പതിനെട്ടാം 👹 തീയാട്ട് {Sajith} 269

“”ഞങ്ങള് പോയിട്ട് വേഗം വരാട്ടോ കുഞ്ഞൂ…””,””നീ വീട്ടിൽ തന്നെ ഉണ്ടാവണംട്ടോ….””,””എവടേക്കും പോവരുത്…””,””അമ്മേനെ നോക്കിക്കോണേടാ…””,””അടുത്തൊന്ന് പോയിരുന്നാൽ മതി…””,””നിന്നെ കണ്ടില്ലങ്കി അമ്മക്ക് ഭയങ്കര പേടിയാ…””,

 

“”ഞാൻ നോക്കിക്കോളാ ഇന്ദിരാമ്മേ…””,””എവടേക്കും പോവില്ല…””,””ഇവടെ തന്നെ കാണും…””,

 

“”മ്മം…””,

 

അമ്മ കുഞ്ഞൂട്ടൻ്റെ തലയിലൊന്നുഴുഞ്ഞു അവനെ നോക്കിക്കൊണ്ട് ഒന്ന് പുഞ്ചിരിച്ചു…

 

“”പോയിട്ട് വരാടാ…””,

 

ഇന്ദിരാമ്മക്ക് മറുപടിയായി അവൻ തലയാട്ടി. ബാഗുകൾ എടുത്തുവച്ച് കൊണ്ട് കനകമ്മ അവർക്കടുത്തേക്ക് വന്നു.

 

“”ടാ കുഞ്ഞൂ….””,””ഇവടെ തന്നെ കാണണട്ടോ…””,””എന്തേലും കുരുത്തക്കേട് കാണിച്ചൂന്ന് ഞാനറിഞ്ഞാ…””,””തിരിച്ച് വരുമ്പൊ എൻ്റെ കൈയ്യീന്ന് നല്ല പെട കിട്ടും…””,

 

കുഞ്ഞൂട്ടനെ പിടിച്ച് അടുത്ത് നിർത്തി കൊണ്ട് കനകമ്മ പറഞ്ഞു. 

 

“”എൻ്റെ അമ്മമാര് വേഗം പോയി ഒന്ന് തിരിച്ചു വന്നാ മതി…””,””ഞാനൊരു കുരുത്തകേടിനും പോണില്ല….””,

 

കുഞ്ഞൂട്ടൻ മറുപടി പറഞ്ഞു.

 

“”ശരി ശരി…””,

 

“”ഏട്ടാ….””,

 

ഒരു ബാഗും തൂക്കി പിടിച്ച് ഉമ്മറത്തേക്ക് വന്ന ഗൗരി കുഞ്ഞൂട്ടനെ നീട്ടി വിളിച്ചു. അണിഞ്ഞൊരുങ്ങി സുന്ദരിയായിട്ടാണ് ഗൗരി ഇറങ്ങി വരുന്നത്..

 

“”ഏട്ടനെ അപ്പു ചേച്ചി വിളിക്കിണ്ട്…””,””അവടെ അടുക്കളേല്ണ്ട് വേഗം ചെല്ല്…””,””ഞങ്ങക്ക് പോണം…””,

 

എന്തോ അർത്ഥം വച്ച് പറയുന്നത് പോലെയാണ് ഗൗരി സംസാരിച്ചത്. അവളുടെ സംസാരത്തിലെ സ്വരഭേദം കേട്ട് കുഞ്ഞൂട്ടന് ചെറിയ ജാള്യത തോന്നി.

 

“”ചെല്ല് ചെല്ല്….””,

 

കനകമ്മ അവൻ്റെ മേലുള്ള പിടി വിട്ട് കൊണ്ട് പറഞ്ഞു. അമ്മമാര് രണ്ടുപേരും കുഞ്ഞൂട്ടനോട് യാത്ര പറഞ്ഞ് കാറിൽ കയറി ഇരുന്നു. 

 

“”ദേ വല്ലോം വാങ്ങാനോ കൊടുക്കാനോ ഒക്കെ ഒണ്ടങ്കീ വേഗം ആയിക്കോട്ടേട്ടോ…””,””ഞങ്ങക്ക് കൊറേ ദൂരം പോവാനുള്ളതാ…””,

 

ഗൗരിക്കടുത്തെത്തിയപ്പൊ കുഞ്ഞൂട്ടനോട് ശബ്ദം താഴ്ത്തി അവൾ പറഞ്ഞു.

 

“”നിന്നെ ഞാനിന്ന്…””,

 

അവളുടെ വലത് ചെവിക്ക് പിടിക്കാനായി കൈയ്യോങ്ങിയപ്പോഴേക്കും അവിടെന്ന് അവള് ഓടി തടിയെടുത്തു.

 

കുഞ്ഞൂട്ടൻ അടുക്കള ലക്ഷ്യമാക്കി നടന്നു. അവിടെ പ്രിയ്യയും അപ്പുവും എന്തൊക്കെയോ സംസാരിച്ചോണ്ട് നിൽക്കായിരുന്നു. അവൻ്റെ കാലടിയൊച്ച കേട്ട് കൊണ്ട് തലയുയർത്തിയ പ്രിയ്യ കുഞ്ഞൂട്ടൻ അവിടേക്ക് വരുന്നത് കണ്ടു. അവള് അപ്പൂനെ അതറിയിച്ചു. അവനെ കണ്ടപ്പോൾ പ്രിയ്യയോട് യാത്ര പറഞ്ഞ് അപ്പു പുറത്തേക്ക് നടന്നു.

 

“”എന്താ അപ്പൂ കാണണംന്ന് പറഞ്ഞത്…””,

 

അപ്പു അടുത്തെത്തിയപ്പോൾ കുഞ്ഞൂട്ടൻ ചോദിച്ചു. അവള് കുഞ്ഞൂട്ടൻ്റെ കൈയ്യിൽ പിടിച്ച് മുന്നിലേക്ക് നടന്നു.

 

“”നീ എവടേക്കും പോവര്ത്ട്ടോ…””,””ഞങ്ങള് വേഗം വരാം…””,

 

നടനത്തത്തിനിടയിൽ അപ്പു പറഞ്ഞു. 

 

“”ഇതിപ്പൊ കൊറേ കേട്ട് കഴിഞ്ഞപ്പുവോ…””,””വേറെ എന്തേലും ഇണ്ടോ…””,

 

“”വേറെയൊന്നും ഇല്ല…””,””ഞങ്ങളിറങ്ങാ…””,

 

അവർ നടന്ന് കൊണ്ട് ഉമ്മറത്തെത്തി. മുറ്റത്തേക്കിറങ്ങി അപ്പു യാത്ര പറഞ്ഞ് തിരിഞ്ഞതും കുഞ്ഞൂട്ടൻ അവളുടെ കൈയ്യിൽ പിടിച്ച് നിറുത്തി. എന്നിട്ട് അവനടുത്തേക്ക് അടുപ്പിച്ചു.

 

“”ഈ രണ്ട് ദിവസം നീ ഇണ്ടാവില്ല…””,””ഞാനെങ്ങനെയാ നിക്കാന്ന് നീ ഒന്ന് ആലോചിച്ചോ…””,

 

“”എങ്ങനെയാ…””,

 

കുഞ്ഞൂട്ടൻ്റെ മുഖത്തേക്ക് നോക്കി അപ്പു ശബ്ദം താഴ്ത്തി ചോദിച്ചു…

 

“”തേങ്ങ…””,””ഒരുമ്മ തന്നിട്ട് പോടീ…””,

 

“”അയ്യടാ…””,””അതായിരുന്നല്ലേ മോൻ്റെ മനസിലിരുപ്പ്…””,””രണ്ടീസത്തിന്ള്ളതൊക്കെ ഞാൻ ഇന്നലേ തന്നതാ…””,””ഇനി ഇല്ല…””,

 

അപ്പു കുഞ്ഞൂട്ടനോട് അറുത്ത് മുറിച്ച് തന്നെ പറഞ്ഞു.

 

“”നീ കൈ വിട്ടേ അവരൊക്കെ നോക്ക്ണു…””,””ഇനിയൊക്കെ വന്നിട്ട്…””,

 

തൽക്കാല രക്ഷക്കായി അവൾ പറഞ്ഞു. കുഞ്ഞൂട്ടൻ അപ്പൂൻ്റെ കൈയ്യിലെ പിടി വിട്ടു.

 

“”ഒറപ്പാണല്ലോ…””,””വന്ന്ട്ട് പിന്നെ പറ്റിക്കര്ത്…””,

 

“”ഇല്ലടാ പൊട്ടാ…””,””ഞാൻ ഇപ്പൊ പോട്ടേ…””,””ചേച്ചീൻ്റെ കുട്ടി വഴക്കൊന്നും ഇണ്ടാക്കാതെ ഇവടെ തന്നെ ഇരിക്കണം ട്ടോ….””,

 

ശരി എന്ന അർത്ഥത്തിൽ അവൻ തലയാട്ടി. ഉമ്മറത്തെ പടികളിൽ നിന്ന് ചെരുപ്പിട്ട് അപ്പു മുറ്റത്തേക്കിറങ്ങി കാറിനടുത്തേക്ക് നടന്നു, കൂടെ കുഞ്ഞൂട്ടനും. മുൻപിൽ ഡ്രൈവറിരിക്കുന്നു. കോ ഡ്രൈവിങ് സീറ്റിൽ ആരുമില്ല. അതിന് തൊട്ട് പുറകിലായുള്ള സീറ്റിൽ കനകമ്മയും ഇന്ദിരാമ്മയും ഇരിക്കുന്നു. അതിനും പുറകിലെ സീറ്റിൽ അപ്പുവും ഗൗരിയും ഇരിക്കുന്നു. എല്ലാവരും കയറി കഴിഞ്ഞതും കാറിന്റെ യൻഞ്ചിൻ സ്റ്റാർട്ട് ചെയ്തു. 

 

കാറ് പോവാനായപ്പഴേക്കും ഗൗരിയുടെയും റോജയുടെയും അമ്മയായ നന്ദിനിയും കുഞ്ഞൂട്ടനോടൊപ്പം അവിടേക്കെത്തി.

 

“”ചേച്ചീ ആഹ് പെണ്ണിനെ നോക്കിക്കോണം…””,””ഒരു വക പറഞ്ഞാ കേക്കില്ല…””,””അങ്ങനെ വല്ലതും ചെയ്താൽ ആഹ് ചെവി പിടിച്ച് അങ്ങ് തിരിച്ചേര്…””,

 

ഗൗരിയേക്കുറിച്ചാണ് കമൻ്റ്.

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *