“”എൻ്റെ മോള് അങ്ങനെ ഒന്നും കാട്ടില്ല നന്ദിനി…””,””അവള് നല്ല കുട്ടിയായിട്ട് എൻ്റെ കൂടെ തന്നെ ഇണ്ടാവും…””,
ഇന്ദിര നന്ദിനിയെ ആശ്വസിപ്പിച്ചു.
“”കേട്ടോടീ നീ….””,””ഇന്തേലും കുരുത്തക്കേട് കാണിച്ചാ തിരിച്ച് വരുമ്പൊ തൊടേലെ തൊലി ഞാനുരിയും…””,
“”പോയെ അമ്മേ അവട്ന്ന്….””,””ചേട്ടാ…””,””വണ്ടി എടുത്തോ…””,
നന്ദിനിയെ പുശ്ചിച്ച് തള്ളിയ ശേഷം തൻ്റെ കൈയ്യിലിരിക്കുന്ന കുഞ്ഞി ബാഗിൻ്റെ ചെറിയ അറ തുറന്ന് കറുത്ത ഒരു കൂളിങ് ഗ്ലാസ് എടുത്ത് വച്ചു കൊണ്ട് ഗൗരി പറഞ്ഞു. അവളുടെ കാട്ടല് കണ്ട ഇന്ദിരാമ്മയും കനകമ്മയും ചിരിച്ച് പോയി. അപ്പു വായും പൊളിച്ചിരുന്നു.
“”ഇവളെ ഞാനിന്ന്…””,
ഗൗരിക്കിട്ടൊന്ന് കൊടുക്കാനായി ഒരു ചുള്ളിക്കമ്പ് തിരഞ്ഞ നന്ദിനിയെ കുഞ്ഞൂട്ടൻ പിടിച്ച് വച്ചു. പതുക്കെ കാറ് പുന്നയ്ക്കലിൻ്റെ മുറ്റത്ത് നിന്ന് നീങ്ങി തുടങ്ങി.
“”ഇപ്പൊ ഒരു റിലാക്സേഷൻ ഒണ്ടല്ലേ…””,
സീറ്റിലേക്ക് ചാരി കിടന്ന് കൊണ്ട് അപ്പൂനോട് ഗൗരി പറഞ്ഞു.
“”ഉവ്വ ഉവ്വ…””,””തറവാട്ടിൽ എന്താടീ കൊഴപ്പം…””,
“”അവടെ അമ്മേൻ്റെ വായിലിരിക്കുന്നതൊക്കെ കേക്കണം…””,””അങ്ങോട്ട് തിരിയാൻ പാടില്ല ഇങ്ങോട്ട് തിരിയാൻ പാടില്ല….””,””ഇനി രണ്ട് ദിവസത്തേക്ക് അതൊന്നും ഇല്ലല്ലോ…””,
അപ്പൂനെ ചുറ്റിപ്പിടിച്ചുകൊണ്ട് ഗൗരി പറഞ്ഞു. ഗൗരിക്ക് ശരിക്കും ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് കൊണ്ട് അപ്പൂനെ വലിയ ഇഷ്ട്ടമാണ്. അവരുടെ സംസാരവും ചിരിയുമൊക്കെയായി കാറ് നീങ്ങി തുടങ്ങി. ആകെ ഒരു വിഷമമുണ്ടായിരുന്നത് അപ്പൂനാണ്. കുഞ്ഞൂട്ടൻ കൂടെ ഇല്ലാത്തതിൻ്റെ. എങ്ങോട്ട് പോവുമ്പഴും കൂടെ ഉണ്ടായിരുന്നതല്ലേ ഇപ്പൊ എന്തോ മനസിലൊരു വിങ്ങല് പോലെ.
കാറ് മുറ്റത്ത് നിന്ന് നീങ്ങുന്നതും നോക്കി കുഞ്ഞൂട്ടൻ അവടെ തന്നെ നിന്നു. അവനും മനസിലൊരു വയ്യാഴിക പോലെ…
“”കുഞ്ഞൂട്ടാ വാ…””,””ഞാൻ ചായ എടുത്ത് തരാം….””,
നന്ദിനി കുഞ്ഞൂട്ടന് ചായ എടുത്ത് വയ്ക്കാനായി അടുക്കളയിലേക്ക് നടന്നു. കാറ് കണ്ണിൽ നിന്ന് മാഞ്ഞതും കുഞ്ഞൂട്ടനും അവർക്ക് പിന്നാലെ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് കയറി പോയി.
***
തിരുനെല്ലി***
നേരം നടുപകൽ ആവുന്നേ ഉണ്ടായിരുന്നുള്ളു. രാമചന്ദ്രൻ തൻ്റെ തറവാട്ടിലെ പശ്ചിമാഭിമുഖമായിട്ട് നിർമ്മിച്ച മുറിയുടെ ജനാലയ്ക്കലായി ഇട്ടിരുന്ന കസേരയിലിരുന്ന് കൊണ്ട് ചില പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനെ കുറിച്ച് ഗൂഢമായ ചിന്തയിൽ മുഴുകിയിരിക്കുന്നു. ഇതുവരെ നടന്നതും ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നതും ഇനി നടക്കാൻ ഇരിക്കുന്നതുമെല്ലാം രാമൻ്റെ കരുനീക്ക പ്രകാരം നടന്നവയായിരുന്നു. ഒരൊറ്റ പിഴവൊഴികെ തീരുമാനിച്ചതിൽ എല്ലാം കൃത്യമായി തന്നെ ചിട്ടപ്പെടുത്തിയെടുത്തു. മുപ്പതു വർഷം മുൻപേ തുടങ്ങിയ ഓരോ കരുനീക്കങ്ങളും ഏകദേശം പരിസമാപ്തിയിൽ എത്തിയിട്ടുണ്ട്.
കുഞ്ഞൂട്ടൻ്റെ അച്ഛൻ ദേവനും വൈജയന്തിയിലെ ഒട്ടുമിക്ക ജനങ്ങളും നരേന്ദ്രനോടും കേശവനോടും ചെയ്ത അതിക്രമത്തിന് അവർക്ക് രണ്ടുപേർക്കും എന്നേ പകരത്തിന് പകരം ചെയ്യാമായിരുന്നു. അന്ന് അങ്ങനെ സംഭവിക്കാതെ തടഞ്ഞത് രാമനാണ്. കേശവൻ്റെയും നരേന്ദ്രൻ്റെയും ആവശ്യം കണക്കെ പുന്നയ്ക്കല് തകർത്ത് വൈജയന്തിയിലുള്ളവരെ ഒക്കെ ഓടിക്കുന്നതിനോടൊപ്പം രാമചന്ദ്രന് മറ്റു ചില ആഗ്രഹങ്ങൾ കൂടിയുണ്ടായിരുന്നു. അഗ്രഹമെന്നല്ല പകയെന്ന് തന്നെ പറയേണ്ടി വരും. മറ്റാരൊടുമല്ല രാമചന്ദ്രന് അയാളുടെ മധ്യാന പ്രായം ഇതുവരെയും കടന്നുവന്ന കാലഘട്ടത്തിൽ തോന്നിയ ഒരേ ഒരു പ്രണയം ജാനകിയോടായിരുന്നു ആഹ് ഒടുങ്ങത്ത പക. രാമചന്ദ്രൻ കൗമാരത്തിലേ അടങ്ങാത്ത മോഹം വെച്ച കനിയായിരുന്നു ഇന്ദ്രപ്രസ്ഥത്തിലെ ജാനകീ ദേവി. രാമചന്ദ്രൻ്റെ ചെറുപ്പം മുതലേ ഇന്ദ്രപ്രസ്ഥവുമായി അയാളുടെ കുടുംബത്തിന് അടുത്ത ബന്ധം തന്നെ ഉണ്ടായിരുന്നു. പത്തോ പതിനൊന്നോ വയസിൽ ഇന്ദ്രപ്രസ്ഥത്തിലേക്ക് കടന്നു വരുന്നത്. അവിടെ രാമചന്ദ്രൻ്റെ തലമുറയ്ക്ക് സമമായി രണ്ട് ആൺതരിയും ഒരു പെൺ തരിയുമായിരുന്നു ഉണ്ടായിരുന്നത്. ഏറ്റവും ഇളയവൾ ജാനകി…, ജാനകീദേവി. ജാനകിക്ക് മൂത്തവർ രണ്ടും നെറികെട്ട ജന്മങ്ങളായിരുന്നു. അത് കൊണ്ട് തന്നെ രാമചന്ദ്രൻ അവരുമായി അടുക്കാൻ അധികം താമസം വന്നില്ല. ജാനകിയുടെ രണ്ടു സഹോദരങ്ങളുമായി രാമചന്ദ്രൻ വളരേ അടുത്ത ബന്ധം തന്നെ സൃഷ്ടിച്ചെടുത്തു. ജാനകിയുടെ മേൽ രാമന് പക്ഷെ തോന്നിയത് അനുരാഗമായിരുന്നു.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…