പതിനെട്ടാം 👹 തീയാട്ട് {Sajith} 269

ഇതേ സമയം പ്രധാനമുറിയിൽ ഇരുന്ന് തറവാട്ടിലേക്ക് വന്ന ആവശ്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു കനകമ്മയും വിജയലക്ഷ്മിയും ഇന്ദിരാമ്മയും. വന്നതിൽ പ്രധാന ഉദ്ദേശം കനകയുടെ മൂത്ത ജ്യേഷ്ഠനെ കാണലാണ്. വൈജയന്തിയിൽ ഇപ്പൊ നടന്ന് കൊണ്ടിരിക്കുന്ന അനഃർധങ്ങൾ അയാളെ അറിയിക്കണം കുഞ്ഞൂട്ടനേ കുറിച്ചും അവന് വരുന്ന മാറ്റങ്ങളെ കുറിച്ചും സംസാരിക്കണം. ഇതിനെല്ലാം ഒരു പോംവഴി കാണുകയോ തങ്ങളോടൊപ്പം വൈജയന്തിക്ക് വരാൻ ക്ഷണിക്കുകയോ ചെയ്യണം എന്നാണ് കനക മനസ്സിൽ കണ്ടത്. പക്ഷെ ഇവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് ജ്യേഷ്ഠൻ മറ്റേതോ ദേശത്തേക്ക് യാത്ര തിരിച്ചതായി അറിഞ്ഞത്. അയാളുടെ കാര്യം അങ്ങിനെയാണ് അധിക കാലം എവിടെയും തങ്ങില്ല. അതിപ്പൊ ജനിച്ച് വളർന്ന വീടായാൽ കൂടി. എപ്പൊ വരുമെന്നോ എപ്പൊ പോവുമെന്നോ ആർക്കും അറിയില്ല. പ്രതീക്ഷിക്കാതെ ആണ് വരവും പോക്കുമെല്ലാം. തലേന്ന് കനക തറവാട്ടിലേക്ക് കോള് ചെയ്ത് ചോദിച്ചപ്പോൾ വൈകിട്ട് വരെ ആള് അവിടെ ഉണ്ടായിരുന്നു. രാവിലോ കാലത്തേയോ ആള് യാത്ര പുറപ്പെട്ടിരിക്കാം എന്നാണ് കരുതുന്നത്. വന്ന കാര്യം ഏതായാലും നടന്നില്ല. ഇനി അപ്പൂനെയും ഗൗരിയേയും ക്ഷേത്രത്തിലൊക്കെയൊന്ന് കൊണ്ടുപോയി തൊഴുവിച്ച് നാളെ കാലത്തേ മടങ്ങാമെന്നായി. 

 

വൈജയന്തിപുരം***

 

“”നീ വരും…””, 

“”തണൽ തരും…””,

“”മനം.. കവർന്നിടും….””,

 

“”കരൾ കരഞ്ഞ രാത്രികൾ..””,

“”കടന്ന് പോയിടും….””,

 

“”ഇരുൾ നിറഞ്ഞ ജീവിതം…””,

“”പ്രകാശമായിടും….””,””വരേ….”””,

“”സ്വയം എരിഞ്ഞ നോവുകൾ…””,

“”അലിഞ്ഞു പോയിടും….””,

 

തൻ്റെ ഫോണിലെ മ്യൂസിക് പ്ലേ ലിസ്റ്റിൽ നിന്ന് ഒരൂ പാട്ട് കേട്ട് കൊണ്ട് കുഞ്ഞൂട്ടൻ കട്ടിലിൽ കിടക്കുകയായിരുന്നു. അപ്പു പോയപ്പോൾ വലിയൊരു ശൂന്യത വന്നത് പോലെ. അതവനെ വല്ലാണ്ട് വേട്ടയാടുന്നതായിട്ട് തോന്നിയതും കുഞ്ഞൂട്ടൻ ആകെ അസ്വസ്ഥനായി. അതൊന്ന് മാറ്റാനായി ഒരു പാട്ട് വച്ച് കിടക്കുകയാണ് അവൻ. പെട്ടന്ന് കതകിൽ ഒരു തട്ട് കേട്ടു.

 

“”ആരാ…””,

 

കട്ടിലിൽ കിടന്ന് കൊണ്ട് തന്നെ കുഞ്ഞൂട്ടൻ ചോദിച്ചു.

