വല്ല്യുട്ടിയോട് തലയാട്ടി പുഷ്പ്പ താഴേക്ക് പോയി. ഇവൾക്ക് ആഹ് ചെക്കനാരാണെന്ന് മനസിലായില്ലെന്ന് വല്ല്യുട്ടിക്ക് ബോധ്യമായി. അയാളൊന്ന് ചിരിച്ചു.
പുഷ്പ്പ അവിടെ നിന്നും താഴേക്ക് പോയതും വല്ല്യുട്ടി തൻ്റെ മേശമേൽ വച്ചിരുന്ന ലാൻ്റെ ഫോണിൻ്റെ റിസീവർ എടുത്ത് ചെവിയിലേക്ക് വച്ചു. ശേഷം ഒരു നമ്പറ് ഡയൽ ചെയ്തു.
“”ആഹ് ഞാനാ വല്ല്യുട്ടി…””,
മറുതലയ്ക്കൽ കോള് കണക്ടായപ്പോൾ വല്ല്യുട്ടി പറഞ്ഞു.
“”നരേന്ദ്രൻ മൊതലാളി…””,””സംഗതി ശരിയാണ്…””,””ആഹ് ചെക്കനും ആയിട്ട് രുഗ്മിണിക്ക് നല്ല ബന്ധമുണ്ട്…””,””അവളെവിടെയാണെന്നുള്ള വിവരം മിക്കവാറും അവനറിയുന്നുണ്ടാവും…””,
“”…….””,
“”എനിക്കങ്ങനെയാ മനസിലാക്കാൻ കഴിഞ്ഞത്…””,
“”…….””,
“”മ്മം…””,
“”………””,
“”ഉവ്വ…””,
“”………””,
“”വേറെ ഉരു രസമെന്താന്ന് വച്ചാൽ ചെക്കൻ പുന്നയ്ക്കലെ ആണെന്ന് അവൾക്ക് ഇത് വരെ മനസിലായിട്ടില്ല…””,
“”………””,
“”ആഹ്…””,””അങ്ങനെ ചെയ്തോ…””,
“”…………””,
“”ഓഹ്…””,””ശരി…””,
വല്ല്യുട്ടി ഒരു ചിരിയോടെ റിസീവർ തിരികെ വച്ചു. എന്നിട്ട് ചുണ്ടിലെരിയുന്ന സിഗരറ്റിൽ നിന്ന് അവസാന പുകയും ഊതിയെടുത്ത ശേഷം ഫിൽറ്ററും അൽപ്പം പുകലയും ബാക്കി വന്നത് ആഷ്ട്രേയിൽ കുത്തി കെടുത്തി. ശേഷം നേരത്തേ നോക്കി കൊണ്ടിരുന്ന കണക്കും കാര്യങ്ങളും ഒന്നൂടി വിശകലനം ചെയ്യാൻ ആരംഭിച്ചു.
കുഞ്ഞൂട്ടൻ തിരികെ മടങ്ങിയത് വഴി സ്രാവണെ വിളിച്ചെഴുന്നേൽപ്പിച്ചു. ശേഷം അവനുമായി കവലയിലൊക്കെയൊന്ന് കറങ്ങി ഒരു ചായകുടിച്ചു. ശേഷം രണ്ടുപേരൂടെ സ്രാവണിൻ്റെ കാമുകി കീർത്തനയെ പോയൊന്ന് കണ്ടു. കുഞ്ഞൂട്ടനെ അവൾക്കിപ്പൊ നന്നായിട്ടറിയാം. ഇത്തവണ കണ്ടപ്പഴും വീട്ടിൽ കല്ല്യാണക്കാര്യത്തിന് നിർബന്ധിക്കുന്നുണ്ടെന്ന് അവൾ പറഞ്ഞു. സ്രാവണോട് വേഗം എന്തങ്കിലും ഒരു തീരുമാനമെടുക്കാനുള്ള നിർദ്ദേശവും കൊടുത്തു. അവനത് തലയാട്ടി കേട്ട് നിന്നു. അവർ സംസാരിക്കുന്നതിനിടയ്ക്ക് കുഞ്ഞൂട്ടൻ കുറച്ചപ്പുറത്ത് മാറി നിന്ന് അവൻ്റെ കോളേജിലെ സുഹൃത്തുക്കളെ വിളിക്കുകയായിരുന്നു. എല്ലാം കഴിഞ്ഞ ശേഷം അവര് രണ്ടും തിരികെ വീട്ടിലേക്ക് മടങ്ങി. കീർത്തന രാജഗൃഹയിലെ ബാങ്കിലേക്കും പോയി.
***
നീലിമ്പപുരത്ത് നിന്ന് മടങ്ങുകയായിരുന്നു കേശവനും നരേന്ദ്രനും അപ്പഴാണ് വല്ല്യുട്ടിയുടെ ഫോണിലൂടെയുള്ള വിളി വരുന്നത്. അയാളോട് സംസാരിച്ച ശേഷം നരേന്ദ്രൻ തൻ്റെ രണ്ടാമത്തെ മകൻ ആശിഷിനെ വിളിച്ചു. കുഞ്ഞൂട്ടനെ പ്രത്യേകമൊന്ന് നോക്കിക്കോളാൻ നിർദ്ദേശവും കൊടുത്തു. അവൻ എവിടെയൊക്കെ പോവുന്നുണ്ടെന്ന് തന്നെ അപ്പൊ അപ്പൊ വിളിച്ചറിയിക്കണമെന്നും അയാള് പറഞ്ഞു. രുഗ്മിണിയെ കണ്ടുപിടിക്കാൻ അതായിരിക്കും എളുപ്പമാർഗ്ഗമെന്ന് അയാൾക്ക് തോന്നി.
***
ചന്ദ്രമുഖി…
***
ചുറ്റുമുള്ള ഗ്രാമങ്ങളെ അപേക്ഷിച്ച് ചന്ദ്രമുഖി വലിപ്പത്തിൽ ചെറിയ ഗ്രാമമാണ്. ചെറു കുടിലുകളിലും കളിമണ്ണ് കൊണ്ട് തയ്യാറാക്കി ചുട്ടെടുത്ത കട്ടകളിലും പടുത്തുയർത്തിയ വീടുകളിലുമാണ് ജനങ്ങൾ വസിച്ച് പോരുന്നത്. ഗ്രാമക്കാരുടെ പ്രധാന വരുമാന സ്രോതസ്സ് കാലിവളർത്തലും കൃഷിയുമൊക്കെയാണ്. പ്രധാന കൃഷി കരിമ്പും ചോളവും നെല്ലും തന്നെ. വളരേ കുറഞ്ഞ ആളുകൾ സർക്കാരിൻ്റെ സേവകരായി ജോലി ചെയ്യുന്നു. പിന്നെയുള്ളവർ കച്ചവടക്കാരും മറ്റും.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…