പതിനെട്ടാം 👹 തീയാട്ട് {Sajith} 269

വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഗോപാലകൃഷ്ണൻ തലയുയർത്തി നോക്കി. ഗോവിന്ദൻ അതാ മുറിയിലേക്ക് കടന്നു വരുന്നു. 

 

“”ഗോവിന്ദാ വാ ഇരിക്ക്…””,

 

തനിക്കടുത്തേക്ക് വരുന്ന ഗോവിന്ദനോട് കണിയാര് പറഞ്ഞു. അതനുസരിച്ച് ഒരു കസേര വലിച്ചിട്ട് ഗോവിന്ദനും കണിയാർക്കടുത്തായി ഇരുന്നു. 

 

“”എന്താ കണിയാരെ കാണണമെന്ന് പറഞ്ഞത്…””,

 

ചെറിയൊരാകുലതയോടെ ഗോവിന്ദൻ ചോദിച്ചു.

 

“”ഞാൻ പറയാൻ പോവുന്നത് കേട്ട് താൻ പേടിക്കൊന്നും വേണ്ട…””,””ഇപ്പൊ ഉചിതമായൊരു തീരുമാനം എടുത്താൽ നമ്മക്കാർക്കും പിന്നീട് ഖേദിക്കേണ്ടി വരില്ല…””,

 

ഗോപാലകൃഷ്ണൻ്റെ മുഖവുരയോട് കൂടിയ സംസാരം ഗോവിന്ദനെ കൂടുതൽ അസ്വസ്ഥനാക്കി. 

 

“”നിങ്ങള് കാര്യം പറയ്…””,””എന്നാലല്ലേ തീരുമാനം ഉണ്ടാക്കാൻ ഒക്കൂ…””,

 

കാറിലിരുന്ന് കൊണ്ട് തൻ്റെ ഫോൺ ക്യാമറയിലെടുത്ത അപ്പൂൻ്റെ ചിത്രങ്ങൾ നോക്കുകയായിരുന്നു കുഞ്ഞൂട്ടൻ. അവളിപ്പൊ എന്തെടുക്കുകയായിരിക്കും. പോയ കാര്യം നടന്ന് കാണുമോ എന്നൊക്കെയുള്ള ചിന്തകളിലാണവൻ. പെട്ടന്ന് ഫോൺബെല്ലടിച്ചു. അത് പക്ഷെ അവൻ്റേതായിരുന്നില്ല. ഗോവിന്ദൻ കാറിൽ നിന്ന് പോയപ്പോൾ ഫോൺ കൊണ്ട് പോയിരുന്നില്ല, മറന്നതാണ്. കുഞ്ഞൂട്ടൻ അതെടുത്ത് നോക്കി. ഗോവിന്ദൻ്റെ മേൽ നോട്ടത്തിലുള്ള മില്ലിൽ നിന്നാണ് കോള് വരുന്നത്. എന്തോ ബിസിനസിൻ്റെ കാര്യത്തിനായിരിക്കാം എന്ന് കുഞ്ഞൂട്ടൻ ഊഹിച്ചു. തൻ്റെ ഫോൺ കാറിൽ വച്ച് ഗോവിന്ദൻ മാമയുടെ ഫോണുമായി അവൻ കാറിൽ നിന്ന് പുറത്തിറങ്ങി. കാറിൻ്റെ ഡോറടച്ച് ലോക്ക് ചെയ്ത് കുഞ്ഞൂട്ടൻ കമ്മറ്റി ഓഫീസ് ലക്ഷ്യമാക്കി നടന്നു. അപ്പഴേക്കും ഫോണിലെ റിംഗ് നിന്ന് കഴിഞ്ഞു. പലപ്പൊഴായി ക്ഷേത്രത്തിലും മറ്റുമൊക്കെ വരുന്നത് കൊണ്ട് അവിടുത്തെ ഓരോ ബിൽഡിംഗുകളും അവനറിയാം കൂട്ടത്തിൽ ഓഫീസും പരിചയമുണ്ട്. കുഞ്ഞൂൻ നേരെ ഓഫീസിലേക്ക് നടന്നു. 

 

“”ഞാൻ പറയാൻ പോവുന്നത് തൻ്റെ തറവാട്ടിലെ ആഹ് ചെക്കനെ കുറിച്ചാ…””,””ഇന്ദിരയുടെ കൂടെ വന്നില്ലേ…””,””അവനെ പറ്റി…””,

 

“”ആരെ…””,””കുഞ്ഞൂട്ടനെ കുറിച്ചോ…””,

 

കമ്മറ്റി ഓഫീസിന് തൊട്ടു പുറത്ത് എത്തിയപ്പോഴാണ് അകത്ത് നിന്ന് ഗോവിന്ദൻ മാമ തൻ്റെ പേര് വിളിച്ച് പറയുന്നത് കുഞ്ഞൂട്ടൻ കേട്ടത്. ഒരു നിമിഷം കുഞ്ഞൂട്ടൻ അകത്തേക്ക് കയറാതെ പുറത്ത് തന്നെ നിന്നു. അവർ തന്നേക്കുറിച്ച് എന്താണിത്ര കാര്യമായി പറയുന്നതെന്ന് കുഞ്ഞൂട്ടന് കേക്കണമായിരുന്നു. 

