പതിനെട്ടാം 👹 തീയാട്ട് {Sajith} 269

“”എന്തിനാ മോളേ മടിക്കണെ…””,””എന്നെ മോള് കണ്ടിട്ടില്ലന്നേയൊള്ളു ഞങ്ങളും വൈജയന്തിക്കാരായിരുന്നു ല്ലേ ചേച്ചീ…””,””ഇവിടെ വാ എൻ്റെടുത്തിരിക്ക്…””,

 

വിജയലക്ഷ്മി അപ്പൂനെ തൻ്റെ അടുത്തേക്ക് വിളിച്ചു. അവളും പോയി സോഫയിലേക്കിരുന്നു. 

 

“”മോളെന്ത് ചെയ്യാ…””,

 

“”ഞാൻ ബിയെഡ് കഴിഞ്ഞു ഗസ്റ്റ് ലച്ചററായി വർക്ക് ചെയ്യായിരുന്നു…””,””ഇപ്പൊ ലീവിലാ…””,

 

“”അതേയോ എൻ്റെ മോനും ടീച്ചറാ…””,””ഇവിടുത്തെ ഗവൺമെൻ്റ് സ്കൂളില്…””,””കണക്ക് മാഷാ…””,

 

അപ്പു അവരുടെ സംസാരത്തിന് ഒന്ന് ചിരിച്ചു. 

 

“”ഗീതേ കുടിക്കാൻ എടുക്ക്…””,

 

വിജയലക്ഷ്മി അടുക്കളയിലേക്ക് നീട്ടിവിളിച്ചു. അൽപ്പ സമയത്തിനുള്ളിൽ സാരിയുടുത്ത് ഒരു സ്ത്രീ ട്രേയിൽ മൂന്ന് നാല് ഗ്ലാസുമായി അവർക്കരുകിലെത്തി.

 

“”ഇത് ഗീത…””,””ഇവിടെ എനിക്കൊരു സഹായത്തിന് ഇവളേയുള്ളു…””,””ഇവിടെ അടുത്ത് തന്നെയാ വീട്…””,

 

ഗീത വന്നവരെയെല്ലാം നോക്കി പുഞ്ചിരിച്ചു. അവർ തിരിച്ചും പരിചയപ്പെട്ട സന്തോഷം അറിയിച്ചു. ചൂടുള്ള മധ്യാനത്തിൽ നല്ല തണുത്ത സംഭാരമായിരുന്നു ഗ്ലാസിൽ നിറച്ചിരുന്നത് അതവർ ആസ്വദിച്ച് കുടിച്ചു. 

 

“”ഇനി നമ്മക്ക് ഫ്രഷായി വന്ന് ഊണ് കഴിക്കാം””,””വാ….””,””മുറിയൊക്കെ ഞാൻ തയ്യാറാക്കീട്ട്ണ്ട്…””,””പോയൊന്ന് ഫ്രഷാവാം…””,

 

അവരെല്ലാം സോഫയിൽ നിന്ന് എഴുന്നേറ്റു വിജയലക്ഷ്മി പിന്നാലെ നടന്നു. അപ്പഴാണ് എപ്പു ശ്രദ്ധിക്കുന്നത് അവരുടെ ഇടത് കാലിന് ഒരു ഞൊണ്ടലുണ്ട്. ശ്രദ്ധിച്ച് നോക്കിയിട്ടും ഒന്നും മനസിലായില്ല. അവിടെ വച്ച് അവളത് ആരോടും ചോദിക്കാൻ പോയില്ല. കനകയ്ക്കും ഇന്ദിരക്കും താഴത്തേ മുറി തന്നെ കൊടുത്തു. കനകയുടെ പണ്ടത്തെ മുറി തന്നെയായിരുന്നു. ഗൗരിക്കും അപ്പൂനുമുള്ള മുറി മുകളിലായിരുന്നു. അത് കാട്ടി കൊടുക്കാനായി കനക പടികൾ കയറി അവരോടൊപ്പം ചെന്നു. രണ്ടുപേർക്കും ഒരു മുറി തന്നെ മതിയായിരുന്നു അതിന് പറ്റിയ വലിയൊരു മുറി കനകമ്മ അവർക്കായി തുറന്ന് കൊടുത്തു. ഫ്രഷായി ഭക്ഷണം കഴിക്കാൻ വരാൻ ആവശ്യപ്പെട്ട് കനകമ്മ തിരികെ താഴേക്ക് പോയി. 

 

“”ഗൗരി ആഹ് അമ്മേടെ കാലിനെന്ത് പറ്റിയതാ…””

 

മുറിയുടെ വാതിലടച്ച് കൊണ്ട് അപ്പു ചോദിച്ചു.

 

“”അതോ…””,””അത് പണ്ടെന്തോ ആക്സിഡന്റ് പറ്റിയതാ…””,””ബൈക്കിൽ നിന്ന് വീണോ മറ്റോ…””,

 

“”ഓ..””,

 

“”പിന്നെ ഗൗരി ഇവിടെ ആകെ ഈ രണ്ട് മൂന്ന് പേരെയൊള്ളോ…””,

 

“”ഏയ് അല്ല ചേച്ചി…””,””ഇപ്പൊ ഇവിടെ കുറച്ച് പേരെ ഉണ്ടാവാൻ സാധ്യതയുള്ളു…””,””കനകമ്മയടക്കം മൂന്ന് മക്കളാണിവിടെ…””,””അമ്മയുടെ ഏട്ടൻ…””,””പുള്ളി കല്ല്യാണൊന്നും കഴിച്ചിട്ടില്ല അങ്ങനെ യാത്ര ചെയ്ത് നടക്കാ…””,””പിന്നെ കനകമ്മ…””,””അതിൻ്റെ താഴെ ഇപ്പൊക്കണ്ട വിജയമ്മ…””,””അവർക്കും മൂന്ന് മക്കളാണ്…””,””മൂത്ത ആള് വൈശാഖ് നേരത്തേ പറഞ്ഞില്ലേ ആഹ് ചേട്ടൻ…””,””പുള്ളി സൂപ്പറാട്ടോ…””,””വരുമ്പൊ ഞാൻ പരിചയപ്പെടുത്തി തരാം…””,””അതിന് താഴെ ഒരു ചേച്ചിയുണ്ട് കല്ല്യാണം കഴിഞ്ഞു…””,””ഇവിടെ അടുത്തെവടേക്കോ ആണ് കെട്ടിച്ചത്…””,””രണ്ട് കുട്ടികളുണ്ട്…””,””അവര് വരുമ്പൊ ഇവിടെ ഭയങ്കര ഒച്ചേം ബഹളോം ഒക്കെയാ…””,””പിന്നെ ഒരു ചേച്ചികൂടി ഇണ്ട് അവരെന്തോ പഠിക്കാണ്..””,””വായിക്കൊള്ളാത്ത ഒരു പേരാണ് പഠിക്കണ വിഷയം…””,””പുള്ളിക്കാരത്തി ലീവിന് മാത്രേ വരൊള്ളു…””,

 

“”ഓഹ് അങ്ങനെയേണല്ലേ ഇവടേത്തെ കാര്യങ്ങളൊക്കെ…””,

 

“”അതേ…””,

 

“”ഏതായാലും നീ ഇവടെ ഇരി ഞാനൊന്ന് ഫ്രഷായിട്ട് വരട്ടേ…””,””വെശക്ക്ണ്ട്….””,

 

“”വേഗം വേണേ എൻ്റയ വയറും ചീത്ത വിളിച്ച് തുടങ്ങി…””,

 

“”ശരി ശരി…””,

 

കൊണ്ടുവന്ന ബാഗിൽ നിന്ന് ഒരു തോർത്തെടുത്ത് അപ്പു ബാത്ത് റൂമിലേക്ക് കയറി. അവൾ പുറത്തിറങ്ങുന്നത് വരെ ഗൗരി കട്ടിലിൽ നീണ്ട് നിവർന്ന് അങ്ങനെ കിടന്നു. 

 

രണ്ടുപേരും മുഖമൊക്കെ കഴുവി യാത്രാ ക്ഷിണമൊക്കെ വിട്ട് ഉന്മേഷത്തോടെ മുറിവിട്ട് താഴേക്കെത്തി. തീൻമേശയിൽ ഉച്ചയൂണിനുള്ള വിഭവങ്ങളെല്ലാം നിരന്ന് കഴിഞ്ഞു. കനകമ്മയും ഇന്ദിരാമ്മയും അപ്പുവിനെയും ഗൗരിയേയും കാത്തിരുന്ന് കാണാഞ്ഞപ്പോൾ കഴിക്കാൻ തുടങ്ങിയിരുന്നു. പടികളിറങ്ങി വന്ന അവരെ രണ്ടുപേരെയും വിജയമ്മ കഴിക്കാനായി പിടിച്ചിരുത്തി.

 

ഭക്ഷണം കഴിച്ച ശേഷം അപ്പു കുഞ്ഞൂട്ടനെ വിളിച്ച് എത്തിയ വിവരം പറഞ്ഞു. അവൾ അടുത്തില്ലാത്തതിൻ്റെ നിരാശ കുഞ്ഞൂട്ടൻ്റെ ശബ്ദത്തിൽ നിന്ന് തന്നെ മനസിലാക്കാൻ കഴിയുമായിരുന്നു. രണ്ട് ദിവസത്തേ കാര്യമല്ലേയുള്ള അവളവനെ സമാധാനിപ്പിച്ചു. അപ്പുവും ഗൗരിയും കൂടി അവിടുത്തെ ചുറ്റുവട്ടമൊക്കെ കാണാനായി ഇറങ്ങി. അപ്പുവിന് അവിടം വല്ലാണ്ടെ പുതുമ ഒന്നും തോന്നിയില്ല. ചെമ്പ്രപോലെ തന്നെ പാടങ്ങളും ചെറിയ കോവിലും തെങ്ങിൻ തോപ്പും ഒക്കെയുള്ള ഒരു നാട്. 

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *