“”ഇല്ല…””,””ഏട്ടനോട് ഞാൻ ഇവിടേക്ക് വന്ന് കൊറച്ചീസം തങ്ങാൻ പറയ്ണ്ട്…””,””അപ്പൊ ഏട്ടനെ കൊണ്ടുപോയി അവനെ ഒന്ന് കാണിക്കാം…””,””എനിക്ക് ചില സംശയങ്ങളൊക്കെയുണ്ട് ഏട്ടാ…””,””അവനെതിരെ ആരേലും എന്തേലും ക്ഷുദ്രം ചെയ്യുന്നുണ്ടോന്നൊക്കെ…””,
“”മ്മം…””,
അയാൾക്കും എന്തൊക്കെയോ സംശയമുള്ളത് പോലെ കനകയുടെ മുഖത്തേക്കൊന്ന് നോക്കി…
“”നിങ്ങളേതായാലും അതുവരെ ഒന്ന് പോയിട്ട് വാ…””,””കാലത്തേ തന്നെ വണ്ടി വരാനായിട്ട് ഞാൻ പറയാം…””,””നിങ്ങള് പോവാനുള്ള ഒരുക്കങ്ങളൊക്കെ നടത്തിക്കോളൂ…””,
ഗോവിന്ദൻ ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവിടെ നിന്നും എഴുന്നേറ്റു. കനക പാത്രങ്ങളും ഭക്ഷണവും അടുക്കളയിലേക്ക് കൊണ്ടുപോയി വെയ്ക്കാനും തുനിഞ്ഞു.
എല്ലാം ഒതുക്കി വച്ച ശേഷം കനക ഇന്ദിരയോടൊപ്പം ഹാളിൽ തന്നെ വന്നിരുന്നു. അപ്പോഴേക്കും കുഞ്ഞൂട്ടൻ അവിടെ നിന്നും പോയിട്ടുണ്ടായിരുന്നു. അവൻ മുത്തശ്ശിയെ ഒന്ന് കാണാനായി അവരുടെ മുറിയിലേക്ക് പോയി. മുത്തശ്ശിയുടെ വിശേഷങ്ങളും മറ്റും ചോദിച്ച് അവനവിടെ ഇരുന്നു. ‘കട്ടിലിൽ നിന്ന് എഴുന്നേറ്റിട്ട് കാലങ്ങളായ കിളവിക്ക് എന്ത് വിശേഷമാടാ ഉള്ളതെന്ന്’ ചോദിച്ച് മുത്തശ്ശി കുഞ്ഞൂട്ടനെ കളിയാക്കി. അവനതൊക്കെ കേട്ട് അവിടെ തന്നെ അൽപ്പ നേരം ഇരുന്നു. മുത്തശ്ശി ഭക്ഷണം കഴിച്ച ശേഷം മരുന്നും കഴിച്ചു. അത്യാവശ്യം ഡോസുള്ള ഗുളികയായത് കൊണ്ട്. അവരുടെ ശരീരം അൽപ്പം ക്ഷീണിതയായി. ആഹ് ഒരു ക്ഷീണത്തിൽ മുത്തശ്ശി ഉറക്കമായി. കുഞ്ഞൂട്ടൻ തിരികെ മുറിയിൽ ചെന്നൊന്ന് കുളിച്ച് വസ്ത്രം മാറി.
തങ്ങളുടെ യാത്രയേ കുറിച്ച് ഇതിനോടകം തന്നെ പോവാനുള്ളവരെ കനക അറിയിച്ചിരുന്നു.
കുളി കഴിഞ്ഞു ഭക്ഷണം കഴിച്ച കുഞ്ഞൂട്ടൻ തിരികെ മുറിയിൽ വന്ന് കിടന്നു. നേരം പത്ത് മണിയായിട്ടുണ്ടായിരുന്നു. മുറിയിലെ വെട്ടമവൻ അണച്ചു. വാതിൽ കുറ്റിയിടാതെ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു.
നേരം ഒരു പതിനൊന്ന് മണിയൊക്കെ ആയപ്പോൾ പുതച്ചു മൂടി ഒരു രൂപം കുഞ്ഞൂട്ടൻ്റെ മുറിയ്ക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു. മുറിയുടെ വാതിൽ തുറന്ന് അത് അകത്തേക്ക് കയറി കതകിൻ്റെ കുറ്റി വലിച്ചിട്ടു. ശേഷം പമ്മി പമ്മി കട്ടിലിനരുകിലെത്തി. തല പുതച്ചിരുന്ന പുതപ്പ് മാറ്റി അടുത്തുള്ള കസേരയിലേക്കിട്ട് കൊണ്ട് കുഞ്ഞൂട്ടൻ്റെ പുതപ്പിനുള്ളിലേക്ക് അത് വലിഞ്ഞു കയറി…
“”യക്ഷി ഇന്ന് എന്തേ വരാൻ വൈകിയെ…””,
അപ്പുവാണ് കയറി വന്നത്. അവൾ കുഞ്ഞൂട്ടനെ ചുറ്റിപ്പിടിച്ച് ഒരു കാലെടുത്ത് അവന് കുറുകെ ഇട്ടു. അവൾക്ക് നേരെ തിരിഞ്ഞ് കിടന്നു കൊണ്ട് കുഞ്ഞൂട്ടനും അപ്പൂനെ വരിഞ്ഞ് ചുറ്റി കണ്ണടച്ച് കൊണ്ട് തന്നെ കിടന്നു.
“”നാളെ ഞങ്ങളെല്ലാം ഒരു സ്ഥലം വരെ പോവ്ണ്ട്…””,””രണ്ടീസം കഴിഞ്ഞിട്ടേ വരൊള്ളു…””,””അപ്പൊ അതിന് കൊണ്ടാവാന്ള്ള സാനങ്ങളൊക്കെ എടുത്ത് വയ്ക്കേന്നു…””,
കണ്ണടച്ചു കിടക്കുന്ന കുഞ്ഞൂട്ടൻ്റെ മുഖത്തേക്ക് അപ്പു കണ്ണ് ചിമ്മാതെ നോക്കി കിടന്ന് കൊണ്ട് പറഞ്ഞു. തുറന്നിട്ട ജനാലയിലൂടെ നിലാവെളിച്ചം അവരുടെ മുറിയിലേക്കും കടന്നു വരുന്നാണ്ടായിരുന്നു. കുഞ്ഞൂട്ടൻ്റെ മുഖത്തേക്കും അത് പ്രതിഫലിച്ചു.
“”ങാഹാ….””,””എവടെക്കാ യാത്ര…””,””ആരൊക്കെ ഇണ്ട്…””,
“”ഞാനന്നൊരിക്കെ നിന്നോട് പറഞ്ഞില്ലേന്നോ കനകമ്മായീടെ തറവാട്ടില് പോണ കാര്യം…””,””അവടേക്ക് തന്നെയാ യാത്ര…””,
“”ഒരുപാട് ദൂരം ഇണ്ടോ…””,
“”മ്മം…””,””അത്യാവശ്യം ഇണ്ട്….””,””കാറുണ്ടാവും…””,
“”പണ്ട് ബസിലും സൈക്കളിലും ഒക്കെ പൊയ്ക്കോണ്ടിരുന്ന നമ്മളാല്ലേ ഇപ്പൊ കാറിലൊക്കെയായി യാത്ര….””,
പഴയ കാലത്തേക്കുറിച്ച് ആലോചിച്ച് കൊണ്ടവൻ പറഞ്ഞു.
“”ശരിയാല്ലേ…””,””പെട്ടന്ന് വന്നൊരു മാറ്റം പോലെ…””,
“”മ്മം…””,””ആരൊക്കെയാ പോണെ…””,
“”ഞാനും അമ്മേം കനകമ്മേം പിന്നെ ഗൗരിയും ഉണ്ട്…””,
“”ങാഹാ…””,””ആഹ് കുരിപ്പും വരണിണ്ടോ…””,
“”ഹി…””,””ഹി…””,””ഹി…””,””ഇണ്ട് ഇണ്ട്….””,
“”എപ്പഴാ എറങ്ങാ…””,
“”കാലത്തേ പോവും ഒരു എട്ട് മണിയൊക്കെ ആവുമ്പഴേക്കും…””,””അപ്പൊ എറങ്ങിയാ ഉച്ചയൊക്കെ ആവുമ്പഴേക്കും അവിടെ എത്തുംന്നാ പറഞ്ഞെ…””,
“”ആണോ…””,””ഞാൻ വരണ്ടെ….””,
കുഞ്ഞൂട്ടൻ ഒരു തമാശക്ക് ചോദിച്ചതാണ്. അത് കേട്ട് അപ്പു അൽപ്പ സമയമൊന്ന് നിശബ്ദയായി. ഏകദേശം ഒരു വർഷമായി കുഞ്ഞൂട്ടൻ തിരികെ അവളുടെ അടുത്ത് വന്നിട്ട്. അതിന് ശേഷം അവർ രണ്ടും ഒരുമിച്ചല്ലാതെ ദൂരയാത്രകളൊന്നും നടത്തിയിട്ടില്ല. ഇതിപ്പൊ ആദ്യായിട്ടാണ്…
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…