പതിനെട്ടാം 👹 തീയാട്ട് {Sajith} 269

ജോലി കഴിഞ്ഞ് രവി വന്ന ശേഷം ഭാര്യ രുഗ്മിണിയുടെ കാര്യം പറഞ്ഞു. അൽപ്പം പിണിപ്പെട്ടാണങ്കിലും അയാൾ മറ്റൊരു വീട്ടിലേക്ക് മാറാൻ അവരോട് സമ്മതം മൂളി. എന്നാൽ അതിക ദൂരമൊന്നുമില്ല. അവരുടെ വീടിനോട് ചേർന്ന് തന്നെ ചെറിയ ഒരു ഭാഗം ഒഴിഞ്ഞ് കിടന്നിരുന്നു. മറ്റൊരു പോർഷൻ തന്നെ. അതിൽ ഒരു മുറിയും അടുക്കളയും ബാത്ത് റൂമും മാത്രമേയുള്ളൂ. രുഗ്മിണി അത് മതിയെന്ന് സമ്മതിച്ചു. ജോലിയുടെ കാര്യം വൈകാതെ ശരിയാക്കാമെന്ന കാര്യത്തിലും ധാരണയായി.

***

വൈജയന്തിപുരം

***

 

കാലത്തേ പുറത്തേക്കെന്ന് പറഞ്ഞ് പോയ കുഞ്ഞൂട്ടൻ വൈകിട്ട് വിളക്ക് വെക്കാൻ നേരത്താണ് കയറി വരുന്നത്. ഇത്ര നേരം സ്രാവണോടൊപ്പം കറക്കം തന്നെയായിരുന്നു. വന്നപാടെ അപ്പൂൻ്റെ വായിലിരിക്കുന്നതെല്ലാം കേട്ട് കഴിഞ്ഞപ്പഴാണ് അവന് അൽപ്പം ആശ്വാസം കിട്ടിയത്. ചെന്നപാടെ അവൻ മുറിയിലേക്ക് പോയില്ല. ഇന്ദിരാമ്മയോടൊപ്പം അൽപ്പനേരം പ്രധാനമുറിയിലിരുന്നു. ടെലിവിഷനിൽ ഏതോ തമിഴ് ഭക്തി സീരിയൽ കാണുകയായിരുന്നു അവർ. കുഞ്ഞൂട്ടൻ കുറച്ച് നേരം അമ്മയുടെ മടിയിൽ കിടന്നു. സോഫയിൽ ചാരി അവനേ തന്നെ നോക്കി അപ്പുവും ഉണ്ടായിരുന്നു. രാവിലത്തെ അവരുടെ കിസ്സിംഗ് സീക്വൻസ് കണ്ട ഗൗരി കുറച്ചപ്പുറെ മാറി നിന്ന് അപ്പൂനുനേരെ ഒരാക്കിയ നോട്ടം വച്ച് കൊടുത്തു. അവൾടെ കൈപുറത്തെങ്ങാനും ആയിരുന്നു ഗൗരി നിന്നതെങ്കിൽ പുറം പൊളിയുന്നത് പോലെ ഒരടി കിട്ടിയേനെ. അത് പ്രതീക്ഷിച്ച് തന്നെയായിരുന്നു കുറച്ച് അകലം വിട്ട് നിന്നത്. പ്രകാശൻ്റെ കുഞ്ഞ് അവൻ്റെ ഭാര്യ പ്രിയ്യയുടെ മടിയിലായിരുന്നു. അവളുടെ പാലുകുടി ഒക്കെ കഴിഞ്ഞ് ഉറക്കം പിടിച്ചപ്പോൾ പ്രിയ്യ അവളെ എടുത്ത് തങ്ങളുടെ മുറിയിലേക്ക് പോയി. ഇതേ സമയമാണ് ഗോവിന്ദൻ കയറി വരുന്നത്. 

 

ഗോവിന്ദൻ ചെറിയൊരു ക്ഷീണത്തോടെയാണ് കയറി വന്നത്. നേരെ അയാൾ റൂമിലേക്ക് പോയി. ഒരു തോർത്തുമെടുത്ത് കുളിമുറിയിലേക്ക് കയറി. കനക കണ്ടുകൊണ്ടിരുന്ന സീരിയൽ പകുതിക്ക് വച്ച് നിറുത്തിക്കൊണ്ടെഴുനേറ്റു. ഇന്ദിരാ അവിടെ ടിവിയിൽ തന്നെ നോക്കി ഇരിപ്പാണ്. അടുക്കളയിലേക്ക് പോയ കനക ഗോവിന്ദനായി ഭക്ഷണം എടുത്തു വയ്ക്കാൻ തുടങ്ങി. അടുക്കളയോട് ചേർന്നുള്ള ഡൈനിംഗ് ഹാളിലെ മേശമേൽ ചോറും കറിയും കൂട്ടുകറിയുമെല്ലാം എടുത്തു വച്ചു. ശേഷം മേശക്കരുവിലെ ഒരു കസേര വലിച്ചിട്ട് ഹാളിലേക്ക് തലയെത്തിച്ച് നോക്കിയാൽ ടിവി കാണുന്ന പാകത്തിനിരുന്നു. ഗോവിന്ദൻ കുളി കഴിഞ്ഞ് വസ്ത്രം ധരിച്ച് കഴിക്കാനായി എത്തി. അയാൾക്കുള്ള ഭക്ഷണം അവൾ ഒരു പാത്രത്തിലേക്ക് വിളമ്പി കൊടുത്തു. രാത്രി ഭക്ഷണം വളരെ കുറച്ച് മാത്രമേ ഗോവിന്ദൻ കഴിക്കാറുള്ളു. അതിൻ്റെ കണക്കും കാര്യങ്ങളും അറിയുന്ന കനക എന്നത്തെയും പോലെ തന്നെയാണ് വിളമ്പിയത്. ഗോവിന്ദൻ കഴിക്കാൻ തുടങ്ങി. കനക തൊട്ടടുത്തുള്ള ഒരു കസേരയിലും ഇരുന്നു…

 

“”ഏട്ടാ…””,””ഞങ്ങള് നാളെ ഗുരുവായൂർക്ക് പൊയ്ക്കോട്ടേ….””,

 

അൽപ്പ നേരത്തെ മൗനത്തിന് ശേഷം കനക ചോദിച്ചു. കഴിച്ചോണ്ടിരുന്ന ഗോവിന്ദൻ ഒന്ന് തലയുയർത്തി നോക്കി. 

 

“”ആരൊക്കെ…””,

 

ഒരുരുള വായിലേക്കിട്ട് അയാൾ ചോദിച്ചു. 

 

“”ഞാനും ഇന്ദിരയും അപ്പുവും പിന്നെ ഗൗരിയും…””,””കുഞ്ഞുള്ളോണ്ട് പ്രിയ്യ വെര്ണില്ലെത്രെ…””,””അമ്മയുള്ളോണ്ട് റോജയും ഇല്ലാന്ന് പറഞ്ഞു…””,

 

അയാളൊന്ന് തലയാട്ടി വീണ്ടും കഴിക്കാൻ തുടങ്ങി. 

 

“”എപ്പഴാ നിങ്ങളിറങ്ങാ…””,

 

വായിലിട്ട ഉരുള ചവച്ചിറക്കി കൊണ്ടയാൾ ചോദിച്ചു.

 

“”കാലത്തെ ഒരു ഏട്ട് മണിയോടെ ഇറങ്ങിയാലോന്നാ…””,

 

“”മ്മം…””,””നിങ്ങളിപ്പ പോയിട്ട് അളിയൻ അവിടെ കാണുംന്ന് ഉറപ്പാണോ…””,

 

പെരുമാൾപുരമെന്നൊരു ദേശത്താണ് കനകയുടെ തറവാട്. ഗുരുവായൂർ നിന്ന് അൽപ്പം ദൂരമുണ്ട്. ഇപ്പോഴീ യാത്ര പോവുന്നത് അവളുടെ ഏട്ടനെ കാണാനായിരുന്നു. പുള്ളി ഒരു ദേശാടന സന്യാസിയാണ്. മിക്കപ്പോഴും തീർത്ഥാടനം എന്നൊക്കെ പറഞ്ഞ് യാത്ര തന്നെ പ്രധാന ജോലി. തറവാട്ടിലുണ്ടോ എന്നറിയാതെ പോയി കഴിഞ്ഞാൽ അയാളെ കാണാൻ ഒക്കില്ല. എവിടെ പോയാൽ കാണാൻ പറ്റുമെന്നും ആർക്കും പറയാൻ കഴിയില്ല.

 

“”അതിന് ഏട്ടനെ കാണാൻ മാത്രായിട്ടല്ല ഞങ്ങള് പോണത്…””,””അപ്പൂനെയും ഗൗരിയേയും തറവാട്ട് ക്ഷേത്രത്തിലൊന്ന് തൊഴീക്കണം…””,””പിന്നെ അച്ഛനേം അമ്മേനേം കാണണം…””,””അങ്ങനെ കുറച്ച് കാര്യങ്ങളൂടെ ഇണ്ട്…””,

 

“”മ്മം ആയിക്കോട്ടേ…””,””ഞാൻ കാലത്തെ കാറ് പറയാം….””,””കുഞ്ഞൂട്ടൻ വരുന്നില്ലേ നിങ്ങടെ കൂടെ…””,

 

അയാൾ ഭക്ഷണം കഴിച്ച് കഴിയാനായിരുന്നു. 

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *