“”എന്ത് എടങ്ങേറ് പണിക്കരേ…””,””ഇതിലും വലുത് നമ്മള് ചെയ്ത് കഴിഞ്ഞു ഇനി ബാക്കി ഉള്ളത് തലക്ക് വെളിവില്ലാത്ത ആഹ് പീറ ചെക്കനല്ലേ…””,””അവനെയും എങ്ങനെയാ ഒതുക്കണ്ടതെന്ന് എനിക്ക് അറിയാം…””,””താൻ ഞാൻ പറഞ്ഞ് തരുന്നത് പോലെ ഒക്കെ അങ്ങ്ട്ട് ചെയ്താ മതി….””,
കണ്ണുകളടച്ച് കസേരയുടെ തലപാതിയിലേക്ക് തല ചായ്ച്ച് കിടന്ന് വെറ്റില ചവച്ച് കൊണ്ട് രാമചന്ദ്രൻ പറഞ്ഞു.
“”അതിനൊക്കെ ഞാന്ണ്ടാവും…””,””എങ്ങനെ എന്ത് എന്നൊക്കെ പറഞ്ഞാൽ മതി…””,
“”മ്മം….””,””ആഹ് ചെക്കനെ കൂടി അങ്ങ് തീർത്താൽ പിന്നെ ഭാക്കി ഉള്ളത് ആഹ് മൂത്ത ചെക്കനാ…””,””അവനെ തേടി പിടിക്കണ്ടി വരില്ലെന്നാ തോന്നണെ…””,””നാട് വിട്ട് പോയതല്ലേ തിരിച്ച് വരാൻ യാതൊരു സാധ്യതയും ഞാൻ കാണണില്ല…””,””ചെറിയ ചെക്കനും കൂടി തീർന്ന് കഴിഞ്ഞാൽ ബാക്കി ഉള്ളവര്ടെ കാര്യം ശേഖരൻ നോക്കിക്കോളും…””,
“”കൊല്ലാനാണോ രാമ പരിപാടി…””,
“”അറിയില്ല….””,””ശേഖരൻ എന്ത് ചെയ്യുമെന്ന് എനിക്കൊരൂഹവും ഇല്ലടോ…””,””എന്തായാലും പിന്നീട് പുന്നയ്ക്കൽ അവശേഷിക്കുന്നവർക്ക് ചത്താൽ മതിയെന്ന അവസ്ഥയില് അയാള് എത്തിക്കും…””,””ഞാനും താനുമൊക്കെ അവരുടെ വിധിക്ക് ഒരു കരു മാത്രം…””,””കൊറേ കാലം തമ്പുരാക്കന്മാരായി കഴിഞ്ഞതല്ലേ ഇനി അടിമ ജന്മത്തിൻ്റെ സുഗം കൂടി അവറ്റകള് അറിയട്ടേ….””,
സംസാരിക്കുമ്പോഴും രാമചന്ദ്രൻ്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. സന്തോഷത്തിൻ്റെ ചിരി.
“”കൃഷ്ണാ…””,””ഗോവിന്ദന് നിൻ്റെ മേലെ സംശയം ഒന്നും തോന്നാത്തിടത്തോളം നീ സെയ്ഫാണ്…””,””നീ അവടെയുണ്ടങ്കിലേ എനിക്ക് എന്തേലും ഒക്കെ ചെയ്യാൻ കഴിയൂ….””,
“”അടുത്തത് ഞാൻ എന്താ ചെയ്യണ്ടത്….””,
ഗോപാലകൃഷ്ണൻ്റെ ചോദ്യം വളരേ ഗൗരവമുള്ളതായിരുന്നു…
“”ക്ര്…..””,””പറയാം….””,
അണ്ണാക്കിലേക്ക് ഇറങ്ങാതിരിക്കാൻ ചവച്ച വെറ്റിലയുടെ നീരും ഉമിനീരും കൂടി വായിലേക്ക് വലിച്ചെടുത്ത് കസേരക്കരുവിലിരുന്ന കോളാമ്പിയിലേക്ക് രാമൻ നീട്ടി തൂപ്പി. ശേഷം കസേരയിലെ ഹാൻ്റ് റസ്റ്റിൽ തൂക്കിയ തോർത്ത് കൊണ്ട് ചുണ്ടൊന്ന് ഒപ്പിയ ശേഷം അയാൾ എഴുന്നേറ്റു. വലതുകൈ പിന്നിൽ കെട്ടി കുറച്ചപ്പുറത്തേക്ക് നടന്ന് കണിയാർക്ക് എതിരെ അയാൾ നിന്നു.
