പതിനെട്ടാം 👹 തീയാട്ട് {Sajith} 269

“”ഹാ…””,””അടങ്ങി ഇരിക്ക് കുഞ്ഞൂട്ടാ….””,

 

കുഞ്ഞൂട്ടൻ വീണ്ടും അത് തന്നെ ആവർത്തിച്ചു. 

 

അപ്പൂന് നന്നായിട്ട് ഇക്കിളി ആവുന്നുണ്ട്. കുഞ്ഞൂട്ടൻ തുടർന്ന് കൊണ്ടേ ഇരുന്നു. അവള് കിടന്ന് ചിരിക്കാനും ഇളകാനും തുടങ്ങി. രക്ഷയില്ലെന്ന് കണ്ടപ്പോൾ അപ്പു കുഞ്ഞൂട്ടൻ്റെ കൈ പിടിച്ച് വച്ചു. 

 

“”അടങ്ങി നിക്കടാ ചെക്കാ….””,

 

ചിരിയടക്കി കൊണ്ടപ്പു പറഞ്ഞു. കുഞ്ഞൂട്ടൻ പിന്നെ അടങ്ങി കിടന്നു. 

 

“”അപ്പൂ ഞാൻ പറഞ്ഞ് വന്നത് എന്താന്ന് വച്ചാൽ…””,

 

അപ്പു തലയുയർത്തി കുഞ്ഞൂട്ടൻ്റെ മുഖത്തേക്ക് നോക്കി. അവനെന്താണ് പറയാൻ പോവുന്നതെന്ന് ശ്രദ്ധിച്ചു. 

 

“”ഈ കൊല്ലം എൻ്റെ ഒരു ഇയറ് തീരാൻ പോവല്ലേ…””,””രണ്ട് കൊല്ലം കൂടി കഴിഞ്ഞാൽ ഞാൻ ഡിഗ്രി കംപ്ലീറ്റാക്കും…””,””എന്നിട്ട് ഒരു നല്ല ജോലിയൊക്കെ വാങ്ങിയിട്ട്…””,””ചെമ്പ്രയിലോ മറ്റോ ഒരു ചെറിയ താമസം ശരിയാക്കീട്ട് ഇവിടെ വന്ന് ഗോവിന്ദൻ മാമയോട് ചോദിച്ചാലോ…””,””ഈ അപ്പൂനെ ഇനിക്ക് തരോന്ന്….””,””എങ്ങനിണ്ട് എൻ്റെ പദ്ദതി…””,

 

“”നിനക്ക് എവിടുന്നെങ്ങാണ്ട് തലക്ക് വല്ല കൊട്ടും കിട്ടിയോ…””,””നമ്മടെ കാര്യം ഇവടെ എല്ലാരും സമ്മതിച്ചതാണ്ന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ…””,””പിന്നെന്തിനാ ഇപ്പൊ വേറൊരിടത്തിക്ക് പോണത്…””,

 

സംഭവം ശരിയാണെന്ന് കുഞ്ഞൂട്ടനും ഓർത്തു. ഗോവിന്ദൻ മാമയുടെ ചില നേരത്തെ സംസാരത്തിൽ അതിൻ്റെ സൂചനകളും ഉണ്ടായിരുന്നു.

 

“”എന്നാലും അപ്പു ഇവിടെ നിന്ന് എന്നൊക്കെ പറഞ്ഞാൽ…””,””ഇത് നിൻ്റെ അമ്മേൻ്റെ വീടാണ് നിൻ്റെ കുടുംബ്ബമാണ്…””,””ഞാനോ…””,

 

കുഞ്ഞൂട്ടൻ്റെ ശബ്ദമൊന്നിടറി. അപ്പൂന് അവൻ്റെ ഉള്ളിലെന്താണെന്ന് മനസിലായിരുന്നു. ബന്ധത്തിൻ്റെ കാര്യംവച്ച് നോക്കിയാൽ അവന് തന്നെയാണ് മുൻഗണന എന്ന് അപ്പൂനറിയാം. അത് കുഞ്ഞൂട്ടനോട് പറയാൻ കഴിയാത്ത സാഹചര്യത്തിൽ ആയി പോയി.

 

“”നീയും ഇവിടുത്തെ തന്നെയാണ്….””,””ഇൻ്റെ ചെക്കൻ…””,””മനസിലായോ…””,

 

അവളൊരു തമാശകണക്കെയാണ് പറഞ്ഞത്… കുഞ്ഞൂട്ടൻ ഒന്ന് പുഞ്ചിരിച്ചു.

 

“”ഈ വർഷം നിനക്ക് ഇവിടുത്തെ കോളേജിലേക്ക് ട്രാൻസ്ഫർ വാങ്ങാന്നാ ഞാൻ കരുത്ണെ…””,””ഗോവിന്ദൻ മാമ ഇനിക്കവടെ ജോലിയും ശരിയാക്കീട്ട്ണ്ട്…””,

 

“”ഇവടെ എവടെ…””,

 

“”രാജഗൃഹ””,””അവിടുത്തെ കോളേജിലേക്ക് ഞാൻ ട്രാൻസ്ഫർ പറഞ്ഞിട്ട്ണ്ട്…””,””എനിക്കും നിനക്കുമുണ്ട്…””,””കോളേജിൽ നിന്ന് അതിൻ്റെ കാര്യങ്ങളെല്ലാം മിനി ടീച്ചർ ശരിയാക്കി തരും…””,””പിന്നെ മാമേടെ സഹായത്തില് നിനക്ക് ട്രാൻസ്ഫറും ശരിയാക്കിയിട്ടിണ്ട്…””,””ഇനി നമ്മളിവടെ നിന്നാ പോണെ…””,

 

കുഞ്ഞൂട്ടനനോടൊന്നും പറയാതെ അപ്പു കാര്യങ്ങളെല്ലാം തീരുമാനിച്ച് നടത്തിയതിൽ അവന് പരിഭവമൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നും അപ്പൂനേം ഇന്ദിരാമ്മയേം കാണാമെന്നുള്ള സന്തോഷം മാത്രം…

 

“”നീ കൂടുതലൊന്നും ആലോയിക്കണ്ട…””,””ഒക്കെ ശരിയാവൂടാ….””,

 

ഒന്നും മിണ്ടാണ്ടെ അപ്പൂനെയും നോക്കി കിടക്കുന്ന കുഞ്ഞൂട്ടനെ അവൾ ആശ്വസിപ്പിച്ച് കൊണ്ട് തൻ്റെ നെഞ്ചിലേക്ക് കിടത്തി. അവളുടെ ചൂട് തട്ടിയപ്പോൾ കുഞ്ഞൂട്ടൻ കണ്ണുകളടച്ചു. അവനെ ചുറ്റിപ്പിടിച്ച് അപ്പുവും കണ്ണുകളടച്ച് കിടന്നു. നിലാവെളിച്ചത്തിൽ ജനാലയിലൂടെ കടന്നുവരുന്ന കോട മഞ്ഞിന്റെ തണുപ്പൊക്കെ അപ്പൂൻ്റെ നെഞ്ചിലെ ചൂടിനോട് തോറ്റ് പോയി. അവർ രണ്ടുപേരും പരസ്പരം പുർന്ന് കൊണ്ട് തന്നെ ഉറക്കത്തിലേക്ക് വീണ് പോയിരുന്നു. 

***

 

നെറ്റിയിൽ തണുപ്പോടെ എന്തോ തൊട്ടത് പോലെ തോന്നിയപ്പോൾ കുഞ്ഞൂട്ടൻ കണ്ണുകൾ തുറന്നു. അവന് തൊട്ട് മുന്നിൽ കുളിയെല്ലാം കഴിഞ്ഞ് യാത്രക്കായി ഒരുങ്ങി നിൽക്കുന്ന അപ്പു. ഉടുപ്പിട്ടിട്ടേയുള്ളു. നനഞ്ഞ മുടി തോർത്തിൽ പൊതിഞ്ഞ് അരയിൽ കൈയ്യും കുത്തി അവനെ തന്നെ നോക്കി നിൽക്കായിരുന്നു അവൾ. അപ്പുവിന്റെ കൈയ്യിൽ നിന്ന് കാലത്തേ ഒരു നനുത്ത മുത്തം കിട്ടിയപ്പോഴാണ് അവൻ കണ്ണ് തുറക്കുന്നത്.

 

“”എണീക്ക് ചെക്കാ…””,””ഞങ്ങള് എറങ്ങാറായി….””,””നീ താഴേക്ക് വാ…””,

 

കട്ടിലിൽ കിടന്ന് കൊണ്ട് മുറിയിലെ ക്ലോക്കിലേക്കൊന്ന് എത്തിനോക്കി കൊണ്ട് കുഞ്ഞൂട്ടൻ എഴുന്നേക്കാൻ തുടങ്ങി. കൈയ്യെല്ലാം മൂരി നിവർന്ന് കൊണ്ട് ഉറക്കച്ചടവോടെ കട്ടിലിൽ തന്നെ ഇരുന്നു. 

 

“”നീ പല്ല് തേച്ചിട്ട് താഴേക്ക് വന്നാ…””,””അമ്മ നിന്നെ കാണണംന്ന് പറഞ്ഞിരുന്നു…””,

 

ഉറക്കച്ചടവ് വിടാതെ കുഞ്ഞൂട്ടൻ തലയുയർത്തി അപ്പൂൻ്റെ മുഖത്തേക്കൊന്ന് നോക്കി എന്നിട്ട് തലയാട്ടി കാണിച്ചു. അവൻ്റെ പ്രതികരണം കിട്ടിയപ്പൊ അപ്പു മുറിവിട്ട് പുറത്തേക്ക് പോയി. 

 

അപ്പു പോവുന്നത് കൊണ്ട് രണ്ട് ദിവസം ഭയങ്കര ബോറായിരിക്കും എന്ന തിരിച്ചറിവോടെ കുഞ്ഞൂട്ടൻ കട്ടിലിൽ നിന്ന് താഴെ ഇറങ്ങി ബാത്ത്‌റൂമിൽ കയറി. ഒന്ന് ഫ്രഷായി അവൻ വേഗം താഴേക്ക് ചെന്നു. 

 

അവർക്ക് പോവാനായി മുറ്റത്ത് കാറ് വന്ന് നിക്കുന്നുണ്ടായിരുന്നു. കനകമ്മയോടൊപ്പം ഇന്ദിരാമ്മയും കൂടെ കൂടി രണ്ട് ദിവസത്തേക്ക് വേണ്ടുന്ന തുണിയും മറ്റും എടുത്ത് കാറിൽ വയ്ക്കുകയായിരുന്നു. കുഞ്ഞൂട്ടനെ കൊലായിൽ കണ്ടപ്പോൾ ഇന്ദിരാമ്മ അവനെ അടുത്തേക്ക് വിളിച്ചു. കുഞ്ഞൂട്ടൻ ഉമ്മറത്ത് നിന്നിറങ്ങി കാറിനടുത്തേക്ക് ചെന്നു. 

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *