രുഗ്മിണിയുടെ അച്ഛൻ്റെ സുഹൃത്തായിരുന്നു രവി. പണ്ട് കോളേജിൽ ഒന്നിച്ച് പഠിച്ചവർ. അയാളിപ്പോൾ ചന്ദ്രമുഖിയിലെ വില്ലേജ് ഓഫീസിൽ ക്ലർക്കായിട്ട് ജോലി നോക്കുന്നു. അത്യാവശ്യം കുഴപ്പമില്ലാത്ത ഓടിട്ട ഒരു വീടെടുത്താണ് അയാൾ ഇവിടെ താമസിക്കുന്നത്. ഭാര്യയും രണ്ട് പെൺമക്കളും കൂടെ തന്നെയുണ്ട്.
രുഗ്മിണി അയാളെ ഒക്കെ കണ്ടിട്ട് കാലം കുറച്ച് കടന്ന് പോയിരിക്കുന്നു. അവളുടെ അച്ഛൻ മരിച്ച അന്ന് വൈജയന്തിയിൽ രവി വന്നിരുന്നു. മൃതദേഹം അടക്കം ചെയ്ത ശേഷം അയാൾ മടങ്ങുകയും ചെയ്തു. അന്നൊന്നും രുഗ്മിണിക്കോ അവളുടെ അമ്മക്കോ വലിയ ബുദ്ധിമുട്ടുകളൊന്നും ഉള്ളതായി അയാൾക്ക് തോന്നിയിരുന്നില്ല. മനോജ്, അവളുടെ അച്ഛൻ ഉണ്ടാക്കിവച്ച കടത്തിന് പുറമേ അത്യാവശ്യം വേണ്ടതൊക്കെ അവർക്ക് സമ്പാദിച്ച് നൽകിയ ശേഷമാണല്ലോ മരിക്കുന്നത്. സ്വത്തുക്കൾ പൂർണ്ണമായി പ്രായപൂർത്തിയാവാത്ത രുഗ്മിണിയുടെ പേരിൽ എഴുതി വെച്ചിരുന്നതിനാൽ ക്രയവിക്രയം നടത്തുക പ്രയാസമായിരുന്നു. പറഞ്ഞ് വരുമ്പോൾ നിൽക്കുന്ന വീടും പറമ്പിലെ ആദായവും കിട്ടാനുണ്ടായിരുന്നു. അതാണ് പിന്നീട് രവി അന്വേഷിച്ച് വരാഞ്ഞതിൻ്റെ കാരണവും.
വൈജയന്തിയിൽ നിന്ന് ഇറങ്ങിയ രുഗ്മിണി പഴയ ഒരു പരിചയം വച്ചിട്ട് ചന്ദ്രമുഖിയിലെ തൻ്റെ അച്ഛൻ്റെ പഴയ സുഹൃത്തിനെ തിരഞ്ഞ് എത്തിയിരുന്നു. കുഞ്ഞൂമായി അവൾ ചന്ദ്രമുഖി വില്ലേജ് ആപ്പീസിലെത്തി. അവിടെ നിന്ന് രവിയെ കണ്ട് തന്നെ പരിചയപ്പെടുത്തി. കൂടുതൽ കഥകളൊന്നും പറയാതെ അവളെ ഇവിടെ തങ്ങാനായി സഹായിക്കണമെന്ന് രവിയോട് രുഗ്മിണി അഭ്യർത്ഥിച്ചു. അയാൾ അതിനൊരു പോംവഴി കാണുകയും ചെയ്തു.
തുട വെന്തിരിക്കുന്ന പാറൂട്ടിയെ ചന്ദ്രമുഖിയിലെ ചെറിയ ക്ലിനിക്കൽ കാണിച്ച് മരുന്ന് വച്ച് കൊടുത്തു. പൊള്ളിയ കലകൾ മായാൻ സമയമെടുക്കുമെങ്കിലും മുറി വളരെ പെട്ടന്ന് കരിയാനുള്ള മരുന്നുകളായിരുന്നു ഉപയോഗിച്ചത്. അവർ രണ്ടുപേരും ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസമായിരുന്നു. ആശുപത്രിയിൽ നിന്ന് അവരെ രവി തൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവരെല്ലാം രുഗ്മിണിയെ തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെ തന്നെ ശുശ്രൂഷിച്ചു. വയറ്റിൽ അൽപ്പം പോഷണം ചെന്നപ്പോൾ പാറു ഒന്നുഷാറായി. രുഗ്മിണിക്കും ചെറിയ ആശ്വാസം തോന്നി. അവളോട് നാട്ടിലെ കാര്യങ്ങളൊന്നും ചോദിക്കാൻ പാടില്ലെന്ന് രവി ഭാര്യക്കും മക്കൾക്കും നിർദ്ദേശം കൊടുത്തിരുന്നു അത് കൊണ്ട് അത്തരത്തിലുള്ള ചോദ്യങ്ങളൊന്നും പാർവ്വതിക്ക് നേരിടേണ്ടി വന്നില്ല.
രവിയുടെ രണ്ടുപെൺമക്കളിൽ മൂത്തവളുടെ വിവാഹം കഴിഞ്ഞിരുന്നു. കഴിഞ്ഞിട്ടിപ്പൊ ഏകദേശം അഞ്ച് വർഷമാവുന്നു. കുഞ്ഞുങ്ങളൊന്നും ആകാത്തതിൻ്റെ ചെറിയ സ്വരച്ചേർച്ചകൾ ഭർത്താവിന്റെ വീട്ടിൽ ഉടലെടുത്തപ്പോൾ തിരികെ വീട്ടിലേക്ക് വരേണ്ടതായി വന്നു. രണ്ടാമത്തെ മകൾ ചന്ദ്രമുഖിയിൽ നിന്ന് ദൂരെ മാറി വിദ്യാഭ്യാസം നടത്തുന്നു.
പാറൂട്ടിയുടെ സംസാരം രവിയുടെ പെൺമക്കൾക്ക് വല്ലാണ്ടിഷ്ട്ടമായി. പ്രത്യേകിച്ച് മൂത്തവൾക്ക്. പാറൂട്ടിയോട് അവൾക്ക് വല്ലാത്ത ഒരു വാത്സല്യം തോന്നി. വിവാഹ ശേഷം കാലം കുറച്ച് കഴിഞ്ഞിട്ടും തനിക്ക് ഇത് പോലൊരു കുഞ്ഞിനെ ലാളിക്കാൻ കഴിയുന്നില്ലല്ലോ എന്ന നിരാശയിൽ നിന്ന് ഉടലെടുത്തതായിരുന്നു ആഹ് വാത്സല്ല്യം. അവിടെ എത്തിയ ശേഷം രുഗ്മിണിക്ക് പാറുക്കുട്ടിയെ കൈയ്യിൽ കിട്ടിയില്ല. മിക്ക സമയവും അവരോടൊപ്പം തന്നെയായിരുന്നു. ഇത്ര പെട്ടന്ന് ആരുമായും ഇണങ്ങുന്ന പാർവ്വതിയുടെ സ്വഭാവം രുഗ്മിണിക്ക് അറിയുന്നത് കൊണ്ട് വല്ല്യ ആശ്ചര്യമൊന്നും തോന്നിയില്ല. അവരോടൊപ്പം കളിച്ച് ചിരിച്ച് നടക്കുന്ന നേരമത്രയും അവൾ വേദനമറക്കുമല്ലോ എന്നൊരാശ്വാസമായിരുന്നു രുഗ്മിണിക്ക്.
വന്ന ദിവസം രവിയുടെ വീട്ടിൽ തന്നെ അവൾ കഴിഞ്ഞു. പിറ്റേന്ന് കാലത്ത് തങ്ങൾക്ക് മാറാനായി തൽക്കാലത്തേക്ക് ഒരു വീട് ശരിയാക്കി തരാൻ രുഗ്മിണി രവിയോടാവശ്യപ്പെട്ടു. അയാളത് കേട്ടപാതി കേൾക്കാത്ത പാതി തള്ളി കളഞ്ഞു. തങ്ങളോടൊപ്പം വീട്ടിൽ തന്നെ നിൽക്കണമെന്ന് ശാഠ്യം പിടിച്ചു. അന്നത് സമ്മതിക്കുകയല്ലാതെ രുഗ്മിണിക്ക് വേറെ നിവർത്തിയുണ്ടായിരുന്നില്ല. അവളുടെ മനസിൽ മറ്റു പല ചിന്തകളുമുണ്ടായിരുന്നു.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…