ഗോപാലകൃഷ്ണൻ അപ്പോൾ തന്നെ പുല്ലാട്ട് വിട്ട് വൈജയന്തിക്ക് യാത്രയായി. ഗോവിന്ദനോട് സംസാരിച്ച് കുഞ്ഞൂട്ടനെ വൈജയന്തിൽ നിന്ന് പുറത്ത് കളയണം എന്നാണയാളുടെ ലക്ഷ്യം.
***
പെരുമാൾപുരം***
“”ഗൗരീ…””,””കണ്ണൊറക്ക് സ്ഥലം എത്തീടീ….””,
വൈജയന്തിയിൽ നിന്ന് പുറപ്പെട്ട് അൽപ്പ ദൂരം പിന്നിട്ടപ്പഴേ ഗൗരി കാറിൽ കിടന്ന് ഉറങ്ങാൻ തുടങ്ങിയിരുന്നു. മുഖത്ത് വെച്ച തവിട്ട് കൂളിങ് ഗ്ലാസ് ഊരാതെ വായും പൊളിച്ച് ഹെഡ്റസ്റ്റിൽ തലചാരി ഒരു ബോധവും ഇല്ലാതെ ഉറങ്ങുന്ന അവളെ കാണാൻ നല്ല രസായിരുന്നു. അപ്പു അത് കണ്ട് കുറേ ചിരിച്ചു. അവളും ഒന്ന് മയങ്ങി. ദൂരം ഒരുപാട് ഉണ്ടായിരുന്നത് കൊണ്ട് സമയം പോവാൻ ഉറങ്ങല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല.
ഉച്ചയൂണിന് സമയത്താണ് അവരെല്ലാം കനകയുടെ തറവാട്ടിൽ എത്തിച്ചേരുന്നത്. ഇന്ദിര ഒരിക്കെ മാത്രം ഇവിടെ വന്നിട്ടുണ്ട്. പിന്നീട് ഇറങ്ങാനൊന്നും സാധിച്ചുമില്ല. തറവാട്ടിൽ എത്തിയപ്പോൾ ബോധം കെട്ടുറങ്ങുന്ന ഗൗരിയെ അപ്പു തട്ടിവിളിച്ചുണർത്തി. കവിളിലൂടെ ഒലിച്ചിറങ്ങിയ ഉമിനീര് കൈ കൊണ്ട് തുടച്ച് കണ്ണുകൾ വലിച്ച് തുറന്ന് ഗൗരി എഴുന്നേറ്റു. രണ്ട് സെക്കൻ്റ് നേരം തല താഴ്ത്തി ഇരുന്ന അവൾ തിരിഞ്ഞ് അപ്പുവിനെ നോക്കി…
“”നമ്മളെവടെയാ….””,
തലയ്ക്ക് വെളിവില്ലാത്തത് പോലെ അവൾ ചോദിച്ചു.
“”നിൻ്റെ തലക്കിട്ടൊരു കൊട്ട് എൻ്റെടുത്ത്ന്ന് കിട്ടും…””,””ഇങ്ങോട്ട് എറങ്ങ് പെണ്ണെ…””,””അമ്മായീടെ വീടെത്തി…””,
“”ഓഹ് യെസ് യെസ് കറക്ട്…””,””നമ്മളമ്മായീടെ വീട്ടിക്ക് വന്നതാലേ…””,””പെട്ടന്നെന്തോ റിലേ പോയ പോലെ…””,
“”ശരി ശരി ഇങ്ങട്ടെറങ്ങ്…””,””മൊഖം കഴുവി ഒരു ചായ കുടിക്കുമ്പഴേക്കും പോയ ബോധം തിരിച്ചെത്തിക്കോളും…””,””ബാ താഴെ എറങ്ങ്…””,
ഒന്നൂടെ മുഖം തുടച്ച് മുടിയൊക്കെ ഒതുക്കിവച്ച് സീറ്റിൽ ഇരുന്ന ബാഗും തൂക്കി ഡോറ് തുറന്ന് ഗൗരി പുറത്തേക്കിറങ്ങി. അപ്പൂ ആദ്യമായിട്ടാണ് കനകമ്മായിയുടെ തറവാട്ടിൽ വരുന്നത്. അതിന്റെ ഒരു സങ്കോചം അവൾക്കുണ്ടായിരുന്നു.
“”ഇങ്ങട്ട് വാ ചേച്ചീ ഇത് നമ്മടെ സ്വന്തം വീടല്ലേ…””,
അപ്പൂൻ്റെ മുഖത്ത് നിന്ന് അവൾക്ക് ഒരു സ്റ്റാർട്ടിംങ് ട്രബിൾ ഉണ്ടെന്ന് മനസിലാക്കിയ ഗൗരി അവൾടെ കൈയ്യിൽ പിടിച്ച് കൊണ്ട് തറവാട്ടിലേക്ക് നടന്നു. ഗൗരി കൂട്ടിനുള്ളത് കൊണ്ട് ഇന്ദിരാമ്മയും കനകാമ്മയും നേരത്തേ കാറിൽ നിന്നുമിറങ്ങി വീട്ടിലേക്ക് പോയിരുന്നു. ഗൗരി പല തവണ കനകമ്മയോടൊപ്പം ഇവിടെ വന്നിട്ടുണ്ട്. അവൾക്ക് പെരുമാൾപുരത്തെ അത്യാവശ്യം വേണ്ടപ്പെട്ടവരെയൊക്കെ പരിചയവുമുണ്ട്… അപ്പൂൻ്റെ കൈ പിടിച്ച് ഗൗരി വീടിൻ്റെ പടികൾ കയറി ഉമ്മറത്തെത്തി. ചെരുപ്പൂരി പുറത്തിട്ട് രണ്ടുപേരും കൈ കോർത്ത് പിടിച്ച് വീടിന്റെ നടുമുറ്റത്തേക്ക് എത്തി.
കനകയുടെ തറവാട് പഴയൊരു രീതിയിൽ നിർമ്മിച്ച നാലുകെട്ടാണ്. നടുമുറ്റത്ത് പന്തല് വിരിച്ച് അതിൽ മുന്തിരി വള്ളികൾ കയറ്റിവിട്ട് താഴെ ഇരിപ്പിടവും മറ്റും ഒരുക്കിവച്ചിരിക്കുന്നു. അപ്പു അത് നോക്കി നിൽക്കെ ഗൗരി അപ്പുവിനെയും വിളിച്ച് വീടിന്റെ പ്രധാനമുറിയിലെത്തി. പുന്നയ്ക്കലെ തറവാടിൻ്റെ അത്ര പ്രൗഢമായിട്ടൊന്നുമായിരുന്നില്ല പെരുമാൾ പുരത്തെ തറവാട്. എങ്കിലും കാണാൻ നല്ല അടുക്കും ചിട്ടയുമൊക്കെ ആയി അത്യാവശ്യം വലിയ വീട് തന്നെയാണ്.
“”ഇതെൻ്റെ മോളാ സ്വാതി…””,
പ്രധാനമുറിയിലെ സെറ്റിയിൽ ഇരുന്ന് കൊണ്ട് ഇന്ദിരാമ്മ അപ്പുവിനെ ആർക്കോ പരിചയപ്പെടുത്തി കൊടുത്തു. പ്രധാനമുറിയിലെത്തിയ അവൾ അമ്മയുടെ ശബ്ദം കേട്ടാണ് തലയുയർത്തുന്നത്. ഇന്ദിരാമ്മക്കും കനകാമ്മക്കും അടുത്തായി ഒരു സ്ത്രീ ഇരിക്കുന്നു.
“”മോളേ അപ്പൂ ഇതെൻ്റെ അനുജത്തിയാണ്…””,””വിജയലക്ഷ്മി…””,
കനകമ്മ അവരെ പരിചയപ്പെടുത്തി കൊടുത്തു. അപ്പു അവർക്ക് നേരെ കൈ കൂപ്പി കാട്ടി. തിരിച്ചവരും.
“”നിങ്ങളെന്താ കാറിൽ തന്നെ ഇരുന്നത്…””,
കാറിൽ നിന്ന് ഇറങ്ങാൻ വൈകിയത് കൊണ്ട് ഇന്ദിരാമ്മ അവരോട് തിരക്കി.
“”അത് അമ്മാ…””,
“”അതൊന്നുമില്ല അമ്മായി അപ്പു ചേച്ചിക്ക് ഒരു മടി…””,””ആദ്യായിട്ടല്ലേ അതോണ്ടാവും…””
ഗൗരി അപ്പുവിനെ വിട്ട് ബാഗും തോളത്തിട്ട് സോഫയിലിരിക്കുന്ന വിജയലക്ഷ്മിക്ക് അടുത്ത് പോയി ഇരുന്നു. അവള് മടി എന്നോക്കെ പറഞ്ഞത് അപ്പൂനെന്തോ കൊറച്ചില് തോന്നി അവൾ ഗൗരിയെ കണ്ണുരുട്ടി പെടിപ്പിച്ചു.
“”ഇവക്കൊരു മാറ്റോം ഇല്ലല്ലോ ചേച്ചീ…””,””കെട്ടിക്കാറായി ഇപ്പഴും കുട്ടിക്കളി മാറീട്ടില്ല…””,
ഗൗരിയെ ചേർത്ത് പിടിച്ച് വിജയലക്ഷ്മി പറഞ്ഞു. ശേഷം അവർ അപ്പൂന് നേരെ തിരിഞ്ഞു.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…