 

“”ഞാനാ റോജ…””,

 

കുഞ്ഞൂട്ടൻ എഴുന്നേറ്റ് പോയി വാതിൽ തുറന്നു. സ്ഥിരം ഹാഫ് സാരി ചുറ്റി മുടിയൊക്കെ കെട്ടി മുറിക്ക് മുന്നിൽ റോജ നിൽക്കുന്നു. അന്ന് പേടിച്ചപിൽ പിന്നെ കുറേ കാലത്തിന് ശേഷമാണ് കുഞ്ഞൂട്ടനടുത്തേക്ക് അവള് വരുന്നത്.

 

“”എന്താ…””,

 

വാതിൽ തുറന്നയുടനെ സൗമ്യമായി കുഞ്ഞൂട്ടൻ ചോദിച്ചു.

 

“”അത്…””,””ഗോവിന്ദൻ മാമ വിളിക്ക്ണ്ട്…””,””എങ്ങട്ടോ പോവാനാണെന്ന് പറഞ്ഞു…””,””മാമ താഴെ കാത്ത് നിക്കാണ്…””,

 

“”മ്മം…””,””പൊയ്ക്കോ ഞാനിപ്പൊ വന്നോളാ…””,

 

ഒരു പുഞ്ചിരിയോടെ റോജയോട് പറഞ്ഞ് കുഞ്ഞൂട്ടൻ വാതിലടച്ചു. അലമാരയിൽ നിന്ന് ഒരു മുണ്ടും ഷർട്ടും എടുത്തിട്ട് അവൻ പുറത്തിറങ്ങി.

 

“”അഹ് കുഞ്ഞൂട്ടാ…””,””നിനക്ക് കാറോടിക്കാൻ വശായതല്ലേ…””,

 

ഫുൾ സ്ലീവിൻ്റെ കൈ മടക്കി കൊണ്ട് താഴേക്ക് ഇറങ്ങി വരുന്ന കുഞ്ഞൂട്ടനോട് ഗോവിന്ദൻ ചോദിച്ചു. അവനെ കാത്തെന്നൊണം നടുമുറിയിൽ നിൽക്കുകയായിരുന്നു അയാൾ.

 

“”ഉവ്വ് മാമേ…””,””ഞാനും സ്രാവണൂടെ ഓടിച്ച് എയിം ആക്കിയതാ…””,

 

“”ഇതാ പോയി വണ്ടി എടുക്ക്…””,””നമ്മക്കൊന്ന് ക്ഷേത്രത്തിൽ പോയിട്ട് വരാം…””,

 

ഗോവിന്ദൻ തൻ്റെ എക്സ്യുവി കാറിൻ്റെ ചാവി അവന് നേരെ നീട്ടി. ഒരു സങ്കോചവും ഇല്ലാതെ തലയാട്ടി കൊണ്ട് ചാവിയും വാങ്ങി കുഞ്ഞൂട്ടൻ ഉമ്മറത്തേക്കിറങ്ങി പിന്നാലെ ഗോവിന്ദനും. കുഞ്ഞൂട്ടന് കിട്ടുന്ന ഒഴിവു സമയങ്ങളിൽ അവൻ സ്രാവണെയും വിളിച്ച് കാറോടിക്കാൻ പഠിക്കാനും മറ്റും പോവുമായിരുന്നു. ഇപ്പൊ അവന് നല്ല വഴക്കം ആയി വന്നിട്ടുണ്ട്. മുറ്റത്ത് നിറുത്തിയിട്ട കറുത്ത എക്സ്യുവി കാറിലേക്ക് കുഞ്ഞൂട്ടൻ കയറി. പിന്നാലെ വന്ന ഗോവിന്ദൻ കോ ഡ്രൈവിങ് സീറ്റിലേക്കും കയറി. അയാളുടെ നിർദ്ദേശത്തിൽ കുഞ്ഞൂട്ടൻ കാറ് നേരെ വൈജയന്തിയിലെ ക്ഷേത്രത്തിലേക്ക് വിട്ടു.

 

നേരം വൈകിട്ടോടടുക്കുന്നു. തിരുനെല്ലിയിൽ നിന്ന് ഗോപാലകൃഷ്ണൻ നേരെ വന്നത് വൈജയന്തിയിലെ ക്ഷേത്രത്തിലേക്കാണ്. സന്ധ്യാനാമത്തിന് മുൻപ് ക്ഷേത്രം ചുറ്റിലും ഒഴിഞ്ഞ് കിടക്കും. ആളും അനക്കവുമില്ല. മുറ്റത്തെ ആൽമരചില്ലകളിൽ കാറ്റ് വന്നടിക്കുമ്പോൾ ആടി ഉലയുന്ന ഇലകളുടേത് മാത്രമാണ് അവടെ ഉയരുന്ന ആകെയുള്ള ശബ്ദം. ക്ഷേത്ര കവാടത്തിൽ തൂക്കിയ തോരണങ്ങളും കാവിലെ ചോലമാവിലിരുന്ന് കൂവുന്ന കുയിലും ആഹ് ശബ്ദത്തോടൊപ്പം ചേരും. 

 

കാറ് ക്ഷേത്ര മുറ്റത്തേക്കുള്ള കവാടം കടന്ന് മുറ്റത്തിൻ്റെ ഒരോരത്തായി ഒതുക്കി നുറുത്തി. അവിടെ മറ്റൊരു കാറ് കൂടി വന്ന് കിടക്കുന്നുണ്ട് ക്ലാസിക് മേഴസിഡീസിൻ്റെ ഒരു പഴയ കാറ്. അതിൻ്റെ ഡ്രൈവിങ് സീറ്റ് തുറന്നിരുന്ന് ഒരാൾ പത്രം വായിക്കുന്നു. തനിക്കടുത്തേക്കുവന്ന കാറിൻ്റെ ഡോറ് തുറന്ന് പുറത്തേക്കിറങ്ങുന്ന ഗോവിന്ദനെ കണ്ട് മറു കാറിലെ ഡ്രൈവർ പത്രം മടക്കിവച്ച്  എഴുന്നേറ്റു നിന്നു. 

 

“”അയാളെവിടെടോ…””,

 

കാറിൽ നിന്നിറങ്ങിയ ഗോവിന്ദൻ ഡ്രൈവറോട് ചോദിച്ചു.

 

“”മൊതലാളി ഇപ്പൊ അങ്ങോട്ട് പോയെ ഉള്ളു കമ്മറ്റി ഓഫീസിൽ കാണും…””,

 

“”മ്മം…””,

 

ഡ്രൈവറോടൊന്ന് മൂളിയ ശേഷം കുഞ്ഞൂട്ടന് നേരെ ഗോവിന്ദൻ തിരിഞ്ഞു.

 

“”ഞാൻ കമ്മറ്റി ഓഫീസിലുണ്ടാവും കുഞ്ഞൂട്ടാ…””,

 

അവൻ അതിന് തലയാട്ടി. കുഞ്ഞൂട്ടൻ അയാളോടൊപ്പം പോയില്ല, കാറിൽ തന്നെയിരുന്നു. ക്ഷേത്രത്തോട് ചേർന്ന് തന്നെയായിരുന്നു കമ്മിറ്റി ഓഫീസ്. കാറിൽ നിന്നിറങ്ങി ഗോവിന്ദൻ നേരെ അങ്ങോട്ടേക്കാണ് ചെന്നത്. ചാരി കിടന്നിരുന്ന വാതിൽ അയാൾ തുറന്നു. അത്യാവശ്യം സൗകര്യമുള്ള വലിയൊരുമുറിയിലാണ് ഓഫീസുള്ളത്. വാർഷിക പരിപാടിക്ക് ആവശ്യമായ സാധനങ്ങളും കുടയും വെൺചാമരവും നെറ്റിപട്ടവും തിടമ്പുമെല്ലാം അതിനകത്ത് സൂക്ഷിച്ചിരുന്നു. ഊട്ടുപുരയിലേക്ക് ആവശ്യമായി വരുന്ന പാത്രങ്ങളും മറ്റും അതിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. കൂടാതെ കമ്മറ്റി വിളിക്കലും കൂടലും ഒക്കെ ഇവിടെ തന്നെ അതിനാവശ്യമായ മേശയും കസേരകളുമെല്ലാം അതിനകത്തുണ്ട്. ദിവസവും വൃത്തിയാക്കുന്നതിനാൽ പൊടിയോ മാറാലയോ ഒന്നും പിടിച്ചിട്ടുണ്ടായിരുന്നില്ല. മുറിക്കകത്ത് ഒരു കസേരയിട്ട് ഗോവിന്ദനെ കാത്തെന്നോണം ഇരിക്കുകയാണ് ഗോപാലകൃഷ്ണൻ. രാമൻ പറഞ്ഞ് കൊടുത്ത സകല കുരുട്ടും അയാളുടെ തലയിലൂടെ ഇങ്ങനെ ഓടിക്കൊണ്ടിരിക്ക കൂടിയാണ്. അതെല്ലാം പറഞ്ഞ് ഗോവിന്ദനെ എങ്ങനെ എങ്കിലും വിശ്വസിപ്പിക്കണം എന്ന ലക്ഷ്യത്തോടെയാണ് അയാളുടെ ഇരുപ്പ്. 

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *