ഭൈരവിയുടെ മണ്ണിൽ രക്തം വീഴുന്നത് സ്വന്തം ചിതയൊരുക്കുന്നതിന് തുല്ല്യമാണെന്ന് അക്രമികളും വൈജയന്തിക്കാരും നിലനിർത്തിക്കൊണ്ടുപ്പോന്ന ഒരു വിശ്വാസമാണ്. ആഹ് വിശ്വസത്തിൽ തൊട്ടു കളിക്കാൻ ആരായാലും ഒന്ന് ഭയക്കും. അത് നല്ലപോലെ രാമന് അറിയാവുന്ന കാര്യമാണ്. ഭൈരവിയുടെ രക്ഷാബന്ധനം കടക്കാൻ എത്രത്തോളം പടയുണ്ടായിട്ടും യാതൊരു കാര്യവുമില്ല. പിന്നെയുള്ള ഏക മാർഗ്ഗം ഭൈരവീ ചെതന്യത്തെ എന്നന്നേക്കുമായി അവിടെ നിന്നും നീക്കം ചെയ്യുക എന്നതാണ്. അതിനുള്ള മാർഗ്ഗങ്ങൾ ആരാഞ്ഞ് രാമൻ ഇറങ്ങുന്നു.
ഈ കാലയളവിലാണ് ജാനകിയുമായി ദേവൻ പുന്നയ്ക്കൽ ചെന്നു കയറുന്നത്. പെരിയവർ ബാലകൃഷ്ണ അവരുടെ ബന്ധത്തെ ഒരു തരിക്ക് അംഗീകരിച്ചില്ല. അവസാനം രണ്ടുപേർക്കും തറവാട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു. ആദ്യമായും അവസാനമായും ദേവൻ വൈജയന്തി വിട്ടിറങ്ങുന്നു. അത് രാമന് എളുപ്പമായി. പിന്നിട് കുറച്ച് കാലത്തെ പദ്ധതിക്കൊടുവിൽ കേശവനെയും നരേന്ദ്രനെയും ശേഖരനെയും ജയശങ്കറിനെയും കൂടെ കൂട്ടി നല്ലൊരു ശുഭമുഹൂർത്തത്തിൽ ദേവൻ്റെ അവസാന സമയം അവർ കുറിച്ചു. ആഹ് പദ്ധതി വിജയിച്ചു. പക്ഷെ അവിടെയും ഒരു പിഴവ് സംഭവിച്ചു. ദേവൻ്റെ രണ്ടാമത്തെ കുഞ്ഞ് അനന്തനെന്ന കുഞ്ഞൂട്ടൻ അവരുടെ കൈവശം നിന്ന് വഴുതി പോയി. അന്ന് അവന് രണ്ട് വയസിനടുത്തേ പ്രായമുള്ളു. എന്നിട്ട് കൂടി അവനെ നഷ്ടപ്പെടുത്തിയ പിഴവ് രാമനെ വല്ലാണ്ടെ അസ്വസ്ഥനാക്കി. തിരഞ്ഞു…., ഒരുപാട് തിരഞ്ഞു. പക്ഷെ കിട്ടിയില്ല. പിന്നീട് ഇരുപത് ആണ്ടിന് ശേഷം അവൻ രാമൻ്റെ മുന്നിലേക്ക് പ്രത്യക്ഷപ്പെടുകയായിരുന്നു. അന്ന് ശങ്കരൻ ഒളുപ്പിച്ച ആഹ് കുട്ടി പിന്നീട് ഇന്ദിരയോടൊപ്പം അവൻ്റെ തന്നെ തറവാട്ടിലേക്ക് കയറി വരുന്നു. ഇതൊന്നും യാദൃശ്ചികമായി രാമന് തോന്നിയില്ല. ദേവനെ തീർക്കാൻ തങ്ങള് തയ്യാറാക്കിയ ഒരു പദ്ധതി പോലെ തിരിച്ചടിക്കാൻ ആരോ അവനെ കൊണ്ടുവന്നതാവാം എന്ന് അയാൾ ഉറപ്പിച്ചു.
ദേവനെ കൊല്ലുക എന്ന ഉദ്ദേശത്തോടെ ശേഖരനെയും കേശവനെയും ഒന്നിപ്പിച്ചത് പോലെ കുഞ്ഞൂട്ടനെയും പുന്നയ്ക്കലെ മറ്റുള്ളവരെയും തീർക്കാൻ രാമചന്ദ്രൻ ഒന്നൂടി അവരെ തമ്മിൽ കൂട്ടിയിണക്കി. ഇത്രയും പദ്ധതികൾ വിജയകരമായി നടപ്പാക്കിയതിൻ്റെ സംതൃപ്തിയിൽ തൻ്റെ തറവാടിന്റെ ഒരു മൂലയിലെ കസേരയിൽ അയാൾ ചാരി കിടന്നു. ഇനി അടുത്ത നീക്കത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങണം.
“”കണിയാര് പുറത്ത് കാണാനായിട്ട് നിൽക്കുന്നു…””,
കസേരയിൽ കിടന്ന് വിശ്രമിക്കുകയായിരുന്ന രാമൻ്റെ അടുത്തേക്ക് കടന്ന് വന്ന് കൊണ്ട് അയാളുടെ ശിഷ്യന്മാരിലൊരാൾ പറഞ്ഞു.
“”അയാളെ എന്തിന് തടയണം…””,””അകത്തേക്ക് വരാൻ പറയ്…””,
പശ്ചിമ ദിക്കിലൂടെ മുറിയിലേക്ക് കടന്നുവരുന്ന സൂര്യ രശ്മികളൊഴിച്ചാൽ മറ്റൊരു വെളിച്ചവും മുറിക്കകത്തില്ല. മുണ്ടിന്റെ കോന്തലകൾ നടത്തത്തിനനുസരിച്ച് ആടി കളിക്കുന്ന ശബ്ദം പഴയ ആഹ് ഇല്ലത്തിൻ്റെ ഇടനാഴിയിൽ മുഴങ്ങി കേട്ടു. അടുത്ത നിമിഷം പരന്ന കാലടി ശബ്ദവുമായി മുണ്ടിന്റെ കോന്തല ഇടത് കൈയ്യിലൊതുക്കി കൊണ്ട് അയാൾ അവിടേക്ക് കടന്നുവന്നു. പുന്നയ്ക്കലെ ഗോവിന്ദന് ക്ഷേത്രകാര്യങ്ങളിൽ തീരുമാനം പറഞ്ഞ് കൊടുക്കുന്ന ഗോപാലകൃഷ്ണ കണിയാര്… രാമചന്ദ്രൻ്റെ ഉറ്റ സുഹൃത്തുക്കളിലൊരാൾ. ഗോപാലകൃഷ്ണൻ മുറിയിലേക്ക് കടന്നുവന്നതും രാമൻ കസേരയിൽ നിന്നും എഴുന്നേറ്റു.
“”പണിക്കരെ…””,””തന്നെ കാത്തിരിക്കായിരുന്നു ഞാൻ വാ…””,
രാമൻ അയാളെ പുണർന്ന് കൊണ്ട് സ്വാഗതം ചെയ്തു. ജനാലയ്ക്കരികെ ഇട്ടിരുന്ന മറ്റൊരു ചാരു കസേരയിൽ ഗോപാലകൃഷ്ണനോട് ഇരിക്കാനായി അയാൾ ആവശ്യപ്പെട്ടു. അവർ രണ്ടു പേരും ഉപവിഷ്ടരായി. രാമചന്ദ്രൻ ഇരിക്കുന്നതിനടുത്തായി വച്ചിരുന്ന മേശമേൽ നിന്ന് ഒരു വെറ്റില ചില്ലം എടുത്ത് മടിക്കലേക്ക് വച്ചു. ചെല്ലം തുറന്ന് അതിൽ നിന്ന് ഉത്തമമായൊരു തളിരില കൈയ്യിലേക്കെടുത്തു. നൂറ് തേച്ച് അടക്കയും പുകലയും പൊടിച്ച പൊടി കുടഞ്ഞിട്ട് ഗോപാലകൃഷ്ണന് നേരെ രാമൻ നീട്ടി. അയാളത് സ്വീകരിച്ച് വായിലിട്ട് ഒന്ന് മുറുക്കി ചവച്ചു. രാമൻ തനിക്കായും ഒരെണ്ണം തിട്ടപ്പെടുത്തി എടുത്തു.
“”നമ്മള് ഇതു വരെ ചെയ്തതെല്ലാം വെച്ച് നോക്കാണങ്കിൽ അടുത്ത നീക്കം കൊറച്ച് എടങ്ങേറ് പിടിച്ചതാ….””,
വെറ്റില ചവച്ച് കൊണ്ട് കൃഷ്ണൻ പറഞ്ഞു.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…