“”നീ ഗോവിന്ദനോട് ആഹ് ചെറുക്കനെ പറ്റി കൊറച്ച് കള്ളം പറയണം…””,
“”ഹ…””,””ഹ…””,””ഹ…””,””ഇതുവരെ പറഞ്ഞതെല്ലാം കള്ളം…””,””ഇനി പറയാൻ പോവുന്നതിൽ എന്താ പുതുമ…””,
“”ഇത് അത്പോലെയല്ല…””,””കുറച്ച് ഗൗരവം ഉണ്ട്…””,
“”നിങ്ങള് പറയുന്ന പോലെ…””,””എന്താ ഞാൻ ചെയ്യണ്ടത്…””,
“”താനിന്ന് വൈകിട്ട് വൈജയന്തിയിൽ ചെന്ന് ഗോവിന്ദനെ കാണുക…””,””എന്നിട്ട്…””,””ആഹ് ചെക്കനില്ലേ…””,””അവൻ്റെ ഗ്രഹനില വച്ച് ഒരു കൊലപാതകി ആവാനുള്ള സാധ്യത വരെ കാണ്ടതായി പറയുക…””,””ഇനിയും അവനെ തറവാട്ടിൽ വച്ചോണ്ടിരിക്കുന്നത് എല്ലാവർക്കും അപകടമാണെന്നും…””,””അവൻ്റെ സ്വഭാവം മാറിയാൽ ആരേം കൊന്നുകളയാൻ മടിക്കില്ലെന്നും പറയുക…””,””അന്ന് ക്ഷേത്രത്തിലേക്കെ നരേന്ദ്രനയച്ച തമിഴന്മാരെയൊക്കെ കൊന്ന് തള്ളിയില്ലേ അതൊക്കെ നിദർശനം ആക്കിവച്ചങ്ങ്ട്ട് പറയാ…””,
“”ഔ…””,””ഇത് കൊറച്ച് കടുപ്പാണ്…””,””എന്നാലും ചെയ്യാം…””,
“”പിന്നെ…””,””ഇന്ദിരേടെ മോളില്ലേ എന്താ അവൾടെ പേര്….””,
രാമചന്ദ്രൻ തൻ്റെ കുറിവരച്ച നെറ്റിയിൽ അവളുടെ പേര് ആലോചിക്കുന്നത് പോലെ വിരല് വച്ച് തട്ടിക്കൊണ്ടിരുന്നു…
“”ഹാ…””,””പേരെന്തേലും ആവട്ടെ…””,””ലക്ഷണം വച്ച് നോക്കാണങ്കിൽ കൂടുതൽ സാധ്യത കാണുന്നത് ആഹ് പെൺകൊച്ചിനാണന്നങ്ങ്ട്ട് പറയണം…””,””അവളെ ആയിരിക്കും ചെക്കൻ ആദ്യം കൊല്ലാൻ സാധ്യതാന്നങ്ങട്ട് കാച്ചണം…””,””അയാളത് വിശ്വസിക്കണം…””,””മ്മം…””,””നീയല്ലേ പറയണെ വിശ്വസിച്ചോളും….””,
ഒരു പുഞ്ചിരിയോടെ രാമചന്ദ്രൻ പറഞ്ഞു. അതിൽ കണിയാരും പങ്ക് ചേർന്നു.
വൈജയന്തിയിലെ ഭൈരവീ ചൈതന്യം ഇല്ലാതാക്കാൻ ഒരു വഴി തേടിയ രാമന് കിട്ടിയ ആശയമായിരുന്നു മൃഗങ്ങളെയും മറ്റും ബലികൊടുക്കുന്ന ചടങ്ങ്. ശതാബ്ദങ്ങൾക്ക് മുൻപേ തന്നെ ഭൈരവിക്ക് ബലികൊടുക്കുന്ന ചടങ്ങുകളെല്ലാം പെരുമാളർ നിർത്തി വച്ചിരുന്നു അത് രാമന് അറിയാം. പിന്നീട് ഗോപാലകൃഷ്ണൻ ക്ഷേത്രത്തിൻ്റെ മുഖ്യ കാര്യക്കാരനായി കയറിയപ്പോൾ അയാളെ വച്ച് ദേവീ ചൈതന്യം നശിച്ചെന്നും മൃഗങ്ങളെ വീണ്ടും ഭൈരവിക്ക് ബലി അർപ്പിക്കണമെന്നും നിർദ്ദേശിക്കാൻ പറഞ്ഞത് രാമൻ തന്നെയാണ്. അത് പ്രകാരം ഗോപൻ ഗോവിന്ദനോട് ആവശ്യപ്പെട്ട് മൃഗബലി വീണ്ടും ആരംഭിച്ചു. അതൊന്ന് മാത്രം മതിയായിരുന്നു എന്നന്നേക്കുമായി വൈജയന്തി നശിക്കാൻ. ആഹ് മണ്ണിൽ ആദ്യമായി രക്തക്കറ വീണപ്പോഴേ മണ്ണിൻ്റെ പുണ്യത നഷ്ടമായി. ഇന്നിപ്പൊ വൈജയന്തിയുടെ കാവലിന് ഭൈരവിയില്ല. അവിടുത്തെ ഒരു പറ്റം ജനങ്ങൾ മാത്രം…
രാമചന്ദ്രൻ്റെ നിർദ്ദേശങ്ങൾ എല്ലാം നടത്താനായി ഗോപാലകൃഷ്ണൻ എപ്പഴും വൈജയന്തിയിൽ സജ്ജമായിരുന്നു. ഗോപൻ എന്ത് പറയുന്നോ അത് മാത്രമേ ഗോവിന്ദൻ ചെയ്ത് പോന്നൊള്ളു. വിശ്വാസത്തിന് മേലെ ഒരു വാക്കിന് പ്രസക്തിയില്ലല്ലോ. അത് പരമാവധി മുതലെടുക്കാൻ തന്നെ രാമചന്ദ്രൻ തീരുമാനിച്ചു. ഗോപാലകൃഷ്ണൻ പിന്നിൽ നിന്ന് തങ്ങളെ ചതിക്കാനുള്ള കരുനീക്കങ്ങൾ നടത്തുന്നകാര്യം ഗോവിന്ദന് അറിവേ ഇല്ല…
“”ഞാൻ ഇപ്പൊ തന്നെ പുറപ്പെടാം രാമാ…””,””ചെക്കൻ്റെ കാര്യത്തിൽ നമ്മക്കൊരു തീരുമാനം ഉണ്ടാക്കാം…””,””അവൻ വൈജയന്തിക്ക് പുറത്തെത്തിയാൽ ബാക്കി അവമ്മാര് നോക്കിക്കോളില്ലേ…””,
“”ശ്ശേ…””,””എന്തിനാ അവര്…””,””അവൻ ചാവണ്ടത് എൻ്റെ കൈ കൊണ്ടാ…””,””ഞാൻ തന്നെ തീർത്തോളാം ..””,
ശാന്തമായിട്ടാണ് രാമൻ പറയുന്നത്. എന്നാൽ പറഞ്ഞതിൽ എത്രത്തോളം വെറുപ്പ് കലർന്നിട്ടുണ്ടെന്ന് ഗോപാലന് വ്യക്തമായി അറിയാൻ കഴിഞ്ഞു.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…