്രഹവുമില്ലേ എന്ന് ആലോചിച്ച് മനസ്സിൽ അപ്പു ശുണ്ണ്ടി പിടിച്ചു. ഇനി അവനിങ്ങോട്ട് വിളിക്ക അല്ലാതെ താൻ തിരിച്ച് വിളിക്കില്ലെന്ന ഒരു വാശി അവൾക്ക് തോന്നി. ഇതെല്ലാം ആലോചിച്ചിരിക്കുമ്പഴാണ് ഗൗരി മുറിയിലേക്ക് കയറി വരുന്നത്.
“”എന്താ അപ്പുവേച്ചീ ഇത്…””,””ഇവിടെ വന്നിങ്ങനെ മുറിയിലിരിക്കാനാണോ നാട്ടീന്ന് നമ്മള് പോന്നത്…””,””ഒന്ന് താഴേക്ക് വന്നേ ഞാൻ ഒരാളെ കാട്ടി തരാം…””,
“”എനിക്ക് വയ്യ ഗൗരിക്കുട്ടി…””,””ഇപ്പഴല്ലേ നടത്തം കഴിഞ്ഞ് നമ്മളിങ്ങട്ട് കേറി വന്നത്…””,
“”ഇന്നൊരീസത്തിക്കല്ലെ നാളെ വൈജയന്തി പോയിട്ട് ആഹ് വീട്ടിൻ്റുള്ളിൽ ഇങ്ങനെ ഇരിക്കാനല്ലേ…””,””ചേച്ചി വന്നാ ഒരാളെ പരിചയപ്പെടുത്തി തരാം…””,
കട്ടിലിൽ ഇരിക്കുന്ന അപ്പൂൻ്റെ കൈ പിടിച്ച് തന്നോടൊപ്പം വരാനായി ഗൗരി വലിച്ചു.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…