 

“”ഗോവിന്ദാ ആഹ് ചെക്കൻ്റെ ഗ്രഹനില ഞാൻ നോക്കി…””,””നീചഗ്രഹസ്ഥാനമാ ഉള്ളത്…””,””അവനും, ചുറ്റും കൂടി നിന്നവർക്കുമെല്ലാം അപകടമുണ്ടാക്കും…””,

 

“”താനെന്തൊക്കെയാ ഈ പറയണെ…””,

 

ഗോവിന്ദൻ പെട്ടന്ന് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. തറവാട്ടിലോ ക്ഷേത്രത്തിലോ നടക്കുന്ന എല്ലാ അനിഷ്ട സംഭവങ്ങളെയും ഗോപാലകൃഷ്ണൻ തന്നോട് പറഞ്ഞിട്ടുള്ളതായി ഗോവിന്ദൻ ഓർക്കുന്നു. കുഞ്ഞൂട്ടൻ്റെ രണ്ടാം വയസ്സിൽ ദേവൻ മരിച്ച് പോവുമെന്ന് തൻ്റെ അച്ഛൻ്റെ അടുക്കൽ ഗോപാലകൃഷ്ണൻ പറഞ്ഞത് ഗോവിന്ദൻ കേട്ടിട്ടുണ്ട്. അതെല്ലാം അച്ചട്ടെ നടക്കുകയും ചെയ്തു. അയാൾ പറഞ്ഞതൊന്നും ഇത് വരെ പിഴച്ചിട്ടില്ല. ഗോവിന്ദൻ്റെ കൈകാലുകൾ വിറക്കാൻ തുടങ്ങി.

 

“”അന്ന് ഡോക്ടർ അവൻ്റെ രോഗാവസ്ഥയെ കുറിച്ച് പറഞ്ഞത് താനും കേട്ടതല്ലേ..””,””കൂടെയുള്ളവർക്ക് വരെ അപകടമാണന്നല്ലേ അവര് പറഞ്ഞത്…””,

 

ഗോവിന്ദൻ അതേ എന്ന് തലയാട്ടി. കൂടെ അയാളുടെ കണ്ണുകൾ നിറയുന്നുമുണ്ടായിരുന്നു. 

 

“”പോരാതെ അന്ന് ഇവടെ ക്ഷേത്രമുറ്റത്ത് വച്ച് ആഹ് പാണ്ടികളെയൊക്കെ കൊന്ന് തള്ളിയത് താനും കണ്ടതല്ലേ…””,””അന്നത്തെ അവൻ്റെ ഭാവം എന്തായിരുന്നെന്ന് താൻ അടുത്ത് നിന്ന് കണ്ടതല്ലേ…””,

 

അതിനും ഗോവിന്ദൻ തലയാട്ടി. പുറത്ത് നിന്ന് ഇതെല്ലാം കേൾക്കുകയായിരുന്നു കുഞ്ഞൂട്ടൻ അവനങ്ങനെ ചില സംഭവങ്ങൾ നടന്നത് ഓർമ്മയേ ഇല്ല. ക്ഷേത്രത്തിൽ വച്ച് അപ്പൂനെ ആരോ ആക്രമിച്ചതും ആശുപത്രിയിൽ ആയതും ഒക്കെയെ കുഞ്ഞൂട്ടൻ്റെ മനസിൽ ഓർമ്മയായിട്ട് അവശേഷിക്കുന്നുള്ളു. ഇടക്ക് ബോധം പോവുന്നത് അവനറിയുന്നതാണ് പക്ഷെ താൻ കൊലപാതകമൊക്കെ ചെയ്തെന്ന് ഇവര് പറയുന്നത് കേട്ടപ്പോൾ കുഞ്ഞൂട്ടൻ്റെ ഉള്ളും ഒന്ന് നടുങ്ങിപ്പോയി. അന്ന് ആശുപത്രിയിൽ നിന്നപ്പോൾ തൻ്റെ ഷർട്ടിൽ കണ്ട രക്ത കറ അവനോർത്തെടുത്തു. അത് എങ്ങിനെ എവിടെ നിന്നും വന്നും. അപ്പൂനെ എടുത്തപ്പോൾ അവളുടേ മേലെ നിന്നും രക്തം ഒലിച്ചിരുന്നു പക്ഷെ അത് വയറിലെമുറിവിൽ നിന്നല്ലേ. രക്ത ആകുമായിരുന്നെങ്കിലും മടയിലല്ലേ ആവുകയൊള്ളു. ഇതെങ്ങനെ നെഞ്ചിലായി കാണും. കുഞ്ഞൂട്ടന് എന്തോ ഒരു പന്തികേട് പോലെ തോന്നി. അന്നത് തനിക്ക് എന്ത്കൊണ്ട് തോന്നിയില്ല എന്നൊരു ചോദ്യവും അവൻ്റെ ഉള്ളിൽ ഉടലെടുത്തു.

 

“”പിന്നെ വളരെ ശ്രദ്ധിക്കണ്ട കാര്യം കൂടിയുണ്ട്…””,

 

ഗോപാലകൃഷ്ണൻ വളരെ ഗൗരവത്തിൽ സംസാരം ഒന്ന് നിർത്തിക്കൊണ്ട് ഗോവിന്ദനെ തലയുയർത്തി നോക്കി. അയാളെന്താണ് പറയാൻ പോവുന്നതെന്നറിതെ കുഴങ്ങിയ ഗോവിന്ദനും അയാളെ ഉറ്റു നോക്കി. ഇതെല്ലാം കേട്ട് കൊണ്ട് കുഞ്ഞൂട്ടൻ പുറത്തുള്ള കാര്യം ഇവരാരും അറിഞ്ഞുമില്ല. കണിയാര് പറയാൻ പോവുന്ന ഗൗരവമുള്ള വിഷയത്തേ കുറിച്ച് അറിയാൻ കാത് കൂർപ്പിക്കുകയായിരുന്നു അവനും.

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *