പതിനെട്ടാം 👹 തീയാട്ട് {Sajith} 269

“”താൻ വായോ…””,

 

കളരിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ശേഖരൻ വഴി തിരിഞ്ഞ് നേരെ ഔട്ട്ഹൗസിലേക്ക് നടന്നു. കൂടെ തന്നെ കേശവനും നരേന്ദ്രനുമുണ്ട്. 

 

കൂട്ടുപുരയുടെ കവാടം കടന്ന് മിറ്റത്തേക്ക് എത്തിയപ്പോഴേക്കും അകത്തു നിന്ന് തമ്പുരു മീട്ടുന്ന സ്വരം പതുക്കെ കേട്ട് തുടങ്ങി. നിസാരം തമ്പുരുവിൻ്റെ മാത്രം അകംപടിയോടെ ആയിരുന്നു ആഹ് പെൺകുട്ടി പാടിയിരുന്നത്. 

 

കൂട്ടുപുരയുടെ വാതിൽ മലർക്കെ തുറന്നിട്ടിരിക്കുകയാണ്. അവർ മൂന്നുപേരും ഉമ്മറത്തേക്ക് കടന്നു ചെന്നു. കസ്തൂരിയുടേയും ചന്ദനത്തിൻ്റെയും നിലവിളക്കിലെരിയുന്ന തിരിയുടെയും ഗന്ധം വീടിനകത്തുനിന്നും പുറത്തേക്കൊഴുകി വന്നു. മുണ്ടിൻ്റെ ഒരറ്റത്തെ തലയിൽ പിടിച്ച് മുന്നിൽ നടന്നിരുന്ന ശേഖരൻ തലപ്പത്തു നിന്നും വിട്ട് മുണ്ട് നേരെയാക്കി അകത്തേക്ക് കയറി ചെന്നു. 

 

കൂട്ടുപുരയുടെ നിർമ്മിതി നാലുകെട്ടിൻ്റെ ആകൃതിയിൽ ആണ്. നടുമുറ്റത്ത് വെള്ളം കെട്ടിക്കിടക്കുന്നു അതിനകത്ത് പാടലവർണ്ണത്തിലുള്ള ആമ്പലുകൾ വളർന്ന് നിൽക്കുന്നു. ഒത്ത നടുക്കായി ഒരു തുളസിത്തറയും അതിൽ കത്തിച്ച് വച്ചിരിക്കുന്ന വിളക്കു തിരികളും കാണാം…

 

നടുമുറ്റത്തിൻ്റെ മുകളിലെ വിടവിൽ കമ്പികൾ അന്യോന്യം കുറുകെ ഘടിപ്പിച്ചു വച്ചിരിക്കുന്നു. അതിനിടയിലൂടെ പ്രഭാത സൂര്യൻ്റെ കിരണങ്ങൾ നടുമുറ്റത്തും അകത്തെ കൊലായിലും ഒക്കെയായി ചിതറി പതിക്കുന്നു.

 

ശേഖരനോടൊപ്പം അകത്തേക്ക് കയറിയ കേശവനും നരേന്ദ്രനും നേരത്തേ കേട്ട ശബ്ദത്തിൻ്റെ ഉടമയെ അവിടെ കാണാൻ ഇടയായി. എട്ടുപത്തു കുട്ടികൾക്ക് മുൻപിൽ തമ്പുരു മടിത്തട്ടിലേന്തി സുന്ദരിയായ ഒരു പെണ്ണ് ഇരിക്കുന്നു. അവൾ കൺകൾ അടച്ചു കൊണ്ടാണ് കുട്ടികൾക്ക് പാട്ട് പാടി കൊടുത്തു കൊണ്ടിരിക്കുന്നത്. മൂന്നുപേരും അവിടെ നിന്ന് അവളുടെ സംഗീതം ആസ്വദിച്ചു നേരം പോയതറിഞ്ഞില്ല. 

 

കുട്ടികളുടെ കൈ കൊട്ടൽ ഉയർന്നപ്പോഴാണ് മൂവരും സ്വബോധത്തിലേക്കെത്തുന്നത്. ആഹ് പെൺകുട്ടി കണ്ണുകൾ തുറന്നു. കൊലായിലേക്കടിച്ച സൂര്യപ്രഭ അവളുടെ മുഖത്തേക്കും വന്ന് വീണിരുന്നു. അവളുടെ തവിട്ടു നിറത്തിലുള്ള കൃഷ്ണപടലം വെയിലിൽ തിളങ്ങി. കുട്ടികളുടെ നേരെ നോക്കി പുഞ്ചിരിച്ച പെൺകുട്ടി തല ഉയർത്തി നോക്കിയപ്പോൾ അവളുടെ അച്ഛനും കൂടെ രണ്ടുപേരും നിൽക്കുന്നു. ആരാണെന്നറിയാതെ അവൾ അച്ഛനെ നോക്കി. 

 

“”ഞങ്ങളിവിടെ നിന്നൂന്നേ ഉള്ളു  മോളേ…””,””തുടർന്നോളൂ…””,””കഴിഞ്ഞിട്ട് എഴുന്നേറ്റാൽ മതി….””,

 

ശേഖരൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി. സദാ പുഞ്ചിരിക്കുന്ന അവളുടെ മുഖം പ്രസന്നവദനയായിരുന്നു. അച്ഛൻ നിർദ്ദേശം കൊടുത്തതും അവൾ തൻ്റെ ജോലി തുടർന്നു. അവർ മൂവരും അവിടെ നിന്നും തിരികെ കളരിയിലേക്ക് തന്നെ നടന്നു.

 

“”ഇതാടോ എൻ്റെ മൂത്ത മോള്…””,””ശാന്തി…””,””ഈ പ്രാവശ്യത്തെ അവധിക്ക് വന്നതാ…””,

 

“”ഓഹ്…””,””വിവാഹം…””,

 

കേശവനാണ് ചോദിച്ചത്… ചോദ്യം കേട്ട് ശേഖരൻ സംസാരമൊന്ന് നിറുത്തി അയാളെ നോക്കി. വീണ്ടും തുടർന്നു. 

 

“”ഒരാലോചന അവൾക്ക് വന്നിരുന്നു…””,””നല്ലൊരു കുടുംബത്തിൽ നിന്ന്…””,””വിവാഹ തലേന്ന് വീട്ടിൽ ചെറിയൊരു കശപിശ…””,””എൻ്റെ ചെറിയ മോന് അതിൽ തലയ്ക്ക് ചെറുതായി ഒരു അടി കൊണ്ടു…””,””അവൻ്റെ ആശുപത്രി കേസും മറ്റുമായി വിവാഹം ഞാൻ ഒരു മാസത്തേക്ക് തള്ളി വെക്കാൻ പറഞ്ഞിരുന്നു…””,””പക്ഷെ അത് മുടങ്ങി…””,

 

“”അയ്യോ എങ്ങനെ…””,

 

“”നിങ്ങളെന്നോട് പറഞ്ഞ ആഹ് പയ്യനില്ലേ…””,””അവനെ എടുത്തു വളർത്തിയത് എൻ്റെ അനുജൻ അജയനാണ്…””,””അജയൻ്റെ മകനായി തന്നെയാണ് അവനും ഇവിടെ വളർന്നത്…””,””പക്ഷെ തറവാട്ടിൽ ഈ കുട്ടികള് തമ്മിൽ കൊറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു….””,””അതിൽ അജയൻ്റെ രണ്ട് കുട്ടികളും കൂടി അന്ന് വിവാഹ തലേന്ന് ഇവിടെ വന്ന് പ്രശ്നമുണ്ടാക്കി…””,””എൻ്റെ ചെറിയ മകൻ്റെ തല അടിച്ച് പൊട്ടിച്ചു…””,””ആകെ പ്രശ്നമായി…””,””അവൻ ഇപ്പൊ ആശുപത്രിയിലാ…””,

 

“”ആഹ് പ്രശ്നം ഇങ്ങനെ നിക്കുമ്പഴാ അജയൻ്റെ രണ്ടാമത്തെ ചെറുക്കനുമായി എൻ്റെ മൂത്ത മകൻ ഒന്ന് ഉരസിയത്…””,””അതിന്റെ ചൊരുക്ക് തീർക്കാൻ അജയൻ എൻ്റെ കുട്ടിയുമായി വിവാഹം ഉറപ്പിച്ച വീട്ടിൽ ചെന്ന് എന്തൊക്കെയോ ഇല്ലാത്തത് പറഞ്ഞ് പിടിപ്പിച്ച്…””,””അത് മുടക്കി…””,

 

“”ഓഹോ…””,””അങ്ങനെയൊന്നുണ്ടോ…””,

 

“”ഉവ്വ്…””,””സ്വന്തം അനുജനും മക്കളും ആണെന്നുള്ള സെൻ്റിമെൻ്റൊക്കെ ഞാൻ വിട്ടിരിക്കാ…””,””അവനും മക്കൾക്കും ഉള്ള പണി ഞാൻ ഒരുക്കുന്നുണ്ട്…””,

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *