ഗ്യാരേജിൽ നിന്ന് കുഞ്ഞൂട്ടൻ ബൈക്കുമെടുത്ത് നേരെ പുഷ്പ്പേച്ചിയെ തിരഞ്ഞാണ് പോയത്. സ്രാവണെ ഫോണിൽ വിളിക്കാൻ നോക്കിയെങ്കിലും അവൻ എടുത്തില്ല. ഇത്ര കാലത്തേ എഴുന്നേറ്റ് കാണില്ലെന്ന് കുഞ്ഞൂട്ടന് മനസ്സിലായി. അത് കൊണ്ടവനെ ഒഴിവാക്കി നേരെ പുഷ്പ്പയുടെ വീട്ടിലേക്ക് നീങ്ങി. തിരിച്ച് വരുന്ന വഴി സ്രാവണെ കാണാമെന്നും കുഞ്ഞൂട്ടൻ കണക്ക് കൂട്ടി. വണ്ടി നേരെ സ്വർഗ്ഗത്തിലേക്ക് പായിച്ചു.
പുഷ്പ്പേച്ചിയുടെ വീടിനടുത്തായി കുഞ്ഞൂട്ടൻ വണ്ടി കൊണ്ടുവന്ന് നിറുത്തി. അതിൽ നിന്നുമിറങ്ങി അവരുടെ വീട് ലക്ഷ്യമാക്കി നടന്നു. കുഞ്ഞൂട്ടൻ വീട്ട് മുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ പുഷ്പ്പേച്ചിയുടെ കുട്ടികൾ സ്കൂൾ യൂണിഫോമിൽ ഉമ്മറത്തെ പടികളിലിരുന്ന് എന്തൊക്കെയോ എഴുതുകയായിരുന്നു. കുഞ്ഞൂട്ടൻ അവർക്ക് മുൻപിലായി വന്ന് നിന്നു. എഴുതി കൊണ്ടിരുന്ന പുസ്തകത്തിൽ ആരുടെയോ നിഴൽ വന്ന് വീണപ്പോൾ കുട്ടിളൊന്ന് തലയുയർത്തി നോക്കി. കുഞ്ഞൂട്ടൻ അവരോടായൊന്ന് ചിരിച്ചു.
“”അമ്മ എവടെ മോളെ….””
കുട്ടികളിലൊരാൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.
“”അമ്മ പണിക്ക് പോയല്ലോ ഏട്ടാ…””,
അവൾ തല ചൊറിഞ്ഞ് കൊണ്ട് മറുപടി കൊടുത്തു.
“”എവിടെ…””,
“”അത്…””,””ഇന്ന് വൈജയന്തിയിലെ ഓട്ടുകമ്പനിയിലാന്നാ പറഞ്ഞെ…””,
കുഞ്ഞൂട്ടൻ ഒരു നിമിഷം എന്തോ ആലോചിച്ചു. ശേഷം കുട്ടികളോട് പഠിക്കാൻ പറഞ്ഞ് അവിടെ നിന്നും മടങ്ങി. ഔട്ടർ വൈജയന്തിയിലാണ് ഓട്ടുകമ്പനിയുള്ളത്. സ്വർഗ്ഗത്തിൽ നിന്ന് ബൈക്കുമെടുത്ത് കുഞ്ഞൂട്ടൻ അവിടേക്ക് വച്ച് പിടിച്ചു.
വൈജയന്തി കവല കഴിഞ്ഞ് പുഴക്കരയിലേക്ക് നീങ്ങുമ്പോൾ ഇടതുവശം ചേർന്ന് ഒരു തേക്ക് പ്ലാൻ്റേഷനുണ്ട്. അതിന് നടുക്കൂടെ ഒരഞ്ചടിപ്പാത. അൽപ്പം മുൻപോട്ട് പോവുമ്പോൾ അവിടെ മുൻപിലായി തന്നെ കാണാം. വലിയൊരു ഓട്ടു കമ്പനി. ജോലിക്കാർ കുട്ടത്തോടെയും അല്ലാതെയും ഫാക്ടറിയിലേക്ക് വന്ന് കൊണ്ടിരിക്കുന്നു. എല്ലാവരുടെയും കൈയ്യിൽ ഓരോ സഞ്ചികൾ കാണാം.
കുഞ്ഞൂട്ടൻ ബൈക്കുമായി അവിടെയെത്തി. കമ്പനിക്ക് മുൻപിലായി ഉയർന്ന് നിൽക്കുന്ന വലിയൊരു പുകക്കുഴലാണ് ആദ്യം ശ്രദ്ദയിൽ പെടുക. അതിൽ നിന്ന് ചാരനിറത്തിൽ കട്ടപുക വെളിയിലേക്ക് തള്ളിക്കോണ്ടിരിക്കുന്നു. ഫാക്ടറിയുടെ ചുവരുകളെല്ലാം ചുടുകട്ടകൾ കൊണ്ട് ഉണ്ടാക്കിയതാണ്.
ഫാക്ടറിയുടെ മുൻപിലായുള്ള ഉങ്ങ് മരത്തിന് ചുവട്ടിൽ കുഞ്ഞൂട്ടൻ ബൈക്ക് നിറുത്തി. ശേഷം ഫാക്ടറിക്കകത്തേക്ക് നടന്നു. വലിയൊരു കവാടമാണ് മുൻപിൽ. കവാടം കടന്ന് അകത്തേക്ക് ലോറിയോ മറ്റൊ കടന്നു വരുന്നതിനായിട്ട് അൽപ്പം ചരിവോടെ കോൺക്രീറ്റ് കൊണ്ട് വാർത്തുവച്ചിരിക്കുന്ന ചവിട്ടു പാത. വലിയ ചരിവൊന്നുമില്ലാത്തത് കൊണ്ട് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല. കുഞ്ഞൂട്ടൻ അകത്തേക്ക് കടന്നു ചെന്നു.
ജോലി ചെയ്യുമ്പോൾ ധരിക്കാനായി കൊണ്ടുവന്ന കുപ്പായമിട്ട് ആളുകൾ ഓരോരുത്തരും അവരവരുടെ തൊഴിൽ മേഖലയിലേക്ക് തിരിയുന്ന നേരത്താണ് കുഞ്ഞൂട്ടൻ അവിടേക്ക് കയറി വരുന്നത്. വന്നതാരാണെന്ന് മനസിലാവാതെ ചിലരൊക്കെ അവനെ നോക്കുന്നു. കുഞ്ഞൂട്ടൻ അവനടുത്തു കൂടി പോയ ഒരു മധ്യവയസ്‌ക്കയുടെ ശ്രദ്ധ പിടിക്കാനായി നോക്കി. അവൻ്റെ വിളികേട്ട് അവരൊന്ന് നിന്നു.
“”ഞാനൊരാളെ കാണാനായി വന്നതാണ്…””,””അവരുടെ പേര് പുഷ്പ്പയെന്നാ…””,””എവിടെയുണ്ടെന്നൊന്ന് പറഞ്ഞ് തരോ…””,
“”പുഷ്പ്പയോ…””,””അവള് പുറത്തുണ്ട്…””,””അവിടെ ഓടുകള് ലോറിക്കകത്തേക്ക് കയറ്റുന്നുണ്ട്…””,””അവടെ പോയി നോക്കിയാൽ മതി…””,
കുഞ്ഞൂട്ടൻ അവരോട് ഒരു നന്ദിപറഞ്ഞ് വേഗം ഫാക്ടറിക്ക് പുറത്തേക്ക് നടന്നു. അതിന് പിന്നിലായി തകര ഷീറ്റിട്ട് അത്യാവശ്യം ഉയരത്തിൽ നിൽക്കുന്ന ഒരു ഷെഡുണ്ട്. അവിടെ ഒരു ലോറി വന്ന് കിടക്കുന്നു. അതിലേക്ക് ഓടുകൾ എടുത്ത് കൊണ്ട് വന്ന് കയറ്റുന്ന പുഷ്പ്പയെ കുഞ്ഞൂട്ടൻ കുറച്ചകലെ നിന്നേ കണ്ടു. അവൻ പുഷ്പ്പക്കടുത്തേക്ക് പോയില്ല. കുറച്ച് മാറി നിന്നു. പണി ഒതുങ്ങിയിട്ട് കാണാമെന്ന് വച്ചു. എന്നാൽ അതിന് മുൻപേ പുഷ്പ്പ കൊഞ്ഞൂട്ടൻ അവിടെ നിൽക്കുന്നത് കണ്ടു. ചേച്ചി തന്നെ കണ്ടെന്ന് മനസ്സിലാക്കിയപ്പോൾ കുഞ്ഞൂട്ടൻ വലതു കൈയ്യുകർത്തി കാട്ടി. തൻ്റെ തലയിൽ താങ്ങിയ ഓട് ലോറിയുടെ കാരിയറിൽ നിൽക്കുന്ന ആളുടെ കൈയ്യിലേക്ക് പൊക്കിവച്ച് കൊടുത്ത് മണ്ണിൻ്റെ പൊടിയായ കൈകളൊന്ന് തട്ടി കുടഞ്ഞ് കൊണ്ട് പുഷ്പ്പേച്ചി കുഞ്ഞൂട്ടനടുത്തേക്ക് നടന്ന് ചെന്നു.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…