വൈജയന്തിയിൽ നിന്ന് പോന്ന് കഴിഞ്ഞ ശേഷം തങ്ങളെ അന്വേഷിച്ച് കുഞ്ഞൂട്ടൻ വരും എന്ന് രുഗ്മിണി മനസിൽ ഉറപ്പിച്ചിരുന്നു. അത് വരെ ഇവിടെ തങ്ങിയേ മതിയാവു. അവൻ വരാൻ കുറച്ച് താമസിച്ചാലോ…? അത് വരെ ഇവരെ ശല്ല്യപ്പെടുത്തുന്നത് മോശമാണ്. തൽക്കാലം ഒരു കുടിലും ചെറിയൊരു തൊഴിലും കിട്ടിയാൽ ആരെയും എടങ്ങേറാക്കാതെ ദിവസം തള്ളി നീക്കാം എന്ന ആശയമാണ് ഇന്ന് രവിയോട് മറ്റൊരു വീട് തരപ്പെടുത്തി തരാൻ പറയുന്നിടം വരെയെത്തിയത്.
രവി അത് നിഷേധിച്ചെങ്കിലും രുഗ്മിണിക്ക് ആഹ് ചിന്തയുമായി മുന്നോട്ട് പോയെ മതിയാവുമായിരുന്നുള്ളു. അവളുടെ ശങ്ക രവിയുടെ ഭാര്യയോട് അറിയിച്ചു. ആദ്യം അവരും തട പറഞ്ഞെങ്കിലും രുഗ്മിണിയ്ക്ക് മന:സ്വസ്ഥ ലഭിക്കണമെങ്കിൽ അങ്ങനെ ചെയ്തേ മതിയാവു എന്നവർക്കും തോന്നി. വൈകിട്ട് തൻ്റെ ഭർത്താവ് ജോലി കഴിഞ്ഞ് വന്ന ശേഷം താൻ സൂചിപ്പിച്ച് കൊള്ളാമെന്നും തൽക്കാലത്തേക്ക് ഒരു വീട് തരപ്പെടുത്താമെന്നും അവർ വാക്ക് കൊടുത്തു. അതിന്റെ സമാധാനത്തിൽ രുഗ്മിണി വൈകിട്ട് വരെ അവിടെ ചിലവഴിച്ചു.
സൂര്യൻ വിഷ്ണുഗിരിക്ക് അപ്പുറത്തേക്ക് താഴ്ന്ന് കൊണ്ടിരിക്കുന്നു. പ്രകാശം പതുക്കെ പതുക്കെ കുറഞ്ഞ് വരുന്നു. ചന്ദ്രമുഖിയിലും ഇരുട്ട് പടർന്ന് തുടങ്ങി. പാറൂട്ടി വീടിനകത്ത് ചേച്ചിമാരോടൊപ്പം ഓരോ വിശേഷങ്ങൾ പറഞ്ഞിരിക്കുകയാണ് അവരൊടൊപ്പം രവിയുടെ ഭാര്യയും കൂടി. പാറൂട്ടിയുടെ വൈജയന്തിയിലെ കാര്യങ്ങളും മറ്റും ചോദിക്കുന്നു. അവളതിന് തന്നാൽ കഴിയും വിധം നല്ല പൊലിപ്പിച്ച് കൊണ്ട് മറുപടി പറയുന്നു.
ഇരുട്ട് പടർന്നതും മിക്ക കുടിലുകളുടെ ഇറയത്തും മണ്ണെണ്ണ റാന്തലുകൾ പ്രത്യക്ഷപ്പെട്ടു. പുറത്തേ ഉമ്മറത്തേക്ക് എഴുന്നു നിൽക്കുന്ന കഴുക്കോലുകളിലായി തൂക്കി ഇട്ടിരിക്കുന്ന റാന്തലുകളാണ് എല്ലാവരുടെയും ഉമ്മറ വെട്ടം. രവിയുടെ വീട്ടിലും അത്തരത്തിലൊന്നുണ്ട്. എല്ലാ വീട്ടിലും വെളിച്ചം തെളിയുന്നത് കണ്ട് രുഗ്മിണിയും അവിടുത്തെ റാന്തല് കത്തിക്കാനായി ഒരു തീപ്പെട്ടിയുമായി ഉമ്മറത്തെത്തി. കഴുക്കോലിൽ തൂക്കി ഇട്ടിരുന്ന റാന്തൽ കാലെത്തിച്ച് അവളെടുത്തു. അതിന്റെ ചില്ല് കൂട് മാറ്റിയ ശേഷം അകത്തിരിക്കുന്ന തിരി അൽപ്പമൊന്നുയർത്തി വച്ചു. എന്നിട്ട് തീപ്പെട്ടി ഉരസി കത്തിച്ച തീ റാന്തലിൻ്റെ നാളത്തിലേക്ക് അടുപ്പിച്ചു. പതുക്കെ പതുക്കെ നാളത്തിലേക്ക് തീ കത്തി പിടിച്ചു. ശേഷം ഒരു ദീപം കണക്കെ അത് വിളക്കിൽ കത്തിയെരിയാൻ ആരംഭിച്ചു. അതിലെ കുങ്കുമ പ്രകാശം രുഗ്മിണിയുടെ മുഖത്തേക്ക് പ്രതിഫലിച്ച് അവളെ ഒന്നുകൂടി സുന്ദരിയാക്കി.
സുന്ദരമായ ആഹ് മുഖത്തെ കണ്ണുകൾ മാത്രം അൽപ്പം ഈറനണിഞ്ഞിരുന്നു. രുഗ്മിണി തല ഉയർത്തി വീടിന് മുൻപിലൂടെയുള്ള ചെറിയ മൺപാതയിലേക്ക് കണ്ണ്നട്ടിരുന്നു. ഒരു മോട്ടോർ സൈക്കിളിൻ്റെ ശബ്ദം അവളുടെ ചെവികളിലേക്ക് വരുന്നുണ്ടോ എന്ന് കാതോർത്തു. അടുത്ത വീടുകളിലെ സന്ധ്യാനാമജപമല്ലാണ്ടെ മറ്റൊരു ശബ്ദവും അവൾക്ക് കേൾക്കാൻ കഴിഞ്ഞില്ല. രുഗ്മിണി തൻ്റെ നിറഞ്ഞ കണ്ണുകളെ ഒന്ന് തുടച്ചു.
“”എന്ത് പറ്റി മോളേ…””,
രുഗ്മിണിയുടെ തോളിൽ പുറകിൽ നിന്നാരോ തൊട്ടു. സ്ത്രീ ശബ്ദമായിരുന്നു. രുഗ്മിണി തല തിരിച്ചു. രവിയുടെ ഭാര്യ.
“”എന്തിനാ മോള് കരഞ്ഞെ….””,
അവളുടെ കണ്ണുകൾ നിറഞ്ഞ് നിൽക്കുന്നത് കണ്ട് അവർ തിരക്കി.
“”ഏയ് ഒന്നുല്ലേച്ചീ…””,””ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചപ്പോ….””,
വീണ്ടും കണ്ണുകൾ തുടച്ച് ഒരു പുഞ്ചിരിയോടെ രുഗ്മിണി പറഞ്ഞു.
“”മോള് ഇങ്ങനെ വിഷമിച്ചിരിക്കരുത്…””,””ഇത് വരെ നടന്നതൊക്കെ സമയ മോശം കൊണ്ട് വന്നതാണെന്ന് കരുതി മറന്ന് കളയാ…””,””എന്നിട്ട് നമ്മടെ പാറൂട്ടിക്ക് വേണ്ടി അവളെ പോലെ നല്ല ചുറുചുറുക്കുള്ള ഒരമ്മയായിട്ട് മാറുക…””,””ആരാടാന്ന് ചോദിച്ചാ ധൈര്യായിട്ട് ഞാനാടാന്ന് ചോദിച്ചവരോട് പറയാൻ പറ്റണം…””,
അവര് ആളൊരു രസികയാണ്. രുഗ്മിണി അവരുടെ സംസാരത്തിന് ഒന്ന് ചിരിച്ച് പോയി…
“”ഹാ…””,””അങ്ങനെ…””,””ഇനി കരയാൻ പാടില്ലട്ടോ…””
രുഗ്മിണിയുടെ രണ്ട് തോളിലും കൈ വച്ച് കൊണ്ടവർ പറഞ്ഞു. അവളെ കുറിച്ച് കൂടുതലറിയാൻ താൽപര്യമുണ്ടായിരുന്നങ്കിലും ഭർത്താവ് ചോദിക്കരുതെന്ന് പറഞ്ഞത് കൊണ്ട് അവരതിന് മുതിർന്നില്ല. അവളെ ഒന്നാശ്വസിപ്പിച്ച ശേഷം രണ്ടുപേരും അകത്തേക്ക് പോയി. രുഗ്മിണിയുടെ തോളിലൂടെ കൈയ്യിട്ടാണ് അവര് നടന്നത്. പാറുക്കുട്ടിയുമായി കളിച്ചോണ്ടിരിക്കുന്ന മറ്റു രണ്ടു പെൺപടയുടെ ഇടയിലേക്ക് രുഗ്മിണിയെ പിടിച്ചിരുത്തി. ശേഷം ആഹ് അഞ്ച് പെണ്ണുങ്ങളും കൂടി ആകെ ബഹളമായി.
രുഗ്മിണിയുടെ മനസ്സിലെ അസ്വസ്ഥതയ്ക്ക് കാരണം കുഞ്ഞൂട്ടനായിരുന്നു. തങ്ങളിങ്ങോട്ടേക്കാണ് വന്നിരിക്കുന്നതെന്ന് അവനറിഞ്ഞ് കാണുമോ…? ഇനി വരുന്ന വഴി എവിടേലും കുടുങ്ങുകയോ വഴിതെറ്റുകയോ മറ്റോ ചെയ്തോ…? ഇനിയെങ്ങാനും വരാതിരിക്കോ…? അവനേ കുറിച്ച് അങ്ങിനെ നീളുന്നു രുഗ്മിണിയുടെ നെഞ്ചിലെ ആശങ്ക. കുഞ്ഞൂട്ടൻ വരാൻ വൈകുന്ന ഓരോ നിമിഷവും ഇത് കൂടി കൊണ്ടെ ഇരിക്കുകയാണ്…
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…