പതിനെട്ടാം 👹 തീയാട്ട് {Sajith} 269

നീലിമ്പപുരം***മംഗ്ഗലത്ത്

***

 

കേശവനും നരേന്ദ്രനും മംഗ്ഗലത്ത് കയറി ചെല്ലുന്ന നേരം അതിരാവിലെയാണ്. ഊഷ്മളമായൊരു വരവേൽപ്പ് തന്നെ അവർക്ക് കൊടുക്കാൻ ശേഖരൻ ശ്രദ്ധിച്ചിരുന്നു. തറവാട്ടിലെ തന്നെ ഒരു മുറി അവർക്കായി അയാൾ നൽകി. ഇത്ര ദൂരം പാതിരാ യാത്ര ചെയ്തതല്ലേ. അതിന്റെ ക്ഷീണം മാറ്റണമെങ്കിൽ അങ്ങിനെ ആവട്ടേ എന്ന് കരുതി കൊടുത്തതാണ്. കേശവനും നരേന്ദ്രനുമെന്നാൽ വിശ്രമിക്കാനൊന്നും പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല. രാമൻ പറഞ്ഞത് പോലെ എത്രയും പെട്ടന്ന് കാര്യങ്ങളെല്ലാം ശേഖരനെ ധരിപ്പിക്കണം ശതവാഹകരുമായി കൈ കോർക്കണം വേഗം മടങ്ങണം. അതായിരുന്നു അവരുടെ മനസിൽ. 

 

ശേഖരൻ നൽകിയ മുറിയിൽ നിന്ന് രണ്ടുപേരും ഫ്രഷായി ഇറങ്ങി. യാത്രയുടെ ക്ഷീണമൊക്കെ തലയിലൂടെ വെള്ളം വീഴുന്നവരെയെ ഉണ്ടായിരുന്നുള്ളു. കുളിച്ച് കയറിയപ്പോൾ ആഹ് ക്ഷീണമൊക്കെ ശരീരത്തിൽ നിന്ന് പോയിരുന്നു. 

 

ഫ്രഷായി വരുന്ന അവർ രണ്ടുപേരെയും കാത്ത് ശേഖരൻ വീടിൻ്റെ പ്രധാന മുറിയിൽ തന്നെ ഉണ്ടായിരുന്നു. തറവാട് പാരമ്പര്യ സ്വത്തായതിനാൽ അതിൻ്റെ ആകെ നിർമിതി മരത്തടിയിലായിരുന്നു. പടികളും നാലുകെട്ടിൻ്റെ മൂലകളിലെ തൂണും അടുക്കായി ഉത്തരത്തിന് താഴത്തേ സീലിംഗും എല്ലാം നല്ല ഒന്നാംതരം തടിയിൽ നിർമ്മിതം. കേശവനാണ് മരപ്പടികൾ ഇറങ്ങി ആദ്യം പോവുന്നത് പിന്നാലെ നരേന്ദ്രനും. മരത്തടിയിൽ ഓരോ അടികൾ വയ്ക്കുമ്പോഴും തടി ഉരഞ്ഞ് ഞെരുങ്ങുന്ന ശബ്ദം കേൾക്കാം. 

 

ഉരയുന്ന ശബ്ദം കേട്ട് പ്രധാനമുറിയിൽ പ്രതിഷ്ഠിച്ചിരുന്ന മേശക്കരുവിൽ ഒരു കസേരയിട്ട് അഥിതികളെ കാത്തിരിക്കുന്ന ശേഖരൻ തലയുയർത്തി നോക്കി. പടികളിറങ്ങി തനിക്കരുവിലേക്ക് വരുന്ന രണ്ടുപേരെയും അയാൾ എഴുന്നേറ്റു നിന്ന് വരവേറ്റു. അശ്വിൻ ഇതെല്ലാം വീക്ഷിച്ച് കൊണ്ട് കുറച്ചപ്പുറത്ത് തന്നെ മാറി നിൽക്കുന്നു. 

 

“”വാ…””,””ഇരിക്ക്…””,””ആദ്യം ഉദരേച്ഛ…””,””കഴിച്ച ശേഷമാക്കാം വായേച്ഛ…””,””എന്താ…?…””,

 

ശേഖരൻ രണ്ടുപേരെയും കൈകാണിച്ച് തനിക്ക് എതിർവശത്തെ രണ്ട് കസേരകളിലായി ഇരിക്കാൻ ആവശ്യപ്പെട്ടു. 

 

“”ആയ്ക്കോട്ടേ…””,

 

ശേഖരനുള്ള മറുപടി കൊടുത്തത് കേശവനാണ്. ശേഷം അനിയനെ നോക്കി അയാൾ ഇരിക്കാനായി തലകൊണ്ട് ആംഗ്യം കാണിച്ചു. ഏട്ടനെ ശ്രദ്ധിച്ചു നിന്ന നരേന്ദ്രൻ ആജ്ഞ ലഭിച്ചതും ഉപവിഷ്ഠനായി. 

 

ഇടലി സാംമ്പാർ മൂന്ന് കൂട്ടം ചമ്മന്തികളും അടങ്ങുന്നതാണ് ഇന്നത്തെ പ്രധാന പ്രാതൽ വിഭവങ്ങൾ. ശേഖരൻ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു അവർക്കരുകിലേക്ക് ചെന്ന് മേശമേലുള്ള പാത്രത്തിൽ നിന്ന് ഇടലി ഓരോന്നായി കേശവൻ്റെയും നരേന്ദ്രൻ്റെയും മുൻപിലായി ഇരിക്കുന്ന പാത്രത്തിലേക്ക് എടുത്തു വച്ചു. അതിലെന്തോ അസ്വസ്ഥത തോന്നി കേശവൻ ശേഖരനെ തടയാൻ ശ്രമം നടത്തി. അയാളത് കാര്യമാക്കാതെ രണ്ടുപേർക്കും ഇടലി വിളമ്പി. ശേഷം തനിക്കായി വച്ചിരുന്ന പാത്രത്തിലേക്കും ശേഖരൻ ഇടലി എടുത്തു വച്ചു. അച്ഛൻ ഇത്ര ആദരവോടെയൊക്കെ ആളുകളോട് പെരുമാറുമെന്ന് അശ്വിൻ ഈ സമയമാണ് മനസിലാക്കുന്നത്. മൂന്നുപേരും പ്രാതൽ കഴിക്കാൻ തുടങ്ങി. കഴിപ്പിനിടയിലും അവരുടെ സംസാരം തകൃതിയായി നടക്കുന്നുണ്ട്. കാര്യമായി നാട്ടുവിശേഷങ്ങളും കച്ചവട സംബന്ധമായ വിഷയങ്ങളുമാണ് അവർ മൂന്നുപേരും ചർച്ച ചെയ്യുന്നത്. 

 

കേശവനും നരേന്ദ്രനും അതികം കഴിക്കാൻ നിന്നില്ല. അത്യാവശ്യം വിശപ്പടക്കാനും ക്ഷീണമാറ്റാനുമുള്ളത് കഴിച്ച് അവർ നിറുത്തി എഴുന്നേറ്റു. കൂടെ ശേഖരനും. 

 

പ്രാതൽ കഴിപ്പ് കഴിഞ്ഞ ശേഷം ശേഖരൻ അവരെയും വിളിച്ച് പുറത്തേക്കിറങ്ങി.

 

“”ചിന്നംച്ചിരു കിളിയേ…””,

“”കണ്ണമ്മാ… സെൽവകളഞ്ചിയമേ….””

 

“”എന്നൈ കലിതീർത്തേ ഉലഗിൽ….

“”എന്നൈ കലിതീർത്തേ…. ഉലഗിൽ….

“”ഏട്രം പുരിയ വന്തായ്…..

 

“”ചിന്നംച്ചിരു കിളിയേ…””

“”കണ്ണമ്മാ…. സെൽവകളഞ്ചിയമേ….””,

 

ശേഖരനോടൊപ്പം തറവാടിന് തൊട്ടടുത്തെ കളരിയിലേക്ക് നടക്കുന്നതിനിടെ കേശവനും നരേന്ദ്രനും സുബ്രഹ്മണ്യ ഭാരതി രചിച്ച ഗാനം കുറച്ചപ്പുറത്ത് ഔട്ട് ഹൗസിൽ നിന്നും കേൾക്കാൻ ഇടയായി. 

 

“”ശേഖരാ ആരാ ഇവിടെ ഇത്ര നന്നായിട്ട് പാടുന്നത്…””,

 

പാടിയ ആളുടെ ശബ്ദം കേശവന് വളരേ അധികം ഇഷ്ട്ടപ്പെട്ടു. അയാൾക്ക് അതാരാണെന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ടായിരുന്നു. 

 

“”അതോ…””,””അതെൻ്റെ മോളാടോ…””,””മദ്രാസിൽ എൻ്റെ സുഹൃത്തിൻ്റെ ഫാമിലി സ്കൂളിൽ മ്യൂസിക് ടീച്ചറായിട്ട് ജോലി ചെയ്യാണ്…””,

 

“”ഉവ്വോ…””,””നല്ല ഭംഗിയുള്ള ശബ്ദമാണല്ലോ കുട്ടിക്ക്…””,

 

തൻ്റെ മകളെ പറ്റിയുള്ള കേശവൻ്റെ ആഹ് പ്രശംസ ശേഖരന് വല്ലാണ്ട് ഇഷ്ട്ടപ്പെട്ടു.

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *