പതിനെട്ടാം 👹 തീയാട്ട് {Sajith} 269

“”എന്താ മോനെ ഇവിടെ…””,

 

കുഞ്ഞൂട്ടൻ്റെ മുഖത്ത് നോക്കി പുഞ്ചിരിയോടെ അവർ ചോദിച്ചു. തിരിച്ച് കുഞ്ഞൂട്ടനും പുഞ്ചിരിച്ചു.

 

“”ചേച്ചീ…””,””കാലത്തേ വീട്ടിൽ പോയിരുന്നു…””,””അപ്പൊ കുട്ടികളാ പറഞ്ഞത് ഇവിടേക്ക് പോന്നൂന്ന്…””,””പിന്നെ നേരെ ഇങ്ങോട്ട് പോന്നു…””,

 

“”ആഹ്…””,””ഇന്ന് കുറച്ച് നേരത്തേ ഇറങ്ങി…””,””നല്ല വേയിലാവുന്നതിന് മുൻപേ പണി നിർത്താം…””,

 

“”മ്മം…””,””എന്നും ഇവിടെ തന്നെയാണോ പണി ഇണ്ടാവല്…””,

 

“”ഏയ്…””,””ഇപ്പൊ ഒരാഴ്ച്ചയായിട്ട് ഇവിടെ തന്നെയാ…””,””പണിയും ഇടവും ഒക്കെ അങ്ങനെ മാറിക്കോണ്ടിരിക്കും…””,

 

“”അതേല്ലേ…””,””ചേച്ചീ ഞാൻ വന്നത് വേറൊരു കാര്യത്തിനാ…””,

 

കുഞ്ഞൂട്ടൻ വിഷയത്തിലേക്ക് കടന്നു. അവൻ പറയാൻ പോവുന്നതെന്താണെന്ന് ശ്രദ്ധിച്ച് പുഷ്പ്പയും നിന്നു. 

 

“”പാറുക്കുട്ടിയേം കൊണ്ട് രുഗ്മിണി എവടെക്കാ പോയത്…””,””ചേച്ചി അത് ഇന്നലെ പറഞ്ഞില്ല…””,

 

“”അത് മോനെ ഇന്നലെ കൂടെ ആഹ് പെൺകുട്ടി ഉണ്ടായിരുന്ന കൊണ്ട് തൽക്കാലം മറച്ചതാ…””,

 

“”അയ്യോ അവളോട് മറച്ച് വയ്ക്കണ്ട കാര്യമൊന്നുമില്ല…””,””ഇപ്പൊ തന്നെ പാർവ്വതി കുട്ടിയെ കണ്ടുപിടിക്കാൻ അവൾക്കാ തിടുക്കം…””,””അവൾക്കും അറിയാം എല്ലാരേം…””,

 

പുഷ്പ്പേച്ചി ഒന്ന് പുഞ്ചിരിച്ചു…

 

“”അതാരാ മോൻ്റെ…””,

 

പുഷ്പ്പേച്ചി ചോദിച്ചത് അപ്പൂനെ കുറിച്ചാണ്.

 

“”എൻ്റെ ആരാന്ന് ചോദിച്ചാ…””,””പ്രത്യേകിച്ച് ഒരു ഉത്തരം പറയാനൊന്നും ഇപ്പൊ എൻ്റെട്ത്തില്ല…””,””പിന്നൊരൂസം ഞാൻ പറയാം…””,

 

ആയിക്കോടെ എന്ന മട്ടിൽ ചേച്ചി തലയാട്ടി.

 

“”ചേച്ചീ…””,””അവരെവിടെയുണ്ട്ന്ന് അറിഞ്ഞിരുന്നങ്കിൽ പോയി ഒന്ന് അന്വേഷിക്കായിരുന്നു…””,

 

“”ആഹ് മോനേ…””,””ഇവെടെന്ന് അത്യാവശ്യം ദൂരത്ത് തന്നെയാണ്…””,””ചന്ദ്രമുഖി ന്നാണ് ദേശത്തിൻ്റെ പേര്…””,””വൈജയന്തിക്ക് അപ്പുറമുള്ള വിഷ്ണുഗിരി കടന്ന് വെട്ടുകത്തി കോട്ട കഴിഞ്ഞ് കൊറച്ചൂടെ പോയിക്കഴിഞ്ഞാൽ സത്യപുരാ കാടാണ് അത് കഴിഞ്ഞ് വരുന്ന ഗ്രാമത്തിലൊന്നാണ് ചന്ദ്രമുഖി…””,

 

“”ഇത്ര ദൂരം രുഗ്മിണി പാറൂനേം കൊണ്ട് ഒറ്റക്ക് ആഹ് രാത്രി സഞ്ചരിച്ചോ….””,

 

“”ഏയ് അതിന് സാധ്യതയില്ല…””,””പോവുന്നതിന് മുൻപ് അവളെ തിരഞ്ഞ് നീ ചെല്ലുമെന്നും നിന്നോട് മാത്രം എവിടെയുണ്ടാവുമെന്ന് പറയണമെന്നും പറഞ്ഞേൽപ്പിച്ചതാണ്…””,””ചന്ദ്രമുഖിയിൽ കാണുമെന്ന് മാത്രമേ പറഞ്ഞുള്ളൂ…””,””ഇവിടുന്ന് ഇറങ്ങി കഴിഞ്ഞ് ഒരു ദിവസത്തെ സഞ്ചാരത്തിനൊടുവിലൊക്കെയേ അവിടെ എത്താൻ സാധ്യതയുള്ളൂ…””,””ഇപ്പൊ അവളും കുഞ്ഞും അവിടെ എത്തി കാണും…””,

 

“”ചന്ദ്രമുഖിയിൽ രുഗ്മിണീടെ ആരേലും താമസമുണ്ടോ ചേച്ചീ…””,

 

“”അവൾടെ അച്ഛൻ്റെ പഴയ ഒരു സുഹൃത്തും കുടുംബവും ഉണ്ടെന്നവള് ഒരിക്കെ പറഞ്ഞീട്ടുണ്ട്…””,

 

“”അയാൾടെ പേരോ മറ്റോ…””,

 

“”ആയ്യോ കുഞ്ഞൂട്ടാ…””,””അത് ഞാൻ ചോദിക്കാൻ മറന്നൂലോ…””,””അവള് പറയേം ചെയ്തില്ല….””,

 

കുഞ്ഞൂട്ടൻ നിന്ന നിൽപ്പിൽ താടിക്ക് കൈതാങ്ങി എന്തോ ആലോചിക്കുന്നത് പോലെ നിന്നു. 

 

“”പക്ഷെ അതിന്റെ ആവശ്യമുണ്ടാവില്ലെന്നാ തോന്നണെ…””,””ചന്ദ്രമുഖി ഒരു ചെറിയ ഗ്രാമമാ…””,””അതികം അന്വേഷിക്കണ്ടി വരില്ല…””,

 

കുഞ്ഞൂട്ടൻ പുഷ്പ്പേച്ചിയെ നോക്കി തലയാട്ടി…

 

“”ഞാനെന്നാൽ പുറപ്പെട്ടാലോ ചേച്ചീ…””,

 

“”നീ പോയി അവരെ കൊണ്ട്വരാണോ…””,

 

“”അങ്ങനെ കരുതുന്നു…””,””എന്തേ…””,

 

കുഞ്ഞൂട്ടൻ പുരികമുയർത്തി.

 

“”അത് വേണോ മോനേ…””,””ഇവിടെയുള്ളവറ്റകളൊക്കെ അതിൻ്റെ നാശം കാണാൻ നടക്കാ…””,””എല്ലാവരൂടെ കൊല്ലാക്കൊല ചെയ്യും…””,””അവൾടെ വീട് മോൻ കണ്ടതല്ലേ…””,””അതാകെ കത്തിച്ച് കളഞ്ഞു…””,

 

“”വേറെ എന്ത് ചെയ്യും ചേച്ചീ…””,

 

“”അവളെയും കുഞ്ഞിനെയും വേറെ എവിടേലും നല്ലൊരിടത്തേക്ക് മാറ്റുന്നതാവും ഉചിതം…””,

 

“”മ്മം…””,

 

കുഞ്ഞൂട്ടൻ ആഹ് പോസിബിലിറ്റിയും കൂടി ചിന്തിച്ചു.

 

“”നോക്കാം ചേച്ചീ…””,””ഞാനെന്നാ ഇറങ്ങിയേക്കാ…””,

 

അവരും അതിന് സമ്മതം മൂളി. കുഞ്ഞൂട്ടൻ ഫാക്ടറിയിൽ നിന്നും തിരികെ വൈജയന്തിയിലേക്ക് തന്നെ തിരിച്ചു. ഇപ്പൊ എന്തങ്കിലും ചെയ്യണമെന്ന തീരുമാനം അവൻ ഒഴുവാക്കി. തൽക്കാലം എന്ത് ചെയ്യാനൊക്കുമെന്ന് ആലോചിച്ച് ഒരു പദ്ധതിയുണ്ടാക്കുക. എന്നിട്ട് എന്താന്ന് വച്ചാൽ ചെയ്യാം… കുഞ്ഞൂട്ടൻ ബൈക്ക് നേരെ സ്രാവണിൻ്റെ വീട്ടിലേക്ക് പായ്ച്ചു.

 

കുഞ്ഞൂട്ടൻ വന്ന് പുഷ്പ്പയോട് സംസാരിക്കുന്നത് ഫാക്ടറിയിൽ ഇരുന്ന് ഒരാള് കാണുന്നുണ്ടായിരുന്നു. അതിൻ്റെ മുതലാളി വല്ല്യകുട്ടി…

 

കുഞ്ഞൂട്ടൻ മടങ്ങിയ ശേഷം തൻ്റെ ജോലി തുടരുകയായിരുന്നു പുഷ്പ്പ. ഓടുകളോരോന്നായി അവള് ലോറിയിലേക്ക് കൊണ്ടുവന്ന് വച്ചുകൊണ്ടിരുന്നു. അതിനൊരു തടസം വരുത്തിക്കൊണ്ട് വല്ല്യകുട്ടിയുടെ ഒരു ശിങ്കിടി അവിടേക്ക് കടന്നു വന്നു. 

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *