പതിനെട്ടാം 👹 തീയാട്ട് {Sajith} 269

“”പുഷ്പ്പേ നിന്നെ മുതലാളി വിളിക്കുന്നു…””,

 

അയാള് പുഷ്പ്പയോടായി പറഞ്ഞ് തിരികെ നടന്നു. നടന്നകലുന്ന അയാളെ നോക്കി അവളൊന്ന് നെറ്റി ചുളിച്ചു. എന്തിനാവും തന്നെ വിളിക്കുന്നതെന്ന് അവളൊന്ന് ആലോചികാണ്ടിരുന്നില്ല. ഓട് കൊണ്ടുപോകുവാനായി തലയിൽ വച്ചിരുന്ന ഉണങ്ങിയ വാഴയിലയുടെ വള്ളികൊണ്ട് നിർമ്മിച്ച തെരിക അവൾ താഴെ ഇറക്കി ഒരു മൂലയിൽ വച്ചു. മേത്തുള്ള മണ്ണും പൊടിയുമൊക്കെ ഒന്ന് തട്ടി കളഞ്ഞ ശേഷം ഫാക്ടറിക്കകത്തേക്ക് നടന്നു. 

 

വലിയ ആഹ് കെട്ടിടത്തിന്റെ താഴത്തേ ഭാഗത്ത് മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുള്ളു. ഓടിനായി മണ്ണ് കൊണ്ടുവന്ന് കൂട്ടുന്നതും കുഴച്ച് പാകമാക്കുന്നതും മറ്റും താഴെ വച്ച് തന്നെയാണ്. നിർമ്മിച്ചെടുത്ത ഓടുകൾ ചുടാനായി ചൂള ഫാക്ടറിക്ക് പുറത്താണ്. താഴേത്തെ നില കഴിഞ്ഞ് മുകളിൽ ചെറിയൊരു ഭാഗം ഓഫീസിനും മറ്റുമായി മാറ്റിവച്ചിരിക്കുന്നു. അവിടെയാണ് വല്ല്യകുട്ടി ഇരിക്കാറ്. കൂടെ കണക്കും മറ്റും നോക്കി നടത്താൻ രണ്ട് സൂപ്പർ വൈസർമാരും പിന്നെ വല്ല്യകുട്ടിയുടെ കുറച്ച് ശിങ്കിടികളും കാണും.

 

ഉരുക്ക് കൊണ്ട് നിർമ്മിച്ചെടുത്ത മുകളിലത്തെ നിലയിലേക്കുള്ള പടികൾ ഓരോന്നായി പുഷ്പ്പ കയറി ഓഫീസിലേക്ക് കടന്ന് ചെന്നു. രണ്ട് മുറികളാണ് അവിടെ ഉണ്ടായിരുന്നത്. ഒന്ന് വല്ല്യകുട്ടിയുടെയാണ്. അവൾ അവിടേക്കാണ് ചെന്നത്. പുക പിടിച്ച് തവിട്ടു നിറമാർന്ന ക്യാബിൻ്റെ പുറം ചട്ടയായി പിടിപ്പിച്ച ചില്ലുകൾക്കിടയിലൂടെ സൂര്യ വെളിച്ചം കടന്നു വരുന്നു. പുഷ്പ്പ അവിടേക്ക് കടന്ന് വരുമ്പോൾ വല്ല്യകുട്ടി ഒരു സിഗരറ്റ് ചുണ്ടിൽ വച്ചെരിച്ച് കൊണ്ട് മേശമേലിരുന്ന ഒരു റെക്കോഡ് ബുക്ക് നോക്കുകയായിരുന്നു. അവളുടെ കാലൊച്ച കേട്ട് കൊണ്ടയാൾ തലയുയർത്തി. 

 

“”ആഹ് പുഷ്പ്പേ…””,””എങ്ങനെ പോണു പണിയൊക്കെ…””,

 

ചുണ്ടിലെ സിഗരറ്റെടുത്ത് പുക പുറത്തേക്ക് ഊതി കൊണ്ടയാൾ ചോദിച്ചു.

 

“”കുഴപ്പമില്ല മുതലാളി…””,

 

വിനീതയായി അവൾ പറഞ്ഞു.

 

“”മ്മം…””,””ഞാനിപ്പൊ വിളിപ്പിച്ചെ എന്തിനാന്ന് വച്ചാൽ…””,

 

വെല്ല്യുട്ടി ഒന്ന് നിറുത്തി, പുഷ്പ്പ തലയുയർത്തി അയാളെ നോക്കി.

 

“”ആഹ് പുന്നയ്ക്കലെ ചെക്കനും ആയി നിനക്കെങ്ങനെയാ പരിചയം…””,

 

അയാളുടെ ചോദ്യം പുഷ്പ്പയ്ക്ക് മനസിലായേ ഇല്ല… പുന്നയ്ക്കലെ ആരുമായും അവൾടെ അറിവിൽ പരിചയമൊന്നുമില്ല. പിന്നെ അവരൊന്നും തങ്ങളെ പോലുള്ളവരെ കാണാനോ ഒന്നും വരാറില്ല താനും.

 

“”പുന്നയ്ക്കലെ ചെക്കനോ…””,””എനിക്ക് മനസിലായില്ല മുതലാളി…””,””അങ്ങനെ ആരേം എനിക്ക് പരിചയമില്ലല്ലോ…””,

 

“”നീ എന്താ എന്നെ പൊട്ടൻ കളിപ്പിക്കാണോ പുഷ്പ്പേ…””,””നേരത്തെ നിൻ്റെട്ത്ത് വന്ന് സംസാരിച്ചില്ലേ ആഹ് ചെറുക്കനെ പറ്റിയോ ചോദിച്ചത്…””,

 

പുഷ്പ്പക്ക് കാര്യം പിടികിട്ടി. അയാള് ചോദിക്കുന്നത് കുഞ്ഞൂട്ടനേ കുറിച്ചാണ്.

 

“”അവനോ…””,””അത് കുഞ്ഞൂട്ടൻ…””,””അവൻ പുന്നയ്ക്കലെ ഒന്നും അല്ല മൊതലാളി…””,””നമ്മടെ രുഗ്മിണി ഇല്ലേ അവൾടെ ബന്ധമാ…””,

 

“”രുഗ്മിണിയുടെയോ…””,””ഹ…””,ഹ…””,ഹ…””,

 

പുഷ്പ്പയ്ക്ക് മുൻപിലിരുന്ന് ആയാൾ ഉറക്കെ ചിരിച്ചു. 

 

“”അവൻ പുന്നയ്ക്കലെ മരിച്ച് പോയ ദേവൻ്റെ മകനാണ് പുഷ്പ്പേ…””,””നീയൊക്കെ അവനാരാന്നാ കരുതിയേ…””,

 

ഒറ്റ നിമിഷം അവൾക്ക് അനക്കമില്ലാണ്ടായി… ഇത്ര ദിവസം താൻ സംസാരിച്ചത് പുന്നയ്ക്കലെ ചെക്കനോടാണോ… അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി. ഇതൊന്നും അറിയാണ്ടെയാണോ രുഗ്മിണി അവൻ്റെ ആട്ടത്തിനൊത്ത് തുള്ളുന്നത്. പാമ്പിനാണല്ലോ പാല് കൊടുത്തതെന്ന് പുഷ്പ്പയ്ക്ക് തോന്നി. അവനെന്തൊക്കെ നുണകളാണ് തന്നോട് പറഞ്ഞതെന്ന് രുഗ്മിണി ആശ്ചര്യപ്പെട്ടു. കുഞ്ഞൂട്ടനോട് രുഗ്മിണിയുള്ളിടം പറഞ്ഞ് കൊടുത്തതിൽ അവൾക്ക് പശ്ചാത്താപം തോന്നി. അവൻ രുഗ്മിണിയെ എങ്ങാനും ഉപദ്രവിക്കാനാണോ  ചോദിച്ചതെന്ന് പുഷ്പ്പക്ക് സംശയമായി. ഇത്ര കാലം ഇടപഴകിയതനുസരിച്ച് പുഷ്പ്പയ്ക്ക് അവനിൽ നിന്ന് അപകടമായ രീതിയിൽ ഒരു പെരുമാറ്റവും കാണാനായില്ല. പുഷ്പ്പയ്ക്ക് ആകെ ദേഷ്യവും സങ്കടവും തോന്നി. അവളുടെ മുഖത്തേ മാറ്റങ്ങളെല്ലാം വല്ല്യുട്ടി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾക്ക് ഇതിനോടകം തന്നെ എന്തൊക്കെയോ മനസിലായി കഴിഞ്ഞിരുന്നു. പുഷ്പ്പയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞതും അയാള് ശ്രദ്ധിച്ചു. 

 

“”പുഷ്പ്പയെന്നാ താഴേക്ക് പൊയ്ക്കോളൂ പണി നടക്കട്ടെ…””,””ഞാൻ വെറുതെ വന്നതാരാണെന്നറിയാൻ ചോദിച്ചതാ…””,

 

വല്ല്യുട്ടിക്ക് അറിയണ്ട കാര്യം അവളുടെ നാവിൽ നിന്ന് തന്നെ അറിയാണ്ടെ വീണു കിട്ടിയിരുന്നു. നേരത്തേ അവർ സംസാരിച്ചപ്പോൾ മിക്കവാറും രുഗ്മിണിയെ പറ്റി എന്തങ്കിലും ഒക്കെ പറഞ്ഞിരിക്കും. അവളെവിടെയുണ്ടെന്നോ മറ്റോ ഇപ്പൊ ആഹ് ചെറുക്കന് അറിയാമായിരിക്കാം. 

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *